നടൻ നാഗാര്‍ജുനയുടെ കണ്‍വെഷൻ സെന്ററിനെതിരെ ബുള്‍ഡോസര്‍ നടപടി; പത്ത് ഏക്കറിലെ കെട്ടിടം പൊളിച്ചുനീക്കുന്നു

ഹൈദരാബാദ്: നടൻ നാഗാർജുനയുടെ ഉടമസ്ഥതയിലുള്ള എൻ കണ്‍വെൻഷൻ സെന്ററിനെതിരെ ബുള്‍ഡോസർ നടപടി. ഹൈദരാബാദ് ദുരന്ത നിവാരണ, ആസ്തി സംരക്ഷണ നിരീക്ഷണ വകുപ്പ് (ഹൈഡ്ര) നാാഗാർജുനയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം പൊളിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. തെലങ്കാനയിലെ റോഡ്‌സ് ആന്റ് ബില്‍ഡിംഗ്‌സ് മന്ത്രി കോമതിറെഡ്ഡി വെങ്കട്ട് റെഡ്ഡി കണ്‍വെൻഷൻ ഹൈഡ്രയ്ക്ക് നല്‍കിയ പരാതിയിലാണ് നടപടി. പത്ത് ഏക്കർ ഭൂമിയിലാണ് കണ്‍വെൻഷൻ സെന്റർ നിർമിച്ചിരിക്കുന്നത്. മദാപൂർ പ്രദേശത്തെ തമ്മിടികുണ്ട തടാകത്തിന്റെ ഭാഗമായുള്ള ബഫർ സോണില്‍ അനധികൃതമായി കെട്ടിടം നിർമിച്ചിരിക്കുന്നതിനാലാണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കുന്നു. നോർത്ത് ടാങ്ക് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ നല്‍കിയ ഔദ്യോഗിക രേഖകള്‍ പ്രകാരം, തമ്മിടികുണ്ട തടാകത്തിന്റെ എഫ്ടിഎല്‍ (ഫുള്‍ ടാങ്ക് ലെവല്‍) വിസ്തീർണ്ണം ഏകദേശം 29.24 ഏക്കറാണ്. എഫ്‌ടിഎല്‍ ഏരിയയുടെ ഏകദേശം 1.12 ഏക്കറും ബഫറിനുള്ളില്‍ അധികമായി രണ്ട് ഏക്കറും എൻ-കണ്‍വെൻഷൻ സെന്റ‌ർ കൈയേറിയെന്നാണ് ആരോപണം. നിർമ്മാണങ്ങള്‍ നിയന്ത്രിച്ചിരിക്കുന്ന ജലാശയങ്ങളെയാണ്…

ചലച്ചിത്ര അക്കാഡമി ചെയര്‍മാനെ ഉടൻ പുറത്താക്കണമെന്ന് ഡോ. ബിജു

കൊച്ചി: (KVARTHA) ചലച്ചിത്ര അക്കാദമി ചെയർമാനെ ഉടൻ പുറത്താക്കണമെന്ന് സംവിധായകൻ ഡോ. ബിജു. ഫെയ്സ് ബുക്കിലൂടെയാണ് ബിജു ഈ ആവശ്യം ഉന്നയിച്ചത്. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത്‌ എതിരെ നിരവധി ഗുരുതരമായ ആരോപണങ്ങള്‍ ഉയർന്നിട്ടുണ്ട്. അവാർഡ് നല്‍കല്‍, സിനിമ സെലക്ഷൻ, പ്രേക്ഷകരെ അധിക്ഷേപിക്കല്‍ തുടങ്ങി പല വിഷയങ്ങളിലുമാണ് ആരോപണങ്ങള്‍. ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍ തന്നെ ചെയർമാനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന് ഒരു നടിയുടെ വെളിപ്പെടുത്തലും ചെയർമാന് എതിരെ ഉണ്ടായിരിക്കുന്നു. ഒരു ലൈംഗിക ആരോപണം വളരെ ഗുരുതരമായി കണക്കാക്കപ്പെടേണ്ടതാണ്. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തുള്ള ഒരാളെ പറ്റി ഇത്തരം ആരോപണം ഉയർന്നാല്‍ അയാള്‍ക്ക് ആ സ്ഥാനത്ത് തുടരാൻ യാതൊരു ധാർമിക അധികാരവുമില്ല. സാംസ്കാരിക മന്ത്രി ഇക്കാര്യത്തില്‍ ഇതുവരെ കാര്യമായ നടപടി സ്വീകരിച്ചിട്ടില്ല. അക്കാദമി ചെയർമാന് എതിരായ ആരോപണങ്ങളില്‍ സർക്കാർ പുലർത്തുന്ന നിശബ്ദത ആശങ്ക ഉളവാക്കുന്നതാണ്.…

വീടുവിട്ട പെണ്‍കുട്ടിയുമായി പോലീസ് സംഘം വിശാഖപട്ടണത്തുനിന്ന് കേരളത്തിലേക്ക് തിരിച്ചു

തിരുവനന്തപുരം : കഴക്കൂട്ടത്ത്‌നിന്ന് വീടുവിട്ടിറങ്ങിയ അസം പെണ്‍കുട്ടിയുമായി പോലീസ് കേരളത്തിലേക്ക് തിരിച്ചു. കുട്ടിയെ കണ്ടെത്തിയ വിശാഖപട്ടണത്തെ സംരക്ഷണ കേന്ദ്രത്തില്‍ നിന്ന് കുട്ടിയുമായി പോലീസ് സംഘം നാളെ തിരുവനന്തപുരത്തെത്തും. നാളെ കോടതിയില്‍ ഹാജരാക്കിയ ശേഷം കുട്ടിയുടെ സംരക്ഷണ കാര്യത്തില്‍ തീരുമാനമെടുക്കും. വിശാഖപട്ടണത്തെ മലയാളികളാണ് കുട്ടിയെ കണ്ടെത്തി സുരക്ഷിതയായി തിരിച്ചയക്കാനുള്ള പ്രവര്‍ത്തനങ്ങലില്‍ പങ്കാളികളായത്. വിശാഖപട്ടണം സി ഡബ്ല്യു സി സംരക്ഷണയിലായിരുന്ന കുട്ടിയെ ഇന്നലെ വൈകിട്ടാണ് കഴക്കൂട്ടം എസ് ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന് കൈമാറിയത്. ഇന്ന് രാവിലെ വരെ സി ഡബ്ല്യു സി സംരക്ഷണ കേന്ദ്രത്തിലായിരുന്ന കുട്ടിയെ പുത്തനുടുപ്പുകള്‍ നല്‍കി സന്തോഷത്തോടെയാണ് യാത്രയാക്കിയത്. ഇന്ന് 12 മണിയോടെ കുട്ടിയുമായി പോലീസ് കേരളത്തിലേക്ക് തിരിച്ചു. പഠനം തുടരണമെന്നാണ് കുട്ടി ഉദ്യോഗസ്ഥരെ അറിയിച്ചത്. അമ്മ വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് ചൊവ്വാഴ്ച വീടു വിട്ടിറങ്ങിയ കുട്ടിയെ ബുധനാഴ്ചയാണ് വിശാഖപട്ടണത്തെ കേരള കലാസമിതി പ്രവര്‍ത്തകര്‍ ട്രെയിനില്‍ നിന്ന്…

അസം കൂട്ട ബലാത്സംഗക്കേസ്; കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാൻ വിലങ്ങിട്ട കൈകളോടെ കുളത്തില്‍ ചാടി; പ്രതി മുങ്ങി മരിച്ചു

ദിസ്പൂർ: അസമിലെ കൂട്ട ബലാത്സംഗക്കേസിലെ മുഖ്യപ്രതി പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട് ഓടിയതിന് പിന്നാലെ കുളത്തിലേക്ക് ചാടി മരിച്ചു. അസമിലെ ധിംഗില്‍ 14 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഉള്‍പ്പെട്ട മൂന്ന് പ്രതികളില്‍ ഒരാളാണ് മരിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി രംഗം പുനഃസൃഷ്ടിക്കുന്നതിനിടയാണ് സംഭവം. പ്രതി കൈവിലങ്ങുമായി കുളത്തിലേക്ക് ചാടുയായിരുന്നു വെള്ളിയാഴ്ച അറസ്റ്റിലായ മുഖ്യപ്രതി തഫാസുല്‍ ഇസ്ലാമാണ് പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട് കുളത്തില്‍ ചാടി മരിച്ചത്. രംഗം പുനഃസൃഷ്ടിക്കുന്നതിനായി പുലർച്ചെ 3.30 ഓടെ പ്രതിയെ കുറ്റകൃത്യം നടന്ന സ്ഥലത്തേക്ക് കൊണ്ടുപോയതായി പൊലീസ് പറഞ്ഞു. ഇവിടെ വച്ച്‌ പ്രതി പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട് കുളത്തിലേക്ക് ചാടി. ഉടൻ തന്നെ തിരച്ചില്‍ ആരംഭിച്ചു. ഏകദേശം രണ്ട് മണിക്കൂറിന് ശേഷമാണ് മൃതദേഹം കണ്ടെടുത്തത്, പൊലീസ് പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 8 മണിയോടെയാണ് ട്യൂഷൻ കഴിഞ്ഞ് സൈക്കിളില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന…

ശിഖര്‍ ധവാന്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

ന്യൂഡല്‍ഹി: രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍ വിരമിച്ചു. എക്‌സില്‍ പങ്കുവെച്ച വീഡിയോയിലാണ് താരം ഇക്കാര്യം അറിയിച്ചത്. തനിക്ക് പിന്തുണ നല്‍കിയ എല്ലാവര്‍ക്കും താരം നന്ദിയും രേഖപ്പെടുത്തിയിട്ടുണ്ട്. ഇടംകെെയന്‍ ബാറ്റര്‍ ആയ ശിഖര്‍ ധവാന്‍ 2010ല്‍ ഓസ്‌ട്രേലിയക്കെതിരായ ഏകദിന മത്സരത്തിലാണ് രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തിയത്. 2022ല്‍ ബംഗ്ലാദേശിനെതിരെ നടന്ന ഏകദിന പരമ്ബരയിലാണ് താരം അവസാനമായി രാജ്യത്തിനായി കളിച്ചത്. ശിഖര്‍ ധവാന്‍ ടെസ്റ്റില്‍ 34 മത്സരങ്ങിലും ഏകദിനത്തില്‍ 167 മത്സരങ്ങളിലും ടി20യില്‍ 68 മത്സരങ്ങളിലും രാജ്യത്തിനായി കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 2,315 റണ്‍സും, ഏകദിനത്തില്‍ 6793 റണ്‍സും, ടി20 യില്‍ 1759 റണ്‍സും എടുത്തിട്ടുണ്ട്.

“രഞ്ജിത്തിനെ സംരക്ഷിക്കുന്ന മന്ത്രി കേരളത്തിലെ സ്ത്രീസമൂഹത്തെ നോക്കി പല്ലിളിക്കുന്നു; രാജി വയ്‌ക്കണം “

കൊച്ചി: സാംസ്‌കാരിക മന്ത്രി സജി ചെറിയാനെതിരെ നടിയും നിർമാതാവുമായ സാന്ദ്ര തോമസ്. ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തില്‍ സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെ മന്ത്രി സംരക്ഷിക്കുന്നെന്ന് ആരോപിച്ചാണ് സാന്ദ്ര രംഗത്തെത്തിയത്. ഗുരുതരമായ ആരോപണം ഉണ്ടായ സാഹചര്യത്തില്‍ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തു നിന്ന് രഞ്ജിത്ത് സ്വയം ഒഴിയുകയോ അല്ലാത്ത പക്ഷം സർക്കാർ പുറത്താക്കുകയോ ചെയ്യണമെന്നും ഇങ്ങനെയൊരാളെ സംരക്ഷിക്കാൻ ശ്രമിക്കുന്ന മന്ത്രി രാജിവയ്‌ക്കണമെന്നും സാന്ദ്ര തോമസ് അഭിപ്രായപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം സാംസ്‌കാരിക മന്ത്രി കേരളത്തിലെ സ്ത്രീസമൂഹത്തിനോട് നോക്കി പല്ലിളിക്കുന്നു.ആദരണീയയും പ്രഗത്ഭ നടിയെന്ന് തെളിയിക്കുകയും ചെയ്ത ഒരു മഹാ പ്രതിഭ പൊതുസമൂഹത്തിനു മുന്നില്‍ വന്ന് ചലച്ചിത്ര അക്കാദമി അദ്ധ്യക്ഷനെതിരെ ഗുരുതരമായ ലൈംഗികാരോപണം ഉന്നയിച്ചിട്ട് ഭരണഘടനയില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത സാംസ്കാരിക മന്ത്രി അദ്ദേഹത്തെ സംരക്ഷിക്കുന്നത് തികച്ചും അപലപനീയവും പ്രതിഷേധാർഹവും കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തിന് അപമാനവും ആണ്.…

‘പെണ്‍മക്കളാരും ഇപ്പോള്‍ വീട്ടിലേക്ക് വരുന്നില്ല, കുറ്റക്കാരനാണെങ്കില്‍ മകനെ ദൈവം ശിക്ഷിക്കും’; കേസില്‍ കുടുക്കിയതാകാനും സാധ്യതയുണ്ടെന്ന് സഞ്ജയ് റോയിയുടെ അമ്മ

കൊല്‍ക്കത്ത: ആർജി കാർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പിജി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ മകനെ ആരെങ്കിലും കുടുക്കിയതാകാമെന്ന അഭിപ്രായവുമായി പ്രതി സഞ്ജയ് റോയിയുടെ അമ്മ. സംഭവത്തിന് ശേഷം മകനെ കാണാൻ സാധിച്ചിട്ടില്ലെന്നും, പെണ്‍മക്കളാരും തന്നെ തിരക്കി വീട്ടിലേക്ക് വന്നിട്ടില്ലെന്നും ഇവർ പറയുന്നു. ” പ്രശ്‌നം ഉണ്ടായതിന് ശേഷം എന്റെ പെണ്‍മക്കളാരും ഇവിടെ വീട്ടിലേക്ക് വന്നിട്ടില്ല. നാല് പേരും എന്നെ ഉപേക്ഷിച്ച്‌ പോയി. എനിക്ക് നല്ലൊരു മകനുണ്ടായിരുന്നു. നല്ലൊരു കുടുംബവും ഉണ്ടായിരുന്നു. ഭർത്താവിന്റെ മരണശേഷം എല്ലാം താളംതെറ്റി. അന്ന് സന്തോഷത്തോടെ ജീവിച്ച ആ കുടുംബം ഇന്നെനിക്ക് ഓർമ്മ മാത്രമാണ്. മകനെ കാണണമെന്ന് ആഗ്രഹമുണ്ട്. എന്നാല്‍ ആരും എന്നെ അവിടേക്ക് കൊണ്ടുപോയില്ല, എന്റെ പെണ്‍മക്കളും മരുമക്കളും ആരും ഇപ്പോള്‍ ഇവിടേക്ക് വരുന്നില്ല. കോടതിയില്‍ എങ്ങനെ അപ്പീല്‍ നല്‍കണമെന്ന് എനിക്ക് അറിയില്ല. അവൻ കോളേജില്‍ പഠിച്ച്‌ ബിരുദം നേടിയിട്ടുണ്ട്.…