മണ്ണിടിച്ചിലില്‍ ഏഴുപേരുടെ മൃതദേഹം കണ്ടെത്തിയതായി സൂചന ; മൂന്ന് പേരെ കൂടി കണ്ടെത്താനുണ്ട്, തെരച്ചിലിന് നേവിയും

മലയാളി ലോറി ഡ്രൈവര്‍ കുടുങ്ങിപ്പോയ മണ്ണിടിച്ചിലില്‍ കുടുങ്ങിയവരില്‍ ഏഴുപേരുടെ മൃതദേഹം കണ്ടെത്തിതായി സൂചന. മൂന്ന് പേര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മലയാളി ലോറി ഡ്രൈവര്‍ അര്‍ജുന്‍ കുടുങ്ങിയ മണ്ണിടിച്ചിലില്‍ 10 പേരാണ് കുടുങ്ങിയതെന്നാണ് ഉത്തര കന്നഡ ഡപ്യൂട്ടി കമ്മീഷണര്‍ ആന്റ് ജില്ലാ മജിസ്‌ട്രേറ്റായ ലക്ഷ്മിപ്രിയ പറയുന്നത്. കണ്ടെത്താന്‍ ബാക്കിയുള്ളവര്‍ സമപത്തെ ഗംഗാവലി നദിയിലേക്ക് ഒഴുകിപ്പോയിരിക്കാമെന്നും കരുതുന്നു. ഇവര്‍ ഡ്രൈവര്‍മാര്‍ ആണെന്നാണ് സൂചന. ഇവരില്‍ ഒരാള്‍ തമിഴ്‌നാട് സ്വദേശിയുമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം മാതാപിതാക്കളില്‍ ഒരാളുടെ മൃതദേഹവും കണ്ടെത്തി. ഇതുവരെ കിട്ടിയ മൃതദേഹങ്ങളില്‍ ഒരു എട്ടുവയസ്സുകാരിയുടേത് കൂടിയുണ്ട്. ഇതില്‍ അഞ്ചുപേര്‍ സമീപത്ത് ചായക്കട നടത്തിവന്നിരുന്ന ഒരേ കുടുംബത്തില്‍ പെട്ട ആളുകളാണെന്ന് സംശയിക്കുന്നു. കൂടുതല്‍ തെരച്ചിലിനായി നേവിയെ സമീപിച്ചിട്ടുണ്ട്. കടയുടമ ലക്ഷ്മണ്‍ നായ്ക്ക്, ഭാര്യ ശാന്തി, കേന്‍ റോഷന്‍ എന്നിവരുടെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. ജില്ലയില്‍ കനത്തമഴ…

ആശങ്ക പടര്‍ത്തി എച്ച്‌1 എൻ1, കൊച്ചിയില്‍ ചികിത്സയിലിരുന്ന നാല് വയസുകാരൻ മരിച്ചു

കൊച്ചി: എച്ച്‌ 1 എൻ1 ബാധിച്ച്‌ ചികിത്സയിലായിരുന്ന നാല് വയസുകാരൻ മരിച്ചു. എറണാകുളം ആലങ്ങാട് സ്വദേശിയായ ലിയോണ്‍ ഷിബു ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് പനിബാധിതനായ കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ലിയോണിന് എച്ച്‌ 1 എൻ1 പോസിറ്റാവായിരുന്നുവെന്ന് സ്ഥിരീകരിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്. മലപ്പുറത്തും രോഗം ബാധിച്ച്‌ ഒരു മരണം സംഭവിച്ചിരുന്നു. പൊന്നാനി സ്വദേശിയായ സൈഫുനിസയാണ് (47) മരിച്ചത്. രണ്ടാഴ്ച മുൻപായിരുന്നു ഇയാള്‍ക്ക് ബാധിച്ചിരുന്നത്. പനി കൂടിയതിനെ തുടർന്ന് ഈ മാസം 14ന് തൃശൂർ കുന്നംകുളത്തെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് സൈഫുനിസ മരിച്ചത്. എച്ച്‌ 1 എൻ1 വായുവിലൂടെ പകരുന്ന വൈറസ് രോഗമാണ് എച്ച്‌ 1 എൻ1. സാധാരണക്കാരില്‍ രോഗലക്ഷണങ്ങള്‍ ഒന്ന് മുതല്‍ രണ്ടാഴ്ചക്കകം കുറയുമെങ്കിലും ഗർഭിണികള്‍, പ്രസവം കഴിഞ്ഞ് രണ്ടാഴ്ചക്കുള്ളിലുള്ള അമ്മമാർ, രണ്ട് വയസില്‍ താഴെയുള്ള കുട്ടികള്‍, മുതിർന്നവർ, മറ്റു ഗുരുതരരോഗങ്ങള്‍ ഉള്ളവർ എന്നിവർ…

കോഴിക്കോട് ബീച്ച്‌ ആശുപത്രിയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ഫിസിയോതെറാപ്പിസ്റ്റിനെതിരെ കേസെടുത്ത് പൊലീസ്

കോഴിക്കോട് ബീച്ച്‌ ആശുപത്രിയില്‍ ഫിസിയോതെറാപ്പിക്ക് എത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി. ഒരു മാസമായി പെണ്കുട്ടിയെ ഇയാള്‍ ചികിത്സിച്ച്‌ വരികയാണ്, ഇതിനിടെയാണ് പീഡനം നടത്തിയത്. പെണ്കുട്ടി ഇക്കാര്യം ആശുപത്രി ജീവനക്കാരെ അറിയിക്കുകയായിരുന്നു. തുടർന്ന് ആശുപത്രി അധികൃതർ പൊലീസിനെ അറിയിച്ചു. സംഭവത്തില്‍ ഫിസിയോതെറാപ്പിസ്റ്റിനെതിരെ പൊലീസ് കേസെടുത്തു. വെള്ളയില്‍ പൊലീസാണ് കേസെടുത്തത്.

മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: മാലിന്യ നിർമാർജനം കർശനമാക്കാൻ പൊതുജനാരോഗ്യ നിയമം പ്രയോഗിക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു. മാലിന്യം പുറം തള്ളുകയോ രോഗപ്പകർച്ചയ്‌ക്ക് ഇടയാക്കുന്ന സാഹചര്യം സൃഷ്ടിക്കുകയോ ചെയ്താല്‍ വൻ തുക പിഴയിടാക്കാനും സ്ഥാപനങ്ങള്‍ അടച്ചിടാനും അധികാരം നല്‍കുന്നതാണ് പൊതുജനാരോഗ്യ നിയമം. നിയമനടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് അധികാരം നല്‍കി സർക്കാർ ഉത്തരവ് ഇറക്കി. ജൂനിയർ ഹെല്‍ത്ത് ഇൻസ്പെക്ടർമാർ മുതല്‍ മുകളിലേക്കുള്ള ഉദ്യോഗസ്ഥർക്ക് വരെ അധികാരമുണ്ട്. 2023 ലാണ് കർശന വ്യവസ്ഥകളോടെ പൊതുജനാരോഗ്യ നിയമം നിയമസഭ പാസാക്കിയത്. മാലിന്യ സംസ്കരണം കൃത്യതയോടെയല്ല ചെയ്യുന്നതെങ്കിലോ, പകർച്ചവ്യാധി ഭീഷണി ഉണ്ടാകുന്ന സാഹചര്യം ഉണ്ടെങ്കിലോ സ്വീകരിക്കേണ്ട നിയമ നടപടികളെ കുറിച്ച്‌ ഇതില്‍ വ്യക്തമായി പറയുന്നുണ്ട്. സർക്കാരിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ മെഡിക്കല്‍ ഓഫീസർമാരുടെ കീഴില്‍ ഉള്ള ഈ സംവിധാനത്തില്‍ വൻ തുക പിഴ ഈടാക്കാൻ ഉള്ള വ്യവസ്ഥ ഉണ്ട്. പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചാല്‍ വ്യക്തികളില്‍ നിന്ന് 2,000…

കൗമാരക്കാരൻ ഓടിച്ച ആഡംബര കാറിടിച്ച്‌ അന്യ സംസ്ഥാന തൊഴിലാളി മരിച്ചു; 12-ാം ക്ലാസ് വിദ്യാര്‍ത്ഥി വാഹനത്തിനുള്ളില്‍ കുടുങ്ങി; കാര്‍ പൂര്‍ണമായും കത്തി നശിച്ചു

കോയമ്ബത്തൂർ: 12-ാം ക്ലാസ് വിദ്യാർത്ഥി ഓടിച്ച ആഡംബര കാറിടിച്ച്‌ അന്യ സംസ്ഥാന തൊഴിലാളി മരിച്ചു. ബുധനാഴ്ച പുലർച്ചെ കോയമ്ബത്തൂർ അവിനാശി റോഡില്‍ പീലമേടിന് സമീപം പതിനേഴുകാരൻ ഓടിച്ച അമിതവേഗതയിലുള്ള കാർ ഇടിച്ച്‌ പശ്ചിമ ബംഗാള്‍ സ്വദേശിയായ തൊഴിലാളിയാണ് മരിച്ചത്. അവിനാശി റോഡ് എലിവേറ്റഡ് കോറിഡോറിന്റെ നിർമാണ ജോലികളില്‍ ഏർപ്പെട്ടിരുന്ന പശ്ചിമ ബംഗാളിലെ ഝാർഗ്രാം ജില്ലയിലെ ജാംബോണി ഗ്രാമത്തില്‍ നിന്നുള്ള അക്ഷയ് വേര (23) ആണ് മരിച്ചത്. . വാഹനം മീഡിയനില്‍ ഇടിച്ച്‌ മറിഞ്ഞു തീപിടിച്ച്‌ കാറിനുള്ളില്‍ കുടുങ്ങിയ 12-ാം ക്ലാസ് വിദ്യാർത്ഥിയെ ഒടുവില്‍ സ്ഥലത്തുണ്ടായിരുന്ന നിർമ്മാണ തൊഴിലാളികള്‍ ആണ് രക്ഷപ്പെടുത്തിയത്. സ്വകാര്യ സ്‌കൂളില്‍ പഠിക്കുന്ന കുട്ടി സൗരിപാളയത്ത് മഹാലക്ഷ്മി കോവില്‍ സ്ട്രീറ്റിലാണ് താമസിക്കുന്നതെന്ന് ട്രാഫിക് ഇൻവെസ്റ്റിഗേഷൻ വിംഗ് (TIW-East) പറഞ്ഞു. മാതാപിതാക്കള്‍ ഉറങ്ങിക്കിടക്കുമ്ബോഴാണ് കുട്ടി കാർ എടുത്തത്. ബുധനാഴ്ച പുലർച്ചെ 12.50ഓടെ അവിനാശി റോഡില്‍ കൂടി സഞ്ചരിക്കുമ്ബോള്‍ മറ്റൊരു…

കേരളതീരത്ത് ന്യൂനമര്‍ദ്ദ പാത്തി രൂപം കൊണ്ടു; സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത. വടക്കൻ മധ്യകേരളത്തില്‍ മഴ കനക്കും എന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് . കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട് ജില്ലകളില്‍ അതിശക്തമായ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് നിലനില്‍ക്കുന്നുണ്ട്. എറണാകുളം മുതല്‍ മലപ്പുറം വരെയുള്ള ജില്ലകളില്‍ യെല്ലോ അലർട്ടും തുടരുകയാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമർദ്ദത്തിന്റെയും കേരളതീരത്ത് നിലനില്‍ക്കുന്ന ന്യൂനമർദ്ദ പാത്തിയുടെയും സ്വാധീന ഫലമായാണ് സംസ്ഥാന മഴ കനക്കുന്നത്. കാറ്റ് ശക്തി പ്രാപിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. ഉയർന്ന തിരമാല ജാഗ്രത നിർദേശവും കടലാക്രമണ സാധ്യതയും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തീരദേശ വാസികള്‍ക്ക് ജാഗ്രതാ നിർദേശമുണ്ട്.

കര്‍ണാടക ദേശീയപാതയില്‍ മണ്ണിടിച്ചില്‍; മലയാളി ഡ്രൈവറും ലോറിയും നാല് ദിവസമായി മണ്ണിനടിയില്‍; ഫോണ്‍ ഇടയ്‌ക്കിടെ ഓണ്‍ ആകുന്നത് പ്രതീക്ഷ; സര്‍ക്കാര്‍ ഇടപെടണമെന്ന് കുടുംബം

കോഴിക്കോട്: കർണാടക ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചില്‍ പെട്ട മലയാളി ഡ്രൈവറെ കുറിച്ച്‌ നാലാം ദിനവും വിവരമില്ല. കോഴിക്കോട് സ്വദേശി അർജുനാണ് അപകടത്തില്‍പെട്ടത്. ജിപിഎസ് വഴി പരിശോധിക്കുമ്ബോള്‍ മണ്ണിനടിയില്‍ ലോറി കിടക്കുന്നതായാണ് കാണുന്നത്. ആരും സഹായിക്കാനില്ലാതെ നിസാഹായവസ്ഥയിലാണ് കുടുംബം. ഫോണ്‍ ഇടയ്‌ക്കിടെ റിംഗ് ചെയ്യുന്നത് കുടുംബത്തിന് പ്രതീക്ഷയേകുന്നുണ്ട്. അർ‌ജുന്റെ രണ്ടാമത്തെ നമ്ബർ ഇപ്പോള്‍‌ റിംഗ് ചെയ്യുന്നുണ്ടെന്ന് ഭാര്യ കൃഷ്ണപ്രിയ പറ‍ഞ്ഞു. എന്നാല്‍ പിന്നീട് വിളിച്ചപ്പോള്‍‌ നമ്ബർ സ്വിച്ച്‌ ഓഫായി. രക്ഷാപ്രവർത്തനം കാര്യക്ഷമം അല്ലെന്ന് കുടുംബം ആരോപിച്ചു. സംസ്ഥാന സർക്കാരിന്റെ അടിയന്തര ഇടപെടല്‍ വേണമെന്ന് ഭാര്യയും സഹോദരിയും ആവശ്യപ്പെട്ടു. അർ‌ജുനെ കാണാതായ വിവരം അറിഞ്ഞപ്പോള്‍ വൈകിയെന്നും ഉദ്യോഗസ്ഥതലത്തില്‍ ഇടപെടല്‍ ആരംഭിച്ചെന്നും ഗതാഗതമന്ത്രി കെ.ബി ഗണേഷ്കുമാർ‌ പറഞ്ഞു. കർണാടക ഗതഗാഗത മന്ത്രിയുമായി സംസാരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.