‘രഞ്ജിത്ത് നഗ്നചിത്രങ്ങള്‍ എടുത്തു, അയച്ച്‌ കൊടുത്തത് നടി രേവതിക്ക്’; രഞ്ജിത്തിനെതിരെ ആരോപണങ്ങളുന്നയിച്ച യുവാവ് കൂടുതല്‍ വെളിപ്പെടുത്തലുമായി രംഗത്ത്

സംവിധായകൻ രഞ്ജിത്ത് ലൈംഗീക അതിക്രമം നടത്തിയെന്ന ആരോപണം ഉന്നയിച്ച്‌ രംഗത്തെത്തിയ കോഴിക്കോട് സ്വദേശിയായ യുവാവിന്റെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. 2012-ല്‍ ബെംഗളൂരുവില്‍ വച്ച്‌ രഞ്ജിത്ത് പീഡനത്തിന് ഇരയാക്കിയെനന്നായിരുന്നു യുവാവിന്റെ ആരോപണം. രഞ്ജിത്ത് തന്നെ വിവസ്ത്രനാക്കിയതിന് ശേഷം തന്റെ ചിത്രങ്ങള്‍ എടുത്ത് നടി രേവതിക്ക് അയച്ചു എന്നാണ് ആരോപിക്കുന്നത്‌. താൻ റൂമില്‍ എത്തിയപ്പോള്‍ രഞ്ജിത്ത് ഒരു നടിയുമായി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു, തന്റെ ഫോട്ടോ എടുത്തിട്ട് ആർക്കാണ് അയക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ നടി രേവതിക്കാണ്, രേവതിക്ക് നിന്നെ ഇഷ്ടമായി എന്ന് പറഞ്ഞെന്നും യുവാവ് പറയുന്നു. രഞ്ജിത്ത് മദ്യം കുടിപ്പിച്ച്‌ തന്നെ പീഡനത്തിന് ഇരയാക്കിയെന്ന് കാണിച്ച്‌ ഡിജിപിക്ക് പരാതി നല്‍കിയിരിക്കുകയാണ് യുവാവ്. ‘സംവിധായകൻ രഞ്ജിത്ത് അദ്ദേഹത്തിന്റെ റൂമില്‍ ചെന്ന എന്നോട് നഗ്നനായി നില്‍ക്കാൻ പറഞ്ഞ സമയത്ത് അദ്ദേഹം ഒരു നടിയുമായി സംസാരിച്ചുകൊണ്ട് നില്‍ക്കുകയായിരുന്നു. ആ നടിയുടെ പേര് ഞാൻ വെളിപ്പെടുത്തിയിട്ടുണ്ട്, അത്…

ഭാര്യയുമായി രഹസ്യബന്ധം; വിമാനത്താവളത്തില്‍ ജീവനക്കാരനെ കഴുത്തറുത്ത് കൊന്നു, യുവാവ് അറസ്റ്റില്‍

ബംഗളൂരു: ഭാര്യയുമായി രഹസ്യബന്ധമുണ്ടെന്ന സംശയത്തില്‍ ബംഗളൂരു കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിലെ ജീവനക്കാരനെ യുവാവ് കഴുത്തറുത്ത് കൊന്ന് യുവാവ്. ട്രോളി ഓപറേറ്ററായ രാമകൃഷ്ണയാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച വൈകിട്ട് ഏഴോടെ ഒന്നാം ടെർമിനലിലെ പാർക്കിങ് ഏരിയയില്‍വച്ചാണ് സംഭവം. പ്രതി രമേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും തുമക്കുരു സ്വദേശികളാണ്. രാമകൃഷ്ണയുമായുള്ള ബന്ധത്തെത്തുടർന്ന് 2022ല്‍ രമേഷും ഭാര്യയും വേർപിരിഞ്ഞിരുന്നു. തുടർന്ന് രമേഷ് രാമകൃഷ്ണയെ കൊല്ലാനായി പലതവണ ശ്രമിച്ചിരുന്നു. ഇതിനൊടുവിലാണ് കഴിഞ്ഞദിവസം വിമാനത്താവളത്തില്‍വെച്ച്‌ പ്രതി ആക്രമണം നടത്തിയത്. ബാഗില്‍ കത്തിയുമായാണ് പ്രതി വിമാനത്താവളത്തില്‍ എത്തിയതെന്ന് പോലീസ് പറഞ്ഞു. ബസില്‍ എത്തിയതിനാല്‍ ബാഗ് സ്കാൻ ചെയ്തിരുന്നില്ല. വിമാനത്താവളത്തില്‍ എത്തിയശേഷം ട്രോളി ഓപ്പറേറ്ററായ രാമകൃഷ്ണ പുറത്തേക്ക് വരാനായി പ്രതി കാത്തിരുന്നു. തുടർന്ന് രാമകൃഷ്ണ ടെർമിനലില്‍നിന്ന് പുറത്തേക്ക് വന്നയുടൻ കത്തിയുമായെത്തി പ്രതി ഇയാളുമായി സംഘർഷത്തില്‍ ഏർപ്പെടുകയും പിന്നാലെ കഴുത്തറുക്കുകയുമായിരുന്നു. അപ്രതീക്ഷിത ആക്രമണത്തില്‍ പാർക്കിങ് ഏരിയയിലെത്തിയ യാത്രക്കാരും ജീവനക്കാരും നടുങ്ങി.…