ആലപ്പുഴ: പതിനഞ്ചുവര്‍ഷം മുന്‍പ് മാന്നാര്‍ ഇരമത്തൂരില്‍നിന്നു കാണാതായ കല എന്ന യുവതിയെ കൊലപ്പെടുത്തിയെന്ന കേസില്‍ നിര്‍ണായക വെളിപ്പെടുത്തല്‍. മൃതദേഹം കണ്ടിരുന്നെന്ന് കലയുടെ ഭര്‍ത്താവ് അനിലിന്റെ അയല്‍വാസിയായ വിനോദ് ഭവനില്‍ സോമന്‍ മാധ്യമങ്ങളോടു പറഞ്ഞു. സംഭവത്തെക്കുറിച്ച് സോമന്‍ പറയുന്നത്: അക്കാലത്ത് ഇരമത്തൂരിലെ ഐക്കര ജങ്ഷനില്‍ ചായക്കട നടത്തുകയായിരുന്നു താന്‍. കൊല്ലത്തുനിന്ന് രാത്രി പതിനൊന്നരയോടെ എത്താറുള്ള പാല്‍വണ്ടിയുംകാത്ത് സംഭവദിവസം കടയില്‍ത്തന്നെ കിടക്കുകയായിരുന്നു. ഇപ്പോള്‍ കേസില്‍ മാപ്പുസാക്ഷിയും വാദിയുമായ സുരേഷ്‌കുമാര്‍ രാത്രി പന്ത്രണ്ടരയോടെ കടയിലെത്തി തന്നെ വിളിച്ചുണര്‍ത്തി ഒരു സഹായംചെയ്യണമെന്ന് അഭ്യര്‍ഥിച്ചു. താനന്ന് കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റായിരുന്നു. വിവരം എന്തെന്നുപറയാതെ ചിറ്റമ്ബലം ജങ്ഷനിലേക്കു കൊണ്ടുപോയി. അവിടെച്ചെന്നപ്പോള്‍ വെള്ള മാരുതിക്കാറിന്റെ പിന്‍സീറ്റില്‍ കലയെ ചാരിക്കിടത്തിയിരിക്കുന്നതു കണ്ടു. ആ സീറ്റില്‍ത്തന്നെ പ്രതികളിലൊരാളായ ജിനുവും ഡ്രൈവര്‍സീറ്റില്‍ മറ്റൊരു പ്രതിയായ പ്രമോദും മുന്നില്‍ ഇടതുസീറ്റില്‍ കലയുടെ ഭര്‍ത്താവും ഒന്നാംപ്രതിയുമായ അനിലും ഉണ്ടായിരുന്നു. മറ്റൊരാള്‍ കാറിനു പുറത്തു നിന്നിരുന്നു. വേണ്ടത്ര…
Day: July 8, 2024
കണ്‍സെഷനോ, യൂണിഫോമോ ഇല്ല, വിദ്യാര്‍ത്ഥിനിക്ക് എസ്‍ടി വേണം; നല്‍കാത്തതിന് സ്വകാര്യ ബസ് കണ്ടക്ടറെ വിദ്യാര്‍ത്ഥികള്‍ കൂട്ടമായി എത്തി മര്‍ദ്ദിച്ചു
കോട്ടയത്ത് വിദ്യാര്‍ത്ഥി കണ്‍സെഷനുമായി ബന്ധപ്പെട്ട് സ്വകാര്യ ബസ് കണ്ടക്ടർക്ക് മർദ്ദനമെന്ന് പരാതി. ബസില്‍ കയറി വിദ്യാര്‍ത്ഥിനിക്ക് എസ്‍ടി നല്‍കാത്തതിനെതുടര്‍ന്നുണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ് മര്‍ദനമേറ്റതെന്നാണ് പരാതി. കണ്ടക്ടറെ മര്‍ദിക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു. യൂണിഫോമും കണ്‍സെഷൻ കാർഡും ഇല്ലാതെ എസ് ടി ആവശ്യപ്പെട്ട വിദ്യാർഥിനിയുടെ യാത്ര ചോദ്യം ചെയ്തതിനാണ് മർദ്ദനമെന്നാണ് ബസ് ജീവനക്കാരുടെ പരാതി. മാളിയേക്കര-കോട്ടയം റൂട്ടിലെ കണ്ടക്ടർ പ്രദീപിനാണ് മർദ്ദനമേറ്റത്. കണ്‍സെഷൻ ലഭിക്കാത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടി ബസില്‍ നിന്ന് ഇറങ്ങിയ ശേഷം സുഹൃത്തുക്കളെ വിളിച്ചു കൊണ്ട് വന്നാണ് കണ്ടക്ടറെ മർദിച്ചതെന്നാണ് പൊലീസില്‍ നല്‍കിയ പരാതി. കഴിഞ്ഞ വ്യാഴാഴ്ച ആണ് സംഭവം നടന്നത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെയും കണ്ടക്ടറുടെയും പരാതിയില്‍ ചിങ്ങവനം പൊലീസ് കേസെടുത്തു.
കാണുമ്പോള്‍ അലമാര, പക്ഷേ വാതില്‍ തുറക്കുമ്ബോള്‍ ബങ്കര്‍; ജമ്മുകാശ്‌മീരില്‍ ഭീകരരുടെ ഒളിസങ്കേതം പുത്തൻ രീതിയില്‍
കുല്‍ഗാം: ജമ്മു കാശ്‌മീരിലെ കുല്‍ഗാമില്‍ ശനിയാഴ്ച നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരർ ഒളിച്ചിരുന്നത് ചിനിഗാം ഫ്രിസാല്‍ മേഖലയിലെ വീട്ടിനുള്ളിലെ അലമാരയില്‍. കൊല്ലപ്പെട്ട എട്ട് ഭീകരരില്‍ നാല് ഹിസ്ബുള്‍ മുജാഹിദ്ദീൻ ഭീകരരും ഈ അലമാരയില്‍ പ്രത്യേകം തയ്യാറാക്കിയ ബങ്കറുകളിലാണ് ഒളിച്ചിരുന്നതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. ഭീകരർക്ക് പ്രദേശവാസികളുടെ സഹായം ലഭിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നതായും അധികൃതർ അറിയിച്ചു. ഭീകരരുടെ ഒളിത്താവളത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പുറത്തുവന്ന വീഡിയോയില്‍ സുരക്ഷാ ഉദ്യോഗസ്ഥർ ഒരു വീട്ടിലെ മുറിയില്‍ നില്‍ക്കുന്നതും ഇതില്‍ ഒരാള്‍ മുറിയിലെ അലമാര തുറക്കുന്നതും കാണാം. ഈ അലമാരയ്ക്കുള്ളില്‍ കടക്കാനും അവിടെ ഇരിക്കാനും പ്രത്യേക സൗകര്യം ഉണ്ടാക്കിയിട്ടുണ്ട്. ഇവിടെയാണ് ഭീകരർ ഒളിച്ചിരുന്നതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ശനിയാഴ്ച കുല്‍ഗാം ജില്ലയില്‍ ഭീകരരും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ജവാന്മാർ വീരമ്യത്യു വരിച്ചിരുന്നു. എട്ട് ഭീകരരെയാണ് സെെന്യം വധിച്ചത്. ജില്ലയിലെ രണ്ട് വ്യത്യസ്ത സ്ഥലങ്ങളില്‍…