ജോയിയുടെ മരണത്തില്‍ എം എല്‍ എയ്ക്ക് മുന്നില്‍ വിങ്ങിപ്പൊട്ടി തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രൻ

തിരുവനന്തപുരം: ശുചീകരണത്തൊഴിലാളി ജോയിയെ രക്ഷിക്കാൻ കഴിയാത്തതില്‍ എം എല്‍ എയ്ക്ക് മുൻപില്‍ വിങ്ങിപ്പൊട്ടി തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ. ആമയിഴഞ്ചാൻ തോട്ടില്‍ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തുന്നത് മൂന്നു ദിവസങ്ങള്‍ക്ക് ശേഷമാണ്. മേയർ കരഞ്ഞത് മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചതിന് പിന്നാലെ സി കെ ഹരീന്ദ്രൻ എം എല്‍ എയോട് സംസാരിക്കുന്ന അവസരത്തിലായിരുന്നു. ഇത്രയും കഷ്ടപ്പെട്ടിട്ടും ജീവൻ രക്ഷിക്കാനായില്ലെന്ന് പറഞ്ഞ മേയർ, ജോയിയെ ജീവനോടെ രക്ഷിക്കാനാവുമെന്ന് പ്രതീക്ഷിച്ചിരുന്നതായും കൂട്ടിച്ചേർത്തു. നഗരസഭയുടെ ഭാഗത്ത് നിന്ന് സാധ്യമായതെല്ലാം ചെയ്തെന്നും മേയർ എം എല്‍ എയോട് പറയുകയുണ്ടായി. മേയർ വികാരാധീനയായത് ജോയിയുടെ മരണത്തിന് കാരണം നഗരസഭയുടെ അനാസ്ഥയാണ് എന്ന വിമർശനത്തിനിടയിലാണ്.

ജോയിയുടെ മരണത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇന്ത്യൻ റെയില്‍വേയ്ക്ക് ; മന്ത്രി വി ശിവൻകുട്ടി

ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ശുചീകരണ തൊഴിലാളി എൻ ജോയിയുടെ ജോയിയുടെ മരണത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം ഇന്ത്യൻ റെയില്‍വേക്ക് തന്നെയെന്ന് മന്ത്രി വി ശിവൻകുട്ടി . പരമാവധി നഷ്ടപരിഹാരം നല്‍കാൻ റെയില്‍വേ തയ്യാറാകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. പാവപെട്ട ഒരാളുടെ ജീവനാണ് നഷ്ടപെട്ടത്. റെയില്‍വേ ഏല്‍പ്പിച്ച കരാറുകാരൻ കൊണ്ടുവന്നത് ആകെ മൂന്നു തൊഴിലാളികളെയാണ് മൂന്നു പേരെ കൊണ്ട് അവിടെ ഒരു ശുചീകരണവും നടക്കില്ലെന്ന് മന്ത്രി പറഞ്ഞു. മറ്റൊരു ഏജൻസിക്കും റെയില്‍വേ പരിസരം ശുചീകരിക്കാൻ പറ്റില്ല. അവിടെയും പരിസരവും വൃത്തിയാക്കാൻ എത്രയും വേഗം ഇന്ത്യൻ റെയില്‍വേ തയ്യാറാകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. മാലിന്യനീക്കം നടത്തേണ്ടത് റെയില്‍വേയാണെന്ന് മന്ത്രി പറഞ്ഞു. റെയില്‍വേ കാര്യങ്ങള്‍ ചെയ്യുന്നതില്‍ വീഴ്ച കാണിക്കല്‍ പതിവാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. രക്ഷാപ്രവർത്തനം നടത്തിയവരെ മന്ത്രി വി ശിവൻകുട്ടി അഭിനന്ദിക്കുകയും ചെയ്തു. മഴക്കാല പൂർവ ശുചീകരണം നടന്നില്ല എന്ന പ്രതിപക്ഷ നേതാവ് പറയുന്നത്…

തിരുവനന്തപുരം ദുരന്തം മാപ്പര്‍ഹിക്കാത്ത കുറ്റം ; കേരളത്തില്‍ ശുചീകരണത്തിന് പോലും സംവിധാനമില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടെ ജോയി എന്ന കരാര്‍ ശുചീകരണ തൊഴിലാളിയുടെ ശരീരം അഴുക്ക് ചാലില്‍ നിന്ന് കണ്ടെത്തിയ സംഭവം അതീവ ഖേദകരവും മാപ്പര്‍ഹിക്കാത്ത കുറ്റവുമാണെന്ന് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖരന്‍. സമാനതകളില്ലാത്ത അപകടം തന്നെയാണ് ആമയിഞ്ചാന്‍ തോട്ടില്‍ സംഭവിച്ചിരിക്കുന്നതെന്നും ഈ സംഭവം കേരളസര്‍ക്കാരിന്റെ കാര്യക്ഷമതയില്ലായ്മയെ തുറന്ന് കാട്ടുന്നതെന്നും രാജീവ് ചന്ദ്രശേഖരന്‍ വ്യക്തമാക്കി. ശുചീകരണതൊഴിലാളി തോട്ടില്‍ വീണ് മൂന്നാം ദിവസമാണ് കണ്ടെടുത്തതെന്നത് അതീവ ഖേദകരമാണ്. ഒരിക്കല്‍ തുറന്നെതിര്‍ത്തിരുന്ന വിഴിഞ്ഞം തുറമുഖത്ത് ക്രയിന്‍ വരുന്നതും കപ്പലിന്റെ ട്രയല്‍റണ്ണുമെല്ലാം വന്‍ പരിപാടിയാക്കി ആഘോഷിച്ച ഇടതുപക്ഷവും, കേരളത്തില്‍ വികസനം കൊണ്ടുവന്നത് തങ്ങളാണെന്ന് മേനി പറയുന്ന വലതുപക്ഷവും ഇതുവരെ തലസ്ഥാനത്ത് ഫലപ്രദമായി അഴുക്ക് ചാലുകള്‍ പോലും നിര്‍മ്മിച്ചിട്ടില്ല. സാങ്കേതികരംഗത്തും ഭരണനിര്‍വ്വഹണത്തിലും ലോകം അതിവേഗം കുതിക്കുമ്ബോള്‍ അപരിഷ്‌കൃതമായ രീതിയില്‍ ആണ് നമ്മുടെ സംസ്ഥാനത്തെ ശുചീകരണമടക്കമുള്ള അടിസ്ഥാന സൗകര്യ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. തിരുവനന്തപുരം കോര്‍പ്പറേഷന്‍…

ചരിത്രം, മെസ്സിക്ക് 45ആം കിരീടം!! ലോകത്ത് ആരെക്കാളും അധികം

ലോകമെമ്ബാടുമുള്ള ഫുട്ബോള്‍ പ്രേമികള്‍ക്ക് ഒരു ചരിത്ര മുഹൂർത്തം കൂടെ ലയണല്‍ മെസ്സി സമ്മാനിച്ചിരിക്കുകയാണ്. ഇന്ന് അമേരിക്കയില്‍ അർജന്റീനക്ക് ഒപ്പം കോപ അമേരിക്ക കിരീടം മെസ്സി ഉയർത്തിയതോടെ, അർജന്റീനിയൻ മാസ്റ്റർ ലയണല്‍ മെസ്സി ഫുട്ബോള്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കിരീടം നേടിയ ഫുട്ബോള്‍ താരമായുള്ള തന്റെ കസേര ഒന്നുകൂടെ ഉറപ്പിച്ചു. തന്റെ മുൻ സഹതാരം ഡാനി ആല്‍വസിനെ കഴിഞ്ഞ വർഷം ഇന്റർ മയാമിക്ക് ഒപ്പം കിരീടം നേടിയതോടെ മറികടന്നിരുന്ന മെസ്സി ഇന്ന് തന്റെ കിരീടങ്ങളുടെ എണ്ണം 45 ആക്കി ഉയർത്തി. ലോകമെമ്ബാടുമുള്ള ഫുട്ബോള്‍ പ്രേമികള്‍ക്ക് ഒരു ചരിത്ര മുഹൂർത്തം കൂടെ ലയണല്‍ മെസ്സി സമ്മാനിച്ചിരിക്കുകയാണ്. ഇന്ന് അമേരിക്കയില്‍ അർജന്റീനക്ക് ഒപ്പം കോപ അമേരിക്ക കിരീടം മെസ്സി ഉയർത്തിയതോടെ, അർജന്റീനിയൻ മാസ്റ്റർ ലയണല്‍ മെസ്സി ഫുട്ബോള്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കിരീടം നേടിയ ഫുട്ബോള്‍ താരമായുള്ള തന്റെ കസേര ഒന്നുകൂടെ…

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗി ലിഫ്റ്റില്‍ കുടുങ്ങി ; കണ്ടെത്തിയത് ഒന്നരദിവസത്തിന് ശേഷം

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ലിഫ്റ്റിനുള്ളില്‍ ഒന്നര ദിവസം രോഗി കുടുങ്ങി. ഓർത്തോ ഒപിയില്‍ വന്ന ഉള്ളൂർ സ്വദേശി രവീന്ദ്രൻ നായരാണ് ലിഫ്റ്റില്‍ അകപ്പെട്ടത്. ലിഫ്റ്റ് ഓപ്പറേറ്റർ സാങ്കേതിക പ്രശ്‌നം പരിഹരിക്കാനെത്തിയപ്പോഴാണ് ലിഫ്റ്റിനുള്ളില്‍ ഒരാള്‍ അകപ്പെട്ടതായി കാണുന്നത്. നടുവേദനയെ തുടർന്നാണ് രവീന്ദ്രൻ ശനിയാഴ്ച തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തുന്നത്. ലാബില്‍ പോകാനായിരുന്നു രവീന്ദ്രൻ നായർ ലിഫ്റ്റില്‍ കയറിയത്. ലിഫ്റ്റില്‍ കയറി കുറച്ചുകഴിഞ്ഞപ്പോള്‍ ഒരു ശബ്ദത്തോടെ ലിഫ്റ്റ് നില്‍ക്കുകയായിരുന്നുവെന്നും ഒരുപാട് തവണ വാതിലില്‍ മുട്ടിയെങ്കിലും ആരും എത്തിയില്ലെന്നും രവീന്ദ്രൻ നായർ പറയുന്നു. രവീന്ദ്രന്റെ ഫോണ്‍ നിലത്തുവീണു പൊട്ടിയിരുന്നതിനാല്‍ അദ്ദേഹത്തിന് ആരെയും ബന്ധപ്പെടാനായിരുന്നില്ല. രവീന്ദ്രൻ നായരെ ഇപ്പോള്‍ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണ്. അതേസമയം, ഇന്നലെ രാത്രിയോടെ രവീന്ദ്രൻ നായരെ കാണാനില്ലെന്ന പരാതി ബന്ധുക്കള്‍ പോലീസില്‍ നല്‍കിയിരുന്നു. ലിഫ്റ്റിന് തകരാർ ഉണ്ടെന്ന് മുന്നറിയിപ്പ് എഴുതി വെച്ചിരുന്നില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. എന്നാല്‍ സ്ഥിരമായി ഉപയോഗിക്കുന്ന…

ജീര്‍ണിച്ച അവസ്ഥയില്‍ ജോയിയുടെ മൃതദേഹം; ആദ്യം കണ്ടത് ശുചീകരണ തൊഴിലാളികള്‍

തിരുവനന്തപുരം: ഒടുവില്‍ കാണാതായി 46 മണിക്കൂറിനുശേഷം മാരായമുട്ടം സ്വദേശി ജോയിയുടെ (47) മൃതദേഹം കണ്ടെത്തുമ്ബോള്‍ ജീർണിച്ച അവസ്ഥയിലായിരുന്നു. ഇന്ന് രാവിലെ ശുചീകരണ തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. തകരപ്പറമ്ബ് ചിത്രാ ഹോമിന്‍റെ പിറകിലെ കനാലില്‍ മാലിന്യത്തില്‍ കമിഴ്ന്ന് കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം. തുടർന്ന് കൗണ്‍സിലർ ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. ബന്ധുക്കളും സുഹൃത്തുക്കളും എത്തി മൃതദേഹം ജോയിയുടേതാണെന്ന് സ്ഥിരീകരിച്ചു. ആമയിഴഞ്ചാന്‍ തോട്ടില്‍ ശനിയാഴ്ച രാവിലെ 11ഓടെയാണ് റെയില്‍വേ കരാർ നല്‍കിയതുപ്രകാരം ജോയി ഉള്‍പ്പെടെ നാലുപേർ ശുചീകരണത്തിനിറങ്ങിയത്. മഴയില്‍ തോട്ടിലെ ജലനിരപ്പുയരുകയും അടിയൊഴുക്കിനെ തുടർന്ന് ജോയി ഒഴുകിപ്പോകുകയായിരുന്നു. എൻ.ഡി.ആർ.എഫിന്‍റെയും അഗ്നിരക്ഷാസേനയും തിരിച്ചിലിനിറങ്ങിയെങ്കിലും തോട്ടിലെ കുന്നോളം മാലിന്യം ശ്രമം ദുഷ്കരമാക്കി. 12 അംഗ സ്കൂബ ഡൈവിങ് സംഘം റെയില്‍വേ സ്റ്റേഷന് അടിയിലൂടെ കടന്നുപോകുന്ന തുരങ്കത്തില്‍ മണിക്കൂറുകളോളം തിരഞ്ഞിട്ടും ഫലമുണ്ടായില്ല. ഇതനിടെ റോബോട്ടിക് പരിശോധനയില്‍ മനുഷ്യശരീരത്തിന്‍റെ ഭാഗം…