ചെന്നൈ: വിവാദ ആള്‍ദൈവം നിത്യാനന്ദ ഒളിവിലിരുന്ന് നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നുവെന്ന് ഹൈക്കോടതി. മധുര ബെഞ്ചാണ് വിമർശനം ഉന്നയിച്ചത്. ഒട്ടേറെ കേസുകളില്‍ അറസ്റ്റ് വാറണ്ട് ഉണ്ടായിട്ടും നിത്യാനന്ദ ഹാജരാകുന്നില്ല. ഇത്തരത്തിലുള്ള ആളുകളുടെ സ്വത്തുക്കള്‍ സംരക്ഷിക്കേണ്ടതുണ്ടോയെന്നും കോടതി ചോദിച്ചു. നിത്യാനന്ദയുടെ ശിഷ്യയായ കർണാടക സ്വദേശിനി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി. നിത്യാനന്ദ ഇപ്പോള്‍ എവിടെയാണെന്നത് വ്യക്തമല്ല. 2010ല്‍ ഡ്രൈവറുടെ പരാതിയില്‍ നിത്യാനന്ദയ്ക്കെതിരെ കേസെടുത്തിരുന്നു. അറസ്റ്റിലായെങ്കിലും പിന്നീട് ജാമ്യം ലഭിച്ചു. 2020ല്‍ ഇതേ ഡ്രൈവർ തന്നെയാണ് നിത്യാനന്ദ രാജ്യം വിട്ടതായി വെളിപ്പെടുത്തിയത്. അഹമ്മദാബാദിലെ ആശ്രമത്തില്‍ നിന്ന് പെണ്‍കുട്ടികളെ കടത്തിയെന്ന കേസില്‍ വിചാരണ നേരിടുന്നതിനിടെയാണ് നിത്യാനന്ദ 2019ല്‍ നേപ്പാള്‍ വഴി ഇക്വഡോറിലേയ്ക്ക് കടന്നത്. നിത്യാനന്ദയ്ക്കെതിരെ ഇന്റർപോളിന്റെ ബ്ളൂകോർണർ നോട്ടീസും നിലവിലുണ്ട്. ഇതിനുശേഷമാണ് ഹിന്ദുരാജ്യം എന്നവകാശപ്പെട്ട് സ്വകാര്യ ദ്വീപ് വാങ്ങി ‘കൈലാസ’ എന്ന പേര് നല്കി സാങ്കല്‍പ്പിക രാജ്യം സ്ഥാപിച്ചത്. കൈലാസ പ്രതിനിധി യുഎൻ…
Month: October 2024
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കേസെടുക്കാനുള്ള ഹൈക്കോടതി വിധിക്ക് സ്റ്റേയില്ല
ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തില്‍ കേസെടുക്കാനുള്ള ഹൈക്കോടതി വിധിക്ക് സ്റ്റേയില്ല. ഹേമ കമ്മറ്റി റിപ്പോർട്ടില്‍ കേസെടുത്ത് അന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരായ ഹർജിയിലാണ് നടപടി. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീയസച്ചു. സുപ്രീംകോടതി മൂന്നാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും. സജി മോന് പാറയില്‍ നല്കിയ ഹര്‍ജിയാണ് നവംബർ 19ന് പരിഗണിക്കുക. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നത് ചോദ്യം ചെയ്ത് ഹർജിക്കാരൻ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പരാതിയില്ലെങ്കിലും കമ്മിറ്റിയിലെ മൊഴികള്‍ വിവരമായി പരിഗണിച്ച് കേസെടുക്കണമെന്നായിരുന്നു ഹൈകോടതിയുടെ നിർദേശം. അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ കേസെടുക്കാവുന്ന പരാതികളുമുണ്ടെന്നായിരുന്നു ഹൈക്കോടതി നിരീക്ഷണം. പ്രത്യേക അന്വേഷണ സംഘത്തിന് നിയമപ്രകാരം കേസെടുത്ത് മുന്നോട്ട് പോകാമെന്നായിരുന്നു കോടതി നിർദേശം. മൊഴി നല്കാൻ അതിജീവിതമാർ തയ്യാറല്ലെങ്കില്‍ നിർബന്ധിക്കരുതെന്നും കോടതി നിര്‍ദേശിച്ചിരുന്നു.
ജനസാഗരമായി കല്‍പ്പറ്റ; പ്രിയങ്കാ ഗാന്ധിയുടെ റോഡ് ഷോ തുടങ്ങി
കല്‍പ്പറ്റ: വയനാട് ലോക്സഭാ സ്ഥാനാര്‍ത്ഥി പ്രിയങ്കാ ഗാന്ധിയുടെ റോഡ് ഷോ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് തുടങ്ങി. പ്രിയങ്ക ഗാന്ധി ഇന്നു നാമനിര്‍ദേശപത്രിക നല്‍കും. തുടര്‍ന്നു പത്രിക നല്‍കും. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, കെപിസിസി പ്രസിഡന്റെ കെ.സുധാകരന്, മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ റോഡ് ഷോയില്‍ പങ്കെടുക്കുന്നുണ്ട്. രാജ്യത്തെ എല്ലാ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും പ്രധാനപ്പെട്ട നേതാക്കളും പോഷകസംഘടനാ ഭാരവാഹികളും എംപിമാര്‍ ഉള്‍പ്പെടെ ജനപ്രതിനിധികളും റോഡ് ഷോയിലുണ്ട്. പ്രിയങ്ക ഗാന്ധി ഇന്നലെ രാത്രി വയനാട്ടിലെത്തിയിരുന്നു. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാധ്ര, മക്കളായ റൈഹാന്‍, മിറായ എന്നിവരും ഒപ്പമുണ്ട്. ഇന്നലെ വൈകിട്ട് ആറരയോടെ മൈസൂരുവിലെത്തിയ പ്രിയങ്കയും സംഘവും അവിടെനിന്നു റോഡ് മാര്‍ഗം ബന്ദിപ്പൂര്‍ വനമേഖലയിലൂടെയാണു മുത്തങ്ങ അതിര്‍ത്തി…
നവീൻ ബാബുവിന്റെ മൃതദേഹത്തിനരികെ പൊട്ടിക്കരഞ്ഞ് ദിവ്യ എസ് അയ്യര്‍
പത്തനംതിട്ട : ണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ പൊതുദര്‍ശന ചടങ്ങില്‍ വിങ്ങിപ്പൊട്ടി സഹപ്രവര്‍ത്തകര്‍. പത്തനംതിട്ട കളക്ടറേറ്റില്‍ വികാരനിര്‍ഭരമായ യാത്രയയപ്പാണ് തങ്ങളുടെ പഴയ സഹപ്രവര്ത്തകന് അവര്‍ നല്‍കിയത്. എഡിഎം നവീൻ ബാബുവിന്റെ മൃതദേഹത്തിനരികെ വിതുമ്ബല് അടക്കാൻ കഴിയാതെ വിഴിഞ്ഞം സീപോർട്ട് എംഡി ദിവ്യ എസ് അയ്യർ ഐഎഎസ്. പത്തനംതിട്ട കലക്ടറേറ്റില്‍ മൃതദേഹം പൊതുദർശനത്തിനെത്തിച്ചപ്പോള്‍ വിതുമ്ബിക്കരഞ്ഞുകൊണ്ടാണ് മുന്‍ കളക്ടര്‍ ദിവ്യ എസ്. അയ്യര്‍ നവീന്‍ ബാബുവിന് അന്തിമോപചാരം അര്‍പ്പിച്ചത്.
വയനാട്ടില്‍ സത്യൻ മൊകേരി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി
കല്‍പ്പറ്റ: വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രിയങ്ക ഗാന്ധിയെ നേരിടാൻ സത്യൻ മൊകേരിയെ എല്‍.ഡി.എഫ് കളത്തിലിറക്കും. ഇന്ന് ചേർന്ന സി.പി.ഐ സംസ്ഥാന കൗണ്‍സിലിലാണ് സത്യൻ മൊകേരിയുടെ സ്ഥാനാർഥിത്വം സംബന്ധിച്ച തീരുമാനം ഉണ്ടായത്. വയനാട് ജില്ല കമ്മിറ്റിയാണ് സത്യൻ മൊകേരിയുടെ പേര് ശിപാർശ ചെയ്തത്. സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗമായ ഇദ്ദേഹം മൂന്ന് തവണ എം.എല്‍.എ ആയിട്ടുണ്ട്. മുമ്ബ് സത്യൻ മൊകേരി മത്സരിച്ചപ്പോള്‍ വയനാട് മണ്ഡലത്തില്‍ സി.പി.ഐ മികച്ച പ്രകടനം നടത്തിയിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ആനി രാജയായിരുന്നു മത്സരിച്ചിരുന്നത്. റായ്ബറേലി, വയനാട് ലോക്സഭ മണ്ഡലങ്ങളില്‍ മത്സരിച്ച രാഹുല്‍ രണ്ടിടത്തും വിജയിച്ചതിനെതുടർന്ന് വയനാട്ടില്‍നിന്ന് രാജിവെച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. വയനാട്ടില്‍ പ്രിയങ്കയെത്തിയതോടെ ദേശീയ ശ്രദ്ധയാകർഷിക്കുന്ന മത്സരത്തിനാണ് വഴിയൊരുങ്ങിയത്. തെരഞ്ഞെടുപ്പ് ഗോദയില്‍ പ്രിയങ്കയുടെ കന്നി അങ്കമാണിത്. പ്രിയങ്കയുടെ സ്ഥാനാർഥിത്വം കോണ്‍ഗ്രസ് നേരത്തേതന്നെ പ്രഖ്യാപിച്ചിരുന്നു . രാജി പ്രഖ്യാപന സമയത്തുതന്നെ പ്രിയങ്ക…
ചേലക്കരയിൽ കോൺഗ്രസ് നേതാവ് എൻ.കെ.സുധീർ ഡിഎംകെ സ്ഥാനാർഥി; പ്രഖ്യാപനവുമായി പി.വി.അൻവർ
പാലക്കാട്: സിപിഎമ്മിനോട് ഇടഞ്ഞ് സ്വതന്ത്രനായ അന്‍വര്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടു പോകുകയാണ്. വ്യാജ ഡിഎംകെയുമായാണ് അന്‍വറിന്റെ രംഗപ്രവേശം. ഈ ഉപതിരഞ്ഞെടുപ്പു വഴി യുഡിഎഫ് മുന്നിണിയിലേക്ക് വഴിവെട്ടാന് സാധിക്കുമോ എന്ന ആലോചനയിലാണ് അന്‍വര്‍. അതിന്റെ ഭാഗമായി സമ്മര്‍ദ്ദ നീക്കങ്ങളുമായി സജീവമായി രംഗത്തുണ്ട്. ചേലക്കരയിലും പാലക്കാട്ടും സ്വന്തമായി സ്ഥാനാര്‍ഥികളെ രംഗത്തിറക്കാന്‍ പദ്ധതിയിട്ട അന്‍വര്‍ ഉദ്ദേശിക്കുന്നത് യുഡിഎഫുമായുള്ള വിലപേശലാണ്. പലയിടത്തും കോണ്‍ഗ്രസിന്റെ തോല്‍വിക്ക് കാരണമായ ന്യൂനപക്ഷ വോട്ടുകള്‍ പിടിച്ച ഒവൈസി പാര്‍ട്ടിയുടെ ലൈനാണ് അന്‍വര്‍ ലക്ഷ്യമിടുന്നത്. അതുകൊണ്ട് തന്നെ താനുമായി ചര്‍ച്ചക്ക് യുഡിഎഫ് തയ്യാറാകുമെന്ന കണക്കുകൂട്ടലുമായാണ് അദ്ദേഹം മുന്നോട്ടു പോകുന്നത്. ഇതിന് വഴിയൊരുക്കുന്ന സമ്മര്‍ദ്ദ തന്ത്രമായാണ് ചേലക്കരയിലെയും പാലക്കാട്ടെയും സ്ഥാനാര്‍ഥിത്വം. ചേലക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവും എഐസിസി അംഗവുമായ എന്‍.കെ.സുധീര്‍ ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡിഎംകെ) സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് പി.വി.അന്‍വര്‍ എംഎല്‍എ അറിയിച്ചു. ആലത്തൂര്‍…
സല്മാന് ഖാനെ നിരീക്ഷിക്കാന്‍ ലോറന്‍സ് ബിഷ്ണോയ് അയച്ചിരിക്കുന്നത് 70 പേരെ, താരത്തിന്റെ സുരക്ഷ ശക്തമാക്കി: ഒരാള്‍ പിടിയില്‍
മുംബൈ: നടന് സല്മാന് ഖാനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് നവി മുംബൈ പോലീസും ഹരിയാന പോലീസും നടത്തിയ സംയുക്ത ഓപ്പറേഷനില്‍ ഒരാള്‍ പിടിയില്‍. ഹരിയാനയിലെ പാനിപ്പത്തില്‍ നിന്നാണ് ഒരാളെ അറസ്റ്റ് ചെയ്തത്. സുഖ എന്ന പ്രതിയെ നവി മുംബൈയിലേക്ക് കൊണ്ടുപോയി . വ്യാഴാഴ്ച ഇയാളെ കോടതിയില്‍ ഹാജരാക്കും. സല്മാന് ഖാനെ നിരീക്ഷിക്കാന്‍ ലോറന്‍സ് ബിഷ്ണോയ് 70 പേരെ അയച്ചിട്ടുള്ളതായി പോലീസ് അറിയിച്ചു. അതേസമയം, താരത്തിന്റെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ന്യൂസിലന്റിനെതിരായ ഒന്നാം ടെസ്റ്റ്;ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെ; കോഹ് ലിയും സര്‍ഫറാസ് ഖാനും ഡക്ക്
ബെംഗളൂരു: ന്യൂസിലന്റിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തകര്‍ച്ചയോടെ തുടക്കം. ടോസ് ലഭിച്ച് ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 12 ഓവര്‍ പിന്നിടുമ്ബോള്‍ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട് 13 റണ്‍സ് എന്ന നിലയിലാണ്. ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മ രണ്ട് റണ്‍സെടുത്ത് പുറത്തായപ്പോള്‍ വിരാട് കോഹ് ലി, സര്‍ഫറാസ് ഖാന് എന്നിവര്‍ ഗോള്‍ഡന്‍ ഡക്കായി പുറത്താവുകയായിരുന്നു. യശ്വസി ജയ്സ്വാളും (8), റിഷ്ഭ് പന്തും (3) ആണ് ക്രീസിലുള്ളത്. ടിം സൗത്തി, മാറ്റ് ഹെന്ററി, വില്ല്യം റോര്‍ക്കെ എന്നിവര്‍ക്കാണ് വിക്കറ്റുകള്‍. കഴിഞ്ഞ ദിവസം മഴയെ തുടര്‍ന്ന് മല്‍സരം മാറ്റിവയ്ക്കുകയായിരുന്നു.
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ഉള്ളുലയ്ക്കുന്ന കുറിപ്പുമായി പത്തനംതിട്ട മുന്‍ കളക്ടര്‍ പിബി നൂഹ്
തിരുവനന്തപുരം: (KVARTHA) കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയ കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിനെ (Naveen Babu) കുറിച്ചുള്ള ഉള്ളുലയ്ക്കുന്ന കുറിപ്പുമായി പത്തനംതിട്ട മുന്‍ കളക്ടര്‍ പിബി നൂഹ്. നവീന്‍ ബാബുവിനെ കുറിച്ചുള്ള പി.ബി. നൂഹ് (P B Nooh IAS) എഴുതിയ വാക്കുകള്‍ ബാബുവിന്റെ അകാലവിയോഗത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. 2018-ലെ വെള്ളപ്പൊക്കം, ശബരിമല വിവാദം, കോവിഡ് മഹാമാരി തുടങ്ങിയ പ്രതിസന്ധി ഘട്ടങ്ങളില്‍ കേരളത്തിന് കരുത്തായ നവീന്‍ ബാബുവിനെ കുറിച്ചുള്ള നൂഹിന്റെ ഓര്‍മ്മകള്‍ പിന്നെയും അഭിമാനിയും കൃത്യനിഷ്ഠയുമുണ്ടായിരുന്ന ആ ഉദ്യോഗസ്ഥനെ വീണ്ടും അനുസ്മരിപ്പിക്കുകയാണ്. മികച്ച ഉദ്യോഗസ്ഥനായിരുന്നു നവീന്‍ ബാബുവെന്നും ഔദ്യോഗിക കാര്യങ്ങള്‍ 100ശതമാനവും വിശ്വസിച്ച് ഏല്‍പ്പിക്കാന്‍ കഴിയുന്ന ചുരുക്കം ചില ഉദ്യോഗസ്ഥരില്‍ ഒരാളായിരുന്നുവെന്നും പിബി നൂഹ് ഫേയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. ഏറെ ജോലിഭാരം ഉള്ള വകുപ്പില്‍ 30ലേറെ വര്‍ഷക്കാലം ജോലി ചെയ്ത് യാത്ര പറഞ്ഞുപോകുമ്ബോള്‍ അദ്ദേഹം കുറഞ്ഞപക്ഷം…
പ്രതിഷേധക്കാരെ തല്ലിയ ഗണ്മാൻമാര്ക്ക് ക്ലീൻചിറ്റ്: അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് കോടതി പരിഗണിക്കും
തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ യൂത്ത്കോണ്‍ഗ്രസ് പ്രവർത്തകരെ വളഞ്ഞിട്ട് തല്ലിയ മുഖ്യമന്ത്രിയുടെ ഗണ്മാൻമാർക്ക് ക്ലീൻചിറ്റ് നല്കി കൊണ്ടുള്ള അന്വേഷണ റിപ്പോർട്ട് ഇന്ന് കോടതി പരിഗണിക്കും. ആലപ്പുഴ ജുഡീഷല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുക. ഗണ്മാൻമാർ മർദിക്കുന്നതിന്റെ ദൃശ്യങ്ങളൊന്നും ലഭിച്ചില്ലെന്നും സുരക്ഷാ ഉദ്യോഗസ്ഥർ ചെയ്തത് അവരുടെ ഡ്യൂട്ടിയാണെന്നുമായിരുന്നു ക്രൈംബ്രാഞ്ച് കോടതിയില്‍ സമർപ്പിച്ച റഫർ റിപ്പോർട്ടില്‍ ഉണ്ടായിരുന്നത്. അതേസമയം, പോലീസിന്റെ റിപ്പോർട്ട് തള്ളണമെന്നാവശ്യപ്പെട്ട് മർദനമേറ്റ യൂത്ത്കോണ്‍ഗ്രസ് നേതാവ് അജയ് ജുവല്‍ കുര്യാക്കോസും കെഎസ്യു ജില്ലാ പ്രസിഡന്റ് എ.ഡി. തോമസും തടസഹർജി ഫയല്‍ ചെയ്യും. ദൃശ്യങ്ങള്‍ ഉള്‍പ്പടെയുള്ള തെളിവുകളോടെയാണ് പരാതിക്കാർ കോടതിയെ സമീപിക്കുന്നത്.