അന്ന് ഒരു ഗ്രാമത്തെ ഒഴുക്കിക്കളഞ്ഞു, അഞ്ചാണ്ട് തികയാൻ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ വയനാട് സാക്ഷ്യം വഹിക്കുന്നത് അതിലും വലിയ ദുരന്തത്തിന്

കല്‍പ്പറ്റ: വയനാട്ടിലെ മനോഹരമായ ഗ്രാമങ്ങളില്‍ ഒന്നായിരുന്നു പുത്തുമല. തേയിലയുടെ പച്ചപ്പിനുള്ളില്‍ തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന പാടികള്‍. ശങ്കൊലിയും ബാങ്കൊലിയും മുഴങ്ങുന്ന മസ്ജിദും ക്ഷേത്രവും തൊട്ടുരുമ്മുന്ന പ്രദേശം. പുത്തുമലയുടെ ചരിത്രത്തില്‍ രാഷ്ട്രീയ സംഘർഷങ്ങളോ മത തർക്കങ്ങളോ ഉണ്ടായിരുന്നില്ല. എല്ലാവരും സ്നേഹത്തോടെ കഴിഞ്ഞിരുന്ന ആ ഗ്രാമം ഒറ്റ ദിനം കൊണ്ടാണ് തുടച്ചുനീക്കപ്പെട്ടത്. 2019 ആഗസ്റ്റ് എട്ടിലെ കനത്തമഴയില്‍ ഉറ്റവരെയും വീടും ഉള്‍പ്പടെ എല്ലാം നഷ്ടമായി. ഉരുള്‍പൊട്ടലില്‍ പതിനേഴ് പേർക്ക് ആണ് അന്ന് ജീവൻ നഷ്ടമായത്. വീടുകളും അമ്ബലവും മസ്‌ജിദുമെല്ലാം ഒഴുകിപ്പോയി. അഞ്ച് പേർ ഇപ്പോഴും കാണാമറയത്താണ്. പക്ഷേ, മുതിരതൊടി ഹംസ (58), പച്ചക്കാട് നാച്ചിവീട്ടില്‍ അവറാൻ (62), പച്ചക്കാട് കണ്ണൻകാടൻ അബൂബക്കർ (62), പുത്തുമല എസ്‌റ്റേറ്റില്‍ അണ്ണയ്യ (54), പച്ചക്കാട് എക്കണ്ടത്തില്‍ നബീസ (74) എന്നിവർ എവിടെയെന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്ല. വരില്ലെന്ന് അറിയാമെങ്കിലും അഞ്ചുപേരുടെയും ഉറ്റമിത്രങ്ങള്‍ ഇപ്പോഴും കാത്തിരിക്കുകയാണ്.…

അര്‍ജ്ജുനായുള്ള തിരച്ചില്‍ തുടരും; തൃശ്ശൂരില്‍ നിന്നും ഡ്രഡ്ജിങ് യന്ത്രം എത്തിക്കും; സംയുക്തയോഗത്തിനൊടുവില്‍ ആശ്വാസ തീരുമാനം; ദൗത്യ മേഖലയില്‍ നിന്നും മടങ്ങി നാവികസേന

കർണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ കോഴിക്കോട് സ്വദേശിയായ അർജുനെ കണ്ടെത്തുന്നതിനുള്ള തിരച്ചില്‍ തുടരാൻ തീരുമാനം. കേരളത്തിന്റെയും കർണാടകയുടെയും മുഖ്യമന്ത്രിമാർ ഫോണില്‍ സംസാരിച്ചതിനെ തുടർന്നാണ് തിരച്ചില്‍ തുടരുന്നതിനുള്ള തീരുമാനമായത്.നിലവില്‍ ദൗത്യ മേഖലയില്‍ നിന്നും നാവികസേന മടങ്ങിയിട്ടുണ്ട്. തൃശ്ശൂരില്‍ നിന്നും ഡ്രഡ്ജർ എത്തിച്ചതിന് ശേഷം തിരച്ചില്‍ നടപടികള്‍ പുരോഗമിക്കും എന്നാണ് കരുതുന്നത്. തൃശ്ശൂരില്‍ നിന്നും ഡ്രഡ്ജിങ് യന്ത്രം ഷിരൂരില്‍ എത്തിക്കുകയും ചെളിയും മണ്ണും ഇളക്കി കളഞ്ഞ് ട്രക്ക് കണ്ടെത്തുന്നതിനുള്ള ശ്രമം നടത്തുകയും ചെയ്യും. 24 മണിക്കൂറിനകം ഡ്രഡ്ജിങ് യന്ത്രം ഷിരൂരില്‍ എത്തിക്കാമെന്ന് എംഎല്‍എ എം വിജിൻ പറഞ്ഞു. അതേസമയം പ്രായോഗിക പരിശോധന പൂർത്തിയാക്കിയ ശേഷം മാത്രം എത്തിച്ചാല്‍ മതിയെന്ന് കർണാടക മറുപടി നല്‍കുകയും ചെയ്തിട്ടുണ്ട്. തിരച്ചില്‍ പുനരാരംഭിക്കണമെങ്കില്‍ കാലാവസ്ഥ പൂർണമായി മാറി തെളിഞ്ഞു നിന്നാല്‍ മാത്രമേ സാധിക്കൂ എന്ന് കാർവാർ എംഎല്‍എ സതീഷ് സെയ്‌ല്‍ പറഞ്ഞു. ഇതുവരെയുള്ള 13…

വെനസ്വേലയില്‍ മഡുറോ മൂന്നാം തവണയും പ്രസിഡന്റ് പദത്തിലേക്ക്; ക്രമക്കേട് നടന്നെന്ന് പ്രതിപക്ഷം

കാരകാസ്: ലാറ്റിനമേരിക്കൻ രാജ്യമായ വെനസ്വേലയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിക്കോളാസ് മഡുറോയെ വിജയിയായി പ്രഖ്യാപിച്ചു. റീപോളിങ്ങിന്റെ വോട്ടെണ്ണല്‍ 80 ശതമാനം കടന്നപ്പോള്‍ തന്നെ മഡുറോ ഭൂരിപക്ഷം കടന്നിരുന്നു. മൂന്നാം തവണയാണ് മഡുറോ വെനസ്വേലൻ പ്രസിഡന്റ് പദത്തിലെത്തുന്നത്. അതേസമയം തെരഞ്ഞെടുപ്പില്‍ വൻ ക്രമക്കേട് നടന്നതായി പ്രതിപക്ഷം ആരോപിച്ചു. എതിർ സ്ഥാനാർഥിയായ എഡ്മുണ്ടോ ഗോണ്‍സാലസിൻ 44.02 ശതമാനം വോട്ടാണ് നേടിയത്. പ്രതിപക്ഷ സഖ്യമായ യൂണിറ്ററി പ്ലാറ്റ്ഫോമിന്റെ പിന്തുണയുള്ള ഗോണ്‍സാലസിൻ ഞായറാഴ്ച വൈകിട്ട് വിജയം അവകാശപ്പെട്ട് രംഗത്തെത്തിയിരുന്നു. അനൗദ്യോഗിക എക്സിറ്റ് പോളുകളും വിജയം പ്രവചിച്ചിരുന്നത് ഗോണ്‍സാലസിനായിരുന്നു. ഔദ്യോഗികമായി വെനസ്വേലയില്‍ എക്സിറ്റ് പോളുകള്‍ക്ക് വിലക്കുണ്ട്. അർജന്റീന, അല്‍ജീരിയ എന്നിവിടങ്ങളിലെ മുൻ വെനസ്വേലൻ അംബാസഡറായിരുന്നു ഗോണ്‍സാലസിൻ. സാമ്ബത്തിക പ്രതിസന്ധിയടക്കം ഉയർത്തിക്കാട്ടിയായിരുന്നു പ്രതിപക്ഷ പാർട്ടികളുടെ പ്രചാരണം. 25 വർഷം നീണ്ട യുണൈറ്റഡ് സോഷ്യലിസ്റ്റ് പാർട്ടിയുടെ ഭരണം അവസാനിപ്പിച്ച്‌ രാജ്യത്തെ സാമ്ബത്തിക നില തിരിച്ചുപിടിക്കുമെന്നായിരുന്നു വാഗ്‌ദാനം. കാൻസർ ബാധിതനായിരുന്ന…

ഡല്‍ഹി ഐഎൻഎ മാര്‍ക്കറ്റില്‍ വൻ തീപിടിത്തം; ആറ് പേര്‍ക്ക് പൊള്ളലേറ്റു

ന്യൂഡല്‍ഹി: ഡല്‍ഹി ഐഎന്‍എ മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം. അപകടത്തില്‍ ആറ് പേര്‍ക്ക് പൊള്ളലേറ്റു.ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്കാണ് തീപിടിത്തമുണ്ടായത്. ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് ഡല്‍ഹി ഫയര്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എട്ടോളം അഗ്‌നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീയണച്ചത്. സംഭവത്തില്‍ ഒരു റെസ്റ്റോറന്റിന്റെ മേല്‍ക്കൂരയുടെ ഒരു ഭാഗവും തകര്‍ന്നതായി ഡല്‍ഹി ഫയര്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. ഒരു റെസ്റ്റോറന്റില്‍ നിന്ന് തീപടര്‍ന്ന് തൊട്ടടുത്ത റെസ്റ്റോറന്റിലേക്കും ആളിപ്പടരുകയായിരുന്നു. പൊള്ളലേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അതേസമയം, തീപിടുത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. എന്നാല്‍ ആവശ്യത്തിലധികം വാണിജ്യ സിലിണ്ടറുകള്‍ റെസ്റ്റോറന്റില്‍ സൂക്ഷിച്ചിരുന്നെന്നും ഇത് പൊട്ടിത്തെറിച്ചാകാം തീപിടിത്തമുണ്ടായതെന്നുമാണ് ഫയര്‍ ഫോഴ്‌സിന്റെ നിഗമനം.

‘വെടിവച്ച സ്‌ത്രീ പ്രദേശത്ത് മുമ്ബും വന്നിട്ടുണ്ട്’, ആക്രമണത്തിന് തിരഞ്ഞെടുത്തത് ഷിനി വീട്ടിലുള്ള ദിവസം

തിരുവനന്തപുരം: നാഷണല്‍ ഹെല്‍ത്ത് മിഷൻ ഉദ്യോഗസ്ഥയ്‌ക്ക് നേരെ എയർഗണ്‍ ഉപയോഗിച്ചുള്ള ആക്രമണത്തിന് കാരണം വെടിയേറ്റ ഷിനിയോടോ കുടുംബത്തോടോ ഉള്ള വ്യക്തിവൈരാഗ്യമാകാമെന്ന് പൊലീസ്. ഞായറാഴ്‌ച ദിവസം ഷിനി വീട്ടിലുണ്ടെന്ന് അറിഞ്ഞാണ് ആക്രമണത്തിനായി അന്നത്തെ ദിവസം തന്നെ പ്രതി തിരഞ്ഞെടുത്തത്. ആക്രമിച്ച സ്‌ത്രീ ഷിനിയുടെ വീടും പരിസരവും മനസിലാക്കാൻ പ്രദേശത്ത് മുമ്ബും എത്തിയിരുന്നു എന്നാണ് പൊലീസിന്റെ സംശയം. വിവിധ സംഘങ്ങളായി തിരിഞ്ഞാണ് പ്രതിയെ കണ്ടെത്താനുള്ള ശ്രമം പൊലീസ് നടത്തുന്നത്. സ്‌ത്രീ സഞ്ചരിച്ച കാറിന്റെ ദൃശ്യങ്ങള്‍ ഇന്നലെ പുറത്തുവന്നിരുന്നു. വെടിവച്ച ശേഷം കാറില്‍ കയറി രക്ഷപ്പെട്ട ഇവർ ആറ്റിങ്ങല്‍ ഭാഗത്തേക്കാണ് പോയത്. വ്യാജ നമ്ബർ പ്ലേറ്റ് ഉപയോഗിച്ചായിരുന്നു യാത്ര. പറണ്ടോട് സ്വദേശി മാസങ്ങള്‍ക്ക് മുമ്ബ് കോഴിക്കോട് സ്വദേശിക്ക് വിറ്റ കാറിന്റെ നമ്ബറാണ് ആക്രമിയുടെ കാറില്‍ പതിച്ചിരുന്നത്. സിസിടിവി ദൃശ്യങ്ങളുടെയും വീട്ടുകാർ നല്‍കിയ മൊഴിയുടെയും അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. പടിഞ്ഞാറേകോട്ട പെരുന്താന്നി ചെമ്ബകശേരി…

തൃശൂര്‍ പത്താഴകുണ്ട് ഡാം ഉച്ചയ്ക്ക് 12ന് തുറക്കും; ജാഗ്രതാ നിര്‍ദേശം

വടക്കാഞ്ചേരി: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാല്‍ അധികജലം പുറത്തേക്ക് ഒഴുക്കുന്നതിന് പത്താഴകുണ്ട് ഡാം തിങ്കളാഴ്ച (ജൂലൈ 29) ഉച്ചയ്ക്ക് 12ന് തുറക്കും. മൂന്ന് സ്പില്‍വേ ഷട്ടറുകള്‍ രണ്ട് സെന്റീമീറ്റർ വീതമാണ് തുറക്കുക. നിലവിലെ ജലനിരപ്പ് 13 മീറ്ററാണ്, പരമാവധി ജലനിരപ്പ് 14 മീറ്ററാണ്. അധിക ജലം ഒഴുകിപ്പോകുന്ന പത്താഴകുണ്ട് ചീർപ്പ്, മിണാലൂർ തോട്, കുറ്റിയങ്കാവ് തോട്, പെരിങ്ങണ്ടൂർ തോട് എന്നിവയുടെ സമീപത്തുള്ള പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് വടക്കാഞ്ചേരി മൈനർ ഇറിഗേഷൻ ഉപവിഭാഗം അസി. എക്‌സി. എന്‍ജിനീയർ അറിയിച്ചു. അതേസമയം, സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിങ്കളാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മഴക്കൊപ്പം കാറ്റിനും സാധ്യതയുള്ളതിനാല്‍ മലയോര-തീരദേശ മേഖലകളിലുള്ളവർ ജാഗ്രത പാലിക്കണം. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനം നിരോധിച്ചിരിക്കുന്നു. കടലില്‍ കാറ്റ്…

അര്‍ജുന്റെ കുടുംബത്തിന് ഷിരൂരിലെത്താൻ അനുമതി; രക്ഷാപ്രവര്‍ത്തനത്തിന് പ്രാദേശിക മത്സ്യത്തൊഴിലാളികളും

ഷിരൂർ: മണ്ണിടിച്ചിലില്‍ കാണാതായ അർജുനെ കണ്ടെത്താനായി എല്ലാവരും ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. സാദ്ധ്യമായ എല്ലാ സംവിധാനങ്ങളും ഉപയോഗിക്കാൻ കർണാടക സർക്കാരിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനായി പ്രാദേശിക മത്സ്യത്തൊഴിലാളികളെയും മുങ്ങല്‍ വിദഗ്ദരെയും കൊണ്ടുവരുന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അർജുന്റെ കുടുംബത്തിനെതിരായ സൈബർ ആക്രമണം ഒരുതരത്തിലും അംഗീകരിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ഇങ്ങനെയൊരു നികൃഷ്ട മനസുള്ളവർ, ഈയൊരു ഘട്ടത്തില്‍ ആ കുടുംബത്തെ ആക്രമിക്കുകയെന്നത് അംഗീകരിക്കാൻ പറ്റില്ല. ഞങ്ങള്‍ ആ വീട്ടില്‍ പോയപ്പോള്‍ അവിടെയുള്ളവർ പറഞ്ഞിരുന്നു. തുടർന്ന് പൊലീസ് കമ്മീഷറുമായി ചർച്ച നടത്തിയിരുന്നു. കേസെടുത്തിരുന്നു. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യില്ല. ആ കുടുംബത്തിന്റെ അവസ്ഥ നമ്മള്‍ മനസിലാക്കണം. ഇങ്ങനെയൊക്കെ പ്രവർത്തിക്കുന്ന സംഘത്തിന്റെ ലക്ഷ്യമെന്താണ്. അതൊക്കെ പുറത്തുവരണം. ‘- മന്ത്രി പറഞ്ഞു. എന്ത് ബുദ്ധിമുട്ട് ഉണ്ടായാലും പൊന്റൂണുകള്‍ കൊണ്ടുവരണമെന്ന അഭിപ്രായം ജില്ലാ കളക്ടറെ അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ഇവ എത്തിക്കുന്നതില്‍…

മലയാളത്തിന്‍റെ സ്വരമാധുരി കെ എസ് ചിത്രയ്ക്ക് ഇന്ന് 61-ാം പിറന്നാള്‍

പകരം വയ്ക്കാനില്ലാത്ത സ്വരമാധുര്യത്തിന്റെ ഉടമ, മലയാളത്തിന്റെ സ്വന്തം വാനമ്ബാടി കെ എസ് ചിത്രയ്ക്ക് 61-ാം പിറന്നാള്‍. എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങള്‍ ലോകത്തിന് സമ്മാനിച്ച ചിത്രയ്ക്ക് ആശംസകള്‍ നേര്‍ന്ന് സംഗീത ലോകവും ആരാധകരും. 1963 ജൂലൈ 27-ന് സംഗീതജ്ഞനും അദ്ധ്യാപകനുമായ കരമന കൃഷ്ണൻ നായരുടെയും ശാന്താകുമാരിയുടെയും രണ്ടാമത്തെ മകളായായി തിരുവനന്തപുരത്താണ് കെ എസ് ചിത്രയുടെ ജനനം. പ്രമുഖ ഗായികയായിരുന്ന കെ എസ് ബീന, ഗിറ്റാർ വിദഗ്ദ്ധൻ കെ എസ് മഹേഷ് എന്നിവരാണ് സഹോദരങ്ങള്‍. ആദ്യ ഗുരു അച്ഛൻ സംഗീതജ്ഞരുടെ കുടുംബത്തില്‍ ജനിച്ച ചിത്രയുടെ സംഗീതത്തിലുള്ള താല്പര്യം കണ്ടെത്തിയത് അച്ഛൻ കൃഷ്ണൻ നായർ ആയിരുന്നു. അദ്ദേഹം തന്നെ ആയിരുന്നു സംഗീതത്തില്‍ ചിത്രയുടെ ആദ്യ ഗുരുവും. പിന്നീട് ഡോ. കെ ഓമനക്കുട്ടിയുടെ കീഴില്‍ കർണാടക സംഗീതം അഭ്യസിച്ചു. 1978 മുതല്‍ 1984 വരെ കേന്ദ്ര ഗവണ്‍മെന്റിന്റെ നാഷനല്‍ ടാലന്റ് സേർച്ച്‌…

അര്‍ജുന്‍ രക്ഷാദൗത്യം അനിശ്ചിതത്വത്തില്‍;പുഴയില്‍ ശക്തമായ അടിയൊഴുക്ക്

ബെംഗളുരു|ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനായുള്ള തിരച്ചില്‍ അനിശ്ചിതത്വത്തില്‍. നാവിക സേനയുടെ മുങ്ങല്‍ വിദഗ്ധര്‍ക്ക് ഷിരൂരിലെ ഗംഗാവലി നദിയില്‍ ഇറങ്ങാന്‍ അനുകൂല സാഹചര്യം ഇല്ലാത്തതിനാലാണ് തിരച്ചില്‍ അനിശ്ചിതത്വത്തിലായിരിക്കുന്നത്. അര്‍ജുനായുള്ള തിരച്ചില്‍ പന്ത്രണ്ടാം ദിവസത്തിലേക്കാണ് കടക്കുന്നത്. വൃഷ്ടി പ്രദേശങ്ങളില്‍ മഴ തുടരുന്നതിനാല്‍ ഗംഗാവലി നദിയില്‍ നീരൊഴുക്ക് കുറഞ്ഞിട്ടില്ല. ബോട്ടുകള്‍ നിലയുറപ്പിച്ചു നിര്‍ത്താന്‍ പോലും കഴിയാത്തതിനാല്‍ ഡൈവേഴ്‌സിന് നദിയില്‍ ഇറങ്ങാന്‍ കഴിയാത്ത സാഹചര്യമാണ്. മുങ്ങല്‍ വിദഗ്ധര്‍ക്കായി ഫ്‌ലോട്ടിങ് ബ്രിഡ്ജ് തയ്യാറാക്കാന്‍ പദ്ധതിയുണ്ട്. അടുത്ത മൂന്ന് ദിവസവും ഉത്തര കന്നഡ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചത്. അര്‍ജുന്‍ സഞ്ചരിച്ച ട്രക്കിന്റെ ചിത്രം ഗംഗാവലിപ്പുഴയിലെ ഡ്രോണ്‍ പരിശോധനയില്‍ ലഭിച്ചെന്ന് കന്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ പറഞ്ഞു. ചെരിഞ്ഞ നിലയിലാണ് ട്രക്കെന്നും അദ്ദേഹം പറഞ്ഞു. റഡാര്‍, സോണല്‍ സിഗ്‌നലുകള്‍ കണ്ട സ്ഥലത്ത് നിന്നാണ് ട്രക്കിന്റെ സാന്നിധ്യം കണ്ടെത്തിയത്. അതേസമയം എന്ത്…

വിവാഹ വാഗ്ദാനം നല്‍കി പൊലിസുകാരുടെ ഉള്‍പ്പെടെ പണവും സ്വര്‍ണ്ണവും യുവതി അടിച്ചു മാറ്റി !

കാസർകോട്; പൊയിനാച്ചി സ്വദേശിയായ യുവാവില്‍നിന്നു പണവും സ്വർണവും തട്ടിയെടുത്ത കേസിലെ പ്രതിയായ യുവതിയെ കാസർകോട് മേല്‍പറമ്ബ് പൊലീസ് കസ്റ്റഡിയിലെടുത്തു. ചെമ്മനാട് കൊമ്ബനടുക്കത്തെ ശ്രുതി ചന്ദ്രശേഖരനെ (35) ആണ് പൊലീസ് ഉ‍‍ഡുപ്പിയിലെ രഹസ്യ കേന്ദ്രത്തില്‍ നിന്നു പിടികൂടിയത്. തൃശൂർ സ്വദേശിയായ പൊലീസുകാരൻ കുടുങ്ങിയത് മാട്രിമോണിയിലൂടെ വന്ന വിവാഹ ആലോചനയിലാണ്. പൊലീസുകാരനില്‍ നിന്ന് പണം തട്ടാൻ കണ്ണൂരിലെ മറ്റൊരു പോലീസ് ഉദ്യോഗസ്ഥൻ കൂട്ടുനിന്നെന്നും വിവരം പുറത്തുവരുന്നുണ്ട്. പയ്യാവൂർ പൊലീസ് സ്റ്റേഷനിലെ സി ഐ ആണെന്നും അമ്മാവനെന്നും പറഞ്ഞ് ശ്രുതി ഇയാളെ പരിചയപ്പെടുത്തിയിരുന്നു. ഇയാളുടെ അക്കൗണ്ടിലേക്ക് മാത്രം ശ്രുതി അയപ്പിച്ചത് രണ്ടര ലക്ഷം രൂപയാണ്. കേരളത്തിലെ നിരവധി പൊലീസ് ഉദ്യോഗസ്ഥരും തട്ടിപ്പില്‍ അകപ്പെട്ടിട്ടുണ്ടെന്നാണു സൂചന. സ്വർണവും പണവും തട്ടിയെടുത്ത സംഭവത്തില്‍ ജൂണ്‍ 21നാണു ശ്രുതിക്കെതിരെ യുവാവു പരാതി നല്‍കിയത്. ഒളിവിലായിരുന്ന ശ്രുതിക്ക് വേണ്ടി പൊലീസ് ഊർജിതമായി അന്വേഷണം നടത്തുകയായിരുന്നു. കഴിഞ്ഞ ദിവസം…