കണ്ണൂർ: കെപിസിസി പ്രസിഡൻ്റും കണ്ണൂർ പാർലമെൻ്റ് മണ്ഡലം എം പിയുമായ കെ സുധാകരനെ അപായപ്പെടുത്താൻ കൂടോത്രമെന്ന ആരോപണം വിവാദമാകുന്നു. ഇതുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ്റെ കണ്ണൂർ നടാലിലെ വസതിയില്‍ നിന്ന് നിരവധി വസ്തുക്കള്‍ കണ്ടെടുത്തിട്ടുണ്ട്. എം.പിയെന്ന നിലയില്‍ പൊലിസ് സുരക്ഷയുള്ള ഈ വീടിൻ്റെ കന്നിമൂലയില്‍ നിന്നാണ് രൂപവും തകിടുകളും കണ്ടെത്തിയത്. തുടർന്ന് കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താന്റെ സാന്നിദ്ധ്യത്തിലാണ് വസ്തുക്കള്‍ പുറത്തെടുത്തത്. കെ സുധാകരന്റെ കണ്ണൂരിലെ വസതിയില്‍ നിന്നുള്ള നിർണായക വീഡിയോ ദൃശ്യങ്ങളും ശബ്ദസംഭാഷണവും മാധ്യമങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. സംഭവത്തിനു പിന്നാലെ ശാരീരിക അസ്വസ്ഥതകള്‍ നേരിട്ടിരുന്നതായും ഉയിര് പോകാതിരുന്നത് ഭാഗ്യം എന്നുമുള്ള കെപിസിസി അധ്യക്ഷന്റെ ശബ്ദസംഭാഷണവും പുറത്ത് വന്നിട്ടുണ്ട്. ഇന്ദിരാഭവനിലെ കെപിസിസി അധ്യക്ഷൻ്റെ ഇരിപ്പിടത്തിനടിയിലും, പേട്ടയിലെ മുൻ താമസ സ്ഥലത്തിനും പുറമേ ഡല്‍ഹിയിലെ നർമ്മദ ഫ്ലാറ്റില്‍ നിന്നും തകിടുകള്‍ കണ്ടെടുത്തതായി പറയുന്നുണ്ട്. സംഭവം വിവാദമായെങ്കിലും കെ സുധാകരൻ…
Day: July 4, 2024
സബാഷ് ചാമ്ബ്യൻസ് ! ലോക കിരീടവുമായി പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് താരങ്ങള്‍
ടി20 ലോകകിരീടവുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട് ഇന്ത്യൻ താരങ്ങള്‍. പ്രധാനമന്ത്രിയുടെ ക്ഷണപ്രകാരമാണ് ടി20 ലോകകപ്പ് ജേതാക്കള്‍ ലോക് കല്യാണ്‍ മാർഗിലെ അദ്ദേഹത്തിന്റെ വസതിയിലെത്തിയത്. കൂടിക്കാഴ്ചയില്‍ ടി20 ലോകകപ്പ് ജേതാക്കളായ ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ടി20 ലോകകപ്പിലെ വിജയം മുന്നോട്ടുള്ള ടൂർണമെന്റുകളില്‍ മികച്ച പ്രകടനം കാഴ്ചവയ്‌ക്കാൻ ഇന്ത്യൻ ടീമിന് പ്രചോദനമാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാവിലെ 11 മണിക്ക് പ്രധാനമന്ത്രിയുടെ വസതിയിലെത്തിയ ടീമംഗങ്ങളുടെ കൂടിക്കാഴ്ച ഏകദേശം ഒരു മണിക്കൂറോളം നീണ്ടുനിന്നു. പരിശീലകൻ രാഹുല്‍ ദ്രാവിഡും രോഹിത് ശർമ്മയും ചേർന്നാണ് പ്രധാനമന്ത്രിയുടെ കയ്യിലേക്ക് ടി20 കിരീടം വച്ചുനല്‍കിയത്. ടി20 കിരീടത്തിനൊപ്പം നിന്നുകൊണ്ട് പ്രധാനമന്ത്രിയും താരങ്ങളും ഫോട്ടോ എടുത്തു. ലോകകപ്പ് യാത്രയെ കുറിച്ച് പരിശീലകനും താരങ്ങളും പ്രധാനമന്ത്രിയോട് സംസാരിക്കുന്നതിന്റെ വീഡിയോ വാർത്താ ഏജൻസിയായ എഎൻഐ പങ്കുവച്ചിട്ടുണ്ട്. വീഡിയോയില്‍ പ്രധാനമന്ത്രിയും താരങ്ങളും ചിരിക്കുന്നത് കാണാം. പരിശീലകൻ രാഹുല്‍ ദ്രാവിഡ്, നായകൻ രോഹിത് ശർമ്മ, വിരാട് കോലി,…
നീറ്റില്‍ പ്രതിഷേധിച്ച് രാജ്ഭവനിലേക്ക് എസ് എഫ് ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം
തിരുവനന്തപുരം: നീറ്റ് ക്രമക്കേടില്‍ പ്രതിഷേധിച്ച് എസ് എഫ് ഐ രാജ്ഭവനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. പ്രവര്‍ത്തകരും പോലീസും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും അത് സംഘര്‍ഷത്തില്‍ കലാശിക്കുകയും ചെയ്തു. പോലീസിന്‍റെ ലാത്തിയും ഷീല്‍ഡും പിടിച്ചെടുത്ത എസ് എഫ് ഐ പ്രവർത്തകർ അത് നശിപ്പിക്കുകയായിരുന്നു. പ്രവർത്തകർ രാജ്ഭവൻ ഗേറ്റ് തള്ളിത്തുറക്കാൻ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. എസ് എഫ് ഐ സംസ്ഥാന പ്രസിഡന്‍റ് അനുശ്രീയടക്കം പത്തിലധികം പേരെ മാർച്ചിനെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്തു. എസ് എഫ് ഐ ഇന്ന് പഠിപ്പുമുടക്കി സമരം ചെയ്തത് ഗവര്‍ണര്‍ സ്വന്തം നിലയില്‍ വി സി നിയമനത്തിനായി സേര്‍ച്ച് കമ്മിറ്റികള്‍ നിയമിച്ചതിലും, നീറ്റ് പരീക്ഷ അട്ടിമറിയിലും പ്രതിഷേധിച്ചാണ്.
ഇരിട്ടിയില്‍ പുഴയില്‍ കാണാതായ രണ്ടാമത്തെ വിദ്യാര്‍ഥിനിയുടെയും മൃതദേഹം കണ്ടെത്തി
കണ്ണൂർ: ഇരിട്ടി പടിയൂർ പൂവം പുഴയില്‍ ചൊവ്വാഴ്ച വൈകീട്ട് ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാർഥിനിയുടെയും മൃതദേഹം കണ്ടെത്തി. ചക്കരക്കല്ല് നാലാംപീടിക ശ്രീലക്ഷ്മി ഹൗസില്‍ സൂര്യയുടെ (23) മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് 12.30ഓടെ പൂവം കടവില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഒപ്പം കാണാതായ എടയന്നൂർ ഹഫ്‌സത്ത് മൻസിലില്‍ ഷഹർബാനയുടെ (28) മൃതദേഹം ഇന്ന് രാവിലെ കണ്ടെത്തിയിരുന്നു. ചക്കരക്കല്ല് നാലാംപീടികയിലെ ശ്രീലക്ഷ്മി ഹൗസില്‍ പ്രതീഷിന്റെയും സൗമ്യയുടെയും മകളാണ് സൂര്യ. എടയന്നൂർ ഹഫ്‌സത്ത് മൻസിലില്‍ പരേതനായ മുഹമ്മദ് കുഞ്ഞിയുടേയും അഫ്സത്തിന്റെയും മകളാണ് ഷഹർബാന. ഇരുവരും ഇരിക്കൂർ സിഗ്‌ബ കോളജിലെ ബി.എ സൈക്കോളജി അവസാനവർഷ വിദ്യാർഥിനികളായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് ഇരുവരെയും പഴശ്ശി ജലാശയത്തിന്‍റെ ഭാഗമായ പൂവം പുഴയില്‍ കാണാതായത്. കോളജില്‍ പരീക്ഷ കഴിഞ്ഞ ശേഷം സഹപാഠിയായ പടിയൂർ സ്വദേശിനി ജസീനയുടെ വീട്ടിലെത്തിയതായിരുന്നു ഇരുവരും. ഇവിടെ നിന്ന് ചായ കുടിച്ച ശേഷം…
കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനെതിരേ മുതലപ്പൊഴിയില്‍ പ്രതിഷേധം; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മന്ത്രിയെ തടഞ്ഞ് നിര്‍ത്തി
തിരുവനന്തപുരം: കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനെതിരെ മുതലപ്പൊഴിയില്‍ പ്രതിഷേധം നടത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ . എന്നിട്ട് മന്ത്രിയെ റോഡില്‍ തടഞ്ഞു. ശേഷം പോലീസ് സ്ഥലത്തെത്തി മന്ത്രിയെ കടത്തിവിട്ടു. മന്ത്രി മുതലപ്പൊഴിയില്‍ മത്സ്യത്തൊഴിലാളികള്‍ നിരന്തരം അപകടത്തില്‍പ്പെടുന്ന വിഷയത്തില്‍ ചര്‍ച്ചകള്‍ക്കായാണ് എത്തിയത് . തുടർന്ന് ചര്‍ച്ച പരാജയപ്പെട്ടെന്ന് ആരോപിച്ചായിരുന്നു കോണ്‍ഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തിയത് . മന്ത്രിക്കെതിരെ വനിതാ പ്രവര്‍ത്തകര്‍ റോഡില്‍ കിടന്ന് പ്രതിഷേധിച്ചു. പിന്നീട് പ്രവര്‍ത്തകരെ പോലീസ് ബലംപ്രയോഗിച്ച് മാറ്റിയതിന് ശേഷമാണ് മന്ത്രിയെ കടത്തിവിട്ടത്.
കാഞ്ഞങ്ങാട്ടെ സര്‍ക്കാര്‍ ആശുപത്രിയിലെ ജനറേറ്ററില്‍ നിന്നുള്ള പുക ശ്വസിച്ച് 50 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍
കാസർകോട്: കാഞ്ഞങ്ങാട്ടെ സ്ത്രീകളുടേയും കുട്ടികളുടെയും ആശുപത്രിയിലെ ജനറേറ്ററില്‍ നിന്നുള്ള പുക ശ്വസിച്ച് 50 വിദ്യാർത്ഥികള്‍ ആശുപത്രിയില്‍. കാഞ്ഞങ്ങാട്ടെ ആശുപത്രിക്ക് സമീപമുള്ള ലിറ്റില്‍ ഫ്ലവർ സ്കൂളിലെ വിദ്യാർഥിനികള്‍ക്കാണ് ശാരീരിക അസ്വസ്തതയും ശ്വാസതടസവും അനുഭവപ്പെട്ടത്. കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം. ആശുപത്രിക്ക് തൊട്ട് സമീപത്താണ് സ്കൂളുകള്‍ പ്രവർത്തിക്കുന്നത്. കുട്ടികള്‍ പറയുന്നത് അനുസരിച്ച് ആദ്യം പ്രദേശത്ത് ദുർഗന്ധം പടർന്നു. അത് ശ്വസിച്ചതിന് പിന്നാലെയാണ് വിദ്യാർത്ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്. ചില കുട്ടികള്‍ക്ക് തലകറക്കവും ചിലർക്ക് തലവേദനയും മറ്റ് ചിലർക്ക് നെഞ്ചെരിച്ചിലും അനുഭവപ്പെട്ടിട്ടുണ്ട്.
30 ലക്ഷം രൂപ തിരിച്ചു കൊടുത്തു പോലീസ് മേധാവി തടിയൂരി ; ഭൂമി വില്‍പ്പന കേസിലെ തര്‍ക്കം അവസാനിച്ചു
തിരുവനന്തപുരം: ഭൂമിവില്‍പ്പനയുമായി ബന്ധപ്പെട്ട കേസില്‍ മുഴുവന്‍ പണവും മടക്കി നല്‍കി പോലീസ് മേധാവി ഷേഖ് ദര്‍വേശ് സാഹിബ് വസ്തു വില്‍പ്പനയുമായി ബന്ധപ്പെട്ട വിവാദത്തില്‍ നിന്നും തടിയൂരി. മുഴുവന്‍ തുകയും ഡിഡിയായി മടക്കി നല്‍കിയെന്നാണ് കോടതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. പേരൂര്‍ക്കട വില്ലേജിലെ 10.8 സെന്റ് ഭൂമിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഇതോടെ അവസാനിച്ചത്. ഒരുവര്‍ഷം കൂടി നീട്ടിക്കിട്ടിയ പദവിക്കും കേസ് ദോഷകരമായി ബാധിക്കുമെന്ന് മനസ്സിലായതോടെയാണ് ഒത്തുതീര്‍പ്പാക്കാന്‍ തീരുമാനിച്ചതിന് പിന്നിലെന്നാണ് വിവരം. കേസ് ഒത്തുതീര്‍ക്കാന്‍ ഉന്നതരുടെ ഇടപെടലും ഉണ്ടായതായിട്ടാണ് വിവരം. ഇടപാടുകാരനില്‍ നിന്നും വാങ്ങിയ 30 ലക്ഷം രൂപ ഡിഡിയായി തിരികെ നല്‍കുകയായിരുന്നു. നേരത്തേ തര്‍ക്കത്തെ തുടര്‍ന്ന് ജപ്തി നടപടിയിലായിരുന്ന വസ്തു പണം തിരികെ നല്‍കിയതോടെ മോചിതമായി. കോടതിയിലെ കേസും അവസാനിപ്പിച്ചു. നേരത്തേ വസ്തുവിന്റെ കാര്യത്തില്‍ കരാര്‍ എഴുതിയ ഘട്ടത്തിലാണ് വസ്തുവിന്റെ ബാധ്യത ബോദ്ധ്യപ്പെട്ടത്. തുടര്‍ന്ന് പ്രവാസി കരാറില്‍ നിന്നും പിന്മാറുകയും അഡ്വാന്‍സ്…
മാന്നാര്‍ കൊലപാതകം; കലയുടെ മൃതദേഹം ‘ദൃശ്യം മോഡലില്‍’
ആലപ്പുഴ: മാന്നാർ കൊലപാതകക്കേസ് 21 അംഗ പ്രത്യേക സംഘം അന്വേഷിക്കും. കലയുടെ മൃതദേഹം സെപ്റ്റിക് ടാങ്കില്‍ നിന്ന് കൂട്ടുപ്രതികള്‍ അറിയാതെ ഒന്നാം പ്രതി മറ്റെവിടെക്കെങ്കിലും മാറ്റിയോ എന്നാണ് പൊലീസ് സംശയിക്കുന്നത്. മറ്റിടങ്ങളിലും പൊലീസ് പരിശോധന നടത്തും. ചെങ്ങന്നൂർ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അമ്ബലപ്പുഴ മാന്നാർ പൊലീസും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും ചേർന്നതാണ് അന്വേഷണസംഘം.മൂന്ന് പ്രതികളെയും ചോദ്യം ചെയ്യുകയാണ്. എങ്ങനെ കൊലപാതകം നടത്തി എന്ന കാര്യത്തില്‍ പ്രതികള്‍ നല്‍കുന്ന മൊഴികളില്‍ ഇപ്പോഴും വൈരുധ്യമുണ്ട്. കൊലപാതകത്തിന് ശേഷം മൃതദേഹം പുഴയില്‍ ഉപേക്ഷിക്കാനാണ് ആദ്യം പദ്ധതി ഇട്ടതെന്ന് ഒരാള്‍ മൊഴി നല്‍കി. സാഹചര്യം അനുകൂല മല്ലാതിരുന്നതിനാല്‍ തീരുമാനം മാറ്റി. അനില്‍കുമാറിന്‍റെ വീട്ടിലെ സെപ്റ്റിക് ടാങ്കിലാണ് മൃതദേഹം മറവ് ചെയ്തതെന്ന് നാലാം പ്രതി പ്രമോദ് ആണ് മൊഴി നല്‍കിയത്. എന്നാല്‍ മറ്റു പ്രതികള്‍ അറിയാതെ ഒന്നാം പ്രതി അനില്‍കുമാർ മൃതദേഹം സെപ്റ്റിക് ടാങ്കില്‍ നിന്ന് മാറ്റിയോ…
വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; കോഴിക്കോട് 14കാരൻ മരിച്ചു
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കുട്ടി മരിച്ചു. കോഴിക്കോട് ഫറോക്ക് സ്വദേശി മൃദുല്‍ (14) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജൂണ്‍ 24നാണ് കുട്ടിയെ രോഗ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇരുമൂളിപ്പറമ്ബ് കൗസ്തുഭത്തില്‍ അജിത് പ്രസാദ്- ജ്യോതി ദമ്ബതികളുടെ മകനാണ് മൃദുല്‍. രണ്ട് മാസത്തിനിടെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചു സംസ്ഥാനത്ത് മരിച്ച കുട്ടികളുടെ എണ്ണം മൂന്നായി. നേരത്തെ കണ്ണൂർ, മലപ്പുറം സ്വദേശികളാണ് മരിച്ചത്. ജൂണ്‍ 16നു ഫാറൂഖ് കോളജിനു സമീപം അച്ചംകുളത്തില്‍ മൃദുല്‍ കുളിച്ചിരുന്നു. അതിനു ശേഷമാണ് രോഗ ലക്ഷണങ്ങള്‍ കുട്ടിയില്‍ കണ്ടത്. പിന്നാലെ കുളം നഗരസഭ അധികൃതർ അടപ്പിച്ചിരുന്നു. തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയവെ ഇന്നലെ രാത്രി 11.24നാണ് മൃദുല്‍ മരിച്ചത്. ഫാറൂഖ് കോളജ് ഹയർ സെക്കൻഡറി സ്കൂളില്‍ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. സഹോദരൻ മിലൻ. സംസ്കാരം…
കണ്ണൂര്‍ ഇരിട്ടി പുഴയില്‍ കുളിക്കാനിറങ്ങിയതിന് പിന്നാലെ ഒഴുക്കില്‍പെട്ട് കാണാതായ 2 വിദ്യാര്‍ഥിനികളില്‍ ഒരാളുടെ മൃതദേഹം കിട്ടി
കണ്ണൂര്‍: ഇരിട്ടി പടിയൂര്‍ പൂവം പുഴയില്‍ കാണാതായ രണ്ട് വിദ്യാര്‍ഥിനികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. മട്ടന്നൂര്‍ എടയന്നൂര്‍ സ്വദേശിനി ശഹര്‍ബാന(22)യാണ് മരിച്ചത്. മൃതദേഹം പൂവുംകടവില്‍ നിന്നാണ് കണ്ടെത്തിയത്. ഇരിക്കൂര്‍ സിഗ്ബാ കോളജ് സൈകോളജി അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ്. കൂടെ ഒഴുക്കില്‍പെട്ട ചക്കരക്കല്‍ സ്വദേശിനി സൂര്യ(21)ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. വിവാഹമുറപ്പിച്ച സഹപാഠിയുടെ പടിയൂര്‍ പൂവത്തെ വീട്ടില്‍ വിരുന്നിനെത്തിയ വിദ്യാര്‍ഥിനികള്‍ പുഴയില്‍ കുളിക്കാനിറങ്ങിയതിന് പിന്നാലെ ഒഴുക്കില്‍പെടുകയായിരുന്നു. ചൊവ്വാഴ്ച (02.07.2024) വൈകിട്ടായിരുന്നു അപകടം നടന്നത്. ഒരാള്‍ പുഴയില്‍ മീന്‍ പിടിക്കുന്നവരുടെ വലയില്‍ പെട്ടെങ്കിലും വലിച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെ വലയില്‍നിന്ന് പുറത്തുപോയെന്ന് പറയുന്നു. അഗ്‌നിരക്ഷാ സേനയിലെ സ്‌കൂബാ ഡൈവര്‍മാരും ഇരിക്കൂര്‍ പൊലീസും പ്രദേശവാസികളും ഏറെനേരം തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ ആരംഭിച്ച തിരച്ചിലിലാണ് മൃതദേഹം ലഭിച്ചത്.