ഹരിശ്രീ അശോകന്റെ ‘പഞ്ചാബിഹൗസ്’ പണിയില്‍ അപാകത; മാര്‍ബിള്‍ കമ്ബനി ഉള്‍പ്പെടെ 3 സ്ഥാപനങ്ങള്‍ക്ക് 17.83 ലക്ഷം പിഴ

സിനിമാതാരം ഹരിശ്രീ അശോകന്റെ ‘പഞ്ചാബിഹൗസ്’ എന്ന പേരിലുള്ള വീടിന്റെ നിർമാണ പ്രവർത്തനങ്ങളില്‍ ഗുരുതരമായ പിഴവുകള്‍ വരുത്തിയ മൂന്ന് സ്ഥാപനങ്ങള്‍ ചേർന്ന് 17,83,641 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. 2014ലാണ് താരം എറണാകുളം ചെമ്ബുമുക്കില്‍ വീട് നിർമിച്ചത്. വീടിന്റെ പണികള്‍ പൂർത്തിയായി നാലുവർഷം കഴിഞ്ഞപ്പോള്‍ തറയോടുകളുടെ നിറംമങ്ങി പൊട്ടിപ്പൊളിയാൻ തുടങ്ങുകയും വിടവുകളില്‍ക്കൂടി വെള്ളവും മണ്ണും ഉപരിതലത്തിലേക്ക് എത്തുകയും ചെയ്തു. 2018 ഫെബ്രുവരിയില്‍ നോട്ടീസ് അയച്ചത് അടക്കം എതിർകക്ഷികളായ കമ്ബനികളെ പലവട്ടം സമീപിച്ചുവെങ്കിലും പരിഹാരമുണ്ടായില്ല. തുടർന്നാണ് അശോകൻ ഉപഭോക്തൃകോടതിയെ സമീപിച്ചത്. എറണാകുളത്തെ പി കെ ടൈല്‍ സെന്റർ, കേരള എ ജി എല്‍ വേള്‍ഡ് എന്നീ സ്ഥാപനങ്ങളില്‍നിന്നാണ് ഇറക്കുമതി ചെയ്ത ഫ്ലോർ ടൈല്‍സ് അശോകൻ വാങ്ങിയത്. എൻ എസ് മാർബിള്‍ വർക്സിന്റെ ഉടമ കെ എ പയസിന്റെ നേതൃത്വത്തിലാണ് ടൈല്‍സ് വിരിക്കുന്ന…

അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചില്‍ നിലച്ചു; ഷിരൂര്‍ ദേശീയപാതയിലൂടെ വാഹന ഗതാഗതം പുനഃസ്ഥാപിച്ചു

അങ്കോള: കർണാടകയിലെ ഷിരൂരില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി അർജുന് വേണ്ടിയുള്ള തിരച്ചില്‍ നിലച്ചു. അര്ജുന് വേണ്ടി ഗംഗാവലി പുഴയില്‍ നടത്തിവന്നിരുന്ന തിരച്ചില്‍ കഴിഞ്ഞ രണ്ട് ദിവസമായി നിലച്ച രീതിയിലാണ്. തൃശൂർ കേരള കാർഷിക സർവകലാശാലയിലെ ജലയാനവുമായി ബന്ധിപ്പിക്കുന്ന മണ്ണുമാന്തിയന്ത്രം എത്തിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ ഈ കാര്യത്തിലെ തീരുമാനം സ്ഥിതിഗതികള്‍ പഠിച്ചശേഷം മാത്രമേ ഉണ്ടാവൂ എന്നാണ് ഇപ്പോഴത്തെ സൂചന. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് കാർഷിക സർവകലാശാല സംഘം തൃശൂർ കളക്‌ടർക്ക് നല്‍കിയിരുന്നു. നിലവില്‍ തൃശൂർ ജില്ലാ ഭരണകൂടത്തിന് ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഒന്നും ലഭിച്ചിട്ടില്ലെന്നാണ് അറിയാൻ കഴിഞ്ഞത്. ഇത് സംബന്ധിച്ച ചർച്ചകള്‍ പുരോഗമിക്കുകയാണ് എന്നാണ് വിവരം. അതിനിടെ അർജുന്റെ കുടുംബാംഗങ്ങള്‍ കഴിഞ്ഞ ദിവസം ഷിരൂരില്‍ നിന്ന് മടങ്ങിയെങ്കിലും ഇന്ന് വീണ്ടും അവിടേക്ക് പോവുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിന് പിന്നാലെ മണ്ണിടിച്ചിലിനെ തുടർന്ന് അടച്ചിട്ടിരുന്ന ദേശീയപാതയിലെ വാഹന ഗതാഗതം…

ഭക്ഷണമില്ലാതെ 2 ദിവസം കഴിഞ്ഞത് മണ്‍തിട്ടയില്‍; സൂചിപ്പാറ അടിവാരത്ത് കുടുങ്ങിയ പിഞ്ചുകുഞ്ഞുങ്ങളടങ്ങിയ കുടുംബത്തെ രക്ഷിച്ച്‌ വനം വകുപ്പ് ഉദ്യോഗസ്ഥര്‍

ചൂരല്‍മല: സൂചിപ്പാറ വെള്ളച്ചാട്ടത്തിന് അടിവാരത്തില്‍ വനത്തിനുള്ളില്‍ കുടുങ്ങിയ പിഞ്ചുകുഞ്ഞുങ്ങളടങ്ങിയ കുടുംബത്തെ രക്ഷിച്ച്‌ വനം വകുപ്പ് ഉദ്യോഗസ്ഥർ. എട്ട് മണിക്കൂർ നീണ്ട അതിസാഹസികമായ ദൗത്യത്തിന് ഒടുവിലാണ് ഇവരെ രക്ഷിച്ചത്. ഏറാട്ട്കുണ്ട് കോളനിയിലെ കൃഷ്ണനെയും മക്കളെയുമാണ് സ്വന്തം ജീവൻ പോലും പണയപ്പെടുത്തി ഉദ്യോഗസ്ഥർ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ആദിവാസി കോളിനിയില്‍ ചിലർ പെട്ടിട്ടുണ്ടെന്ന് അറിഞ്ഞാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ ഏറാട്ട്ക്കുണ്ട് കോളനിയിലേക്ക് ഇറങ്ങിയത്.ഏറാട്ട്കുണ്ട് കോളനിയിലെ കൃഷ്ണനും മക്കളുമാണ് കോളിനിയില്‍ രണ്ട് ദിവസമായി കുടുങ്ങിയത്. രണ്ട് ദിവസം കനത്ത മഴയില്‍ മണ്‍തിട്ടയില്‍ താമസിച്ചിരുന്ന കുടുംബം ഭക്ഷണം ഇല്ലാതായതോടെ കാട്ടിലേക്കിറങ്ങുകയായിരുന്നു. കൃഷ്ണന്റെ ഭാര്യ ശാന്തയും ഒരു മകനും കാട്ടിലൂടെ നടക്കുമ്ബോഴാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ കണ്ടത്. ഇവരില്‍ നിന്നാണ് ഭർത്താവ് കൃഷ്ണനും മറ്റ് മൂന്ന് മക്കളും കോളനിയില്‍ ഒറ്റപ്പെട്ട വിവരം അറിയുന്നത് കുട്ടികളെ ഉള്‍പ്പടെ കയറില്‍ കെട്ടിയാണ് കോളനിക്ക് പുറത്ത് എത്തിച്ചത്. അതിസാഹസികമായ…

രാഹുല്‍ തുന്നിചേര്‍ത്ത ചെരുപ്പ്; ആ ചെരുപ്പ് നിറം മാറ്റിയത് റാം ചേതിന്റെ ജീവിതത്തെ, 10 ലക്ഷം രൂപ വാഗ്ദാനം ചെയ്തു ചെരുപ്പിന്

രാഹുല്‍ ഗാന്ധിയുടെ സന്ദർശനത്തോടെ തന്റെ ജീവിതമാകെ മാറിയെന്ന് സുല്‍ത്താൻപുരിലെ ചെരുപ്പ്കുത്ത് ജോലി ചെയ്യുന്ന റാം ചേത്. രാഹുല്‍ തുന്നിയ ചെരുപ്പിന് 10 ലക്ഷം രൂപ വരെ വില പറഞ്ഞു. പക്ഷേ വില്‍ക്കുന്നില്ല. ആ ചെരിപ്പ് ചില്ലുകൂട്ടില്‍ സൂക്ഷിക്കും- റാം ചേത് പറഞ്ഞു. ‌ജൂലൈ 26നാണ് രാഹുല്‍ റാം ചേതിന്റെ കടയില്‍ എത്തിയത്. സുല്‍ത്താൻപുരിലെ കോടതിയില്‍ ഹാജരായി മടങ്ങുംവഴിയാണ് രാഹുല്‍ വഴിയരികില്‍ ചെരിപ്പു തുന്നുന്ന റാം ചേതിന്റെ കട കണ്ടത്. ഉടൻ അവിടെയിറങ്ങി റാം ചേതിന്റെ വിശേഷങ്ങള്‍ ചോദിക്കുകയും ചെരുപ്പ് തുന്നാൻ സഹായിക്കുകയും ചെയ്തു. ഇപ്പോള്‍ തന്റെ ജീവിതമാകെ മാറിയെന്ന് ഇദ്ദേഹം പറയുന്നു. ആളുകള്‍ വരുന്നു, വിശേഷങ്ങള്‍ ചോദിക്കുന്നു, സെല്‍ഫിയെടുക്കുന്നു. ചിലർ രാഹുല്‍ തുന്നിയ ചെരുപ്പ് ചോദിക്കുന്നുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എത്തി വിശേഷങ്ങള്‍ തിരക്കുകയും ആവശ്യങ്ങള്‍ ചോദിക്കുകയും ചെയ്യുന്നു. പ്രാതാപ്ഗഢില്‍ നിന്നൊരാള്‍ എത്തി. രാഹുല്‍ തുന്നിയ ചെരുപ്പിന് അഞ്ച്…

ഇസ്ലാമിക് റവലൂഷണറി ഗാര്‍ഡിന്റെ പൂര്‍ണ നിയന്ത്രണത്തിലുള്ള ഗസ്റ്റ് ഹൗസില്‍ ബോംബ് ഒളിപ്പിച്ചത് രണ്ടുമാസം മുമ്ബ്; ഹമാസ് തലവന്റെ കൊലപാതകത്തോടെ ചര്‍ച്ചയാകുന്നത് ഇറാന്റെ ആഭ്യന്തര സുരക്ഷയും

ടെഹ്റാൻ: ഹമാസ് തലവൻ ഇസ്മയില്‍ ഹനിയയെ കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തിലൂടെയെന്ന് റിപ്പോർട്ട്. ഇറാന്റെ തന്ത്രപ്രധാന മേഖലയില്‍ വച്ചാണ് ഹനിയ കൊല്ലപ്പെട്ടത്. രാജ്യത്തെത്തുന്ന പ്രധാനപ്പെട്ട അതിഥികളെ താമസിപ്പിക്കുന്ന സ്ഥലത്താണ് സ്ഫോടനം നടന്നത്. ഇറാനിലെ ഇസ്ലാമിക് റവലൂഷണറി ഗാർഡിന്റെ പൂർണ നിയന്ത്രണത്തിലുള്ള സ്ഥലമാണിത്. വിദൂര നിയന്ത്രിത സംവിധാനം ഉപയോഗിച്ച്‌ സ്ഫോടനം നടത്താനുള്ള ബോംബ് ഇസ്മയില്‍ ഹനിയ താമസിച്ചിരുന്ന ഗെസ്റ്റ് ഹൗസില്‍ രണ്ട് മാസം മുൻപ് ഒളിപ്പിച്ചു വച്ചിരുന്നതായി വിവിധ രഹസ്യാന്വേഷണ ഏജൻസികളെ ഉദ്ധരിച്ച്‌ അമേരിക്കൻ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്കിയാന്റെ സത്യപ്രതിജ്ഞാചടങ്ങില്‍ പങ്കെടുത്തു മണിക്കൂറുകള്‍ക്കകമാണ് ഇസ്മയില്‍ ഹനിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സ്ഫോടനത്തില്‍ കെട്ടിടത്തിന്റെ ഒരു ഭിത്തി തകർന്നു. ജനലുകള്‍ ഇളകിത്തെറിച്ചു. ഹനിയയുടെ സുരക്ഷാ ഉദ്യോഗസ്ഥനും സ്ഫോടനത്തില്‍ മരിച്ചിരുന്നു., ഇസ്രയേലാണ് സ്ഫോടനത്തിനു പിന്നിലെന്നാണ് ഇറാനും ഹമാസും ആരോപിക്കുന്നത്. വധത്തിനു പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല…

ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിൻ തട്ടി യുവാവ് മരിച്ചു

കോട്ടയം: ഏറ്റുമാനൂർ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിൻ തട്ടി യുവാവ് മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. രാവിലെ 8.15നാണ് അപകടം. ചെന്നൈയില്‍ നിന്നും തിരുവനന്തപുരം പോകുകയായിരുന്ന ചെന്നൈ മെയില്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ യുവാവ് ട്രാക്കില്‍ ഇറങ്ങി നില്‍ക്കുകയായിരുന്നു. ട്രെയിൻ ഇടിച്ച യുവാവ് തല്‍ക്ഷണം മരിച്ചു. ഇവിടെ സ്റ്റോപ്പില്ലാത്ത ട്രെയിൻ അപകടത്തെ തുടർന്ന് പത്ത് മിനിറ്റോളം സ്റ്റേഷനില്‍ നിർത്തിയിട്ടു. മൃതദേഹം മെഡിക്കല്‍ കൊളജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

ഡല്‍ഹിയിലെ കോച്ചിംഗ് സെന്ററിലെ ബേസ്മെന്റില്‍ വെള്ളം കയറി മുങ്ങി മരിച്ച സംഭവം; മലയാളി ഉള്‍പ്പടെയുള്ളവരുടെ കുടുംബങ്ങള്‍ക്ക് റാവു ഐഎഎസ് കോച്ചിംഗ് സെന്റര്‍ 50 ലക്ഷം രൂപ വീതം നല്‍കും

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കോച്ചിംഗ് സെന്ററിലെ ബേസ്മെന്റില്‍ വെള്ളം കയറി മുങ്ങി മരിച്ച മലയാളി ഉള്‍പ്പടെയുള്ളവരുടെ കുടുംബങ്ങള്‍ക്ക് റാവു ഐഎഎസ് കോച്ചിംഗ് സെന്റർ 50 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കും. അടിയന്തരമായി 25 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കുമെന്നും ബാക്കി 25 ലക്ഷം രൂപ ആറ് മാസത്തിനകം നല്‍കുമെന്ന് റാവു സ്റ്റഡി സെന്ററിന്റെ സിഇഒ അഭിഷേക് ഉറപ്പുനല്‍കിയതായി അഭിഭാഷകൻ മോഹിത് സർഫ് അറിയിച്ചു. ജെഎൻയു ഗവേഷക വിദ്യാർത്ഥിയായിരുന്ന എറണാകുളം സ്വദേശി നെവിൻ, തെലങ്കാന സ്വദേശിനിയായ തനിയ സോണി, ഉത്തർപ്രദേശ് സ്വദേശിനി ശ്രേയ യാദവ് എന്നിവരാണ് മരിച്ചത്. മരണപ്പെട്ട മൂന്ന് വിദ്യാർ‌ത്ഥികളുടെ സ്മരാണാർത്ഥം ലൈബ്രറികള്‍ നിർമിക്കാൻ ഡല്‍ഹി മേയർ ഷെല്ലി ഒബ്റോ ഉത്തരവിട്ടിട്ടുണ്ട്. കഴിഞ്ഞയാഴ്ചയാണ് ഡല്‍ഹിയിലെ ഓള്‍ ഡ് രാജീന്ദ്രനഗറിലെ റാവു സ്റ്റഡ‍ി സർക്കിള്‍ കോച്ചിംഗ് സെന്ററിലെ ബേസ്മെൻ്റില്‍ വെള്ളം നിറഞ്ഞ് മൂന്ന് വിദ്യാർത്ഥികള്‍ മരിച്ചത്. സംഭവത്തില്‍‌ സിഇഒ…

ഉത്തരേന്ത്യയിലും മഴ ദുരിതം ; ഏഴു സംസ്ഥാനങ്ങളിലായി മരിച്ചത് 32 പേര്‍

ഉത്തരേന്ത്യയില്‍ മഴക്കെടുതി രൂക്ഷമായി തുടരുന്നു. 7 സംസ്ഥാനങ്ങളിലായി 32 പേരാണ് 24 മണിക്കൂറിനിടെ മഴക്കെടുതിയില്‍ മരിച്ചത്. ഉത്തരാഖണ്ഡിലാണ് സ്ഥിതി ഏറ്റവും ഗുരുതരം. 12 പേരാണ് ഉത്തരാഖണ്ഡില്‍ മരിച്ചത്. കേദാര്‍നാഥിലേക്കുള്ള തീര്‍ത്ഥാടക പാതയിലടക്കം കുടുങ്ങിയവരെ ഹെലികോപ്റ്ററില്‍ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റി തുടങ്ങിയതായി മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി അറിയിച്ചു. കേദാര്‍നാഥിലേക്കുള്ള യാത്ര താല്‍കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്തിട്ടുണ്ട്. ഹിമാചല്‍ പ്രദേശില്‍ മൂന്ന് ഇടങ്ങളിലായുണ്ടായ മേഘവിസ്‌ഫോടനത്തില്‍ നാല് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഷിംലയില്‍ അന്‍പതിലധികം പേരെ കാണാതായി. മണാലിയിലേക്കുള്ള റോഡ് തകര്‍ന്ന് മേഖല ഒറ്റപ്പെട്ടു. കുളുവില്‍ നദീതീരത്തെ മൂന്ന് നില കെട്ടിടം തകര്‍ന്ന് വീണ് ഒലിച്ചുപോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിംഗ് സുഖു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി സംസാരിച്ചു. സൈന്യത്തെ അയക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. ഹെലികോപ്റ്ററുകളടക്കം എത്തിച്ച്‌ കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്താനാണ് ശ്രമം. ദില്ലിയില്‍ കഴിഞ്ഞ ദിവസം രാത്രിയുണ്ടായ…

ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇതുവരെ സ്ഥിരീകരിച്ചത് 291 മരണം ; കണ്ടെത്താനുള്ളത് 240 പേരെ

വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇതുവരെ സ്ഥിരീകരിച്ചത് 291 മരണം. 240 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് വിവരം. 1700 പേര്‍ ദുരിതാശ്വാസ ക്യാമ്ബുകളില്‍ കഴിയുകയാണ്. ഇന്നലെ നടത്തിയ തെരച്ചിലില്‍ 40 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇന്ന് ദുരന്ത മേഖലയില്‍ തെരച്ചില്‍ കൂടുതല്‍ ഊര്‍ജിതമാക്കും. ആറ് സോണുകളായി തിരിച്ചാണ് പരിശോധന. ബെയ്‌ലി പാലത്തിലൂടെ യന്ത്രങ്ങളും ആംബുലന്‍സുകളും എത്തിക്കും. ചാലിയാര്‍ പുഴയുടെ 40 കിലോമീറ്റര്‍ പരിധിയിലും തെരച്ചില്‍ നടക്കും. ഇന്നത്തെ തെരച്ചില്‍ കൂടുതല്‍ ആസൂത്രിതമായാണ് നടപ്പാക്കുന്നത്. അട്ടമലയും ആറന്‍മലയും ചേര്‍ന്നതാണ് ആദ്യത്തെ സോണ്‍. മുണ്ടക്കൈ രണ്ടാമത്തെ സോണും പുഞ്ചിരിമട്ടം മൂന്നാമത്തെ സോണും ആണ്. വെള്ളാര്‍മല വില്ലേജ് റോഡ് നാലാമത്തേതും ജിവിഎച്ച്‌എസ്‌എസ് വെള്ളാര്‍മല അഞ്ചാമത്തെ സോണുമാണ്. പുഴയുടെ അടിവാരം ആറാമത്തെ സോണുമാണ്. സൈന്യം, എന്‍ഡിആര്‍എഫ്, ഡിഎസ്ജി, കോസ്റ്റ് ഗാര്‍ഡ്, നേവി, തുടങ്ങിയ വിഭാഗങ്ങള്‍ സംയുക്തമായാണ് തെരച്ചില്‍ നടത്തുക. ഓരോ ടീമിലും മൂന്നു നാട്ടുകാരും ഒരു…