അങ്കോല: കർണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അർജുന് വേണ്ടി ഒമ്ബതാം ദിവസമായ ഇന്നും തിരച്ചില്‍ തുടരുകയാണ്. ഗംഗാവലി നദിയിലാണ് നിലവില്‍ തിരച്ചില്‍ നടക്കുന്നത്.ഇപ്പോഴിതാ ദൗത്യത്തിന്റെ ഭാഗമായിരിക്കുകയാണ് ബൂം എക്സാവേററർ. നദിയില്‍ 61അടിയോളം ദൂരത്തിലും ആഴത്തിലും പരിശോധന നടത്താൻ സാധിക്കുമെന്നതാണ് ഈ ക്രെയിനിന്റെ ഏറ്റവും വലിയ പ്രത്യേകത. ലോഹ ഭാഗങ്ങള്‍ ഉണ്ടെന്ന് സോണാർ സിഗ്നല്‍ കിട്ടിയ ഭാഗം കേന്ദ്രീകരിച്ചാകും കര, നാവിക സേനകളുടെ പരിശോധന. നദിക്കരയില്‍ നിന്ന് 40മീറ്റർ അകലെയാണിത്. ലോറിയോ മറിഞ്ഞുവീണ വലിയ ടവറിന്റെ ഭാഗങ്ങളോ ആകാം ഇതെന്നാണ് സൈന്യം കരുതുന്നത്. കരസേനയുടെ റഡാർ പരിശോധനയിലും ഇതേ ഭാഗത്ത് സിഗ്നല്‍ കിട്ടിയിരുന്നു.. അതെസമയം വിരമിച്ച മലയാളി കരസേന ഉദ്യോഗസ്ഥൻ എം ഇന്ദ്രബാല്‍ ദൗത്യത്തിന്റെ ഭാഗമാകും. നദിയില്‍ അടിയോഴുക്ക് ശക്തമായതിനാല്‍ ഇന്നലെ സ്‌കൂബ ഡ്രൈവർമാർക്ക് കാര്യമായി തെരച്ചില്‍ നടത്താൻ ആയിരുന്നില്ല. അർജുൻ ഉള്‍പ്പെടെ മൂന്ന് പേരെയാണ് ഇനിയും കണ്ടെടുക്കാനുണ്ട്.…