നടിയുടെ പരാതി; ശ്രീകുമാര്‍ മേനോനെതിരെ കേസ്, ജയസൂര്യക്കെതിരായ കേസില്‍ പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കും

നടിയുടെ പരാതിയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ കേസെടുത്തു. മരട് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. ഓഡിഷന് പോയപ്പോള്‍ മോശമായ അനുഭവമുണ്ടായെന്ന് നടി വെളിപ്പെടുത്തിയിരുന്നു. കല്യാണ്‍ സില്‍ക്‌സിന്റെ പരസ്യ ചിത്രത്തില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞാണ് ശ്രീകുമാര്‍ മേനോന്‍ വിളിക്കുന്നതെന്നും പല സിനിമയിലേക്ക് വിളിക്കുമ്ബോഴും അഡ്ജസ്റ്റ്‌മെന്റാണ് ചോദിക്കുന്നതെന്നും നടി പറഞ്ഞു. പല തവണ ഇതേ അനുഭവമുണ്ടായപ്പോള്‍ സിനിമ ഒഴിവാക്കിയെന്നും നടി കൂട്ടിച്ചേര്‍ത്തുസംവിധായകന്‍ വി കെ പ്രകാശിനെതിരായ ലൈംഗിക ആരോപണ പരാതിയില്‍ യുവതിയുടെ രഹസ്യമൊഴിയെടുക്കാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. പരാതിക്കാരിയായ യുവതിയുടെ രഹസ്യ മൊഴിയെടുക്കാന്‍ പൊലീസ് കോടതിയെ സമീപിച്ചിട്ടുണ്ട്. യുവതിയുടെ രഹസ്യമൊഴി എടുക്കണമെന്ന് ആവശ്യപ്പെട്ട് പള്ളിത്തോട്ടം പൊലീസാണ് കൊല്ലം സിജെഎം കോടതിയില്‍ അപേക്ഷ നല്‍കിയത്. ദുരനുഭവമുണ്ടായ ഹോട്ടല്‍ സംബന്ധിച്ച്‌ വ്യക്തത വരുത്താനാണ് പൊലീസ് നീക്കം. പരാതിക്കാരിയെ നേരിട്ട് എത്തിച്ചാകും വ്യക്തത വരുത്തുക. ഹോട്ടലില്‍ വിളിച്ചുവരുത്തി മോശമായി…

‘ശശി സാര്‍ പറയുന്നതെല്ലാം അജിത് സാര്‍ ചെയ്തുകൊടുക്കാറുണ്ട്’; വിവാദമായി എസ്പിയുടെ ഫോണ്‍സംഭാഷണം; വകുപ്പുതല അന്വേഷണം

തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത്ത് കുമാറിനെതിരായ പത്തനംതിട്ട എസ്പി സുജിത്ത് ദാസിന്റെ ആരോപണത്തില്‍ വകുപ്പ് തല അന്വേഷണം നടത്താന്‍ ആഭ്യന്തര വകുപ്പ്. അന്വേഷണം ആവശ്യപ്പെട്ട് എഡിജിപി എംആര്‍ അജിത്ത് കുമാര്‍ കത്ത് നല്‍കിയേക്കും. പിവി അന്‍വര്‍ എംഎല്‍എയുമായുള്ള എസ്പിയുടെ ശബ്ദ സന്ദേശം പുറത്ത് വന്നതിന് പിന്നാലെ എഡിജിപിക്കും സുജിത്തിനുമെതിരെ ഡിജിപിക്ക് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. അതേസമയം, വിവാദങ്ങള്‍ക്ക് പിന്നാലെ എഡിജിപിയെ കാണാന്‍ ശ്രമിച്ച എസ്പി സുജിത്തിന് അനുമതി നല്‍കിയിട്ടില്ല. എഡിജിപി എംആര്‍ അജിത്ത് കുമാറിന്റെ ഓഫീസില്‍ ഇന്നലെ സുജിത് ദാസ് എത്തിയെങ്കിലും അനുവാദം നല്‍കിയില്ല. വിവാദ സംഭാഷണത്തില്‍ എസ്പി സുജിത്ത് ദാസിനെതിരെ നടപടിക്കാണ് സാധ്യത. പത്തനംതിട്ട എസ്പി സ്ഥാനത്ത് നിന്ന് ഇന്ന് തന്നെ മാറ്റാനും സാധ്യതയുണ്ട്. സംസ്ഥാന സമിതി യോഗതിന് ശേഷം മുഖ്യമന്ത്രി ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. നടപടി ആവശ്യപ്പെട്ട് എഡിജിപി എംആര്‍ അജിത്ത് കുമാര്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും…

ഇ.പി തെറിച്ചു; പുതിയ കണ്‍വീനറെ ഇന്ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: ഇ.പി. ജയരാജനെ എല്‍.ഡി.എഫ്. കണ്‍വീനർ സ്ഥാനത്തുനിന്ന് നീക്കി. വെള്ളിയാഴ്ച ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച്‌ ധാരണയുണ്ടായത്. ശനിയാഴ്ച ചേർന്ന സി.പി.എം. സംസ്ഥാന സമിതി യോഗത്തില്‍ ഇക്കാര്യം റിപ്പോർട്ട് ചെയ്തു. കേന്ദ്രകമ്മിറ്റി അംഗമായതിനാല്‍ ഇ.പിക്കെതിരായ നടപടി പ്രഖ്യാപിക്കുക കേന്ദ്രനേതൃത്വമാകും. ബി.ജെ.പി. നേതാവ് പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ചയും ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസം കൂടിക്കാഴ്ച ഇ.പി സ്ഥിരീകരിച്ചതും സി.പിഎമ്മിനെ വലിയ തോതില്‍ പ്രതിസന്ധിയിലാക്കിയിരുന്നു. ഇതാണ് കണ്‍വീനർ സ്ഥാനം നഷ്ടമാകുന്നതിലേക്ക് നയിച്ചത്. സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇ.പിക്കെതിരെ അതിരൂക്ഷമായ വിമർശനം ഉയർന്നിരുന്നു. തുടർന്ന് ഇ.പി രാജി സന്നദ്ധത നേതൃത്വത്തെ അറിയിക്കുകയായിരുന്നു. രാജി സ്വീകരിച്ചോ അതോ നടപടിയായി മാറ്റാൻ പാർട്ടി തീരുമാനിക്കുകയായിരുന്നോ എന്നതില്‍ പാർട്ടിയുടെ വിശദീകരണം വരുമ്ബോഴെ വ്യക്തത വരൂ. വിമർശനത്തിന്റെ കാതല്‍ തിരിച്ചറിഞ്ഞ ഇ.ടി ഇന്നത്തെ സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുക്കാൻ നില്‍ക്കാതെ ഇ.പി. കണ്ണൂരിലേക്ക്…