ഷിരൂർ: മലയാളി ഡ്രൈവർ അർജുനെ കാണാതായ ഗംഗാവാലി പുഴയില്‍ നിന്ന് നേവി കണ്ടെടുത്ത കയർ തന്റെ ലോറിയില്‍ മരംകെട്ടാൻ ഉപയോഗിച്ചതാണെന്ന് സ്ഥിരീകരിച്ച് ലോറി ഉടമ മനാഫ്. അല്‍പസമയം മുമ്ബാണ് മുങ്ങല്‍ വിദഗ്ധരായ നേവി സംഘം പുഴയില്‍നിന്ന് കയർ കഷ്ണം കണ്ടെടുത്തത്. പുഴയിലെ അവശിഷ്ടങ്ങളില്‍ കുടുങ്ങിക്കി ടന്ന കയറിന്റെ മുറിച്ചെടുത്ത ഭാഗമാണ് മനാഫിന് നല്‍കിയത്. ഇത് തന്റെ ലോറിയിലേതാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. ലക്ഷ്മണന്റെ ചായക്കടയുടെ സമീപത്ത് നിന്ന് പുഴയില്‍ നിന്നാണ് ഇത് കണ്ടെടുത്തത്. ഈശ്വർ മാല്‍പെയുടെ നേതൃത്വത്തിലും പുഴയില്‍ തിരച്ചില്‍ നടക്കുന്നുണ്ട്. പുഴയില്‍ ഇറങ്ങാനുള്ള ജില്ല ഭരണകൂടത്തിന്‍റെ അനുമതി ലഭിച്ചതിന് പിന്നാലെയാണ് മാല്‍പെ പുഴയിലിറങ്ങിയത്. അതിനിടെ, പുഴയില്‍നിന്ന് നാവികസേനയുടെ ഡൈവിങ് സംഘം കണ്ടെടുത്ത ലോഹഭാഗം തന്റെ ട്രക്കിന്റേതല്ലെന്ന് മനാഫ് പറഞ്ഞു. പലതവണ പെയിന്റ് ചെയ്ത ഇതിന്റെ പഴക്കം കണക്കിലെടുത്താണ് ഇദ്ദേഹത്തിന്റെ നിഗമനം. പുതിയ ലോറിയായിരുന്നു അർജുൻ ഓടിച്ചിരുന്നത്. തിരച്ചിലിനായി…
Day: August 14, 2024
പുഴയില്‍നിന്ന് ലോഹഭാഗങ്ങളും കയറും കണ്ടെത്തി; അര്‍ജുന്റെ ലോറിയിലേത് ആകാമെന്ന് നാവികസേന
അങ്കോല (കർണാടക): കർണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണായ കോഴിക്കോട് സ്വദേശി അർജുനുവേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുന്നതിനിടെ ഗംഗാവലി പുഴയില്‍നിന്ന് ലോറിയുടേതെന്ന് കരുതുന്ന ലോഹഭാഗങ്ങളും കയറിൻറെ ഭാഗവും കണ്ടെത്തി. നാവികസേനയുടെ ഡൈവർമാരാണ് മൂന്ന് ലോഹഭാഗങ്ങളും കയറിൻറെ ഭാഗവും കണ്ടെത്തിയത്. ഇത് അർജുന്റെ ലോറിയുടേതാകാമെന്നാണ് നേവി അറിയിക്കുന്നത്. ലോറിയുണ്ടെന്ന് സംശയിക്കുന്ന മൂന്ന് സ്പോട്ടുകളിലാണ് ബുധനാഴ്ച തിരച്ചില്‍ നടക്കുന്നത്. ഇതില്‍ ഒന്ന്, രണ്ട് സ്പോട്ടുകളിലാണ് പ്രധാനമായും പരിശോധന. ഇവിടെനിന്നാണ് ലോറിയുടെ ലോഹഭാഗങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. ഈ മേഖല കേന്ദ്രീകരിച്ച് തിരച്ചില്‍ തുടരുമെന്ന് നാവികസേന അറിയിച്ചു. പുഴയില്‍നിന്ന് നാവികസേന കണ്ടെത്തിയ കയർ അർജുന്റെ ലോറിയിലേതുതന്നെയാണെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചു. മത്സ്യത്തൊഴിലാളി ഈശ്വർ മാല്‍പേയുടെ നേതൃത്വത്തിലുള്ള സംഘവും എസ്.ഡി.ആർ.എഫ് സംഘവും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. ചൊവ്വാഴ്ച നദിയില്‍നിന്ന് ലോറിയുടെ ജാക്കി ലിവർ ഈശ്വർ മാല്‍പേ സംഘം മുങ്ങിത്തപ്പിയെടുത്തിരുന്നു. നേരത്തേ ലോറിയുടെ സിഗ്നല്‍ ലഭിച്ച ഭാഗത്തുനിന്നുതന്നെയാണ് ജാക്കിലിവർ…
ഷിരൂര്‍ ദൗത്യം: പുഴയില്‍ നിന്നും നേവി മൂന്ന് ലോഹഭാഗങ്ങള്‍ കണ്ടെടുത്തു; അര്‍ജുന്‍ ഓടിച്ച ലോറിയുടേതല്ലെന്ന് ഉടമ
കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്താനായി നേവിയുടെ സംഘം നടത്തിയ തിരച്ചിലില്‍ ലോഹഭാഗങ്ങള്‍ കണ്ടെത്തി. മൂന്ന് ലോഹഭാഗങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. കണ്ടെത്തിയ ലോഹഭാഗങ്ങളുടെ ദൃശ്യങ്ങള്‍ നാവികസേന പുറത്തുവിട്ടു. എന്നാല്‍, ഇത് അര്‍ജുന്‍ ഓടിച്ച ട്രക്കിന്റേതാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല. അതേസമയം തന്റെ ട്രക്കിന്റെ ഭാഗങ്ങളല്ല ഇതെന്നാണ് അര്‍ജുന്‍ ഓടിച്ച ട്രക്കിന്റെ ഉടമ മനാഫ് മാധ്യമങ്ങളോട് പറഞ്ഞത്. അതേസമയം കണ്ടെത്തിയ കയര്‍ തന്റെ ലോറിയിലേതാണെന്നും മനാഫ് പറഞ്ഞു മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പേ പുഴയിലിറങ്ങി പത്ത് തവണ തിരച്ചില്‍ നടത്തിയെങ്കിലും നിര്‍ണ്ണായകമായ ഒന്നും കണ്ടെത്താനായില്ല. പുഴയുടെ അടിത്തട്ടില്‍ അടിഞ്ഞ് കൂടിയ മണ്ണും മരങ്ങളും പുഴയില്‍ മുങ്ങിയുള്ള തിരച്ചിലിന് തടസം സൃഷ്ടിക്കുന്നുവെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് സൈല്‍ പറഞ്ഞു. അഞ്ച് മണിക്കൂര്‍ നീണ്ട തെരച്ചില്‍ ഒന്നും കണ്ടെത്താനായില്ലെന്നും പാറയും മണ്ണും തടസമെന്ന് ഈശ്വര്‍ മാല്‍പേ പറഞ്ഞു . അടിഞ്ഞ് കൂടിയ…
കെ.കെ.ലതിക ചെയ്തത് തെറ്റെന്ന് കെ.കെ.ശൈലജ; ‘കാഫിര്‍ സ്ക്രീൻ ഷോട്ട്’ നിര്‍മിച്ചവര്‍ ആരാണെങ്കിലും പിടിക്കപ്പെടണം
കോഴിക്കോട്: ‘കാഫിർ സ്ക്രീൻ ഷോട്ട്’ വിവാദത്തില്‍ സി.പി.എം നേതാവ് കെ.കെ ലതികയെ തള്ളി സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം കെ.കെ.ശൈലജ. ലതിക സ്ക്രീൻ ഷോട്ട് ഷെയർ ചെയ്തത് തെറ്റാണെന്നും നിർമിച്ചവർ ആരാണെങ്കിലും പിടിക്കപ്പെടണമെന്നും ശൈലജ പറഞ്ഞു. സ്ക്രീൻ ഷോട്ട് ഷെയർ ചെയ്തതിനെ കുറിച്ച് ലതികയോട് ചോദിച്ചിരുന്നു. പൊതുസമൂഹം അറിയേണ്ടതല്ലേ എന്ന മറുപടിയാണ് ലതിക നല്‍കിയതെന്നും ശൈലജ പറഞ്ഞു. കണ്ണൂർ ജില്ല സെക്രട്ടറി തന്നെ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ച ഗ്രൂപ്പുകളെ തള്ളിപ്പറഞ്ഞിട്ടുണ്ട്. യാഥർത്ഥ ഇടത് ചിന്താഗതിക്കാർ ഇത് ചെയ്യില്ലെന്നും ശൈലജ വ്യക്തമാക്കി. അതേസമയം, സി.പി.എമ്മിന്റെ ഭീകര പ്രവർത്തനമാണ് കാഫിർ പ്രചരണമെന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ആരോപണത്തിനും ശൈലജ മറുപടി നല്‍കി. കാന്തപുരത്തിന്റെ പേരില്‍ വ്യാജ ലെറ്റർ ഹെഡ് ഇറക്കിയതും ഭീകരപ്രവർത്തനങ്ങളുടെ കൂട്ടത്തില്‍ വരില്ലേയെന്നും ശൈലജ ചോദിച്ചു.
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം: പരാതിയില്ലെന്ന് യുവതി
കൊച്ചി: പന്തീരാങ്കാവ് ഗാർഹിക പീഡന കേസില്‍ ദമ്ബതികളെ കൗണ്‍സിലിങിന് വിടാൻ ഹൈക്കോടതി നിർദ്ദേശം നല്‍കി. ഇരുവർക്കും കൗണ്‍സിലിങ് നല്‍കിയ ശേഷം റിപ്പോർട്ട് സീല്‍ഡ് കവറില്‍ ഹാജരാക്കാൻ കെല്‍സയ്ക്ക് (കേരള ലീഗല്‍ സർവീസ് അതോറിറ്റി) ഹൈക്കോടതി നിർദ്ദേശം നല്‍കി. ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ പീഡനത്തിന് ഇരയായ യുവതിയോട് ഹൈക്കോടതി നേരിട്ട് വിവരങ്ങള്‍ തേടി. തനിക്ക് പരാതിയില്ലെന്ന നിലപാട് യുവതി ഹൈക്കോടതിയില്‍ സ്വീകരിച്ചു. ആരും തന്നെ ഇങ്ങനെ പറയാൻ നിർബന്ധിച്ചിട്ടില്ലെന്നും യുവതി കോടതിയോട് പറഞ്ഞു. കുടുംബ ബന്ധങ്ങളില്‍ പല പ്രശ്നങ്ങളും ഉണ്ടാകുമെന്നും എല്ലാത്തിലും ഇടപെടാൻ കോടതിക്ക് പരിമിതിയുണ്ടെന്നും വ്യക്തമാക്കിക്കൊണ്ടാണ് ഹൈക്കോടതി ഇരുവരെയും കൗണ്‍സിലിങിന് അയച്ചത്. ഗുരുതര ആരോപണങ്ങളാണ് കേസിലുള്ളതെന്ന് സർക്കാർ ഹൈക്കോടതിയില്‍ നിലപാടെടുത്തു. സർക്കാർ അഭിഭാഷകൻ റിപ്പോർട്ട് കോടതിയില്‍ വായിച്ചു കേള്‍പ്പിച്ചു. പരാതിക്കാരിയുടെ ശരീരത്തില്‍ മാരകമായ മുറിവുകള്‍ ഉണ്ടായിരുന്നുവെന്ന് സർക്കാർ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. പരാതി ഉയർന്നു വന്നതോടെ രാഹുല്‍ ഒളിവില്‍…
ഡല്‍ഹി മദ്യനയ അഴിമതിക്കേസ്: കെജരിവാളിന് സുപ്രിം കോടതി ഇടക്കാല ജാമ്യം നിഷേധിച്ചു
ന്യൂഡല്‍ഹി | ഡല്‍ഹി മദ്യ അഴിമതി കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് സുപ്രീം കോടതി ഇടക്കാല ജാമ്യം നിഷേധിച്ചു. കെജരിവാളിന്റെ ജാമ്യാപേക്ഷയില്‍ സിബിഐയുടെ മറുപടി തേടിയ കോടതി കേസ് ഓഗസ്റ്റ് 23ലേക്ക് മാറ്റി. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ഉജ്ജല്‍ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് നടപടി. ഇത് വിചിത്രമായ സാഹര്യമാണെന്ന് കെജ്‌രിവാളിന് വേണ്ടി വാദിച്ച മുതിർന്ന അഭിഭാഷകൻ അഭിഷേക് സിംഗ്‌വി കോടതിയില്‍ പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ കേസില്‍ (പിഎംഎല്‍എ) മെയ് 10 ന് കെജരിവാളിന് ഇടക്കാല ജാമ്യം ലഭിച്ചിട്ടുണ്ട്. അതിനുശേഷം ജൂലൈയില്‍ അദ്ദേഹത്തിന് സുപ്രീം കോടതിയില്‍ നിന്ന് ഇടക്കാല ജാമ്യം ലഭിച്ചു. സിബിഐ കേസില്‍ കീഴ്ക്കോടതിയും ജാമ്യം അനുവദിച്ചു. ഇങ്ങനെ മൂന്ന് ജാമ്യ ഉത്തരവുകള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ടെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടി. കെജരിവാളിന്റെ ജയില്‍വാസം “ഇൻഷുറൻസ് അറസ്റ്റ്” ആണെന്ന് സിംഗ്വി പറഞ്ഞു. കേസ് രജിസ്റ്റർ ചെയ്ത് 1 വർഷവും 10…
അര്‍ജുനെ കണ്ടെത്താനായി ഈശ്വര്‍ മാല്‍പെ പുഴയിലിറങ്ങി
ഷിരൂർ: മലയാളി ഡ്രൈവർ അർജുനെ കാണ്ടെത്താനായി ഗംഗാവാലി പുഴയില്‍ ഈശ്വർ മാല്‍പെയുടെ നേതൃത്വത്തില്‍ തിരച്ചില്‍ തുടങ്ങി. പുഴയില്‍ ഇറങ്ങാനുള്ള ജില്ല ഭരണകൂടത്തിൻറെ അനുമതി ലഭിച്ചതിന് പിന്നാലെയാണ് മാല്‍പെ തിരച്ചില്‍ ആരംഭിച്ചത്. നാവികസേനയുടെ ഡൈവിങ് സംഘവും തിരച്ചില്‍ നടത്തും. തിരച്ചിലിനായി 25 അംഗ സംസ്ഥാന ദുരന്ത നിവാരണസേനയും ഷിരൂരിലെത്തിയിട്ടുണ്ട്. നിരീക്ഷണത്തിനായി കരസേനയുടെ ഹെലികോപ്റ്ററും ഉപയോഗിക്കും. ആദ്യം പരിശോധിക്കുക ഡീസല്‍ സാന്നിധ്യം കണ്ടെത്തിയ സ്ഥലമെന്ന് ഈശ്വർ മാല്‍പെ പറഞ്ഞു. ഉച്ചക്ക് ശേഷം കൂടുതല്‍ ഡൈവർമാർ തിരച്ചലിൻറെ ഭാഗമാകും. പുഴയിലെ ഒഴുക്ക് കുറഞ്ഞത് ഗുണകരമെന്നും മാല്‍പെ വ്യക്തമാക്കി. സോണാർ പരിശോധനയില്‍ തിരിച്ചറിഞ്ഞ സ്പോട്ടുകള്‍ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തുക എന്ന് ഡിഫൻസ് പി.ആർ.ഒ അതുല്‍പിള്ളയും വ്യക്തമാക്കി. നാവികസേനയുടെ ഡൈവിങ് സംഘം തിരച്ചില്‍ നടത്തുമെന്നും പി.ആർ.ഒ അറിയിച്ചു.
ഷിരൂര്‍ മണ്ണിടിച്ചില്‍: അര്‍ജുനായുള്ള ഇന്നത്തെ തിരച്ചില്‍ തുടങ്ങി; പുഴയില്‍ ഇന്ധന സാന്നിധ്യം
കാസർഗോഡ് | കർണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അർജുന് വേണ്ടി ഇന്നത്തെ തിരച്ചില്‍ തുടങ്ങി. ബുധനാഴ്ച രാവിലെ പത്ത് മണിയോടെയാണ് തിരച്ചില്‍ പുനഃരാരംഭിച്ചത്. ഇന്നലെ നടത്തിയ തിരച്ചിലില്‍ അർജുൻ ഓടിച്ചിരുന്ന ലോറിയുടെത് എന്ന് കരുതുന്ന ജാക്കി കണ്ടെത്തിയിരുന്നു. ഗംവാവലി പുഴയിലാണ് തിരച്ചില്‍ നടത്തുന്നത്. പുഴയില്‍ ഒരു ഭാഗത്ത് ഡീസലിന്റെ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോർട്ടുകള്‍ പറയുന്നു. ഈ ഭാഗം കേന്ദ്രീകരിച്ചാണ് ഇന്ന് ആദ്യം തിരച്ചില്‍ നടത്തുക. മുങ്ങല്‍ വിദഗ്‌ദൻ ഈശ്വർ മാല്‍പെയാണ് തിരച്ചിലിന് നേതൃത്വം നല്‍കുന്നത്. എസ് ഡി ആർ എഫ് സംഘവും സജീവമായുണ്ട്. പുഴയില്‍ ഒഴുക്ക് കുറഞ്ഞതോടെയാണ് നേരത്ത നിർത്തിവെച്ച തിരച്ചില്‍ പുനരാരംഭിച്ചത്. ഈശ്വർ മാല്‍പെയുടെ നേതൃത്വത്തില്‍ ചായക്കട ഉണ്ടായിരുന്ന ഭാഗത്താണ് ഇന്നലെ തിരച്ചില്‍ നടത്തിയത്. ഇവിടെ നിന്നാണ് ലോറിയുടെ വീല്‍ ജാക്കി കണ്ടെത്തിയത്. അർജുൻ ഓടിച്ച ലോറിയുടെ ജാക്കിയാണ് ഇതെന്ന് ഉടമ…
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം : 401 ശരീരഭാഗങ്ങളുടെ ഡിഎൻഎ പരിശോധന പൂര്‍ത്തിയാക്കിയതായി അധികൃതര്‍ അറിയിച്ചു
വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ബാധിത പ്രദേശങ്ങളില്‍ നിന്ന് കണ്ടെടുത്ത 401 മൃതദേഹങ്ങളുടെയും ശരീരഭാഗങ്ങളുടെയും ഡിഎൻഎ പരിശോധന കേരളത്തിലെ എച്ച് എല്‍ത്ത് അധികൃതർ പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു. 121 പുരുഷന്മാരും 127 സ്ത്രീകളും ഉള്‍പ്പെടെ 248 വ്യക്തികളുടെ 349 ശരീരഭാഗങ്ങള്‍ആർമി, സ്‌പെഷ്യല്‍ ഓപ്പറേഷൻസ് ഗ്രൂപ്പ്, ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ്, ഫോറസ്റ്റ് ഡിപ്പാർട്ട്‌മെൻ്റ്, നൂറുകണക്കിന് സന്നദ്ധപ്രവർത്തകർ എന്നിവരുടെ സഹായത്തോടെ ശരീരഭാഗങ്ങള്‍ കണ്ടെടുത്തു. അതേസമയം ഇവയില്‍ 52 മൃതദേഹങ്ങളോ ശരീരഭാഗങ്ങളോ ഉടനടി തിരിച്ചറിയാൻ കഴിയാത്തവിധം ജീർണിച്ചതിനാല്‍ കൂടുതല്‍ പരിശോധന ആവശ്യമുണ്ട്, കാരണം നിരവധി ആളുകള്‍ ഇപ്പോഴും അവരുടെ കുടുംബത്തെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണ് എന്ന് സംസ്ഥാന റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു . ചൊവ്വാഴ്ചയിലും നിലമ്ബൂർ മേഖലയിലും ചാലിയാർ നദിയിലും തുടരുന്ന തിരച്ചില്‍ മൂന്ന് ശരീരഭാഗങ്ങള്‍ കണ്ടെത്തിയിട്ടുണ്ട് . നിലവില്‍ 231 മൃതദേഹങ്ങളും 206 ശരീരഭാഗങ്ങളും കണ്ടെടുത്തിട്ടുണ്ടെന്നും 12 ക്യാമ്ബുകളിലായി 1505…
ബംഗ്ലാദേശിലെ ‘കലാപകാരികള്‍’ ശിക്ഷിക്കപ്പെടണം, ഷെയ്ഖ് ഹസീന
ബംഗ്ലാദേശിലെ ‘കലാപകാരികള്‍’ ശിക്ഷിക്കപ്പെടണമെന്ന ആവശ്യവുമായി മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. രാജിവച്ച് പലായനം ചെയ്തതിന് ശേഷമുള്ള ആദ്യ പ്രതികരണത്തിലാണ് ഷെയ്ഖ് ഹസീന ഇക്കാര്യം ആവശ്യപ്പെട്ടത്. തന്റെ പിതാവ് മുജിബുര്‍ റഹ്‌മാന്റെ പ്രതിമ തകര്‍ത്തതിലും നീതി വേണമെന്ന് ഷെയ്ഖ് ഹസീന പറഞ്ഞു. ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവ് കൂടിയാണ് മുജിബുര്‍ റഹ്‌മാന്‍. ഷെയ്ഖ് ഹസീനയുടെ മകനാണ് ഇന്‍സ്റ്റഗ്രാമില്‍ മൂന്ന് പേജ് പ്രസ്താവന പുറത്തുവിട്ടത്. 1975 ഓഗസ്റ്റ് 15 ന് നടന്ന കൂട്ടക്കൊലയില്‍ തന്റെ പിതാവടക്കം കുടുംബത്തെയാകെ നഷ്ടപ്പെട്ടതും അവര്‍ ഓര്‍മ്മിച്ചു. ഷെയ്ഖ് ഹസീനയുടെ പിതാവ് മുജിബുര്‍ റഹ്‌മാന്‍, മാതാവ്, മൂന്ന് സഹോദരങ്ങള്‍, രണ്ട് സഹോദരങ്ങളുടെ ഭാര്യമാര്‍, സഹപ്രവര്‍ത്തകര്‍ അടക്കം 36 പേരെയാണ് അന്ന് സൈന്യം കൊലപ്പെടുത്തിയത്. തന്റെ കുടുംബത്തിന്റെ നഷ്ടത്തെയോര്‍ത്തെടുത്ത ഷെയ്ഖ് ഹസീന, പ്രക്ഷോഭത്തില്‍ ജീവന്‍ പൊലിഞ്ഞവരെയും സ്മരിച്ചു. തന്നെപ്പോലെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ വേദനയില്‍ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് അവര്‍ പറഞ്ഞു. കലാപത്തില്‍…