തിരുവനന്തപുരത്ത് ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാനിറങ്ങിയ തൊഴിലാളി ഒഴുകിപ്പോയി; മാലിന്യങ്ങള്‍ക്കടിയിലൂടെയുള്ള തിരച്ചില്‍ ദുഷ്‌കരം

തിരുവനന്തപുരം: റെയില്‍വേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാന്‍ തോട്ടില്‍ ശുചീകരണത്തിന് ഇറങ്ങിയ തൊഴിലാളിയെ കാണാതായി. മാരായമുട്ടം സ്വദേശി ജോയിയെയാണ് കാണാതായത്. ഫയർ ആൻഡ് റെസ്ക്യൂ തെരച്ചില്‍ നടത്തുകയാണ്. തമ്ബാനൂർ റെയില്‍വേ സ്റ്റേഷന് സമീപത്തെ ആദ്യ പ്ലാറ്റഫോമിന് സമീപത്ത് വച്ചാണ് അപകടം ഉണ്ടായത്. കോര്‍പറേഷന്റെ താല്‍ക്കാലിക തൊഴിലാളിയാണ് ജോയി. മൂന്നു മണിക്കൂറായി ഇദ്ദേഹത്തിനായി തിരച്ചില്‍ തുടരുകയാണ്. ഒഴുക്കില്‍ പെട്ടെന്നാണ് സംശയം. ഫയർഫോഴ്സ് എത്തി രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. സ്ഥലത്ത് മൂന്ന് ദിവസമായി ജോലി പുരോഗമിക്കുന്നുണ്ട്. റെയില്‍വേയാണ് ഇവരെ ജോലി ഏല്‍പ്പിച്ചത്. ഇന്ന് രാവിലെ മുതല്‍ തിരുവനന്തപുരത്ത് ശക്തമായ മഴ പെയ്യുന്നുണ്ട്. ജോയി ഒഴുക്കില്‍പ്പെട്ടതാവാം എന്നതാണ് അഗ്നിശമനസേനയുടെ പ്രാഥമിക നിഗമനം. നിലവില്‍ സ്കൂബ ഡൈവിംഗില്‍ പരിശീലനം നേടിയ ഫയർഫോഴ്സ് അംഗങ്ങളാണ് തെരച്ചില്‍ നടത്തുന്നത്. ഇവർ 200 മീറ്ററോളം അകത്തേക്ക് പോയിട്ടും പുരോഗതിയുണ്ടായില്ല. മാലിന്യം നീക്കിയ ശേഷമാണ് മുങ്ങല്‍ വിദഗ്ധർ പരിശോധന നടത്തുന്നത്.…

ഉപതിരഞ്ഞെടുപ്പില്‍ ‘ഇന്ത്യ’ മുന്നേറ്റം; ബി ജെ പിക്കു കനത്ത തിരച്ചടി

ന്യൂഡല്‍ഹി : വിവിധ സംസ്ഥാനങ്ങളിലായി നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് കനത്ത തിരിച്ചടി. ഏഴു സംസ്ഥാനങ്ങളില്‍ 13 സീറ്റുകളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഒരിടത്ത് മാത്രമാണ് ബി ജെ പി വിജയിച്ചത്. 11 സീറ്റുകളിലും ഇന്ത്യ സഖ്യത്തിലെ പാര്‍ട്ടികള്‍ ലീഡ് ചെയ്യുകയാണ്. ഹിമാചല്‍ പ്രദേശില്‍ രണ്ട് സീറ്റുകളില്‍ വിജയം ഉറപ്പിച്ചതോടെ സര്‍ക്കാറിനുള്ള ഭീഷണി മറികടക്കാന്‍ കോണ്‍ഗ്രസിനായി. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം നടക്കുന്ന ആദ്യ ഉപതെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ മുന്നേറ്റം വ്യക്തമാക്കുന്നതാണ് ഫല സൂചനകള്‍. പശ്ചിമ ബംഗാളില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന നാല് സീറ്റുകളിലും ടി എം സി സ്ഥാനാര്‍ഥികള്‍ വന്‍ വ്യത്യാസത്തില്‍ ലീഡ് ചെയ്യുകയാണ്. മണിക്തലയില്‍ ദേശീയ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് കല്യാണ്‍ ചൗബേ കാല്‍ ലക്ഷത്തിലധികം വോട്ടിന് പിന്നിലാണ്. മൂന്നിടത്ത് ബി ജെ പി എം എല്‍ എമാര്‍ രാജിവെച്ച്‌ ടി എം സിയില്‍ ചേര്‍ന്നതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ്…

പാമ്പുകടിയാല്‍ വലഞ്ഞ് യുവാവ് ; എല്ലാ ശനിയാഴ്ചയും കടിക്കും, ഇതുവരെ കൊത്തേറ്റത് ഏഴുതവണ; അന്വേഷണത്തിനായി വിദഗ്ധസംഘത്തെ നിയമിച്ചു

ഫത്തേപ്പുര്‍: പാമ്പുകടിയാല്‍ വലഞ്ഞ് യുവാവ്. എല്ലാ ശനിയാഴ്ചയുo യുവാവിനെ പാമ്ബ് കടിച്ചത് ഏഴുതവണ . ഉത്തര്‍പ്രദേശിലെ ഫത്തേപ്പുരിലാണ് സംഭവം നടന്നത് . വികാസ് ദുബേ എന്ന യുവാവിനെയാണ് 40 ദിവസത്തിനിടെ ഏഴുതവണയാണ് പാമ്പു കൊത്തിയത്. സംഭവo അന്വേഷിക്കാനായി മൂന്നംഗ വിദഗ്ധസംഘത്തിന് രൂപം നല്‍കിയതായി ചീഫ് മെഡിക്കല്‍ ഓഫീസര്‍ രാജീവ് നയന്‍ ഗിരി പറഞ്ഞു. എല്ലാ ശനിയാഴ്ചയും ഒരാള്‍ക്ക് പാമ്പുന്റെ കടിയേല്‍ക്കുന്നുവെന്നത് വളരെ വിചിത്രമാണ്. ഇയാളെ പാമ്ബ് തന്നെയാണോ കടിച്ചത് എന്ന് സ്ഥിരീകരിക്കേണ്ടതുണ്ട്. ഇയാളെ ചികിത്സിക്കുന്ന ഡോക്ടറുടെ ക്ഷമതയും പരിഗണിക്കേണ്ടതുണ്ട്. എല്ലാ ശനിയാഴ്ചയും പാമ്ബുകടിയേല്‍ക്കുന്ന ആളെ എല്ലാ തവണയും ഒരേ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നു. ഒരുദിവസംകൊണ്ട് അയാള്‍ക്ക് ഭേദമാകുന്നു. ഇത് വളരെ വളരെ വിചിത്രമാണ്.’ -രാജീവ് നയന്‍ ഗിരി പറഞ്ഞു. ‘അതുകൊണ്ടാണ് ഞങ്ങള്‍ സംഭവം അന്വേഷിക്കാനായി വിദഗ്ധസംഘം രൂപവത്കരിച്ചത്. മൂന്ന് ഡോക്ടര്‍മാര്‍ അടങ്ങുന്ന വിദഗ്ധസംഘമാണ് ഇത് അന്വേഷിക്കുക. അന്വേഷണത്തിന് ശേഷം…

തിരുവനന്തപുരം ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാൻ ഇറങ്ങിയയാളെ കാണാതായി

തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങിയ ശുചീകരണ തൊഴിലാളിയെ കാണാതായി. കോർപ്പറേഷന്റെ താല്‍ക്കാലിക ജീവനക്കാരനായ മാരായിമുട്ടം സ്വദേശിയായ 42കാരനായ ജോയ് എന്നയാളെയാണ് കാണാതായത്. തോട്ടിലെ ഒഴുക്കില്‍ തൊഴിലാളി പെട്ടെന്നാണ് സംശയം ഉയരുന്നത്. ഫയർഫോഴ്സ് എത്തി രക്ഷാപ്രവർത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്.

ആനന്ദ് അംബാനിയും രാധിക മെര്‍ച്ചന്‍റും വിവാഹിതരായി; അത്യാഡംബരത്തില്‍ പൊടിപൊടിച്ച്‌ അംബാനിക്കല്യാണം

മുംബൈ: മാസങ്ങള്‍ നീണ്ട ആഘോഷങ്ങള്‍ക്കൊടുവില്‍ അനന്ത് അംബാനിയും രാധികാ മെർച്ചന്റും വിവാഹിതരായി. തികച്ചും പരമ്ബരാഗത ആചാരങ്ങളോടെയാണ് വിവാഹം വിവാഹം നടന്നത്. നവദമ്ബതികളെ അനുഗ്രഹിക്കാൻ വിദേശത്ത് നിന്നുള്‍പ്പെടെ നിരവധി പ്രമുഖരാണ് മുംബൈയിലെത്തിയത്. മുംബൈയിലെ ജിയോ വേള്‍ഡ് കണ്‍വെൻഷൻ സെന്ററിലാണ് ചടങ്ങുകള്‍ നടന്നത്. ചൈനീസ് അംബാസിഡൻ സു ഫിറോങ് ചടങ്ങിനെത്തിയത് ഏറെ ശ്രദ്ധ ആകർഷിച്ചിരുന്നു. വിവാഹ ചടങ്ങുകളുടെ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ഇതിനകം ഇടംപിടിച്ചിട്ടുണ്ട്. വിവാഹത്തിന് അണിനിരന്ന സിനിമാ ലോകത്തെ താരങ്ങളുടെ ചിത്രങ്ങളും വീഡിയോകളും വൈറലാവുകയാണ്. ഡിസൈനർമാരായ അബു ജാനിയും സന്ദീപ് ഖോസ്‌ലയും ചേർന്ന് ഒരുക്കിയ അതിമേനാഹരമായ ലഹങ്കയാണ് രാധിക വിവാഹത്തിന് ധരിച്ചിരുന്നത്. ഗുജറാത്തിന്റെ പാരമ്ബര്യം വിളിച്ചോതുന്ന വസ്ത്രങ്ങളാണ് അംബാനി കുടുംബം ധരിച്ചത്. ചുവന്ന നിറത്തിലുള്ള ഷെർവാണിയായിരുന്നു അനന്തിന്റെ വിവാഹ വസ്ത്രം. മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, പശ്ചിമ…

കണ്ണൂരില്‍ റബര്‍ തോട്ടത്തില്‍ നിന്ന് ആഭരണങ്ങളും നാണയങ്ങളും അടങ്ങുന്ന കുടം കണ്ടെത്തിയ സംഭവം ; വിശദ പരിശോധനയ്ക്ക് പുരാവസ്തു വകുപ്പ്

കണ്ണൂര്‍ ചെങ്ങളായിയില്‍ റബര്‍ തോട്ടത്തില്‍ നിന്ന് നിധിയെന്ന് തോന്നിക്കുന്ന വസ്തുക്കള്‍ കണ്ടെത്തി. പരിപ്പായി ഗവണ്‍മെന്റ് എല്‍പി സ്‌കൂളിനടുത്ത് സ്വകാര്യവ്യക്തിയുടെ റബര്‍ തോട്ടത്തില്‍ നിന്നാണ് ഇവ കണ്ടെത്തിയിരിക്കുന്നത്. മഴക്കുഴി എടുത്തുകൊണ്ടിരുന്ന തൊഴിലുറപ്പ് തൊഴിലാളികളാണ് ആഭരണങ്ങളും നാണയങ്ങളും അടങ്ങുന്ന കുടം കണ്ടെത്തിയത്. 17 മുത്തുമണികള്‍,13 സ്വര്‍ണപതക്കങ്ങള്‍, കാശി മാലയുടെ നാല് പതക്കങ്ങള്‍, ഒരു സെറ്റ് കമ്മല്‍, വെള്ളിനാണയങ്ങള്‍ എന്നിവയാണ് ഈ കുടത്തിനുള്ളിലുണ്ടായിരുന്നത്. മണ്ണില്‍ നിന്ന് കുഴിച്ചെടുക്കവേ ആദ്യം ബോംബ് ആണെന്നാണ് തൊഴിലാളികള്‍ കരുതിയത്. ലഭിച്ച വസ്തുക്കള്‍ അടങ്ങിയ കുടം തളിപ്പറമ്ബ് കോടതിയില്‍ ഹാജരാക്കി. ഇവ സ്വര്‍ണ്ണം പൂശിയതാണോ എന്നും സംശയമുണ്ട്. വസ്തുക്കള്‍ പുരാവസ്തു വകുപ്പ് പരിശോധിക്കുന്നുണ്ട്.