മകന്‍ മറ്റൊരു ജാതിയിലെ പെണ്‍കുട്ടിയെ പ്രണയിച്ചു; മാതാവിനെ പെണ്‍വീട്ടുകാര്‍ കൂട്ടബലാത്സംഗത്തിനിരയാക്കി

ചെന്നൈ | തമിഴ്നാട്ടിലെ ധര്‍മ്മപുരപിയില്‍ മകന്‍ ഗൗണ്ടര്‍ വിഭാഗത്തിലെ പെണ്‍കുട്ടിയെ പ്രണയിച്ചതിന് മാതാവിനെ കൂട്ടബലാത്സംഗത്തിനിരയാക്കി. വിവാഹത്തിന് വീട്ടുകാര്‍ എതിരുനിന്നതോടെ ഇരുവരും ഒളിച്ചോടിയിരുന്നു. ഇതിന് പിന്നാലെ ആഗസ്റ്റ് പതിനാലിനായിരുന്നു സംഭവം ഇരുവരും ഒളിച്ചോടിയതറിഞ്ഞ പെണ്‍കുട്ടിയുടെ വീട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് യുവാവിന്റെ പിതാവിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഇത് തടയാനെത്തിയപ്പോഴായിരുന്നു അമ്മക്ക് നേരെ അതിക്രമം അരങ്ങേറിയത്. ഇവരെ വിവസ്ത്രയാക്കി അപമാനിച്ച ശേഷം തട്ടിക്കൊണ്ടുപോകുകയായിരുന്നു. കാട്ടിനുള്ളില്‍ കൊണ്ടുപോയി മദ്യം നല്‍കിയ ശേഷം കൂട്ടബലാത്സംഗത്തിനിരയാക്കി.പ്രതിഷേധത്തിന് പിന്നാലെ കേസെടുത്ത പോലീസ് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല

ഞെട്ടിക്കുന്ന വിവരങ്ങളുമായി ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; സിനിമ മേഖലയില്‍ വ്യാപക ലൈംഗിക ചൂഷണം

തിരുവനന്തപുരം: മലയാള സിനിമയില്‍ വനിതകള്‍ നേരിടുന്ന ചൂഷണങ്ങളും അതിക്രമങ്ങളും തുറന്ന് പറഞ്ഞ് ഹേമ കമ്മിറ്റി റിപ്പോർട്ട്. നടി രഞ്ജിനിയുടെ ഹരജി ഹൈകോടതി ഡിവിഷൻ ബെഞ്ച് തള്ളിയതിനു പിന്നാലെയാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടത്. വിവരാവകാശനിയമപ്രകാരം അപേക്ഷിച്ച മാധ്യമം ലേഖകൻ ഉള്‍പ്പെടെയുള്ളവർക്കാണ് റിപ്പോർട്ട് കൈമാറിയത്. ഞെട്ടിക്കുന്ന വിവരങ്ങളാണ് റിപ്പോർട്ടിലുള്ളത്. സിനിമ മേഖലയില്‍ വ്യാപക ലൈംഗിക ചൂഷണമെന്ന് റിപ്പോർട്ട് പറയുന്നു. മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ചുണ്ട്. അവസരം കിട്ടാൻ വിട്ടുവീഴ്ച ചെയ്യണം. വഴങ്ങാത്തവർക്ക് അവസരങ്ങളില്ല. വഴിവിട്ട കാര്യങ്ങള്‍ ചെയ്യാൻ സംവിധായകരും നിർമാതാക്കളും നിർബന്ധിക്കുന്നു. ചൂഷണം ചെയ്യുന്നവരില്‍ പ്രമുഖ നടന്മാരുമുണ്ട്. സഹകരിക്കുന്നവർക്ക് പ്രത്യേക കോഡുണ്ട്. പരാതി പറയുന്നവരെ പ്രശ്നക്കാരായി കാണുന്നു. സിനിമ നിയന്ത്രിക്കുന്നത് മാഫിയ സംഘങ്ങളാണ്. മലയാള സിനിമയില്‍ ആണ്‍കോയ്മ നിലനില്‍ക്കുന്നു. സ്ത്രീകള്‍ വ്യാപക അരക്ഷിതാവസ്ഥ നേരിടുന്നു. അവരെ രണ്ടാംതരക്കാരായി പരിഗണിക്കുന്നു. നടിമാർ ജീവഭയം കാരണം തുറന്നുപറയാൻ മടിക്കുന്നു. ആലിംഗനം ചെയ്യുന്ന…

എന്‍ക്വയറി കമ്മീഷന്‍ ആക്‌ട് മറന്ന് ആദ്യ അട്ടിമറി; ഹേമാ കമ്മറ്റിയില്‍ പുറത്തായത് ഉപദേശം മാത്രം; ‘വ്യക്തിപരം’ ഒഴിവാക്കി ചിലരെ രക്ഷിച്ചു; കേരളം ഞെട്ടില്ല

തിരുവനന്തപുരം: ഹേമാ കമ്മറ്റി റിപ്പോര്‍ട്ടിന്റേതായി പുറത്തു വരുന്ന രേഖകളില്‍ വ്യക്തിവിവരങ്ങള്‍ ഒന്നും ഉണ്ടാകില്ല. സിനിമയിലെ സ്ത്രീ സുരക്ഷയും സ്ത്രീകളോടുള്ള ഇരട്ടത്താപ്പും ചൂണ്ടിക്കാണിക്കുന്ന വെളിപ്പെടുത്തലും അതിനുള്ള പരിഹാര നിര്‍ദ്ദേശങ്ങളുമാണ് പുറത്തു വരിക. 233 പേജുകള്‍ സൂക്ഷ്മമായ പരിശോധനയ്ക്ക് ശേഷമാണ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് അടക്കം കൈമാറാന്‍ സാംസ്‌കാരിക വകുപ്പില്‍ ധാരണായിട്ടുള്ളത്. നടീനടന്മാരെയും സാങ്കേതിക പ്രവര്‍ത്തകരേയും ആരോപണ മുനയില്‍ എത്തിക്കുന്ന വിവാദങ്ങളൊന്നും അതിലുണ്ടാകില്ല. മൊഴികളില്‍ അന്വേഷണം നടത്തി ആധികാരികത ഉറപ്പിക്കാന്‍ ജസ്റ്റീസ് ഹേമാ കമ്മറ്റിക്ക് കഴിഞ്ഞിട്ടില്ല. ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന ശുപാര്‍ശയോടെയാണ് ഹേമാ കമ്മറ്റി സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്. ഈ സാഹചര്യത്തിലാണ് ഗുരുതര ആരോപണങ്ങള്‍ പുറത്തു വിടുന്നതില്‍ നിന്നും ഒഴിവാക്കുന്നത്. സിനിമാ മേഖലയിലെ 51 സ്ത്രീകളുടെ മൊഴി കമ്മീഷന്‍ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. പലരും ഗുരുതരമായ പല ആരോപണങ്ങളും ഉന്നയിച്ചു. അതില്‍ പലതും വ്യക്തിപരമായിരുന്നു. സിനിമയിലെ പല പ്രമുഖരേയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന പല വിശദാംശങ്ങളും…

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടുന്നത് തടയണം എന്ന ആവശ്യം : നടി രഞ്ജിനിയുടെ ഹര്‍ജി തള്ളി ഹൈക്കോടതി

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന ഹർജി തള്ളി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് തടയണമെന്ന് ആവശ്യപ്പെട്ട് നടി രഞ്ജിനിയാണ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. സ്വകാര്യതയെ ബാധിക്കുന്നുവെങ്കില്‍ സിംഗിള്‍ ബെഞ്ചിനെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി. സിംഗിള്‍ ബെഞ്ചിനെ സമീപിക്കുമെന്ന് രഞ്ജിനിയുടെ അഭിഭാഷകന്‍ വ്യക്തമാക്കി. സജിമോന്‍ പാറയിലും രഞ്ജിനിയും നല്‍കിയ ഹർജികള്‍ ഒരുമിച്ചാണ് കോടതി പരിഗണിച്ചത്. ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്താഖ്, എസ് മനു എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജിയില്‍ വിധി പറഞ്ഞത്. റിപ്പോര്‍ട്ട് പുറത്തുവിടാന്‍ അനുമതി നല്‍കിയ സിംഗിള്‍ ബെഞ്ച് വിധി റദ്ദാക്കണം. ഹേമ കമ്മിറ്റിക്ക് മുന്നില്‍ താനും മൊഴി നല്‍കിയിട്ടുണ്ട്. മൊഴി പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും ഇക്കാര്യം പാലിക്കണമെന്നുമായിരുന്നു രഞ്ജിനിയുടെ ആവശ്യം. രഞ്ജിനിയുടെ വാദം നിലനില്‍ക്കുന്നതാണോ എന്നാണ് കോടതി പരിശോധിച്ചത്. രഞ്ജിനിയുടെ വാദം നിലനില്‍ക്കുന്നതല്ലെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷക കോടതിയെ അറിയിച്ചിരുന്നു. തന്റെ മൊഴി പുറത്തുവരരുതെന്ന് രഞ്ജിനി ഹർജി…

വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി എത്തി; ഭരണങ്ങാനത്ത് സ്വകാര്യ അപ്പാര്‍ട്ട്മെന്റിലെ മുകള്‍ നിലയിലെ ബാല്‍ക്കണിയില്‍ നിന്നും കാല്‍വഴുതി നിന്ന് വീണ് യുവാവ് മരിച്ചു

ഭരണങ്ങാനം: ഭരണങ്ങാനത്ത് സ്വകാര്യ അപ്പാര്‍ട്ട്‌മെന്റിന് മുകളില്‍ നിന്ന് വീണ് യുവാവ് മരിച്ചു. മൂവാറ്റുപുഴ കോതമംഗലം സ്വദേശി അമ്ബാടി സന്തോഷാണ് മരിച്ചത്. പുലര്‍ച്ചെ 12 .30 ആയിരുന്നു സംഭവം. ഭരണങ്ങാനം മേരിഗിരി ജംഗ്ഷനില്‍ ഉള്ള സ്വകാര്യ അപ്പാര്‍ട്ട്‌മെന്റായ ലൈലാക് ഹോംസിലാണ് സംഭവം. ഇവിടെ സുഹൃത്തുക്കള്‍ക്കൊപ്പം മുറിയെടുത്ത അമ്ബാടി സന്തോഷ് മുകളില്‍ നിലയിലെ ബാല്‍ക്കണിയില്‍ നിന്നും കാല്‍വഴുതി താഴെ വീഴുകയായിരുന്നു. വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി എത്തിയതായിരുന്നു അഞ്ചംഗ സംഘം. ഇവര്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് വിവരം. പാലായില്‍ നിന്നും പോലീസ് എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ശരീരത്തില്‍ 14 മുറിവുകള്‍, കഴുത്ത് ഞെരിച്ച്‌ ശ്വാസം മുട്ടിച്ചു; ഡോക്ടറുടെ കൊലപാതകത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

കൊല്‍ക്കത്ത: കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ യുവ ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ഡോക്ടര്‍ അതിക്രൂര ലൈംഗികാതിക്രമത്തിന് ഇരയായി. ശരീരത്തില്‍ 14 മുറിവുകളുണ്ട്. മുറിവുകളെല്ലാം മരണത്തിന് മുമ്ബേയുള്ളതാണ് എന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഡോക്ടറുടെ തല, കവിള്‍, ചുണ്ടുകള്‍, മൂക്ക്, വലത് താടിയെല്ല്, താടി, കഴുത്ത്, ഇടത് കൈ, ഇടത് തോള്‍, ഇടത് കാല്‍മുട്ട്, കണങ്കാല്‍, ജനനേന്ദ്രിയം തുടങ്ങി ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുറിവുകള്‍ കണ്ടെത്തിയതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. കഴുത്ത് ഞെരിച്ച്‌ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയിട്ടുള്ളത്. ശ്വാസകോശത്തില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട്. ജനനേന്ദ്രിയത്തില്‍ നിന്നും സ്രവം കണ്ടെത്തിയിട്ടുണ്ട്. ജനനേന്ദ്രിയത്തിലുണ്ടായ മുറിവുകള്‍ ബലാത്സംഗം നടന്നതിന്റെ ലക്ഷണമാണ്. രക്തത്തിന്റെയും ശരീരത്തില്‍ നിന്ന് കണ്ടെടുത്ത മറ്റ് സ്രവവും വിദഗ്ധ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ക്രൂരമായ കൊലപാതകമാണ് നടന്നിട്ടുള്ളതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ…

കല്‍പ്പറ്റയിലെ കേരള ഗ്രാമീണ്‍ ബാങ്ക് ഓഫീസിലേക്ക് പ്രതിഷേധവുമായി യുവജനസംഘടനകള്‍

വയനാട്: കേരള ഗ്രാമീണ്‍ ബാങ്കിന്‍റെ കല്‍പ്പറ്റയിലെ റീജിയണല്‍ ഓഫീസിന് മുന്നില്‍ പ്രതിഷേധവുമായി യുവജനസംഘടനകള്‍.ഡിവൈഎഫ്‌ഐ, യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് പ്രവര്‍ത്തകരാണ് പ്രതിഷേധിക്കുന്നത്. ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് ലഭിച്ച സര്‍ക്കാര്‍ സഹായധനത്തില്‍നിന്ന് ബാങ്ക് ഇഎംഐ തുക പിടിച്ചതിനെതിരെയാണ് പ്രതിഷേധം. ബാങ്ക് കെട്ടിടത്തിലേക്ക് തള്ളിക്കയറിയും മുദ്രാവാക്യം വിളിച്ചും സമരക്കാര്‍ പ്രതിഷേധം തുടരുകയാണ്. ദുരന്തബാധിതര്‍ക്ക് സര്‍ക്കാര്‍ കൊടുത്ത അടിയന്തര സഹായത്തില്‍നിന്നാണ് ബാങ്ക് പണം ഈടാക്കിയത്. എന്നാല്‍ പണം പിന്നീട് തിരികെ നല്‍കിയെന്നാണ് ബാങ്ക് അധികൃതരുടെ വിശദീകരണം. എന്നാല്‍ പണം പിടിച്ചെടുത്ത ആളുകളുടെ പട്ടിക കൈമാറണമെന്നും ഇത് തങ്ങള്‍ ഒത്തുനോക്കിയ ശേഷം സമരം അവസാനിപ്പിക്കാമെന്നുമാണ് പ്രതിഷേധക്കാരുടെ നിലപാട്. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ബാങ്കിന്റെ മറ്റ് ശാഖകളിലേക്കും പ്രതിഷേധം വ്യാപിപ്പിക്കുമെന്നും പ്രതിഷേധക്കാര്‍ അറിയിച്ചു.

യുവ ഡോക്ടറുടെ കൊലപാതകം: സി.ബി.ഐ കേസില്‍ പുരോഗതിയില്ല, കോടതിയെ സമീപിക്കാൻ പ്രതിഷേധക്കാര്‍

കൊല്‍ക്കത്ത: യുവ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല ചെയ്യപ്പെട്ട സംഭവത്തെ തുടർന്ന് സമരം ചെയ്യുന്ന ഡോക്ടർമാർ കോടതിയിലേക്ക്. കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ ഒരു വിവരവും പുറത്തുവിടാത്ത സാഹചര്യത്തില്‍ വിവരം ജനങ്ങളെ അറിയക്കണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിക്കുമെന്ന് പ്രതിഷേധക്കാർ വ്യക്തമാക്കി. അന്വേഷണം വേഗത്തിലാക്കി പ്രതികളെ പിടികൂടണമെന്നും വേഗത്തില്‍ വിചാരണ പൂർത്തിയാക്കി ശിക്ഷ നല്‍കണമെന്നും പ്രതിഷേധക്കാർ പറയുന്നു. നിലവില്‍ നടക്കുന്നത് ശാന്തമായ സമരമാണെന്നും നിരോധനാജ്ഞ പിൻവലിക്കാൻ സർക്കാർ തയാറാകണമെന്നും ഡോക്ടർമാർ ആവശ്യപ്പെട്ടു. 14നുണ്ടായ അക്രമം മെഡിക്കല്‍ വിദ്യാർഥികളോ സമരത്തിന്‍റെ ഭാഗമായ സംഘടനകളോ ചെയ്തതല്ല. സ്ഥാപിത താല്‍പര്യക്കാർ കരുതിക്കൂട്ടി നടത്തിയ അക്രമമാണ്. ഇപ്പോഴുള്ളതുപോലെ തന്നെ സമാധാനപരമായി സമരം തുടരാനാണ് തീരുമാനമെന്നും പ്രതിഷേധക്കാർ അറിയിച്ചു. നേരത്തെ ആർ.ജി കർ മെഡിക്കല്‍ കോളജ് മുൻ പ്രിൻസിപ്പല്‍ സന്ദീപ് ഘോക്ഷിനെ സി.ബി.ഐ രണ്ട് തവണ ചോദ്യം ചെയ്തെങ്കിലും അറസ്റ്റ് നടപടികളിലേക്ക് കടന്നിട്ടില്ല. ഡോക്ടറുടെ മരണത്തില്‍ കൂടുതല്‍ പേർക്ക്…

സാമ്ബത്തിക പ്രതിസന്ധി: ഇത്തവണയും ഓണക്കിറ്റ് മഞ്ഞ കാര്‍ഡുടമകള്‍ക്ക് മാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണയും ഓണക്കിറ്റ് നല്‍കുക മഞ്ഞ കാർഡുടമകള്‍ക്ക് മാത്രം. കടുത്ത സാമ്ബത്തിക പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് മുൻഗണനാ വിഭാഗത്തിലുളളവർക്ക് മാത്രം കിറ്റ് നല്‍കാൻ തീരുമാനമായത്. സംസ്ഥാനത്ത് 5,87,000 മഞ്ഞ കാർഡ് ഉടമകളാണുള്ളത്. ഇവർക്ക് മാത്രം ഓണക്കിറ്റ് നല്‍കാൻ 35 കോടിയോളം രൂപ വേണ്ടിവരും. കിറ്റില്‍ ഏതൊക്കെ സാധനങ്ങളാണ് അടങ്ങിയിരിക്കുകയെന്നതില്‍ രണ്ട് ദിവസത്തിനുള്ളില്‍ വ്യക്തത വരും. സംസ്ഥാനത്ത് ഓണചന്തകള്‍ക്കുള്ള തയ്യാറെടുപ്പുകളും ആരംഭിച്ചു. സെപ്റ്റംബർ 4നകം ഓണചന്തകള്‍ തുടങ്ങുമെന്നാണ് സപ്ലൈകോ അറിയിച്ചിരിക്കുന്നത്. എല്ലാ ജില്ലകളിലും ചന്തകളുണ്ടാകും. 13 ഇന അവശ്യ സാധനങ്ങള്‍ ഓണചന്തകളില്‍ ഉറപ്പാക്കും. ഇതിനായി ധനവകുപ്പ് 225 കോടി രൂപ അനുവദിച്ചു. എന്നാല്‍ വിപുലമായ ഓണചന്തയ്ക്ക് 600 കോടി രൂപയെങ്കിലും ആവശ്യമാണ്. കൂടുതല്‍ തുക ധനവകുപ്പ് നല്‍കുമെന്ന പ്രതീക്ഷയിലാണ് സപ്ലൈകോ.

പാർട്ടി ആവശ്യപ്പെടും മുൻപേ ഒഴിയും; കെടിഡിസി ചെയർമാൻ സ്ഥാനം രാജിവയ്ക്കാൻ പി.കെ.ശശി

പാലക്കാട്: മുതിർന്ന സിപിഎം നേതാവും കെടിഡിസി ചെയർമാനുമായ പി കെ ശശിക്കെതിരെ പാർട്ടി നടപടി. പാർട്ടിയുടെ എല്ലാ സ്ഥാനങ്ങളില്‍നിന്നും മാറ്റാൻ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ അധ്യക്ഷതയില്‍ ചേർന്ന ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. സിഐടിയു ജില്ലാ പ്രസിഡന്റും പാർട്ടി ജില്ലാ കമ്മിറ്റി അംഗവുമാണ് പി കെ ശശി. ഈ പദവികള്‍ അദ്ദേഹത്തിന് നഷ്ടമാകും. ശശിയെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തും. നിലവില്‍ കെടിഡിസി ചെയർമാനാണ്. നേരത്തെ വിഭാഗീയതയെ തുടർന്ന് പാർട്ടി ജില്ലാ സെക്രട്ടേറിയറ്റില്‍നിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് ശശിയെ തരംതാഴ്ത്തിയിരുന്നു. ശശിക്കെതിരെ ഒട്ടേറെ പരാതികളാണ് പാർട്ടി നേതൃത്വത്തിന് മുന്നിലെത്തിയത്. മണ്ണാർക്കാട് സഹകരണ എജ്യുക്കേഷൻ സൊസൈറ്റിക്ക് കീഴിലെ യൂണിവേഴ്സല്‍ കോളജിന് വേണ്ടി ധനസമാഹരണവും ദുർവിനിയോഗവും നടത്തിയെന്ന പരാതി പാർട്ടി അന്വേഷണ കമ്മീഷനെ നിയമിച്ച്‌ പരിശോധിച്ചു. സിപിഎം നിയന്ത്രണത്തിലുളള വിവിധ സഹകരണ ബാങ്കുകളില്‍നിന്ന് 5.49 കോടി രൂപയാണ് ഓഹരിയായി സമാഹരിച്ചത്.…