ഷിരൂരിലെ രക്ഷാദൗത്യം; രണ്ടിടങ്ങളില്‍ റഡാര്‍ സിഗ്നല്‍ ലഭിച്ചെന്ന് സൈന്യം

ബംഗളൂരു: കർണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അർജുനായുള്ള തിരച്ചിലില്‍ രണ്ടിടങ്ങളില്‍ റഡാര്‍ സിഗ്നല്‍ ലഭിച്ചതായി സ്ഥിരീകരിച്ച്‌ സൈന്യം. കരയിലെ തിരച്ചിലാണ് രണ്ടിടങ്ങളില്‍ സിഗ്നല്‍ ലഭിച്ചത്. ഡീപ്പ് സെര്‍ച്ചര്‍ മെറ്റല്‍ റഡാര്‍ ഉപയോഗിച്ച്‌ നടത്തിയ പരിശോധനയിലാണ് നിര്‍ണായക വിവരം കിട്ടിയത്. എന്നാല്‍ സിഗ്നല്‍ അര്‍ജുന്‍ അകപ്പെട്ട ലോറിയുടേതാണോ എന്ന് ഉറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. സിഗ്നല്‍ ലഭിച്ച സ്ഥലത്ത് അതിവേഗം മണ്ണ് നീക്കിയുള്ള പരിശോധന തുടങ്ങിയിട്ടുണ്ട്. രക്ഷാദൗത്യത്തിന്‍റെ ഏഴാംദിനമായ ഇന്ന് കരയിലും ഗംഗാവാലി പുഴയിലും ഒരേ സമയമാണ് തിരച്ചില്‍ ആരംഭിച്ചത്. സ്‌കൂബ ഡൈവേഴ്‌സും നാവികസേന വിദഗ്ധരും ചേർന്നാണ് പുഴയില്‍ തിരച്ചില്‍ നടത്തുന്നത്. സൈന്യത്തിന്‍റെ കൈവശമുള്ള അത്യാധുനിക സംവിധാനങ്ങളുള്ള റഡാറുകള്‍ അടക്കം എത്തിച്ച്‌ കരയിലും പരിശോധന നടത്തുകയായിരുന്നു.

ഭാര്യ ജീവനൊടുക്കി, പിന്നാലെ ആശുപത്രിയില്‍ എക്‌സ്‌റേ മുറിയില്‍ ഭര്‍ത്താവും തൂങ്ങി മരിച്ചു

ഭാര്യ ആത്മഹത്യ ചെയ്തതിന് പിന്നാലെ ഭര്‍ത്താവ് ജീവനൊടുക്കി. ആലങ്ങാട് കൊങ്ങോര്‍പ്പിള്ളി സ്വദേശികളായ മരിയ റോസ് (21), ഭര്‍ത്താവ് ഇമ്മാനുവല്‍ (29) എന്നിവരാണു മരിച്ചത്. ശനിയാഴ്ച വൈകീട്ടാണ് മരിയ വീടിനുള്ളില്‍ ആത്മഹത്യയ്ക്കു ശ്രമിച്ചത്. സംഭവം നടന്നതിന് പിന്നാലെ ഭര്‍ത്താവ് യുവതിയെ മഞ്ഞുമ്മലിലുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു എങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാത്രി പത്തരയോടെയാണ് മരിയ റോസിന്റെ മരണം സ്ഥീരികരിച്ചത്. ഇതിന് പിന്നാലെയാണ് സ്വകാര്യ ആശുപത്രിയുടെ എക്‌സ്‌റേ മുറിയില്‍ ഇമ്മാനുവല്‍ തൂങ്ങിമരിച്ചത്. പുലര്‍ച്ചെ മൂന്നു മണിയോടെയാണ് ആശുപത്രി ജീവനക്കാര്‍ ഇമ്മാനുവലിനെ കണ്ടെത്തുന്നത്. ഉടന്‍ തന്നെ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൂന്ന് വര്‍ഷമായി ഇവരുടെ വിവാഹം കഴിഞ്ഞിട്ട്. ഒന്നര വയസ്സുള്ള ഒരു കുട്ടിയും 28 ദിവസം പ്രായമുള്ള മറ്റൊരു കുട്ടിയും ഇവര്‍ക്കുണ്ട്. കൊങ്ങോര്‍പ്പിള്ളി പഴമ്ബിള്ളി ചുള്ളിക്കാട്ട് വീട്ടില്‍ ബെന്നിയുടെ മകളാണു മരിയ റോസ്. മുളവുകാട് സ്വദേശിയാണ് ഇമ്മാനുവല്‍. വിവാഹശേഷം ഇരുവരും…

കുത്തിവെപ്പെടുത്തതിന് പിന്നാലെ യുവതി മരിച്ച സംഭവം ; ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്താല്‍ ശക്തമായ പ്രതിഷേധം ഉണ്ടാവുമെന്ന് ഡോക്ടര്‍മാരുടെ സംഘടന

കുത്തിവെപ്പെടുത്തതിന് പിന്നാലെ യുവതി മരിച്ച സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ ശിക്ഷാനടപടികള്‍ സ്വീകരിച്ചാല്‍ ശക്തമായ പ്രതിഷേധം ഉണ്ടാവുമെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ഉണ്ടായ ദൗര്‍ഭാഗ്യകരമായ സംഭവത്തില്‍ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്യുമെന്ന് എഡിഎം നാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കിയതിന് പിന്നാലെയാണ് ഡോക്ടര്‍മാരുടെ സംഘടനയുടെ പ്രതികരണം. അപൂര്‍വ്വമായി സംഭവിക്കുന്ന മരുന്നിനോടുള്ള പ്രതിപ്രവര്‍ത്തനം മൂലമുണ്ടായ അനാഫിലാറ്റിക് ഷോക്ക് ആണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഈ വിഷയത്തില്‍ കൃത്യമായ മരണകാരണം കണ്ടു പിടിക്കുന്നതിനുള്ള അന്വേഷണത്തിനു പകരം വൈകാരിക പ്രതികരണങ്ങള്‍ക്ക് ഒപ്പം നിന്നുകൊണ്ട് ബന്ധപ്പെട്ട ഡോക്ടര്‍ക്കെതിരെ അന്യായമായ ശിക്ഷാനടപടികള്‍ സ്വീകരിക്കാനൊരുങ്ങുന്ന പക്ഷം ശക്തമായ പ്രതിഷേധം ഉണ്ടാവുമെന്ന് കെജിഎംഒഎ മുന്നറിയിപ്പ് നല്‍കി.

ഷിരൂര്‍ മണ്ണിടിച്ചില്‍: അര്‍ജുൻ്റെ ലോറിക്കായി പുഴയിലും കരയിലും തിരച്ചില്‍, ഡീപ് സെര്‍ച്ച്‌ മെറ്റല്‍ ഡിറ്റക്ടര്‍ ഉടനെത്തും

ബെംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി ലോറി ഡ്രൈവർ അർജുന് വേണ്ടി സ്‌ക്യൂബാ ഡൈവേഴ്‌സ് പുഴയില്‍ തിരച്ചില്‍ നടത്തി. ഇന്ന് അർജുനെ കാണാതായിട്ട് ഏഴാം ദിവസമാണ്. സ്‌ക്യൂബാ ഡൈവേഴ്‌സ് പരിശോധന നടത്തുന്നത് മണ്ണിടിച്ചില്‍ നടന്നതിന് സമീപത്തുള്ള ഗംഗാവലി പുഴയിലാണ്. പരിശോധന പുഴയില്‍ മണ്‍കൂനയുള്ള സ്ഥലത്താണ്. അധികൃതർ അറിയിച്ചിരിക്കുന്നത് ഉടൻ തന്നെ സൈന്യത്തിൻ്റെ ഡീപ് സെർച്ച്‌ മെറ്റല്‍ ഡിറ്റക്ടർ എത്തുമെന്നാണ്. സൈന്യം ഇതുപയോഗിച്ച്‌ ആദ്യം കരയില്‍ തിരച്ചില്‍ നടത്തുന്നതായിരിക്കും. പുഴയില്‍ പരിശോധന നടത്താനായി നാവികസേന കൂടുതല്‍ ഉപകരണങ്ങള്‍ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്. സുപ്രീംകോടതിയില്‍ അർജുൻ്റെ രക്ഷാപ്രവർത്തനത്തിനായി സമർപ്പിച്ച ഹർജി ലിസ്റ്റ് ചെയ്യുകയുണ്ടായി. ഹർജി പരിഗണിക്കുന്നത് ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചാണ്. എം കെ രാഘവൻ എം പി പറഞ്ഞത് അർജുനെ കണ്ടെത്തുന്നത് വരെ തിരച്ചില്‍ തുടരുമെന്നാണ്.