ബി.ജെ.പി 20 വര്‍ഷം കൂടി ഇന്ത്യ ഭരിക്കും; മോദി

എൻ.ഡി.എ മുന്നണിയുടെ വിജയത്തെ ഇല്ലാതാക്കാനാണ് പ്രതിപക്ഷ ശ്രമമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യസഭയില്‍ നന്ദിപ്രമേയ ചർച്ചക്ക് മറുപടി പറയുമ്ബോഴാണ് പരാമർശം. 10 വർഷം എൻ.ഡി.എ ഭരണം പൂർത്തിയാക്കി. ഇതിന് 20 വർഷം കൂടി മുന്നണി തന്നെ ഭരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ഭരണഘടന ഉള്ളതിനാലാണ് എൻ.ഡി.എ വീണ്ടും അധികാരത്തിലെത്തിയത്. അംബേദ്കറിന്റെ ഭരണഘടനയുള്ളതിനാലാണ് താൻ ഇവിടെ നില്‍ക്കുന്നതെന്നും മോദി പറഞ്ഞു. വികസിത ഭാരതത്തിനും ആത്മനിർഭർ ഭാരതത്തിനും വേണ്ടിയാണ് ജനങ്ങള്‍ തനിക്ക് വോട്ട് ചെയ്തത്. അടുത്ത അഞ്ചു വർഷത്തിനുള്ളില്‍ ദാരിദ്ര്യത്തിനെതിരെ നിർണായക നടപടികള്‍ സ്വീകരിക്കുമെന്നും മോദി കൂട്ടിച്ചേർത്തു. ലോക്സഭക്ക് സമാനമായി രാജ്യസഭയിലും മോദിയുടെ നന്ദിപ്രമേയ പ്രസംഗത്തിനിടെ പ്രതിപക്ഷ പ്രതിഷേധമുണ്ടായി. സഭയില്‍ കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ സംസാരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. രാജ്യസഭ നിർത്തിവെക്കണമെന്നും നുണ പറയുന്നത് അവസാനിപ്പിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. തുടർന്ന് പ്രതിപക്ഷം രാജ്യസഭയില്‍ നിന്നും ഇറങ്ങിപ്പോയി. ഇതിന് പിന്നാലെ…

മാന്നാര്‍ കല കൊലക്കേസ്: മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി, ഭര്‍ത്താവിനെ നാട്ടിലെത്തിക്കും

ആലപ്പുഴ: ആലപ്പുഴ മാന്നാറിലെ കല കൊലക്കേസിലെ മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കേസിലെ രണ്ട്, മൂന്ന്, നാല് പ്രതികളായ ജിനു, സോമൻ, പ്രമോദ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ ഇവരെ കോടതിയില്‍ ഹാജരാക്കി. മൂന്ന് പ്രതികളെയും പ്രത്യേകം പ്രത്യേകം ഇരുത്തി മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിലെ ഒന്നാം പ്രതിയായ ഭർത്താവ് അനില്‍കുമാർ ഇസ്രയേലില്‍ ജോലി ചെയ്യുകയാണ്. ഇയാളെ നാട്ടിലെത്തിക്കുവാനുള്ള ശ്രമങ്ങളും നടത്തിവരികയാണ്. മാന്നാർ ഇരമത്തൂരില്‍നിന്ന് 15 വർഷം മുൻപ് കാണാതായ യുവതിയെയാണ് കൊന്നു സെപ്റ്റിക് ടാങ്കില്‍ തള്ളിയതായി പോലീസ് അതിവിദഗ്ധമായി തെളിയിച്ചത്. മാന്നാർ ഇരമത്തൂർ കണ്ണം പള്ളിയില്‍ അനില്‍കുമാറിന്‍റെ ഭാര്യ കലയെയാണ് കൊലപ്പെടുത്തി ടാങ്കില്‍ കുഴിച്ച്‌ മൂടിയത്. ആലപ്പുഴ എസ്പിക്ക് ലഭിച്ച ഊമക്കത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് കൊലപാതകത്തിന്‍റെ ചുരുളഴിയുന്നത്. കേസില്‍ നാല് പ്രതികളാണെന്നാണ് പോലീസ് കണ്ടെത്തല്‍. ഭർത്താവ് അനിലിനെക്കൂടാതെ…

സര്‍ക്കാര്‍ ഓഫിസില്‍ ജോലിക്കിടെ റീല്‍സ് ചിത്രീകരണം;തിരുവല്ലയില്‍ എട്ട് ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

പത്തനംതിട്ട: തിരുവല്ല നഗരസഭ ഓഫിസില്‍ ജോലിക്കിടെ റീല്‍സ് ചിത്രീകരിച്ച എട്ട് ഉദ്യോഗസ്ഥർക്ക് നഗരസഭ സെക്രട്ടറി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. നഗരസഭ റവന്യൂ വിഭാഗത്തിലെ വനിതകള്‍ അടക്കമുള്ള ഉദ്യോഗസ്ഥർക്കാണ് സെക്രട്ടറി നോട്ടീസ് നല്‍കിയത്. മൂന്നു ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ കർശന അച്ചട നടപടി ഉണ്ടാകുമെന്നും നോട്ടീസില്‍ പറയുന്നുണ്ട്. കഴിഞ്ഞ ഞായറാഴ്ച തീർപ്പാക്കാനുണ്ടായിരുന്ന ഫയല്‍ ജോലികള്‍ തീർക്കുന്നതിനായി എത്തിയ ജീവനക്കാരാണ് ജോലിക്കിടെ റീല്‍സ് എടുത്തത്. ഇത് സമൂഹമാധ്യമത്തില്‍ പങ്കുവെക്കുകയായിരുന്നു. ഇതോടെ പല കോണില്‍ നിന്നും ആശംസകളും ഒപ്പം തന്നെ വിമർശനങ്ങളും ഉയർന്നു. ഓഫിസില്‍ നിന്നുള്ള റീല്‍സ് ശ്രദ്ധയില്‍പെട്ടതോടെയാണ് സെക്രട്ടറി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.

കാര്യവട്ടം ക്യാംപസിലെ എസ്‌എഫ്‌ഐ കെഎസ്‌യു സംഘര്‍ഷം: എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

തിരുവനന്തപുരം കാര്യവട്ടം ക്യാംപസിലെ സംഘര്‍ഷത്തില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. പൊലീസ് സ്റ്റേഷന് മുന്നില്‍ സംഘര്‍ഷം സൃഷ്ടിച്ചതിന് ശ്രീകാര്യം പൊലീസാണ് കേസെടുത്തിരിക്കുന്നത്. ഇന്നലെ രാത്രി നടന്ന സംഘര്‍ഷത്തിലാണ് കേസ്. ബിരുദ വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രവേശനം ഇന്ന് നടക്കുന്നതിന് മുന്നോടിയായി ഇന്നലെ രാത്രി എസ്‌എഫ്‌ഐയും കെഎസ്‌യുവും ക്യാംപെയ്ന്‍ നടത്തുന്നതിനിടെയാണ് എസ്‌എഫ്‌ഐ കെഎസ്‌യുസംഘര്‍ഷമുണ്ടായത്. എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ കെഎസ്‌യു ജില്ലാ ജോയിന്റ് സെക്രട്ടറിയെ മുറിയില്‍ പൂട്ടിയിട്ട് മര്‍ദിച്ചതായി കെഎസ് യു ആരോപിച്ചു. കെഎസ് യു ജില്ലാ ജോയിന്റ് സെക്രട്ടറി സാഞ്ചോസിനാണു മര്‍ദനമേറ്റത് എന്നാണ് പരാതി. അതേസമയം പുറത്ത് നിന്ന് ക്യാമ്ബസില്‍ എത്തിയവര്‍ തങ്ങളെ ആക്രമിക്കുകയായിരുന്നു എന്ന് എസ്‌എഫ്‌ഐ ആരോപിച്ചു. ആരെയും മര്‍ദിച്ചിട്ടില്ലെന്നും ഹോസ്റ്റലില്‍ അതിക്രമിച്ച കയറി വരെ പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു എന്നും എസ്‌എഫ്‌ഐ പറഞ്ഞു. ആരും മര്‍ദിച്ചിട്ടില്ലെന്ന് വെള്ളപേപ്പറില്‍ എഴുതി തരണമെന്ന് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടെന്നും സാഞ്ചോസ് പറയുന്നു. ഇദ്ദേ?ഹം മെഡിക്കല്‍ കോളജില്‍ ചികിത്സ…

സാമ്പത്തിക തട്ടിപ്പ് കേസില്‍ മാണി സി.കാപ്പൻ എംഎല്‍എക്ക് തിരിച്ചടി

കൊച്ചി:സാമ്പത്തിക തട്ടിപ്പ് കേസില്‍ മാണി സി കാപ്പൻ എംഎല്‍എക്ക് ഹൈക്കോടതിയില്‍നിന്ന് തിരിച്ചടി. കേസിലെ വിചാരണ നടപടികള്‍ നിർത്തിവയ്ക്കണമെന്ന മാണി സി കാപ്പന്റെ ആവശ്യം കോടതി തള്ളി. കണ്ണൂർ വിമാനത്താവളത്തിന്റെ ഓഹരി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 3.25 കോടി തട്ടിയെടുത്തെന്നാരോപിച്ച്‌ മുംബൈ വ്യവസായി ദിനേശ് മേനോൻ ആണ് കേസ് നല്‍കിയത്.

സംസ്ഥാന സ്കൂൾ കലോത്സവം ഡിസംബറിൽ തിരുവനന്തപുരത്ത്; കായിക മേള എറണാകുളത്ത്

തിരുവനന്തപുരം: വരാനിരിക്കുന്ന സംസ്ഥാന കലാ- കായിക മേളകളില്‍ പരിഷ്‌കാരങ്ങള്‍ വരുത്തിയതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഇനി മുതല്‍ സ്‌കൂള്‍ ഒളിമ്ബിക്‌സ് എന്ന പേരിലും വിപുലമായി പരിപാടികള്‍ നാല് വർഷം കൂടുമ്ബോള്‍ നടത്തുമെന്ന് വി. ശിവൻകുട്ടി പറഞ്ഞു. എല്ലാ വർഷവും കായികമേള നടത്തും. ഇതിന് പുറമെയാണ് നാല് വർഷത്തിലൊരിക്കല്‍ സ്‌കൂള്‍ ഒളിമ്ബിക്‌സ് നടത്തുന്നതെന്ന് മന്ത്രി വ്യക്തമാക്കി. സ്‌കൂള്‍ കലാ-കായിക മേളകളില്‍ വരുത്തിയ പരിഷ്‌കാരങ്ങള്‍ അറിയിക്കുന്നതിനായി നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ” ഇത്തവണ സ്‌കൂള്‍ ഒളിമ്ബിക്‌സും, കായിക മേളയും ഒരുമിച്ച്‌ നടത്തും. ഒക്ടോബർ 18,19,20,21,22 തീയതികളിലാണ് സംസ്ഥാന സ്‌കൂള്‍ കായികമേളകള്‍ സംഘടിപ്പിക്കുന്നത്. ഡിസംബർ മാസം തിരുവനന്തപുരത്ത് സംസ്ഥാന കലോത്സവവും നടക്കും. ഇത്തവണത്തെ സംസ്ഥാന കലോത്സവത്തില്‍ ഒരു തദ്ദേശീയ കലാരൂപം കൂടി ( ഗോത്ര വർഗ കലാരൂപം) ഉള്‍പ്പെടുത്തും. കലോത്സവത്തിന്റെ തീയതി പിന്നീട് അറിയിക്കുന്നതാണ്. ആദ്യത്തെ…

‘കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണം’; വ്യാഴാഴ്ച എസ്എഫ്ഐ വിദ്യാഭ്യാസ ബന്ദ്

l ന്യൂഡല്‍ഹി: നീറ്റ് ക്രമക്കേടില്‍ രാജ്യവ്യാപകമായി വിദ്യാഭ്യാസബന്ദിന് ആഹ്വാനം ചെയ്ത് ഇടത് വിദ്യാർഥിസംഘടനകള്‍. എസ്.എഫ്.ഐ, എ.ഐ.എസ്.എഫ് സംംഘടനകളാണ് ബന്ദിന് ആഹ്വാനം ചെയ്തത്. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. അതേസമയം, നാളെ രാജ്ഭവൻ മാർച്ചും എസ്.എഫ്.ഐ പ്രഖ്യാപിച്ചിട്ടുണ്ട്. സർവകലാശാല പ്രതിനിധികളില്ലാതെ വി.സി നിർണ്ണയത്തിനായി സെർച്ച്‌ കമ്മിറ്റി ഉണ്ടാക്കിയ ഗവർണർക്കെതിരെയാണ് എസ്.എഫ്.ഐ പ്രതിഷേധം. നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തില്‍ ഇന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ പാര്‍ലമെൻ്റിലേക്ക് മാർച്ച്‌ നടത്തുകയും ചെയ്തിരുന്നു. എ.ഐ.എസ്.എഫ്, ഐസ, സമാജ് വാദി ഛാത്ര് സഭ, എസ്.എഫ്.ഐ എന്നീ പ്രതിപക്ഷ വിദ്യാർത്ഥി യൂണിയനുകളുടെ നേതൃത്വത്തിലായിരുന്നു മാർച്ച്‌. മെഡിക്കല്‍ ബിരുദ പ്രവേശന പരീക്ഷയായ നീറ്റില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നുവെന്ന് ആരോപണമുണ്ട്. ചോദ്യപേപ്പർ ചോർച്ച ഉള്‍പ്പടെയുള്ള ഗുരുത ആരോപണങ്ങള്‍ ഉയർന്നിട്ടും പരീക്ഷ റദ്ദാക്കാൻ കേന്ദ്രസർക്കാർ തയാറായിട്ടില്ല.