കുറ്റാക്കൂരിരുട്ടില്‍ കുത്തിയൊലിച്ചെത്തിയ കൂറ്റന്‍മല; വീടുകള്‍ക്ക് പകരം പാറക്കെട്ടുകളും ചെളിക്കൂമ്ബാരവും, മണ്ണിനടിയില്‍ എത്ര ജീവനുകള്‍?

ദിവസങ്ങളായി തുടരുന്ന കനത്തമഴയെ തുടര്‍ന്ന് റെഡ് അലര്‍ട്ട് അടക്കം അതീവജാഗ്രത മുന്നറിയിപ്പിലായിരുന്നു വയനാട് ജില്ല. എന്നാല്‍, അര്‍ധരാത്രിക്കു ശേഷം കുറ്റാകൂരിരുട്ടില്‍ ഒരു വന്‍മല ഒഴുകിയെത്തുമെന്ന് കരുതിയിരുന്നില്ല മുണ്ടക്കൈ, വെള്ളരിമല, ചൂരല്‍മല നിവാസികള്‍. രണ്ടുതവണയാണ് ഉരുള്‍പൊട്ടലുണ്ടായതെന്നാണ് ലഭിക്കുന്നവിവരം. രാത്രി ഒന്നരയ്ക്കു ശേഷമായിരുന്നു ഉരുള്‍പൊട്ടിയത്. വന്‍പാറകളും ചെളിക്കൂമ്ബാരവും മരങ്ങളുമായി മലവെള്ളപ്പാച്ചില്‍ എത്രപേരുടെ ജീവന്‍കവര്‍ന്നെന്ന് ഇപ്പോഴും വ്യക്തതയില്ല. വന്‍ദുരന്തമുണ്ടായ ഇടങ്ങളില്‍ എന്‍ഡിആര്‍എഫ് അടക്കം രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിപ്പെടാന്‍ പോലും സാധിക്കുന്നില്ല എന്നതാണ് വലിയ പ്രതിസന്ധി. മുണ്ടക്കൈയില്‍ പതിനൊന്ന് മണിക്കൂറായി ചെളിയില്‍ പുതഞ്ഞ ഒരുജീവന്‍ രക്ഷക്കായി നിലവിളിക്കാന്‍ തുടങ്ങിയിട്ട്. കുത്തിയൊലിച്ചൊഴുന്നു പുഴയ്ക്ക് അരുകിലേക്ക് പോലും നാട്ടുകാര്‍ക്ക് എത്താന്‍ സാധിക്കാത്ത അവസ്ഥയിലാണ്. ചൂരല്‍മലയില്‍ പാലം തകര്‍ന്നതോടെ ദുരന്തമേഖലയിലേക്ക് ആര്‍ക്കും എത്താന്‍ സാധിക്കാത്ത അവസ്ഥയാണ്. മുണ്ടക്കൈയില്‍ അകപ്പെട്ട ചിലര്‍ മാധ്യമങ്ങളോട് നല്‍കുന്ന വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്. ഇന്നലെ ഉണ്ടായിരുന്ന ചെറിയപുഴ അഞ്ചിരട്ടിയോളം വലുപ്പത്തില്‍ കുത്തിയൊലിക്കുകയാണെന്ന് ഷാജി എന്ന നാട്ടുകാരന്‍…

ദുരന്തത്തിനിടയിലും ആശ്വാസ വാര്‍ത്ത, മണിക്കൂറുകളോളം ചെളിയില്‍ പുതഞ്ഞ് കിടന്ന ആളെ രക്ഷിച്ചു,

കല്‍പ്പറ്റ: മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ കുത്തിയൊലിച്ച മലവെള്ളപ്പാച്ചിലിനിടെയില്‍ കുടങ്ങിയ ഒരാളെ രക്ഷപ്പെടുത്തി. മുണ്ടക്കൈ മേഖല ഒറ്റപ്പെട്ടുപോയതിനാല്‍ ഇവിടേക്ക് രക്ഷാപ്രവർത്തകർക്ക് എത്താനായിട്ടില്ല. ഒരു ഭാഗത്ത് മലവെള്ളപ്പാച്ചില്‍ ശക്തമായി തുടരുന്നതും രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയാണ്. ശരീരത്തിന്റെ പകുതിയോളം ചെളിയില്‍ പുതഞ്ഞുകിടക്കുന്ന നിലയിലാണ് ആള്‍ ഉണ്ടായിരുന്നത്. ര ക്ഷിക്കാൻ അദ്ദേഹം വിളിച്ചു പറയുന്നുണ്ടെങ്കിലും ആർക്കും ആദ്യം അദ്ദേഹത്തിന്റെ അടുത്ത് എത്താനായിരുന്നില്ല. ബ്ലോക്ക് പഞ്ചായത്ത് അംഗം രാഘവനാണ് ഈ ദൃശ്യങ്ങള്‍ ചാനലുകള്‍ക്ക് അയച്ചുകൊടുത്തത്. മേപ്പാടി മുണ്ടക്കൈ സർക്കാർ യുപി സ്‌കൂളിന് സമീപത്താണ് ഇയാള്‍ കുടുങ്ങിക്കിടന്നത്. പിന്നാലെ എൻഡിആർഎഫ് സംഘം സ്ഥലത്ത് എത്തുകയും അദ്ദേഹത്തെ രക്ഷപ്പെടുത്തുകയും ചെയ്തു. നിരവധി വീടുകളുണ്ടായിരുന്ന സ്ഥലത്താണ് ചെളിയും മണ്ണും നിറഞ്ഞിരിക്കുന്നത്.

  വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍; ഇതുവരെ 41 മരണം; സഹായം വാഗ്ദാനം ചെയ്ത് കേന്ദ്രം

വയനാട് മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയരുന്നു. ഇതുവരെ 41 പേർ മരിച്ചതായാണ് വിവരം. എഴുപതിലേറെ പേലെ പരിക്കുകളോടെ വിവിധ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പുലർച്ചെ ഒരു മണിയോടെ കനത്ത മഴയ്ക്കിടെയാണ് മുണ്ടക്കൈ ടൗണില്‍ ആദ്യ ഉരുള്‍പൊട്ടലുണ്ടായത്. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ 4 മണിയോടെയാണ് ചൂരല്‍മല സ്കൂളിനു സമീപം രണ്ടാമത്തെ ഉരുള്‍പൊട്ടലുണ്ടായത്. നിരവധിപേർ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നുണ്ട്. കനത്ത മഴ തുടരുകയാണ്.ഉരുള്‍പൊട്ടലില്‍ നിരവധി വീടുകള്‍ ഒലിച്ചുപോയി. ചൂരല്‍മലയില്‍ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം ഒലിച്ചു പോയതിനാല്‍ അവിടേക്ക് എത്താൻ സാധിക്കാത്ത സ്ഥിതിയാണ്. ദേശീയ ദുരന്ത നിവാരണ സേന (എന്‍ഡിആര്‍എഫ്) യുടെ 20 അംഗ സംഘം മുണ്ടക്കൈയിലേക്ക് പോയിട്ടുണ്ട്. പാലം തകര്‍ന്നതിനാല്‍ കൂടുതല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് അവിടേക്ക് എത്തിച്ചേരാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. നിരവധി വാഹനങ്ങള്‍ ഒലിച്ചുപോയി. ചൂരല്‍മല ടൗണിന്റെ ഒരു ഭാഗം ഒലിച്ചുപോയി. ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ നിരവധി വീടുകള്‍…

അന്ന് ഒരു ഗ്രാമത്തെ ഒഴുക്കിക്കളഞ്ഞു, അഞ്ചാണ്ട് തികയാൻ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ വയനാട് സാക്ഷ്യം വഹിക്കുന്നത് അതിലും വലിയ ദുരന്തത്തിന്

കല്‍പ്പറ്റ: വയനാട്ടിലെ മനോഹരമായ ഗ്രാമങ്ങളില്‍ ഒന്നായിരുന്നു പുത്തുമല. തേയിലയുടെ പച്ചപ്പിനുള്ളില്‍ തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന പാടികള്‍. ശങ്കൊലിയും ബാങ്കൊലിയും മുഴങ്ങുന്ന മസ്ജിദും ക്ഷേത്രവും തൊട്ടുരുമ്മുന്ന പ്രദേശം. പുത്തുമലയുടെ ചരിത്രത്തില്‍ രാഷ്ട്രീയ സംഘർഷങ്ങളോ മത തർക്കങ്ങളോ ഉണ്ടായിരുന്നില്ല. എല്ലാവരും സ്നേഹത്തോടെ കഴിഞ്ഞിരുന്ന ആ ഗ്രാമം ഒറ്റ ദിനം കൊണ്ടാണ് തുടച്ചുനീക്കപ്പെട്ടത്. 2019 ആഗസ്റ്റ് എട്ടിലെ കനത്തമഴയില്‍ ഉറ്റവരെയും വീടും ഉള്‍പ്പടെ എല്ലാം നഷ്ടമായി. ഉരുള്‍പൊട്ടലില്‍ പതിനേഴ് പേർക്ക് ആണ് അന്ന് ജീവൻ നഷ്ടമായത്. വീടുകളും അമ്ബലവും മസ്‌ജിദുമെല്ലാം ഒഴുകിപ്പോയി. അഞ്ച് പേർ ഇപ്പോഴും കാണാമറയത്താണ്. പക്ഷേ, മുതിരതൊടി ഹംസ (58), പച്ചക്കാട് നാച്ചിവീട്ടില്‍ അവറാൻ (62), പച്ചക്കാട് കണ്ണൻകാടൻ അബൂബക്കർ (62), പുത്തുമല എസ്‌റ്റേറ്റില്‍ അണ്ണയ്യ (54), പച്ചക്കാട് എക്കണ്ടത്തില്‍ നബീസ (74) എന്നിവർ എവിടെയെന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്ല. വരില്ലെന്ന് അറിയാമെങ്കിലും അഞ്ചുപേരുടെയും ഉറ്റമിത്രങ്ങള്‍ ഇപ്പോഴും കാത്തിരിക്കുകയാണ്.…