ഷിരൂര്‍: കാലാവസ്ഥ വന്‍ വെല്ലുവിൡഉയര്‍ത്തുന്നതോടെ അര്‍ജുന് വേണ്ടിയുള്ള തിരിച്ചലില്‍ കടുത്ത പ്രതിസന്ധിയില്‍ ആയിരിക്കയാണ്. പ്രദേശത്ത് കനത്ത മഴ കൂടിയുള്ള പശ്ചാത്തലം പ്രതിസന്ധി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. അതേസമയം രക്ഷാപ്രവര്‍ത്തകര്‍ ഇപ്പോള്‍ നേരിടുന്ന വെല്ലുവിളി അര്‍ജുന്റെ കുടുംബവും മനസ്സിലാക്കിയിട്ടുണ്ട്. കാലാവസ്ഥാ വെല്ലുവിളി മനസിലാക്കുന്നുവെന്ന് അര്‍ജുന്റെ സഹോദരീ ഭര്‍ത്താവ് ജിതിന്‍ പറഞ്ഞു. അര്‍ജുനായുള്ള തെരച്ചിലിനിടെ മറ്റൊരു ജീവന്‍ അപകടത്തിലാകരുതെന്ന് അദ്ദേഹം ഒറു ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു. ജിതിന്‍ ഷിരൂരിലാണ് ഉള്ളത്. ‘ഇന്നലെ രാത്രി മുതല്‍ തന്നെ ഇവിടെ നല്ല മഴയാണ്. ഇന്നെങ്കിലും അടിയൊഴുക്ക് കുറഞ്ഞ് അവര്‍ക്ക് പുഴയിലിറങ്ങാന്‍ കഴിയുമെന്ന് കരുതുന്നു. മാദ്ധ്യമങ്ങള്‍ക്ക് എന്ത് വിവരം കിട്ടുന്നോ അതൊക്കെ തന്നെയേ നമുക്കും ലഭിക്കുന്നുള്ളൂ. വീട്ടില്‍ വിളിച്ച് കാലാവസ്ഥയെക്കുറിച്ചൊക്കെ പറഞ്ഞ് മനസിലാക്കിയിട്ടുണ്ട്. നമ്മുടെ അര്‍ജുന് വേണ്ടി മറ്റൊരു ജീവന്‍ ബലി കൊടുക്കാന്‍ ഞങ്ങള്‍ തയ്യാറല്ല,’- ജിതിന്‍ പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇനിയും ദൗത്യവുമായി മുന്നോട്ടു…
Day: July 26, 2024
ധനകാര്യസ്ഥാപനത്തില്‍നിന്ന് 20 കോടിയോളം രൂപ തട്ടിയെടുത്ത് ജീവനക്കാരിയായ യുവതി മുങ്ങി; സംഭവം തൃശ്ശൂരില്‍
തൃശ്ശൂർ: ജോലിചെയ്ത സ്ഥാപനത്തില്‍നിന്ന് 20 കോടിയോളം രൂപയുമായി യുവതി മുങ്ങി. വലപ്പാട് മണപ്പുറം ഫിനാൻസ് ലിമിറ്റഡിലെ അസിസ്റ്റന്റ് ജനറല്‍ മാനേജറായ കൊല്ലം തിരുമുല്ലവാരം നെല്ലിമുക്ക് സ്വദേശി ധന്യമോഹൻ ആണ് വൻതട്ടിപ്പ് നടത്തി പണവുമായി കടന്നത്. 18 വർഷത്തോളമായി സ്ഥാപനത്തിലെ ജീവനക്കാരിയാണിവർ. 2019 മുതല്‍ വ്യാജ ലോണുകള്‍ ഉണ്ടാക്കി കമ്ബനിയുടെ ഡിജിറ്റല്‍ പേഴ്സണല്‍ ലോണ്‍ അക്കൗണ്ടില്‍നിന്ന് ഇവരുടെ അച്ഛന്റെയും സഹോദരന്റെയും വിവിധ അക്കൗണ്ടുകളിലേക്ക് പണം ട്രാൻസ്ഫർ ചെയ്ത് 20 കോടിയോളം രൂപ തട്ടിയെടുക്കുകയായിരുന്നു. പിടിയിലാവുമെന്ന് മനസ്സിലായ യുവതി, ശാരീരിക ബുദ്ധിമുട്ട് അഭിനയിച്ച് ഓഫീസില്‍നിന്ന് ഇറങ്ങിപ്പോയി മറ്റാരുടെയോ സഹായത്തോടെ രക്ഷപ്പെടുകയായിരുന്നു. ആഡംബര വസ്തുക്കളും സ്ഥലവും വീടും ഉള്‍പ്പടെ ധന്യ വാങ്ങിയെന്നാണ് കരുതുന്നത്. വലപ്പാട് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. 18 വർഷത്തോളമായി തിരുപഴഞ്ചേരി അമ്ബലത്തിനടുത്തുള്ള വീട്ടിലാണ് യുവതി താമസിച്ചിരുന്നത്.