മംഗളൂരു: ജൂലൈ 16നുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അർജുന്‍റെ ഡി.എൻ.എ ഫലം പോസിറ്റിവ്. ഷിരൂരില്‍ ലോറിയില്‍ കണ്ടെത്തിയത് അർജുന്റെ മൃതദേഹം തന്നെയെന്ന് അധികൃതർ അറിയിച്ചു. നടപടികള്‍ പൂർത്തിയാക്കി മൃതദേഹം അർജുന്റെ ബന്ധുക്കള്‍ക്ക് ഇന്നുതന്നെ കൈമാറും. മംഗളൂരുവിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം ലഭിച്ചത്. അര്‍ജുന്റെ മൃതദേഹവും ലോറിയും കഴിഞ്ഞദിവസം നടത്തിയ നിര്‍ണായക തിരച്ചിലിലാണ് കണ്ടെത്തിയത്. അര്‍ജുനെ കാണാതായിട്ട് 72ആം ദിവസമാണ് ലോറിയടക്കം കണ്ടെത്തിയത്. മൃതദേഹം അർജുന്റേത് തന്നെയാണെന്ന് ഉറപ്പിക്കാനുള്ള ഡി.എൻ.എ പരിശോധനക്കായി മൃതദേഹത്തില്‍നിന്നുള്ള സാമ്ബിളും അർജുന്റെ സഹോദരന്റെ ഡി.എൻ.എ സാമ്ബിളും ശേഖരിച്ച് മംഗളൂരുവിലെ ലാബിലേക്ക് അയച്ചിരുന്നു.
Day: September 27, 2024
സംസ്ഥാനത്ത് വീണ്ടും എംപോക്സ്; എറണാകുളം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും എംപോക്സ്. എറണാകുളം സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ചികിത്സയിലാണ്. വിദേശത്ത് നിന്ന് വന്ന യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ യുഎഇയില്‍ നിന്ന് വന്ന മലപ്പുറം സ്വദേശിയായ 38 വയസുകാരന് എംപോക്‌സ് സ്ഥിരീകരിച്ചിരുന്നു. പനിയും തൊലിപ്പുറത്ത് ചിക്കൻ പോക്സിന് സമാനമായ തടിപ്പുകളും കണ്ടതിനെ തുടര്‍ന്നാണ് ആദ്യം നിരീക്ഷണത്തിലാക്കിയത്. തുടര്‍ന്ന് എംപോക്സ് സ്ഥിരീകരിക്കുകയായിരുന്നു.
തൃശൂരിലെ എടിഎം കൊള്ളയടിച്ച സംഘം പിടിയില്‍; ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു
തൃശൂര്‍: തൃശൂരില്‍ മൂന്നിടങ്ങളില്‍ എടിഎമ്മുകള്‍ കൊള്ളയടിച്ച് 65 ലക്ഷം രൂപയുമായി മുങ്ങിയ സംഘം തമിഴ്‌നാടില്‍ പിടിയില്‍. ഹരിയാനക്കാരായ സംഘം നാമക്കല്ലില്‍ വെച്ചാണ് തമിഴ്‌നാട് പൊലീസിന്റെ പിടിയിലായത്. കവര്‍്ചചാ സംഘത്തെ പിന്തുടര്‍ന്ന് ഏറ്റുമുട്ടലിലൂടെയാണ് കീഴ്‌പ്പെടുത്തിയത്. ഏറ്റുമുട്ടലില്‍ മോഷ്ടാക്കളില്‍ ഒരാള്‍ കൊല്ലപ്പെട്ടതായാണ് വിവരം. നേരത്തെ കണ്ണൂര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ കൊള്ള നടത്തിയ അതേസംഘമാണ് ഇതെന്ന് പൊലീസ് പറയുന്നു. പണം കണ്ടയ്‌നറില്‍ കെട്ടുകെട്ടായി കൊണ്ടുപോവുകയായിരുന്നു. കവര്‍ച്ച സംഘത്തിന്റെ കയ്യില്‍ തോക്കും ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു.
‘ആദ്യമേ സംശയമുണ്ടായിരുന്നു’; അന്‍വറിന്റെ ആരോപണങ്ങളെല്ലാം തള്ളിക്കളയുന്നുവെന്ന് മുഖ്യമന്ത്രി
ന്യൂഡല്‍ഹി: പി വി അന്‍വറിന്റെ ആരോപണങ്ങളെല്ലാം തള്ളിക്കളയുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡല്‍ഹിയിലെ കേരളാ ഹൗസിനു പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റു കാര്യങ്ങള്‍ക്ക് പിന്നെ മറുപടി പറയാം. പ്രതിപക്ഷത്തിന്റെ ശബ്ദമായാണ് അന്‍വര്‍ സംസാരിക്കുന്നത്. എന്നാല്‍, നേരത്തേ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തില്‍ മാറ്റമൊന്നുമുണ്ടാവില്ല. പി വി അന്‍വര്‍ നേരത്തേ ചില ആരോപണങ്ങള്‍ ഉന്നയിച്ചപ്പോള്‍ തന്നെ എന്താണ് അതിന്റെ പിന്നിലെന്ന് സംശയമുണ്ടായിരുന്നു. പക്ഷേ ആ സംശയത്തിലേക്കൊൊന്നുമല്ല ആ ഘട്ടത്തില്‍ പോയത്. ഒരു എംഎല്‍എ എന്ന നിലയില്‍ കേരളത്തിലെ ഏറ്റവും മികച്ച അന്വേഷണരീതിയാണ് സ്വീകരിച്ചത്. അതിലും അദ്ദേഹം തൃപ്തനല്ലെന്ന് അദ്ദേഹം ഇന്നലെയും വ്യക്തമാക്കിയിട്ടുണ്ട്. ഇത് നേരത്തേ സംശയിച്ചതു പോലെ തന്നെയാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്. പാര്‍ട്ടിയെയും മുന്നണിയെയും സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താനാണ് അന്‍വറിന്റെ ലക്ഷ്യം. എല്‍ഡിഎഫിന്റെ ശത്രുക്കള്‍ പറയുന്ന കാര്യങ്ങളാണ് അദ്ദേഹം പറയുന്നത്. എല്‍ഡിഎഫില്‍ നിന്ന് വിട്ടുനില്‍ക്കുന്നുവെന്ന് അദ്ദേഹം സ്വയമേവ വ്യക്തമാക്കി. നിയമസഭാ…
അൻവര്‍ പറഞ്ഞ കാര്യങ്ങള്‍ കേരളത്തെ ഞെട്ടിക്കുന്നതാണ്: അൻവറിനെ ലീഗ് സ്വാഗതം ചെയ്യുന്നില്ല; എല്‍ഡിഎഫ് വിടുന്നതും അകത്തു പോകുന്നതും ലീഗിന്‍റെ പ്രശ്നമല്ലെന്ന് പിഎംഎ സലാം
ഇടതുമുന്നണിയില്‍ നിന്ന് പിവി അൻവർ പുറത്തു പോകുന്നതും അകത്തു പോകുന്നതും മുസ്ലിം ലീഗിന്‍റെ പ്രശ്നമല്ലെന്ന് ജനറല്‍ സെക്രട്ടറി പിഎംഎ സലാം. അൻവർ പറഞ്ഞ കാര്യങ്ങള്‍ കേരളത്തെ ഞെട്ടിക്കുന്നതാണ്. ഇനിയും പറയനുണ്ട് എന്നാണ് പറയുന്നത്. ആരോപണങ്ങളില്‍ നിഷ്പക്ഷമായ അന്വേഷണം നടക്കണം.സി പി ഐ പോലും ഇക്കാര്യത്തില്‍ കൃത്യമായ അഭിപ്രായം പറഞ്ഞിട്ടുണ്ട്. പൂരം കലക്കലില്‍ അന്വേഷണം ADGP യെ ഏല്പിച്ചത് കള്ളന് താക്കോല് കൊടുക്കും പോലെയാണ്. ഇന്ന് യുഡിഎഫ് കോഴിക്കോട് സമര പ്രഖ്യാപനം നടത്തും. മുഖ്യമന്ത്രി സ്ഥാനം ഒഴിയണം.അൻവറിനെ സ്വാഗതം ചെയ്യുന്ന ചിന്ത ലീഗിന് ഇല്ല. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികള്‍ യോജിക്കാവുന്ന കാര്യങ്ങളില്‍ യോജിക്കുന്നതില്‍ തെറ്റില്ല. അൻവർ ഉന്നയിച്ച കാര്യങ്ങളില്‍ സ്വതന്ത്രമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘അധിക്ഷേപിച്ച് കളയാമെന്ന് കരുതിയാല്‍ ആ പരിപ്പ് ഇവിടെ വേവില്ല; ആന മദിച്ചിട്ട് കുലുങ്ങാത്തത് കോഴി ചെനച്ചിട്ട് കുലുങ്ങില്ല’; അൻവറിന് വ്യക്തിത്വമില്ലെന്ന് മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം∙ ഇടതുപക്ഷത്തോട് ചേർന്ന് നിന്നുകൊണ്ട് ഒറ്റുകാരന്റെ ജോലിയാണ് പി.വി.അൻവർ ചെയ്തതെന്ന് മന്ത്രി സജി ചെറിയാൻ. അന്വേഷണം പൂർത്തിയാക്കാൻ പോലും കാത്തു നില്‍ക്കാതെ അധിക്ഷേപവുമായി വന്നതോടെ അദ്ദേഹത്തിന്റെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. ഇവിടെയൊരു അന്വേഷണം നടക്കുമ്ബോള്‍ അത് പൂർത്തിയാക്കുന്നതിന് മുൻപ് പുകമറയുണ്ടാക്കുന്നത് എന്തിനാണ്? എന്തിനാണ് സിപിഎമ്മിനെയും സർക്കാരിനെയും അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നതെന്നും സജി ചെറിയാൻ ഫെയ്സ്ബുക്കില്‍ കുറിച്ചു. ”പാർട്ടിയുടെ സമുന്നതനായ നേതാവാണ് പിണറായി വിജയൻ. ആർഎസ്‌എസ് പരസ്യമായി വധഭീഷണി മുഴക്കുകയും തലയ്ക്ക് വിലയിടുകയും ചെയ്തയാളാണ്. രാഷ്ട്രീയപ്രവർത്തനം ആരംഭിച്ച കാലം മുതല്‍ സംഘപരിവാറിനെതിരെ പോരാട്ടം നയിച്ച അദ്ദേഹത്തിനെ വലതുപക്ഷ ഓച്ചാരം വാങ്ങി അധിക്ഷേപിച്ചു കളയാം എന്ന് കരുതിയാല്‍ ആ പരിപ്പ് ഇവിടെ വേവില്ല എന്നോർക്കണം. കേരളത്തിലെ സാധാരണക്കാരായ മനുഷ്യർ അവരുടെ പ്രതീക്ഷയായ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന് എതിരായി കെട്ടിച്ചമച്ചുണ്ടാക്കുന്ന ഇത്തരം ആരോപണങ്ങളെയും അതുമായി വരുന്നവരെയും അവജ്ഞയോടെ തള്ളിക്കളയും. ആന…