തിരുവനന്തപുരം : ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടയില്‍ ഒഴുക്കില്‍പ്പെട്ട് മരണമടഞ്ഞ ക്രിസ്റ്റഫർ ജോയിയുടെ മാതാവിന് കേരള സർക്കാറിന്‍റെ ധനസഹായം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 10 ലക്ഷം രൂപ അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടില്‍ ഒഴുക്കില്‍പ്പെട്ട ശുചീകരണ തൊഴിലാളി നെയ്യാറ്റിൻകര മാരായമുട്ടം സ്വദേശി ജോയിയുടെ മൃതദേഹം മൂന്നു ദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ ജോയിയെ കാണാതായ സ്ഥലത്തു നിന്ന് ഒരു കിലോമീറ്ററിനപ്പുറം തകരപ്പറമ്ബ് വഞ്ചിയൂർ റോഡിലെ കനാലില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. റെയില്‍വേ സ്റ്റേഷന് അടിയിലൂടെ വെള്ളം ഒഴുകിയെത്തുന്ന സ്ഥലമാണിത്. റെയില്‍വേ ടണല്‍ കടന്ന് ഒരു കിലോമീറ്ററോളം ഒഴുകി മാലിന്യക്കൂമ്ബാരത്തില്‍ തടഞ്ഞ് നില്‍ക്കുകയായിരുന്നു മൃതദേഹം. ബൈക്ക് യാത്രികരായ യുവാവും കുട്ടിയുമാണ് തിങ്കളാഴ്ച രാവിലെ എട്ടോടെ മൃതദേഹം ആദ്യം കണ്ടത്. മാലിന്യം നീക്കാനായി ജോയി ആമയിഴഞ്ചാൻ തോട്ടില്‍ ഇറങ്ങി ഒഴുക്കില്‍പെട്ടത്. രണ്ടു ദിവസമായി അഗ്നി രക്ഷാസേന,…
Day: July 17, 2024
കാര്‍ത്തി നായകനായ സിനിമയുടെ ചിത്രീകരണത്തിനിടെ റോപ്പ് പൊട്ടി സ്റ്റണ്ട്മാന് ദാരുണാന്ത്യം
ചെന്നൈ: സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റ് സ്റ്റണ്ട്‌മാന് ദാരുണാന്ത്യം. കാർത്തി നായകനാവുന്ന സർദാർ 2 എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സ്റ്റണ്ട്‌മാനായ ഏഴുമലൈ (54) ആണ് മരിച്ചത്.ഇന്ന് പുലർച്ചെ 1.30ഓടെയായിരുന്നു മരിച്ചത്. നിർണായക സംഘട്ടനരംഗത്തിന്റെ ചിത്രീകരണത്തിനിടെയായിരുന്നു അപകടമുണ്ടായതെന്നാണ് വിവരം. 20 അടി ഉയരത്തില്‍ നിന്ന് റോപ്പ് പൊട്ടി താഴെ വീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ് തലച്ചോറില്‍ രക്തം കട്ടപിടിച്ചെന്നാണ് വിവരം. സംഭവത്തില്‍ ചെന്നൈ പൊലീസ് അന്വേഷണം ആരംഭിച്ചു. ഏഴുമലൈയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി ഒട്ടേറെ താരങ്ങള്‍ രംഗത്തെത്തി. ജൂലായ് 15നാണ് സംഘട്ടന രംഗങ്ങളുടെ ചിത്രീകരണം സാലിഗ്രാമത്തിലെ എല്‍ വി പ്രസാദ് സ്റ്റുഡിയോസില്‍ ആരംഭിച്ചത്. ഏഴുമലൈയുടെ വിയോഗത്തോടെ സിനിമാ ചിത്രീകരണം നിർത്തിവച്ചു. പി എസ് മിത്രനാണ് സർദാർ 2വിന്റെ സംവിധാനവും തിരക്കഥയും നിർവഹിക്കുന്നത്. പ്രിൻസ് പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ ലക്ഷ്‌മണ്‍ കുമാറാണ് നിർമാണം. സർദാർ 2വിന്റെ ആദ്യ…
ജോയിയുടെ മരണം; തിരുവനന്തപുരം നഗരസഭയിലേക്ക് യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച മാര്‍ച്ചില്‍ സംഘര്‍ഷം
തിരുവനന്തപുരം | ജോയിയുടെ മരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരസഭയിലേക്ക് യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയും ലാത്തി വീശുകയും ചെയ്തു. അതേസമയം ജോയിയുടെ കുടുംബത്തിന് ഉടനടി നഗരസഭ വീടുവെച്ച് നല്‍കുമെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍ പ്രതികരിച്ചു. അപകടസമയത്തും രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ശ്രമിച്ചവരാണ് സമരക്കാര്‍. റെയില്‍വേക്ക് കാര്യമായ മലിനീകരണ സംവിധാനമില്ലെന്നും സാധ്യമായതെല്ലാം നഗരസഭ ചെയ്‌തെന്നും മേയര്‍ പറഞ്ഞു.
തിരുവനന്തപുരത്ത് പടക്കനിര്‍മാണ ശാലയില്‍ തീപിടിത്തം; ഒരാള്‍ക്ക് ഗുരുതര പരിക്ക്
പാലോട്: തിരുവനന്തപുരത്തെ നന്ദിയോട് പടക്കനിർമ്മാണശാലയില്‍ ഉണ്ടായ തീപിടിത്തത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്ക്. ഇന്ന് രാവിലെ പത്തരയോടെയാണ് പടക്കനിർമ്മാണശാലയിലും കടയിലും തീപിടിത്തം ഉണ്ടായത്. സംഭവത്തില്‍ പടക്കനിർമാണശാല ഉടമ ഷിബുവിനാണ് പരിക്കേറ്റത്. അദ്ദേഹത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നന്ദിയോട് ആലംപാറ ശ്രീമുരുക എന്ന കടയ്ക്കാണ് തീപിടിച്ചത്. നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമാണ്. എങ്ങനെയാണ് തീപിടിത്തം ഉണ്ടായതെന്ന് വ്യക്തമല്ല. കട പൂർണമായും തകർന്നു. ഉടമ മാത്രമാണ് ഈ സമയത്ത് കടയില്‍ ഉണ്ടായിരുന്നതെന്നാണ് വിവരം. വലിയ ശബ്ദത്തോടെ കട കത്തുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. തിരുവനന്തപുരത്ത് പടക്കത്തിന് വളരെ പ്രശസ്തമായ നാടാണ് നന്ദിയോട്. വലിയ രീതിയില്‍ പടക്കം ഇവിടെ നിർമിക്കാറുണ്ട്. നിരവധി പേർ ലെെസൻസോടെ ഇവിടെ പടക്കക്കട നടത്തുന്നുണ്ട്.
കൊന്നത് ഭാര്യയെ ഉള്‍പ്പെടെ 42 സ്ത്രീകളെ; യൂറോകപ്പ് കാണുന്നതിനിടെ സീരിയല്‍കില്ലര്‍ പിടിയില്‍
നെയ്റോബി: കെനിയയില്‍ ഭാര്യയടക്കം 42 സ്ത്രീകളെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന പരമ്ബരക്കൊലയാളി(സീരിയല്‍കില്ലര്‍)യെ പോലീസ് അറസ്റ്റുചെയ്തു. 33 വയസ്സുള്ള കൊളിന്‍സ് ജുമൈഷി ഖലുഷയാണ് പോലീസിന്റെ പിടിയിലായത്. രണ്ടുവര്‍ഷത്തിനുള്ളില്‍ ഭാര്യയടക്കം 42 സ്ത്രീകളെ കൊന്നശേഷം വികൃതമാക്കിയ മൃതദേഹങ്ങള്‍ മാലിന്യക്കൂമ്ബാരത്തില്‍ വലിച്ചെറിഞ്ഞെന്ന് ഇയാള്‍ കുറ്റസമ്മതം നടത്തിയതായി പോലീസ് പറഞ്ഞു. നെയ്‌റോബിയിലെ സുപ്രധാന പൊലീസ് ചെക്ക് പോസ്റ്റിനു സമീപത്തെ മാലിന്യക്കൂമ്ബാരത്തില്‍നിന്നും വെള്ളിയാഴ്ചമുതല്‍ ആകെ ഒമ്ബത് മൃതദേഹങ്ങളാണ് പ്ലാസ്റ്റിക് കവറുകളില്‍ കെട്ടിയനിലയില്‍ കണ്ടെടുത്തത്. ഇതിനെത്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഖലുഷി പിടിയിലായത്. നെയ്റോബിയിലെ ഒരു ബാറിലിരുന്ന് യൂറോകപ്പ് കാണുന്നതിനിടയിലാണ് ഇയാള്‍ അറസ്റ്റിലായതെന്ന് പോലീസ് പറഞ്ഞു. കൊലപ്പെടുത്തിയവരുടേതെന്ന് സംശയിക്കുന്ന സാധനങ്ങളും കയര്‍, കൈയുറ തുടങ്ങിയവയും ഖലുഷിയുടെ വീട്ടില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇയാള്‍ അടുത്ത ഇരയ്ക്കായുള്ള കരുനീക്കത്തിലായിരുന്നെന്ന് പോലീസ് അറിയിച്ചു. അതേസമയം, പോലീസ് ചെക്ക്‌പോസ്റ്റിനു തൊട്ടുസമീപത്തു നടന്ന സംഭവം എന്തുകൊണ്ട് അധികൃതര്‍ അറിയാതെ പോയെന്നാണു പ്രദേശവാസികളുടെ ചോദ്യം. മര്‍ദിച്ചാണ് കുറ്റസമ്മതം നടത്തിയതെന്ന് ഖലുഷയുടെ അഭിഭാഷകന്‍…
വയനാട്ടില്‍ കാട്ടാനയാക്രമണത്തില്‍ മരിച്ച യുവാവിന്റെ മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം
വയനാട് കല്ലൂരില്‍ കാട്ടാനയാക്രമണത്തില്‍ മരിച്ച യുവാവിന്റെ മൃതദേഹവുമായി നാട്ടുകാർ പ്രതിഷേധിച്ചു. മരിച്ച കല്ലുമുക്ക് സ്വദേശി രാജുവിന്റെ മൃതദേഹവുമായി ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിക്കുകയാണ്. രാജുവിന്റെ വീട്ടിലെത്തിയ മന്ത്രി ഒആർ കേളുവിന് നേരെ പ്രതിഷേധമുണ്ടായി. വനപാലകർക്ക് നേരെയും പ്രതിഷേധമുണ്ടായി. രാജുവിന്റെ കുടുംബത്തിനു 50 ലക്ഷം രൂപ നഷ്ടപരിഹാരവും, മകന് ഗവണ്മെന്റ് ജോലിയും നല്‍കണം എന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. വയനാട് കല്ലൂർ മാറോട് ഊരിലെ രാജുവാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ച കാട്ടാനയുടെ ആക്രമത്തില്‍ പരുക്കേറ്റ രാജു ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് മരണപ്പെട്ടത്.
നീണ്ട 10 മണിക്കൂര്‍ ജീവന്‍ കൈയ്യില്‍ പിടിച്ചു 79കാരി
പാലക്കാട്: തോട്ടില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ടെങ്കിലും അതിസാഹസികമായി ജീവിതത്തിലേക്ക് തിരിച്ചുവന്ന് 79കാരിയായ ചന്ദ്രമതി. കുളിക്കാനിറങ്ങിയ ചന്ദ്രമതി കുത്തിയൊലിക്കുന്ന തോട്ടിലെ ഒഴുക്കില്‍പ്പെടുകയായിരുന്നു. ഇതിനിടെ ചന്ദ്രമതിക്ക് തോടിനോട് ചേര്‍ന്നുള്ള മരക്കൊമ്ബില്‍ പിടിക്കാനായി. പിന്നെ 10 മണിക്കൂറോളം ആ മരക്കൊമ്ബില്‍ തുങ്ങിക്കിടന്നു. ചന്ദ്രമതി ഒഴുക്കില്‍പ്പെട്ടതറിഞ്ഞ് നാട്ടുകാര്‍ തിരച്ചില്‍ ആരംഭിച്ചു. ഏറെ നേരം നടത്തിയ തിരച്ചിലിനൊടുവിലാണ് ചന്ദ്രമതിയെ കണ്ടെത്താനായത്. നാട്ടുകാര്‍ തിരഞ്ഞെത്തുമ്ബോള്‍ ചന്ദ്രമതി മരക്കൊമ്ബില്‍ പിടിച്ചുനില്‍ക്കുകയായിരുന്നു അവര്‍. സ്വന്തം മനശക്തികൊണ്ട് വലിയ അപകടത്തെയാണ് 79കാരിയായ ചന്ദ്രമതി തരണം ചെയ്ത് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. ഒറ്റപ്പാലം സൗത്ത് പനമണ്ണ സ്വദേശിയാണ് ചന്ദ്രമതി. രാവിലെ ആറ് മണിക്ക് ഒഴുക്കില്‍പ്പെട്ട ഇവരെ വൈകീട്ട് നാല് മണിയോടെയാണ് രക്ഷപ്പെടുത്തിയത്. കര്‍ക്കിടകം ഒന്നായതിനാല്‍ മുങ്ങിക്കുളിക്കാനാണ് ചന്ദ്രമതി തോട്ടിലിറങ്ങിയത്.
ഹോട്ടലില്‍ താമസിക്കവെ വജ്രമോതിരങ്ങള്‍ മോഷണം പോയി; ജീവനക്കാര്‍ക്കെതിരെ പരാതി
കാസർകോട്: വജ്രം പതിച്ച മോതിരങ്ങള്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിക്കവെ മോഷണം പോയതായി പരാതി. ഏഴ് ലക്ഷം രൂപ വിലയുള്ള വജ്രം പതിച്ച നാലു മോതിരങ്ങളാണ് കാണാതായത്. ഹോട്ടലില്‍ താമസിക്കാനെത്തിയ മുംബൈ സ്വദേശി നിഖില്‍ പ്രശാന്ത് ഷാ ഹോട്ടല്‍ ജീവനക്കാർക്കെതിരെ പരാതി നല്‍കി. ഞായറാഴ്ചയാണ് സംഭവം നടന്നതെന്ന് ബേക്കല്‍ പൊലീസ് റജിസ്റ്റർ ചെയ്ത എഫ്‌ഐആറില്‍ പറയുന്നു. നിഖില്‍ പ്രശാന്ത് ഷായും കുടുംബവും താമസിച്ച മുറിയില്‍നിന്ന് മറ്റൊരു മുറിയിലേക്ക് മാറവേ, നിഖിലിന്റെ ഭാര്യ കുളിമുറിയില്‍ മറന്നുവച്ച മോതിരങ്ങളാണ് കാണാതായത്. മുറി വൃത്തിയാക്കാനെത്തിയ ജീവനക്കാർ മോഷ്ടിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. ബേക്കല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഗുജറാത്തില്‍ പടര്‍ന്നുപിടിച്ച് ചന്ദിപുര വൈറസ്; രണ്ട് കുട്ടികള്‍ കൂടി മരിച്ചു
അഹമ്മദാബാദ്: ഗുജറാത്തില്‍ ചന്ദിപുര വൈറസ് (സിഎച്ച്‌പിവി) ബാധയെ തുടർന്ന് രണ്ട് കുട്ടികള്‍ കൂടി മരിച്ചു. ഇതോടെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം എട്ടായെന്ന് ആരോഗ്യമന്ത്രി ഋഷികേശ് പട്ടേല്‍ അറിയിച്ചു. ആകെ 15 പേർക്കാണ് രോഗം ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. സബർകാന്ത ജില്ലയില്‍ നിന്നുള്ളവരാണ് രോഗബാധിതരില്‍ നാലു കുട്ടികള്‍. ബാക്കിയുള്ളവർ മഹിസാഗർ, ഖേഡ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. രണ്ടു കുട്ടികള്‍ രാജസ്ഥാനില്‍ നിന്നും ഒരാള്‍ മധ്യപ്രദേശില്‍ നിന്നുമുള്ളതാണ്. ഇവർക്കും ഗുജറാത്തില്‍ തന്നെയാണ് ചികിത്സ നല്‍കുന്നതെന്ന് ഋഷികേശ് പട്ടേല്‍ പറഞ്ഞു. അതില്‍ രാജസ്ഥാൻ സ്വദേശി കഴിഞ്ഞ ദിവസം മരിച്ചു. രോഗം റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളില്‍ കടുത്ത ജാഗ്രത പുലർത്താൻ ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്. ചന്ദിപുര വൈറസിനു സമാനമായ രോഗലക്ഷണങ്ങളുമായി എത്തുന്നവരെ പ്രസ്തുതരോഗമായി തന്നെ പരിഗണിച്ച് ചികിത്സ നല്‍കണമെന്ന് കമ്മ്യൂണിറ്റി സെന്ററുകള്‍ക്കും പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്കും ജില്ലാ ആശുപത്രികള്‍ക്കും മെഡിക്കല്‍ കോളജുകള്‍ക്കും നിർദേശം നല്‍കിയിട്ടുണ്ട്. ഈ രോഗം ബാധിച്ചാല്‍ മരണനിരക്ക്…
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; 12 ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പ്; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ജാഗ്രത പാലിക്കാൻ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ ഒഴികെയുള്ള 12 ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പുണ്ട്. അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലർട്ടും ഏഴ് ജില്ലകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളില്‍ യെല്ലോ അലർട്ട് ആണ്. കേരള കർണ്ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. ഉയർന്ന തിരമാലയ്ക്കും കടലക്രമണത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് തീരങ്ങളില്‍ ജാഗ്രത നിർദേശം നല്‍കി. ഇ ന്ന് രാത്രി 11.30 വരെ ഉയർന്ന തിരമാലക്കും കള്ള കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത…