ന്യൂഡല്‍ഹി: വ്യവസായി അനില്‍ അംബാനിയ്ക്കും 24 സ്ഥാപനങ്ങള്‍ക്കും വിപണി നിയന്ത്രണ സംവിധാനമായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ വിലക്ക്.റിലയൻസ് ഹോം ഫിനാൻസിന്റെ നേതൃനിരയില്‍ ഉണ്ടായിരുന്ന മുൻ ഉദ്യോഗസ്ഥർ അടക്കമുള്ളവരെ അഞ്ചുവർഷത്തേയ്ക്കാണ് സെബി വിലക്കിയത്. കമ്ബനിയുടെ ഫണ്ട് വകമാറ്റിയെന്ന കണ്ടെത്തലിന് പിന്നാലെയാണ് നടപടി. അനില്‍ അംബാനിക്ക് സെബി 25 കോടി രൂപ പിഴയും ചുമത്തി. ഓഹരി വിപണിയുമായി ബന്ധപ്പെട്ട് ഒരു വിധത്തിലുമുള്ള പ്രവർത്തനവും നടത്തരുത്.വിലക്കുള്ള അഞ്ചുവർഷ കാലയളവില്‍ ലിസ്റ്റഡ് കമ്ബനിയിലോ സെബിയില്‍ രജിസ്റ്റർ ചെയ്ത ഇടനിലക്കാരിലോ ഡയറക്ടർ സ്ഥാനം അടക്കം ഒരു നിർണായക പദവിയും വഹിക്കരുതെന്നും സെബിയുടെ ഉത്തരവില്‍ പറയുന്നു. റിലയൻസ് ഹോം ഫിനാൻസിനെ സെക്യൂരിറ്റീസ് മാർക്കറ്റില്‍ നിന്ന് ആറ് മാസത്തേക്ക് വിലക്കുകയും ആറ് ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. 222 പേജുള്ള അന്തിമ ഉത്തരവില്‍ അനില്‍ അംബാനിയും ആർഎച്ച്‌എഫ്‌എല്ലിന്റെ ഉയർന്ന എക്സിക്യൂട്ടീവുകളും ആർഎച്ച്‌എഫ്‌എല്ലില്‍…
Day: August 23, 2024
ആമേനിലെ’ കൊച്ചച്ചൻ യാത്രയായി; നടൻ നിര്‍മല്‍ ബെന്നി അന്തരിച്ചു; വിയോഗം 36-ാം വയസില്‍
തിരുവനന്തപുരം: നടൻ നിർമല്‍ ബെന്നി അന്തരിച്ചു. 36 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെയായിരുന്നു വിയോഗം. ഫേസ്ബുക്കിലൂടെ നിർമാതാവ് സഞ്ജയ് പടിയൂരാണ് വിയോഗവാർത്ത പുറംലോകത്തെ അറിയിച്ചത്. തൃശൂർ ചേർപ്പ് സ്വദേശിയാണ് നിർമല്‍. കൊമേഡിയനായാണ് നിർമല്‍ ബെന്നി തന്റെ കരിയർ ആരംഭിക്കുന്നത്. യൂട്യൂബ് വിഡിയോകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. 2012-ല്‍ നവാഗതർക്ക് സ്വാഗതം എന്ന സിനിമയിലൂടെയാണ് നിർമല്‍ ചലച്ചിത്ര മേഖലയിലേക്കെത്തുന്നത്. ആമേൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായി.
നേപ്പാളില്‍ വാഹനാപകടം ; 40 യാത്രക്കാരുമായി പോയ ഇന്ത്യൻ ബസ് നദിയില്‍ വീണു ; 14 മരണം
ഖാഠ്മണ്ഡു : നേപ്പാളില്‍ വാഹനാപകടം. 40 യാത്രക്കാരുമായി പോയ ഇന്ത്യൻ ബസ് തനാഹുൻ ജില്ലയിലെ മർസ്യാംഗ്ഡി നദിയില്‍ വീണു. 14 പേർ മരിച്ചതായാണ് റിപ്പോർട്ട് . 16 പേർക്ക് പരിക്കേറ്റു . സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഗോരഖ്പൂരില്‍ നിന്നുള്ളതാണ് ബസ് എന്നാണ് സൂചന .യുപി എഫ്ടി 7623 എന്ന നമ്ബർ പ്ലേറ്റുള്ള ബസാണ് നദിയിലേക്ക് മറിഞ്ഞതെന്ന് ഡിഎസ്പി ദീപ്കുമാർ രായ പറഞ്ഞു. പൊഖാറയില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്. നേപ്പാള്‍ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും , വിശദവിവരങ്ങള്‍ ആരായുകയാണെന്നും യുപി സർക്കാർ വ്യക്തമാക്കി. ഈ വർഷം ജൂലൈയില്‍ രണ്ട് ബസുകളിലായി യാത്ര ചെയ്ത 65 പേർ നേപ്പാളിലെ ത്രിശൂലി നദിയില്‍ ഒഴുക്കില്‍പ്പെട്ടിരുന്നു. മേഖലയില്‍ കനത്ത മഴ പെയ്യുന്ന സമയത്തായിരുന്നു സംഭവം.
ഷൂട്ടിംഗിനിടയില്‍ കാലിന് ഗുരുതരമായി പരിക്കേറ്റു ; 5.75 കോടി ആവശ്യപ്പെട്ട് മഞ്ജുവാര്യര്‍ക്കെതിരേ നടിയുടെ നോട്ടീസ്
കൊച്ചി: നിര്‍മ്മിച്ച സിനിമ റിലീസാകുന്ന ദിവസം തന്നെ നടി മഞ്ജുവാര്യര്‍ക്ക് നേരിടേണ്ടി വരുന്നത് നിയമനടപടി. ഫൂട്ടേജ് സിനിമയുടെ ചിത്രീകരണത്തിനിടയില്‍ പരിക്കേറ്റ സിനിമയിലെ നടി ശീതള്‍ തമ്ബി അഞ്ചുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. ഷൂട്ടിംഗിനിടയില്‍ ശീതളിന്റെ കാലിന് പരിക്കേറ്റതിനെ തുടര്‍ന്ന് അഞ്ചു മാസത്തിനുള്ളില്‍ 5.75 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ആവശ്യം. നിര്‍മ്മാതാവായ മഞ്ജുവിനും മൂവിബക്കറ്റിലെ പാര്‍ട്ണര്‍ ബിനീഷ് ചന്ദ്രനും എതിരേയാണ് നോട്ടീസ് നല്‍കിയത്. പ്രൊഡക്ഷന്‍ ഹൗസായ മൂവി ബക്കറ്റില്‍ മഞ്ജുവിന് പങ്കാളിത്തമുണ്ട്. 2023 മെയ് 20 മുതല്‍ 19 ദിവസമായിരുന്നു സിനിമയുടെ ഷൂട്ടിംഗ് നടന്നത്. ജൂണ്‍ 9 ന് ചിമ്മിനി വരത്തില്‍ നടന്ന സംഘട്ടന ചിത്രീകരണത്തില്‍ നടി അഞ്ചടി താഴ്ചയിലേക്കു ചാടുന്ന രംഗം ചിത്രീകരിച്ചിരുന്നു. ചാടി വീഴുന്നിടത്ത് ഫോം ബെഡ്ഡ് വിരിച്ചിരുന്നെങ്കിലും ആദ്യ ചാട്ടത്തില്‍ തന്നെ ആ ബെഡ് സുരക്ഷിതമല്ലെന്ന് ക്രൂവിനെ അറിയിച്ചിരുന്നു. എന്നാല്‍…
പോക്സോ കേസില്‍ യൂട്യൂബര്‍ വി ജെ മച്ചാൻ അറസ്റ്റില്‍; 16കാരി നേരിട്ടെത്തി പരാതി നല്‍കി
കൊച്ചി: വി ജെ മച്ചാൻ എന്നറിയപ്പെടുന്ന യൂട്യൂബർ ഗോവിന്ദ് വിജയ് പോക്സോ കേസില്‍ അറസ്റ്റില്‍. പതിനാറ് വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന് എറണാകുളം കളമശ്ശേരി പോലീസിന് ലഭിച്ച പരാതിയിലാണ് ഗോവിന്ദിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് പുലർച്ചെ താമസ സ്ഥലത്ത് നിന്നാണ് പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. ആലപ്പുഴ മാന്നാർ സ്വദേശിയായ ഇയാള്‍ എറണാകുളത്താണ് ഇപ്പോള്‍ താമസിക്കുന്നത്. കഴിഞ്ഞ മേയില്‍ ആണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. യൂട്യൂബിലും ഇൻസ്റ്റഗ്രാമിലുമായി രണ്ടര ലക്ഷത്തോളം ഫോളോവേഴ്സ് ഉള്ള ആളാണ് വി ജെ മച്ചാൻ. സോഷ്യല്‍ മീഡിയ വഴി തന്നെയാണ് പരാതിക്കാരി ഇയാളെ പരിചയപ്പെടുന്നതും. ഇയാളുടെ മൊബൈല്‍ ഫോണുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
സുപ്രീം കോടതിക്കുള്ളില്‍ വനിതാ അഭിഭാഷകയെ കുരങ്ങ് കടിച്ചു; മരുന്നില്ലാതെ കോടതി ഡിസ്‌പെന്‍സറി
ന്യൂഡല്‍ഹി: സുപ്രീം കോടതിക്കുള്ളില്‍ വനിതാ അഭിഭാഷകയെ കുരങ്ങ് കടിച്ചു. കഴിഞ്ഞ ദിവസം സുപ്രീംകോടതി മ്യൂസിയത്തിനരികിലുള്ള ‘ജി’ ഗേറ്റിലൂടെ അകത്തേക്കു കടക്കമ്ബോള്‍ അഭിഭാഷക എസ്.സെല്‍വകുമാരിയാ ആണ് അപ്രതീക്ഷിതമായി കുരങ്ങ് ആക്രമിച്ചത്. സെല്‍വകുമാരിക്ക് നേരെ പെട്ടെന്ന് ഒരു സംഘം കുരങ്ങന്മാര്‍ പാഞ്ഞടുക്കുക ആയിരുന്നു. ഭയന്നു നിലവിളിക്കുന്നതിനിടെ അതിലൊരെണ്ണം വലതുകാലില്‍ കടിച്ചു. ഉടന്‍ സുപ്രീം കോടതി ഡിസ്‌പെന്‍സറിയിലേക്ക് പോയെങ്കിലും അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ അടച്ചിട്ടിരിക്കുകയായിരുന്നു. നേരെ രജിസ്ട്രാര്‍ കോടതിയുടെ അടുത്തുള്ള പോളിക്ലിനിക്കിലേക്കു പോയി. അവിടെ ഡോക്ടര്‍മാരുണ്ടായിരുന്നെങ്കിലും മരുന്നില്ലാത്ത സ്ഥിതി. മുറിവു വച്ചുകെട്ടിയ ശേഷം ആര്‍എംഎല്‍ ആശുപത്രിയിലേക്ക് പോകാനാണ് അവര്‍ നിര്‍ദേശിച്ചത്. ഒടുവില്‍ ഹൈക്കോടതി ഡിസ്‌പെന്‍സറിയിലേക്ക് പോയി. അവിടെ മരുന്നുണ്ടായിരുന്നു. ടെറ്റനസ് കുത്തിവയ്പ്പും എടുത്തു. ഒരുറപ്പിന് വേണ്ടി ആര്‍എംഎലില്‍ ചെന്നു. അവിടെനിന്ന് മൂന്ന് കുത്തിവയ്‌പ്പെ് കൂടി എടുത്തു. അടുത്ത ദിവസങ്ങളില്‍ വീണ്ടും കുത്തിവയ്‌പ്പെടുക്കണം. ‘ഇപ്പോള്‍ കടുത്ത പനിയുണ്ട്. പേടി വിട്ടുമാറിയിട്ടില്ല. സുപ്രീം കോടതിയുടെ ക്ലിനിക്കില്‍…
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട്: സ്വമേധയാ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനാകില്ലെന്ന് എ.കെ.ബാലന്‍
തിരുവനന്തപുരം: ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ സ്വമേധയാ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനാകില്ലെന്ന് മുന്‍ സാംസ്‌കാരികമന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുവായ എ.കെബാലന്‍.ഇത്തരത്തില്‍ കേസെടുക്കുന്നതിന് നിയമപരവും സാങ്കേതികപരവുമായ പ്രശ്‌നമുണ്ടെന്നും ബാലൻ പ്രതികരിച്ചു. അന്വേഷണം നടത്തിയ ശേഷം മാത്രമേ കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കാനാവൂ. അടുത്ത മാസം പത്തിന് ഹൈക്കോടതി കേസ് പരിഗണിക്കുമ്ബോള്‍ ഇക്കാര്യത്തില്‍ വ്യക്തത വരും. സര്‍ക്കാരിന് ഇച്ഛാശക്തിയുള്ളതുകൊണ്ടാണ് സിനിമാ മേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കാൻ കമ്മിറ്റിയെ വച്ചത്. എല്ലാ ഇത്തിള്‍ക്കണ്ണികളെയും പുഴുക്കുത്തുകളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും ബാലൻ പറഞ്ഞു. സിനിമാ കേണ്‍ക്ലേവ് എന്താണെന്ന് മനസിലാകാത്തതുകൊണ്ടാണ് അതിനെതിരെ പ്രതിപക്ഷം രംഗത്തുവരുന്നത്. കോണ്‍ക്ലേവ് ടേംസ് ഓഫ് റഫറന്‍സിന്‍റെ ഭാഗമാണ്. ഈ മേഖലയുമായി ബന്ധപ്പെട്ട് എത്രയാളുകള്‍ക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ടെന്നും ബാലൻ ചോദിച്ചു.
ബന്ധുക്കൾ തമ്മിൽ തർക്കം, മൂവാറ്റുപുഴയിൽ വീട്ടിനുള്ളിൽ വെടിവയ്പ്; ഒരാൾക്ക് ഗുരുതര പരുക്ക്
മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ സഹോദരങ്ങള്‍ തമ്മിലുണ്ടായ തർക്കത്തെ തുടർന്നുണ്ടായ വെടിവെപ്പില്‍ ഒരാള്‍ക്ക് ഗുരുതര പരിക്ക്. മൂവാറ്റുപുഴ കടാതിയില്‍ ഇന്നലെ രാത്രി ഒരു മണിയോടെയാണ് സംഭവം. മംഗലത്ത് വീട്ടില്‍ കിഷോറും, നവീനും തമ്മിലുള്ള തർക്കത്തെത്തുടർന്ന് കിഷോർ കയ്യിലുണ്ടായിരുന്ന തോക്കെടുത്ത് നവീനെ വെടിവെക്കുകയായിരുന്നു. വയറിനു വെടിയേറ്റ നവീൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവർ തമ്മില്‍ സ്ഥിരമായി വഴക്കുണ്ടാകാറുണ്ടെന്നും നാട്ടുകാർ പറഞ്ഞു. ലൈസൻസുള്ള തോക്കാണ് കിഷോറിന്റെ കൈവശമുണ്ടായിരുന്നതെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. നവീന്റെയും കിഷോറിന്റെയും ഒപ്പം വീട്ടിലുണ്ടായിരുന്ന മറ്റൊരാളാണ് വിവരം മറ്റുള്ളവരെ അറിയിച്ചത്. കിഷോറിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മൂവാറ്റുപുഴ പൊലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.