ഉരുള്‍പൊട്ടലില്‍ മരണം 177 ആയി; 225 പേരെ കാണാനില്ലെന്ന് റെവന്യൂ വകുപ്പ്; ബെയ്‌ലി പാല നിര്‍മാണം നാളെ പൂര്‍ത്തിയാകും; എങ്ങും കരളലിയിക്കുന്ന കാഴ്ച്ചകള്‍

മേപ്പാടി: വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലില്‍ മരണസംഖ്യ കുത്തനെ ഉയരുന്നു. മരണസംഖ്യ രാജ്യത്തെ തന്നെ നടുക്കുന്ന വിധത്തിലാകും എന്നകാര്യം ഉറപ്പായിട്ടുണ്ട്. മരണസംഖ്യ 177 ആയി ഉയര്‍ന്നിട്ടുണ്ട്. മരിച്ചവരില്‍ 75 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. മരിച്ചവരില്‍ 91 പേരുടെ മൃതദേഹങ്ങള്‍ മേപ്പാടി കുടുംബരോഗ്യ കേന്ദ്രത്തിലും 32 മൃതദേഹങ്ങള്‍ നിലമ്ബൂര്‍ ഗവ. ആശുപത്രിയിലുമായിരുന്നു. 123 പേരുടെയും പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കുന്നതിനായി സന്നദ്ധ സേവകരും സംഘടനകളും ഒപ്പമുണ്ടാകും. 225 പേരെ കാണാനില്ലെന്ന് റെവന്യൂ വകുപ്പ് അറിയിച്ചിട്ടുണ്ട്. കാണാതായവരെ കുറിച്ചുള്ള ഇതുവരെയുള്ള ഔദ്യോഗക അറിയിപ്പാണ് ഇത്. അതേസമയം മലപ്പുറത്ത് നിന്നുള്ള മൃതദേഹങ്ങള്‍ വയനാട്ടില്‍ എത്തിച്ച ശേഷം എല്ലാ മൃതദേഹങ്ങളും മേപ്പാടിയിലാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. പരിക്കേറ്റ 195 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്. ഇതില്‍ 190 പേര്‍ വയനാട്ടിലും 5 പേര്‍ മലപ്പുറത്തുമായിരുന്നു. വയനാട്ടിലെത്തിയ 190 പേരില്‍ 133 പേര്‍ വിംസ് മെഡിക്കല്‍ കോളജ്…

മരണ ഭൂമിയായി മുണ്ടക്കൈ; കസേരയില്‍ ഇരിക്കുന്ന മൃതദേഹങ്ങള്‍, കെട്ടിപ്പിടിച്ച്‌ കിടന്ന് മരണത്തിന് കീഴടങ്ങിയവര്‍: മരണസംഖ്യ 176

വയനാട്: അക്ഷരാർത്ഥത്തില്‍ മരണഭൂമിയായി മാറിയിരിക്കുകയാണ് മുണ്ടക്കൈ. എങ്ങും ചെളിയും വെള്ളവും കൂറ്റൻ പാറകളും കെട്ടിടാവശിഷ്ടങ്ങളും മാത്രം. ഇതിനിടയില്‍ ശേഷിക്കുന്ന ജീവനുകളെയും മൃതശരീരങ്ങളെയും കണ്ടെത്താൻ ശ്രമിക്കുന്ന സൈനികരും. ഇടയ്ക്കിടെ മൃതദേഹങ്ങള്‍ കണ്ടെത്തുമ്ബോള്‍ സൈനികരുടെ പോലും കണ്ണുനിറഞ്ഞുപോകുന്നു. പ്രദേശത്ത് ഇനിയും ജീവനോടെ നിരവധിപേർ ശേഷിക്കുന്നുണ്ടെന്നാണ് കരുതുന്നത്. ഇവരെ എത്രയും പെട്ടെന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ സൈന്യം രക്ഷാപ്രവർത്തനത്തിന്റെ വേഗത കൂട്ടിയിരിക്കുകയാണ് . കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ പരിശാേധന നടത്തുന്നുണ്ട്. മരണസംഖ്യ 176 ആയി ഉയർന്നിട്ടുണ്ട്. കൂടുതല്‍ സ്ഥലങ്ങളില്‍ തിരച്ചില്‍ ശക്തമാക്കുമ്ബോള്‍ ഇത് ഇനിയും ഉയർന്നേക്കാം. മഴയുടെയും പുഴയിലെ ഒഴുക്കിന്റെയും ശക്തി കുറഞ്ഞത് രക്ഷാപ്രവർത്തകർക്ക് ആശ്വാസം പകരുന്നുണ്ട്. എന്നാല്‍ എങ്ങും ചെളി നിറഞ്ഞുകിടക്കുന്നതിനാല്‍ കാലുകള്‍ ഉറപ്പിക്കാൻ പോലും പറ്റാത്ത അവസ്ഥയിലാണ്. ഇത് രക്ഷാപ്രവർത്തനത്തിന് കടുത്ത പ്രതിബന്ധം സൃഷ്ടിക്കുന്നുണ്ട്. കൂറ്റൻ പാറക്കല്ലുകള്‍ മാറ്റാൻ കൂടുതല്‍ യന്ത്രസംവിധാനങ്ങള്‍ എത്തിക്കാനാവാത്തതും പ്രതിസന്ധിയാണ്. ചൂരല്‍മലയില്‍ ഇപ്പോഴും രക്ഷാപ്രവർത്തകർക്ക് കാര്യമായ തിരച്ചില്‍…

ഹമാസ് രാഷ്ട്രീയകാര്യ സമിതി അധ്യക്ഷൻ ഇസ്മാഈല്‍ ഹനിയ്യ കൊല്ലപ്പെട്ടു

തെഹ്റാൻ: ഹമാസ് രാഷ്ട്രീയകാര്യ സമിതി അധ്യക്ഷൻ ഇസ്മാഈല്‍ ഹനിയ്യ കൊല്ലപ്പെട്ടു. തെഹ്റാനിലുണ്ടായ ആക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്ന് ഇറാൻ സൈന്യം അറിയിച്ചു. ഇസ്മാഈല്‍ ഹനിയ്യയുടെ മരണത്തില്‍ ഫലസ്തീൻ ജനതക്കും ഇസ്‍ലാമിക സമൂഹത്തിനും ഇറാനിയൻ രാഷ്ട്രത്തിനും ഇറാൻ സായുധ സേനയിലെ സായുധ സൈനിക വിഭാഗം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് അനുശോചനം അറിയിച്ചു. പുതിയ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇസ്മാഈല്‍ ഹനിയ്യ. ചൊവ്വാഴ്ച നടന്ന ചടങ്ങിന് മുമ്ബ് ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടാതെ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖുമേനിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. രണ്ട് മാസം മുമ്ബ് ഹെലികോപ്ടർ അപകടത്തില്‍ കൊല്ലപ്പെട്ട ഇറാൻ പ്രസിഡന്റ് ഇബ്രാഹീം റഈസിയുടെ സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാനും ഹനിയ്യ ഇറാനിലെത്തിയിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തില്‍ ഇറാൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വയനാട് ദുരന്തം; ചൂരല്‍മലയിലേക്ക് ബെയിലി പാലവുമായി സൈന്യം ഇന്നെത്തും

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ രക്ഷാപ്രവർത്തനത്തിനായി ബെയിലി പാലം നിർമാണത്തിനുള്ള ഭാഗങ്ങളും ഉപകരണങ്ങളുമായി സൈന്യം എത്തുന്നു. ഡല്‍ഹിയില്‍ നിന്ന് ഇന്ത്യൻ വ്യോമസേന വിമാനത്തില്‍ ഇന്ന് (ബുധനാഴ്ച) രാവിലെ 11.30 ഓടെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തും. കണ്ണൂർ പ്രതിരോധ സുരക്ഷാസേന(ഡി എസ് സി)യിലെ ക്യാപ്റ്റൻ പുരൻ സിങ് നഥാ വത് ആണ് ഈ പ്രവർത്തനം ഏകോപിപ്പിക്കുക. 17 ട്രക്കുകളിലായി പാലം നിർമ്മാണത്തിന്റെ സാമഗ്രികള്‍ വയനാട്ടിലേക്ക് എത്തിക്കും.

കനത്ത മഴ: സംസ്ഥാനത്ത് 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം നല്‍കി കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്‌തമായ മഴ തുടരുകയാണ്. ലഭിച്ചിരിക്കുന്ന മുന്നറിയിപ്പ് വടക്കൻ ജില്ലകളില്‍ അതിശക്തമായ മഴ തുടരുമെന്നാണ്. ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത് അഞ്ചു ജില്ലകളിലാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളാണിവ. യെല്ലോ അലർട്ടുള്ളത് നാല് ജില്ലകളിലാണ്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളാണിവ. ജലാശയങ്ങളില്‍ ഇറങ്ങരുതെന്നും, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതാ പ്രദേശങ്ങളില്‍ നിന്ന് ആളുകള്‍ മാറി താമസിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കേരളാ തീരത്ത് ഉയർന്ന തിരമാലകള്‍ള്‍ക്കാണ് സാധ്യതയുള്ളത്. ന്യൂനമർദ്ദപാത്തി വടക്കൻ കേരള തീരം മുതല്‍ തെക്കൻ ഗുജറാത്ത്‌ തീരം വരെ നിലനില്‍ക്കുന്നുണ്ട്. പടിഞ്ഞാറൻ -വടക്കു പടിഞ്ഞാറൻ കാറ്റ് അടുത്ത 2 -3 ദിവസം ശക്തമായി തുടരാനും സാധ്യതയുണ്ട്. ഇതിൻ്റെ സ്വാധീനഫലമായി അടുത്ത 5 ദിവസം കേരളത്തില്‍ വ്യാപകമായി ഇടിമിന്നലോട് കൂടിയ മിതമായ ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.

മരണം 159 ആയി, തിരിച്ചറിയാനായത് 80 പേരെ മാത്രം ; നാലു മൃതദേഹങ്ങള്‍ കസേരയില്‍ ഇരിക്കുന്ന നിലയില്‍

മേപ്പാടി: മുണ്ടക്കൈ, ചൂരല്‍മല ദുരന്തത്തില്‍ ഇതുവരെ തിരിച്ചറിയാനാകയത് 80 പേരെ മാത്രം.ഇതുവരെ മരിച്ചവരുടെ എണ്ണം 159 ആയി. ദുരന്ത ഭൂമിയില്‍ നിന്നും നാലും പോത്തുകല്‍ ചാലിയാറില്‍ നിന്നും മൂന്ന് മൃതദേഹങ്ങളും കണ്ടെത്തി. 400 ലധികം വീടുകള്‍ ഉണ്ടായിരുന്ന ദുരന്തസ്ഥലത്ത് ഇനി ബാക്കിയുള്ളത് 35 ഓളം വീടുകളാണെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. മണ്ണില്‍ നിന്നും മരങ്ങളുടെ അവശിഷ്ടങ്ങള്‍ക്കും ഇടയില്‍ നിന്നും മൃതദേഹങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. ഏകദേശം 350 ലധികം വീടുകളാണ് ഒലിച്ചു പോയത്. വീടുകളും പള്ളിയും അമ്ബലവും മോസ്‌ക്കുമെല്ലാം തകര്‍ന്നു. ദുരന്തം കഴിഞ്ഞതിന്റെ പിറ്റേദിവസവും മൃതദേഹങ്ങള്‍ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. വീടിന്റെ മേല്‍ക്കൂരകള്‍ തകര്‍ത്താണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. മുണ്ടക്കൈയ്യിലെ ഒരു വീട്ടില്‍ നാലുപേരുടെ മൃതദേഹം കസേരയില്‍ ഇരിക്കുന്ന അവസ്ഥയിലായിരുന്നു. ഇവരുടെ ദേഹം പൂര്‍ണ്ണമായും ചെളിവന്ന് മൂടിയിരുന്നു. ഇരുനില വീടുകള്‍ തകര്‍ന്നു ചെരിഞ്ഞ നിലയിലാണ്. 200 ലധികം പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. പോത്തുകല്ലില്‍…

ഭര്‍ത്താവുമായുള്ള അടുപ്പം ഷിനി തടഞ്ഞത് വൈരാഗ്യമായി; ഡോ. ദീപ്തി മോള്‍ ജോസ് പിസ്റ്റള്‍ ഉപയോഗിക്കാൻ പഠിച്ചത് യൂട്യൂബ് നോക്കി

തിരുവനന്തപുരം: കൊറിയർ നല്‍കാനെന്ന വ്യാജേന മുഖം മറച്ചെത്തി വഞ്ചിയൂരിലെ നാഷനല്‍ ഹെല്‍ത്ത് മിഷൻ ഉദ്യോഗസ്ഥ ഷിനിയെ എയർ പിസ്റ്റള്‍ കൊണ്ട് വെടിവച്ച്‌ പരുക്കേല്‍പിച്ച കേസിലെ പ്രതി ഡോ.ദീപ്തി മോള്‍ ജോസ് (37) പിടിയിലായി. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ പള്‍മനോളജിസ്റ്റായ ദീപ്തിയെ ഇവർ ജോലി ചെയ്യുന്ന ആശുപത്രിയില്‍ നിന്നാണ് ഇന്നലെ ഉച്ചയോടെ പൊലീസ് പിടികൂടിയത്. ഇവരുടെ ഭർത്താവും ഡോക്ടറാണ്. ആക്രമണം നടത്തിയ ശേഷം ദീപ്തി രക്ഷപ്പെട്ട വ്യാജനമ്ബര്‍ പ്ലേറ്റ് പതിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ദീപ്തിയെ വൈകിട്ട് 6 മണിയോടെ കമ്മീഷണർ ഓഫിസില്‍ എത്തിച്ചു രാത്രി വൈകിയും ചോദ്യം ചെയ്തു. വെടിയേറ്റ ഷിനിയുടെ ഭർത്താവ് സുജിത്തിന്റെ അടുത്ത സുഹൃത്തായിരുന്നു ദീപ്തിയെന്നാണ് പൊലീസ് പറയുന്നത്. അടുത്തിടെ ദീപ്തിയും സുജിത്തും തമ്മില്‍ അകന്നു. സുജിത്തുമായുള്ള സൗഹൃദത്തിന് ഷിനി തടസമാണെന്ന് കണ്ടാണ് ഇവരെ വകവരുത്താൻ ശ്രമിച്ചതെന്നാണ് ദീപ്തി ചോദ്യം ചെയ്യലില്‍ പൊലീസിനോട് പറഞ്ഞത്.…