അമ്മയും മകളും വീട്ടില്‍ മരിച്ച നിലയില്‍

തിരുവനന്തപുരം | അമ്മയും മകളും വീട്ടില്‍ മരിച്ച നിലയില്‍. പാലോട് ചെല്ലഞ്ചി ഗീതാലയത്തില്‍ സുപ്രഭ (88), മകള്‍ ഗീത (59) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടത്. അമിതമായി ഗുളിക കഴിച്ചാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. ഗീതയുടെ മൃതദേഹം വീടിന്റെ ഹാളിലും സുപ്രഭയുടെ മൃതദേഹം മുറിക്ക് ഉള്ളിലുമായിരുന്നു ഉണ്ടായിരുന്നത്. 12 സെന്റ് സ്ഥലവുമായി ബന്ധപ്പെട്ടുളള ഒരു സിവില്‍ കേസില്‍ വിധി എതിരായിരുന്നതിന്റെ കടുത്ത മാനസിക സമ്മര്‍ദ്ദം ഉണ്ടായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. പാലോട് പോലീസ് സ്ഥലത്ത് ഇന്‍ക്വസ്റ്റ് നടത്തി.

അഞ്ച്‌ വയസ്സുള്ള കുഞ്ഞിന്റെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ: കേരളത്തിലെ ആദ്യ പീഡിയാട്രിക് ലിവര്‍ ട്രാൻസ്‌പ്ലാന്റേഷൻ ;കോട്ടയം മെഡിക്കല്‍ കോളേജില്‍

കോട്ടയം : കേരളത്തിലെ ആദ്യ പീഡിയാട്രിക് ലിവർ ട്രാൻസ്‌പ്ലാന്റേഷൻ കോട്ടയം മെഡിക്കല്‍ കോളേജില്‍ വച്ച്‌ നടന്നു. അഞ്ച്‌ വയസ്സുള്ള കുഞ്ഞിന്റെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണ്‌ കോട്ടയം മെഡിക്കല്‍ കോളേജില്‍ നടന്നത്‌. കുട്ടിക്ക് 25 വയസ്സുള്ള അമ്മയാണ്‌ കരള്‍ ദാനം ചെയ്തത് . സർക്കാർ മെഡിക്കല്‍ കോളേജുകളില്‍ വളരെ കുറച്ച്‌ മാത്രമാണ് ഇത്തരത്തില്‍ പീഡിയാട്രിക് ലിവർ ട്രാൻസ്‌പ്ലാന്റേഷൻ നടക്കാറുള്ളൂ. പ്രത്യേകിച്ചും ലൈവ് ട്രാൻസ്‌പ്ലാന്റേഷൻ നടന്നത് 2022 ഫെബ്രുവരിയിലായിരുന്നു . ഇത് ആദ്യമായിട്ടാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ആദ്യമായി ലിവർ ട്രാൻസ്‌പ്ലാന്റേഷൻ ആരംഭിക്കുന്നത്. ശാസ്ത്രക്രിയയില്‍ സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ വിഭാഗം മേധാവി ഡോ. ആര്‍ എസ് സിന്ധുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ട്രാൻസ്‌പ്ലാന്റേഷൻ നടത്തിയത്. ഇങ്ങനെ ഒരു ശാസ്ത്രക്രിയ ഏറ്റെടുത്ത് പൂർത്തിയാക്കിയ ഡോ. സിന്ധുവിനേയും ടീം അംഗങ്ങളേയും ആരോഗ്യമന്ത്രി പ്രത്യേകം അഭിനന്ദിച്ചു.

ആരേയും കരിവാരി തേയ്‌ക്കാനല്ല, ഇൻഡസ്ട്രിയില്‍ മാറ്റം കൊണ്ടുവരാനാണ്’;ഹേമ കമ്മിറ്റി ഉത്തരവിനെ ക്കുറിച്ച്‌ സജിത മഠത്തില്‍

ഹേമ കമ്മിറ്റി ഉത്തരവില്‍ ഡബ്ല്യുസിസി പ്രിതിനിധിയും നടിയുമായ സജിത മഠത്തില്‍. ഉത്തരവ് സ്വാഗതാഡർഹമാണെന്നും ആരേയും കരിവാരി തേയ്‌ക്കുക എന്നതല്ല സിനിമ മേഖലയില്‍ ഗൗരവമായ മാറ്റം കൊണ്ടുവരിക എന്നതായിരുന്നു തങ്ങളുടെ ആവശ്യമെന്നും സജിത മഠത്തില്‍ റിപ്പോർട്ടറിനോട് പ്രതികരിച്ചു. നിരവധി തവണ ഇതിനായി ശ്രമിച്ചുവെങ്കിലും നടന്നില്ല മാറ്റങ്ങള്‍ ആ‍‍ർക്ക് വേണ്ടിയാണ്, ആരുടെ പ്രശ്നങ്ങളായിരുന്നു പരിഹരിക്കേണ്ടത് എന്നതിനെ കുറിച്ച്‌ സംസാരിക്കുന്നതിന് പകരം ഇതില്‍ ബാധിക്കുന്നവരെ കുറിച്ചായിരുന്നു റിപ്പോർട്ടു മുന്നോട്ട് വെച്ചപ്പോള്‍ ഉയർന്ന ആശങ്ക. അത് തങ്ങളെ വളരെ സങ്കടപ്പെടുത്തിയിരുന്നു എന്നും സജിത മഠത്തില്‍ പറഞ്ഞു. വളരെ സന്തോഷമുള്ള കാര്യമാണ്. ഇത് ഒരിക്കലും പുറത്ത് വരുമെന്ന് കരുതിയതല്ല. കാരണം അതിന് മുകളില്‍ മറ്റൊരു കമ്മിറ്റി ഉണ്ടാക്കി എന്തൊക്കെയോ മാറ്റങ്ങള്‍ വരാൻ പോകുന്നു എന്നും ആ കമ്മിറ്റിയാണ് കാര്യങ്ങളൊക്കെ ചെയ്യാൻ പോകുന്നത് എന്നൊക്കെയാണ് ചലച്ചിത്ര അക്കാദമിയിലൊക്കെ വിളിച്ച്‌ അന്വേഷിക്കുമ്ബോള്‍ നമുക്ക് ലഭിച്ചിരുന്നു വിവരം. അതുകൊണ്ട്…

കാപ്പാ കാലാവധി കഴിഞ്ഞതാണെന്ന സിപിഎം വാദം തള്ളി പൊലീസ്; സ്വീകരണം നല്‍കിയ പ്രതി ശരണ്‍ ചന്ദ്രനെതിരെ ഉള്ളത് ആകെ 12 കേസുകള്‍

പത്തനംതിട്ട: സിപിഎം സ്വീകരണം നല്‍കിയ കാപ്പാ കേസ് പ്രതി ശരണ്‍ ചന്ദ്രൻറെ കാപ്പാ കാലാവധി കഴിഞ്ഞതാണെന്ന സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെപി ഉദയഭാനുവിൻറെ വാദം തള്ളി പത്തനംതിട്ട ജില്ലാ പൊലീസ്. ശരണ്‍ ചന്ദ്രൻ ഇപ്പോഴും കാപ്പാ കേസ് പ്രതി തന്നെയാണെന്നും കാപ്പാ കേസ് നിലവിലുണ്ടെന്നും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി. നവംബറില്‍ ശരണ്‍ ചന്ദ്രനെതിരെ അടിപിടി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതോടൊപ്പം കാപ്പാ കേസ് വ്യവസ്ഥകളുടെ ലംഘനത്തിന് പുതിയ കേസും എടുത്തിരുന്നു. ഒളിവില്‍ പോയ ശരണിനെ 2024 ഏപ്രില്‍ 16നാണ് പിടികൂടിയത്. ശരണ്‍ ചന്ദ്രനെതിരെ ആകെ 12 കേസുകളാണുള്ളത്. 11 കേസിനും രാഷ്ട്രീയ ബന്ധമുണ്ടെന്നും പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി വിശദീകരിച്ചു. സിപിഎം ജില്ലാ സെക്രട്ടറിയുടെയും മന്ത്രി വീണാ ജോർജിൻറെയും വിശദീകരണം തള്ളുന്നതാണ് പൊലീസിൻറെ മറുപടി. കാപ്പാ കേസ് പ്രതിയെ പാർട്ടിയിലെടുത്തുകൊണ്ട് നല്‍കിയ സ്വീകരണത്തില്‍ വിചിത്ര…

ഡ്രൈവർ കാപ്പി കുടിക്കാൻ പോയി; നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസ് ഉരുണ്ടുനീങ്ങി ഗേറ്റും മതിലും തകര്‍ത്തു

lകോട്ടയം: കോട്ടയം കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ബസ് തനിയെ പിന്നിലേക്ക് നീങ്ങി മതില്‍ ഇടിച്ചു തകര്‍ത്തു. ബസ് സ്റ്റാന്‍ഡിന് മുന്നിലുള്ള റോഡും മറികടന്ന് ബസ് പിന്നോട്ടു നീങ്ങിയാണ് എതിര്‍വശത്തുള്ള പ്രസ് ക്ലബ്- പിഡബ്ല്യുഡി കെട്ടിടത്തിന്‍റെ ഗേറ്റും മതിലും തകര്‍ത്തത്.റോഡില്‍ മറ്റു വാഹനങ്ങളിലോ യാത്രക്കാരോ ഇല്ലാത്തതിനാല്‍ വൻ ദുരന്തം ഒഴിവായി . ഇന്നു പുലർച്ചെ മൂന്നരയോടെയാണ് സംഭവം. ബസ് നിർത്തിയിട്ട ശേഷം ഡ്രൈവർ കാപ്പി കുടിക്കുവാൻ പോയ സമയത്താണ് അപകടമുണ്ടായത്. ബ്രേക്ക് നഷ്ടപ്പെട്ട ബസ് തനിയെ പിന്നിലേക്ക് നീങ്ങി റോഡിന് എതിർവശത്തുള്ള മതിലും ഗേറ്റിലും ഇടിക്കുകയായിരുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്. പുലർച്ചെ റോഡില്‍ വാഹനങ്ങളും, വഴിയാത്രക്കാരും കുറവായിരുന്നു. ഇതിനാലാണ് വലിയ അപകടം ഒഴിവായത്.

തമിഴ്നാട് ബിഎസ്‌പി അധ്യക്ഷനെ നടുറോഡില്‍ വെട്ടി കൊലപ്പെടുത്തിയ സംഭവത്തില്‍ 8 പ്രതികള്‍ പിടിയില്‍

ചെന്നൈ: ബഹുജൻ സമാജ്വാദി പാർട്ടിയുടെ (ബിഎസ്പി) തമിഴ്നാട് സംസ്ഥാന ഘടകം അധ്യക്ഷൻ കെ.ആംസ്ട്രോങിനെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തില്‍ എട്ട് പ്രതികള്‍ പൊലീസ് പിടിയില്‍. വെള്ളിയാഴ്ച രാത്രി 7.30-ഓടെ ഇരുചക്രവാഹനങ്ങളിലെത്തിയ ആറംഗസംഘം ആംസ്ട്രോങ്ങിനെ ഗുരുതരമായി വെട്ടിപ്പരിക്കേല്‍പ്പിച്ചശേഷം രക്ഷപ്പെടുകയായിരുന്നു. ചെന്നൈ പെരമ്ബൂരിലെ സദയപ്പൻ സ്ട്രീറ്റിലുള്ള ആംസ്ട്രോങ്ങിന്റെ വീടിനുസമീപത്തുവെച്ചാണ് ആക്രമണം ഉണ്ടായത്. കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ 8 പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തതായി, ചെന്നൈ അഡീഷണല്‍ കമ്മീഷണർ അസ്ര ഗാർഗ് പറഞ്ഞു. “പ്രാഥമിക അന്വേഷണം നടക്കുകയാണ്. പൊലീസ് പത്ത് ടീമുകളെ രൂപീകരിച്ചിട്ടുണ്ട്. കുറ്റവാളികളെ എത്രയും പെട്ടന്ന് വെളിച്ചത്തുകൊണ്ടുവരാനുള്ള നടപടികള്‍ നടക്കുകയാണ്. കൊലപാതകത്തിന് പിന്നില്‍ ഒന്നിലേറെ കാരണങ്ങളുണ്ടെന്നാണ് കരുതുന്നത്. കസ്റ്റഡിയിലുള്ള പ്രതികളെ ചോദ്യം ചെയ്യുന്നതാല്‍ മാത്രമേ, മറ്റു പ്രധാന വിവരങ്ങള്‍ കണ്ടെത്താനാകു,” പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. 47 കാരനായ ആംസ്ട്രോങ് വീടിന് സമീപം സുഹൃത്തുക്കള്‍ക്കൊപ്പം സംസാരിച്ച്‌ നില്‍ക്കുന്നതിനിടെയാണ് ആറംഗസംഘം മാരകായുധങ്ങളുമായി എത്തി വെട്ടി പരിക്കേല്‍പ്പിച്ചത്.…

‘ഞാൻ ആരെയെങ്കിലും കെട്ടിപ്പിടിച്ച്‌ വീടുവെച്ച്‌ തരാമെന്ന് പറഞ്ഞാല്‍മതി, മന്ത്രിമാര്‍ അവിടെ ഓടിയെത്തും’: സുരേഷ് ഗോപി

പാലക്കാട്: കേരളത്തിലെ മന്ത്രിമാരെ പരിഹസിച്ച്‌ കേന്ദ്രമന്ത്രി സുരേഷ് ഗോപി. താൻ ആരെയെങ്കിലും കെട്ടിപ്പിടിച്ച്‌ നാല് ലക്ഷം രൂപയ്ക്ക് വീട് പണിഞ്ഞുതരാമെന്ന് പറഞ്ഞാല്‍ ഞങ്ങള്‍ ചെയ്തോളാമെന്ന് പറഞ്ഞ് കേരളത്തിലെ മന്ത്രിമാർ അവിടേക്ക് ഓടിയെത്തുന്നതാണ് ഇപ്പോള്‍ കണ്ടുവരുന്ന പ്രവണതയെന്ന് അദ്ദേഹം പറഞ്ഞു. പാലക്കാട് പട്ടികജാതിക്കാർക്ക് വേണ്ടി സ്ഥാപിച്ച മെഡിക്കല്‍ കോളേജിലേക്ക് ആവശ്യമായ കാര്യങ്ങള്‍ സംസ്ഥാന സർക്കാർ‌ ചെയ്തില്ലെങ്കില്‍ അതിന് വേണ്ടുന്ന കാര്യങ്ങള്‍ ചെയ്യാൻ താൻ ഏർപ്പാട് ആക്കിയിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. പാലക്കാട് കേന്ദ്രമന്ത്രിമാരായ ജോർജ് കുര്യനും സുരേഷ് ഗോപിക്കും ബി ജെ പി നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ” ഒരു കാര്യം കൂടി. ഞാൻ ശ്രീ രാധകൃഷ്ണൻ എം പി അവർകളെ പാർലമെന്റിന്റെ ഫ്ലോറില്‍ വെച്ച്‌ കണ്ടപ്പോള്‍ പറഞ്ഞു. ഇവിടെ ഒരു മെഡിക്കല്‍ കോളേജ് പട്ടികജാതിക്കാർക്ക് വേണ്ടി സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ ഒരു മെഡിക്കല്‍ കോളേജ് പട്ടികജാതിക്കാർക്ക് വേണ്ടി…

മാന്നാര്‍ കൊലപാതകം : ഇന്റര്‍പോളിന്റെ സഹായവും തേടുന്നു ; അനിലിനുവേണ്ടി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കും

മാന്നാര്‍: മാന്നാര്‍ കലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യപ്രതി അനിലിനുവേണ്ടി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും. രാജ്യത്തെ ഏതുവിമാനത്തവളത്തില്‍ വന്നിറങ്ങിയാലും അറസ്റ്റ ചെയ്യുന്ന രീതിയിലാണ് പോലീസ് നീക്കം നടത്തുന്നത്. കേസില്‍ ഇനി പോലീസിന് മുമ്ബോട്ട് പോകണമെങ്കില്‍ ഇസ്രായേലില്‍ ഉണ്ടെന്ന് കരുതുന്ന അനിലിനെ നാട്ടിലെത്തിച്ച്‌ ചോദ്യം ചെയ്യേണ്ടതുണ്ട്. കേസില്‍ കസ്റ്റഡിയിലുള്ള മൂന്ന് പ്രതികളുടെ കസ്റ്റഡികാലാവധി അവസാനിക്കുകയാണ്. ശാസ്ത്രീയ തെളിവുകളെ മാത്രം ആശ്രയിച്ചു നീങ്ങുന്ന കേസില്‍ ഇനിയും അന്വേഷണവുമായി മുമ്ബോട്ട് പോകണമെങ്കില്‍ അനിലിനെ നാട്ടിലെത്തിക്കേണ്ടതുണ്ട. ഈ സാഹചര്യത്തില്‍ അനിലിനെ അതിവേഗം നാട്ടില്‍ എത്തിക്കാനാണ് നോക്കുന്നത്. അന്താരാഷ്ട്ര തലത്തിലേക്ക് അന്വേഷണം നീണ്ടിരിക്കുന്ന കേസില്‍ ഇന്റര്‍പോളിന്റെ സഹായം തേടാനാണ് കേരളാപോലീസ് നോക്കുന്നത്. ഇസ്രായേലിലുള്ള അനില്‍ അവിടെ ചികിത്സയിലാണെന്ന് നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. കേസില്‍ പോലീസ് കസ്റ്റഡിയിലുള്ള മൂന്ന് പ്രതികളെയും മൂന്ന് പോലീസ് സ്‌റ്റേഷനിലേക്കാണ് മാറ്റിയിരിക്കുന്നത്. ഇവരെ ഒരുമിച്ച്‌ ഇട്ടാല്‍ ഇവര്‍ കേസിനെ വഴി തെറ്റിക്കാന്‍ പുതിയ…

‘ഒടുവിൽ അബ് ക ബാർ, 400 പാർ സംഭവിച്ചു, മറ്റൊരു രാജ്യത്ത്’: ബിജെപിയെ പരിഹസിച്ച് ശശി തരൂർ

യുകെ പൊതു തിരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിയുടെ മിന്നും വിജയത്തില്‍ ബിജെപിയെ പരിഹസിച്ച്‌ കോണ്‍ഗ്രസ് എം പി ശശി തരൂര്‍. ‘ഒടുക്കം അത് സംഭവിച്ചു, പക്ഷെ മറ്റൊരു രാജ്യത്താണ് എന്നു മാത്രം’ എന്നാണ് ലേബര്‍ പാര്‍ട്ടിയുടെ 412 സീറ്റിലെ വിജയത്തെ ശശി തരൂര്‍ ബിജെപിക്കെതിരെ ആയുധമാക്കിയത്. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി 370 സീറ്റില്‍ വിജയിച്ച്‌ എന്‍ഡിഎ സഖ്യം 400 കടക്കുമെന്നായിരുന്നു നേതാക്കളുടെ അവകാശവാദം. യുകെയില്‍ ലേബര്‍ പാര്‍ട്ടിയുടെ വിജയത്തെ ഇന്‍ഡ്യാ മുന്നണിയുടെ മുന്നേറ്റവുമായി താരതമ്യം ചെയ്യുപ്പെടുന്നതിനിടെയാണ് തരൂരിന്റെ പ്രതികരണവും എത്തുന്നത്. യുകെയിലെ രാഷ്ട്രീയമാറ്റം ഒരുമാസം മുമ്ബത്തെ ഇന്ത്യയിലെ രാഷ്ട്രീയമാറ്റത്തെ ഓര്‍മ്മിപ്പിക്കുന്നതാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് അഭിപ്രായപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 400 സീറ്റ് അവകാശപ്പെട്ട എന്‍ഡിഎ 293 സീറ്റിലാണ് വിജയിച്ചത്. ഇന്‍ഡ്യാ സഖ്യം 236 സീറ്റിലും വിജയിച്ചിരുന്നു.