ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് പ്രതികരിച്ച് നടി ഉഷ ഹസീന. തനിക്ക് സിനിമയില്‍ നിന്ന് ദുരനുഭവം ഉണ്ടായിട്ടുണ്ടെന്നും നടി വെളിപ്പെടുത്തി. സംവിധായകനില്‍ നിന്നാണ് ദുരനുഭവം ഉണ്ടായതെന്നും റൂമിലേക്ക് ചെല്ലാൻ പറഞ്ഞെന്നും ഉഷ പറഞ്ഞു. ‘ദുരനുഭവം ഉണ്ടായിട്ടുണ്ട്. ഞാൻ അപ്പോള്‍ തന്നെ പ്രതികരിച്ചിട്ടുമുണ്ട്. ഞാൻ സിനിമയില്‍ വന്ന സമയത്താണ്. ഒരു സംവിധായകൻ, ആ സംവിധായകന്റെ സിനിമയില്‍ അഭിനയിക്കാൻ പോകുമ്ബോള്‍ തന്നെ അയാള്‍ ഭയങ്കര പ്രശ്നമാണെന്നൊക്കെ കേട്ടു. പിന്നെ വാപ്പ കൂടെയുള്ള ധൈര്യമായിരുന്നു. ഈ സംവിധായകന്റെ ചില രീതികളുണ്ട്. അഭിനയിക്കാൻ ചെല്ലുന്ന നടിമാർക്ക് ആദ്യം ഭയങ്കര സ്വാതന്ത്ര്യം തരും. അവർക്കിഷ്ടമുള്ള ഡ്രസ് കൊടുക്കൂ, പൊട്ടുവയ്ക്കണോ, വച്ചോളൂ… അങ്ങനെ ഭയങ്കര സ്‌നേഹമാണ്. പക്ഷേ പിന്നീട് പുള്ളി റൂമിലേക്ക് ചെല്ലാൻ ആവശ്യപ്പെട്ടു.ഞാൻ എന്റെ ഫാദറിനെയും കൊണ്ടാണ് ചെന്നത്. അദ്ദേഹം മരിച്ചുപോയി, പറയുന്നതുകൊണ്ട് അർത്ഥമില്ല. ഞാൻ അന്ന് തന്നെ പ്രതികരിച്ചു. പിന്നെ സെറ്റില്‍ വരുമ്ബോള്‍ ഈ…
Day: August 22, 2024
ധനകാര്യ സ്ഥാപനത്തിലെ ശുചിമുറിയിൽ യുവതി മരിച്ചനിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു
പട്ടാമ്പി (പാലക്കാട്) : സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ശുചിമുറിയിൽ യുവതിയെ തീകൊളുത്തി മരിച്ചനിലയിൽ കണ്ടെത്തി. ഓങ്ങലൂർ വാടാനാംകുറുശ്ശി വടെക്കെപുരക്കൻ ഷിത (37) ആണ് മരിച്ചത്. ഈ സ്ഥാപനത്തിലെ ജീവനക്കാരിയാണ് ഷിത. ആത്മഹത്യയാണെന്നാണ് നിഗമനം.ഇന്നലെ വൈകിട്ട് സ്ഥാപനം അടച്ചതിന് ശേഷമാണ് ഇവർ ശുചിമുറിയിൽ കയറി ദേഹത്ത് പെട്രോൾ ഒഴിച്ച് കത്തിച്ചതെന്ന് പറയുന്നു. സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോയി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
‘വൈകിയെത്തിയത് ചൊടിപ്പിച്ചു’; കൊച്ചിയില്‍ നടുറോഡില്‍ യുവതിയെ മര്‍ദ്ദിച്ചത് പ്രതിശ്രുതവരനും സുഹൃത്തുക്കളും
കൊച്ചി: കൊച്ചി നഗരമദ്ധ്യത്തില്‍ പുലർച്ചയോടെ യുവതിയെ മർദ്ദിച്ചത് പ്രതിശ്രുതവരനെന്ന് വിവരം. വൈകിയെത്തിയതുമായി ബന്ധപ്പെട്ട തർക്കമാണ് മർദ്ദനത്തിന് കാരണമെന്നാണ് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ പ്രതിശ്രുത വരനും സുഹൃത്തുക്കള്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. നാലുപേരെയും ഉടൻ അറസ്‌റ്റ് ചെയ്യുമെന്നാണ് വിവരം. ബുധനാഴ്ച പുലർച്ചെ 4.30നാണ് സംഭവം നടന്നത്. വെെറ്റിലയില്‍ നിന്ന് കടവന്ത്രയിലേക്കുള്ള സഹോദരൻ അയ്യപ്പൻ റോഡിന്റെ വശത്തുള്ള ജനതാ റോഡില്‍ വച്ച് നാലുപേർ ചേർന്ന് യുവതിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. യുവതി നിലവിളിച്ചിട്ടും മർദ്ദനം തുടരുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. മർദ്ദനത്തെത്തുടർന്ന് ആശുപത്രിയില്‍ ചികിത്സ തേടിയതിന് പിന്നാലെയാണ് യുവതി പരാതി നല്‍കിയതെന്ന് പൊലീസ് വ്യക്തമാക്കി. മർദ്ദിച്ചതിനാണ് കേസ് എടുത്തത്. മർദ്ദിച്ച യുവാവ് യുവതിയുടെ ബന്ധുവാണ്. ഇരുവരും അടുത്തുതന്നെ വിവാഹിതരാകാൻ തീരുമാനിച്ചിരുന്നു. ബ്യൂട്ടി പാർലർ നടത്തുന്ന യുവതി പുലർച്ചെ നാല് മണിയോടെയാണ് യുവാക്കള്‍ താമസിക്കുന്ന സ്ഥലത്തെത്തിയത്.…
ഇതൊക്കെ നിസ്സാരം; യൂട്യൂബ് ചാനല്‍ തുടങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ ഡയമണ്ട് പ്ലേബട്ടണ്‍ സ്വന്തമാക്കി ക്രിസ്റ്റ്യാനോ
സ്വന്തമായി യൂട്യൂബ് ചാനല്‍ ആരംഭിച്ച് 12 മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും ഡയമണ്ട് പ്ലേബട്ടണ്‍ സ്വന്തമാക്കിയിരിക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ‘യുആര്‍ ക്രിസ്റ്റ്യാനോ’ എന്ന ചാനല്‍ തുടങ്ങി 16 മണിക്കൂര്‍ പിന്നിടുമ്ബോള്‍ താരത്തെ സബ്‌സ്‌ക്രൈബ് ചെയ്തത് 14 മില്യണിലധികം പേരാണ്. ചാനല്‍ തുടങ്ങി ഒന്നര മണിക്കൂര്‍ കൊണ്ട് 10 ലക്ഷം സബ്സ്‌ക്രൈബേഴ്‌സ് പിന്നിട്ട താരത്തെ തേടി യൂട്യൂബിന്റെ ഗോള്‍ഡ് പ്ലേ ബട്ടണ്‍ എത്തി. തുടര്‍ന്ന് മണിക്കൂറുകള്‍കൊണ്ട് ഒരു കോടി(10 മില്യണ്‍) പിന്നിട്ട താരത്തെ തേടി ഡയമണ്ട് പ്ലേ ബട്ടണുമെത്തി. ലക്ഷണക്കണക്കിന് പേരാണ് ഓരോ നിമിഷവും താരത്തിന്റെ ചാനല്‍ സബ് സ്‌ക്രൈബ് ചെയ്യുന്നത്. സമൂഹമാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള വ്യക്തിയാണ് സി.ആര്‍ 7. വിവിധ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലായി 917 മില്യണ്‍ പേരാണ് താരത്തെ പിന്തുടരുന്നത്. ഫുട്‌ബോളിന് പുറമേ വിദ്യാഭ്യാസം, ബിസിനസ്, കുടുംബം, വെല്‍നസ്സ് തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്രീകരിച്ചും വിഡിയോകള്‍ പങ്കുവെക്കുമെന്ന് റൊണാള്‍ഡോ പറഞ്ഞു.
ബോംബ് ഭീഷണി; എയര്‍ഇന്ത്യ വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തി
തിരുവനന്തപുരം: ബോംബ് ഭീഷണിയെ തുടർന്ന് എയര്‍ഇന്ത്യ വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തി. മുംബൈ-തിരുവനന്തപുരം വിമാനത്തിനാണ് ഭീഷണി. ഫോണ്‍വഴിയാണ് ബോംബ് ഭീഷണി വന്നിരിക്കുന്നത്. വിമാനത്തില്‍ നിന്ന് യാത്രക്കാരെ ഒഴിപ്പിച്ചു തുടങ്ങി. യാത്രക്കാരെയും ലഗേജും പരിശോധിക്കും. ഭീഷണിയുടെ ഉറവിടം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. ബോംബ് ഭീഷണിയെത്തുടര്‍ന്ന് വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
‘കുട്ടിയെ കണ്ടപ്പോള്‍ കരയുന്നത് പോലെ തോന്നി, അതിനാല്‍ ഫോട്ടോയെടുക്കാൻ തോന്നി’:13കാരിയെ തിരിച്ചുകിട്ടിയതില്‍ സന്തോഷമെന്ന് ബബിത
തിരുവനന്തപുരം: കഴക്കൂട്ടത്തു നിന്ന് കാണാതായ പതിമൂന്നുകാരിയെ തിരിച്ചുകിട്ടിയതില്‍ സന്തോഷമെന്ന് ട്രെയിനില്‍ നിന്ന് കുട്ടിയുടെ ചിത്രം പകർത്തിയ യുവതി മാധ്യമങ്ങളോട് പറഞ്ഞു. നെയ്യാറ്റിൻകര സ്വദേശിനി ബബിതയാണ് തമ്ബാനൂരില്‍ നിന്നും കന്യാകുമാരിയിലേക്കുള്ള ട്രെയിനില്‍ പെണ്‍കുട്ടി യാത്ര ചെയ്യുന്ന ചിത്രം പകർത്തിയത്. ഇതോടെയാണ് പെണ്‍കുട്ടി യാത്ര ചെയ്ത സ്ഥലം സംബന്ധിച്ച് പൊലീസിന് കൃത്യമായ വിവരം ലഭിച്ചത്. പെണ്‍കുട്ടി ധരിച്ചിരുന്ന ഡ്രസ് ഉള്‍പ്പെടെ ഒത്തുനോക്കി കുട്ടിയെ തിരിച്ചറിയാൻ മലയാളി അസോസിയേഷൻ പ്രവർത്തകർക്കും ഈ ഫോട്ടോ സഹായകമായിരുന്നു.കുട്ടിയുടെ മുഖം സങ്കടത്തിലായിരുന്നുവെന്നും കുട്ടി ഒറ്റയ്ക്കാണെന്ന് കരുതിയിരുന്നില്ലെന്നും ബബിത മാധ്യമങ്ങളോട് പറഞ്ഞു. വീട്ടില്‍ നിന്നും പിണങ്ങി വന്നതാണെന്നും തോന്നിയില്ല. കുട്ടിയെ കണ്ടപ്പോള്‍ ഫോട്ടോയെടുക്കാൻ തോന്നി. ചുമ്മാ വെറുതെ എടുത്തുവെച്ചേക്കാമെന്നാണ് കരുതിയെന്നും ബബിത പറഞ്ഞു. കുട്ടിയ്ക്ക് വേണ്ടി തെരച്ചില്‍ നടത്തുന്നത് അറിഞ്ഞില്ലായിരുന്നു. അന്ന് രാത്രി ഉറങ്ങിപ്പോയിരുന്നു. പിന്നീട് രാത്രി മൂന്നുമണിയ്ക്ക് എണീറ്റപ്പോഴാണ് വാർത്ത കണ്ടത്. അപ്പോഴാണ് കുട്ടിയുടെ ഫോട്ടോ…
അത്യന്തം ഗുരുതരമായ വെളിപ്പെടുത്തലുകള്‍ അടങ്ങിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇത്രയും കാലം മൂടിവച്ചത് ഒരു രീതിയിലും നീതീകരിക്കാനാവുന്നതല്ല, സിനിമയിലായാലും രാഷ്ട്രീയത്തിലായാലും, സ്ത്രീകളോട് അന്തസില്ലാതെ പെരുമാറുന്നത് ആരൊക്കെയാണെന്ന് കേരളത്തിന് നന്നായി അറിയാം: കെ. സുധാകരന്‍
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇത്രയും നാള്‍ മുഖ്യമന്ത്രി മൂടിവച്ചത് എന്തിനെന്ന് മലയാളികള്‍ക്ക് മനസിലാകുമെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ”ഇത്രമേല്‍ ഗുരുതര കണ്ടെത്തലുകളുള്ള ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇത്രയും നാള്‍ പിണറായി വിജയന്‍ മൂടിവച്ചത് എന്തിനെന്നു മലയാളികള്‍ക്ക് മനസിലാകും. സിനിമയിലായാലും രാഷ്ട്രീയത്തിലായാലും, സ്ത്രീകളോട് ‘അന്തസില്ലാതെ’ പെരുമാറുന്നത് ആരൊക്കെയാണെന്ന് കേരളത്തിന് നന്നായി അറിയാം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളടക്കം നേരിടുന്ന വലിയ അവഗണനകളുടെയും പീഡനങ്ങളുടെയും അത്യന്തം ഗുരുതരമായ വെളിപ്പെടുത്തലുകള്‍ അടങ്ങിയ റിപ്പോര്‍ട്ട് ഇത്രയും കാലം മൂടിവച്ചത് ഒരു രീതിയിലും നീതീകരിക്കാനാവുന്നതല്ല. റിപ്പോര്‍ട്ടിന്റെ രഹസ്യ സ്വഭാവം കണക്കിലെടുത്ത് ഒരു ക്ലാര്‍ക്കിനെ പോലും സഹായത്തിനായി ഏര്‍പ്പെടുത്താതെ ഒറ്റയ്ക്കിരുന്നു ഏറെ പ്രയാസപ്പെട്ട് റിപ്പോര്‍ട്ട് തയ്യാറാക്കിയ ജസ്റ്റിസ് ഹേമയോട് കേരളത്തിന്റെ പേരില്‍ കോണ്‍ഗ്രസ് നന്ദി പറയുന്നു. മൂന്നാംകിട ഗുണ്ടായിസം മാത്രം അറിയാവുന്നൊരു മുഖ്യമന്ത്രി നയിക്കുന്ന ഭരണസംവിധാനത്തില്‍ ഇത്രയും മികച്ച രീതിയില്‍…
പാര്‍ട്ടി ആസ്ഥാനത്ത് പതാകയുയര്‍ന്നു; പ്രവര്‍ത്തകര്‍ക്കൊപ്പം പ്രതിജ്ഞ ചൊല്ലി വിജയ്
ചെന്നൈ: സ്വന്തം പാർട്ടിയുടെ പതാക പുറത്തിറക്കി സൂപ്പർതാരം വിജയ്. ചെന്നൈ പനയൂരിലെ പാര്‍ട്ടി ആസ്ഥാനത്ത് രാവിലെ 9.15ന് നടന്ന ചടങ്ങില്‍ താരം തമിഴക വെട്രി കഴകത്തിന്‍റെ പതാക ഉയര്‍ത്തി. 30 അടി ഉയരത്തിലുള്ള കൊടിമരത്തിലാണ് പതാക ഉയര്‍ത്തിയത്. തെരഞ്ഞെടുക്കപ്പെട്ട മൂന്നൂറ് അംഗങ്ങള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ചുവപ്പും മഞ്ഞയുമാണ് പതാക നിറം. കൊടിയുടെ മധ്യത്തിലായി രണ്ട് ആനകളുടെ ചിത്രവും ഒരു പീലി വിടര്‍ത്തിയാടുന്ന മയിലിന്‍റെ ചിത്രവും ആലേഖനം ചെയ്തിട്ടുണ്ട്. സംഗീതജ്ഞൻ എസ്. തമൻ ചിട്ടപ്പെടുത്തിയ പാർട്ടി ഗാനവും ചടങ്ങില്‍ പരിചയപ്പെടുത്തി. പതാക ഉയർത്തിയതിനു പിന്നാലെ നേതാക്കള്‍ക്കും പ്രവർത്തകർക്കുമൊപ്പം വിജയ് പ്രതിജ്ഞ ചൊല്ലി. “നമ്മുടെ രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുകയും ജീവൻ ത്യജിക്കുകയും ചെയ്ത പോരാളികളെയും തമിഴ് മണ്ണില്‍ നിന്ന് നമ്മുടെ ജനങ്ങളുടെ അവകാശങ്ങള്‍ക്കായി അക്ഷീണം പ്രവർത്തിച്ച സൈനികരെയും എപ്പോഴും ഞങ്ങള്‍ അഭിനന്ദിക്കുന്നു. ജാതി, മതം, ലിംഗം, ജനനസ്ഥലം…