വിഭജനം പൂര്‍ത്തിയായിട്ട് പത്തു വര്‍ഷം ; തെലങ്കാന മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താന്‍ ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുമായി കൂടിക്കാഴ്ച നടത്താന്‍ താത്പര്യമറിയിച്ച്‌ ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ആന്ധ്രാപ്രദേശ് വിഭജനം പൂര്‍ത്തിയായി പത്ത് വര്‍ഷം ആകുന്നതോടെയാണ് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത്. കൂടിക്കാഴ്ചയുള്ള താത്പര്യം അറിയിച്ച്‌ നായിഡു രേവന്ത് റെഡ്ഡിക്ക് കത്തെഴുതിയിരുന്നു. വിഭജനം പൂര്‍ത്തിയായി പത്ത് വര്‍ഷം പിന്നിടുമ്ബോള്‍ ഇരു സംസ്ഥാനങ്ങളും അവരുടെ വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ ഒരുമിച്ച്‌ തീരുമാനിക്കേണ്ട പല കാര്യങ്ങളുമുണ്ട്. ഇവ വേഗത്തില്‍ത്തന്നെ നമ്മള്‍ തീരുമാനിക്കേണ്ടതുമാണെന്നും അതിനാല്‍ ജൂലൈ ആറിന് കൂടിക്കാഴ്ച നടത്താമെന്നും നായിഡു കത്തില്‍ പറയുന്നു.

എന്നെ അടിച്ചമര്‍ത്താനുള്ള നിങ്ങളുടെ ശ്രമത്തില്‍ നിങ്ങളുടെ 63 അംഗങ്ങളെ ജനങ്ങള്‍ നിശബ്ദരാക്കി ; ആഞ്ഞടിച്ച്‌ മഹുവ മൊയ്ത്ര

18ാം ലോക്‌സഭയില്‍ ബിജെപി എംപിമാരുടെ എണ്ണം കുറഞ്ഞതില്‍ പാര്‍ട്ടിയെ കണക്കിന് പരിഹസിച്ച്‌ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. തന്നെ ലക്ഷ്യം വച്ചതിനുള്ള വില ബിജെപി കൊടുത്തുകഴിഞ്ഞുവെന്നാണ് മഹുവ മൊയ്ത്ര ലോക്‌സഭയിലെ പ്രസംഗത്തില്‍ പറഞ്ഞത്. ‘കഴിഞ്ഞ തവണത്തേത് പോലെ ഇനി പ്രതിപക്ഷത്തെ വിലകുറച്ചുകാണാനാകില്ല. കഴിഞ്ഞ തവണ ഞാന്‍ ഇവിടെ നിന്നു, എനിക്ക് സംസാരിക്കാന്‍ അനുമതിയുണ്ടായിരുന്നില്ല. എന്നാല്‍ ഒരു എംപിയെ നിശബ്ദമാക്കാന്‍ ശ്രമിച്ചതിന് ഭരണപക്ഷ പാര്‍ട്ടിക്ക് വലിയ വിലകൊടുക്കേണ്ടി വന്നു. എന്നെ അടിച്ചമര്‍ത്താനുള്ള നിങ്ങളുടെ ശ്രമത്തില്‍ നിങ്ങളുടെ 63 അംഗങ്ങളെ ജനങ്ങള്‍ നിശബ്ദരാക്കി’ മഹുവ പറഞ്ഞു.തന്നെ നിശബ്ദമാക്കാന്‍ ശ്രമിച്ചവരെ ജനം നിശബ്ദരാക്കി. 63 എംപിമാരെ അവര്‍ക്ക് നഷ്ടമായെന്നും മഹുവ കൂട്ടിച്ചേര്‍ത്തു. ലോക്‌സഭയില്‍ ചോദ്യം ചോദിക്കുന്നതിന് കോഴ വാങ്ങിയെന്നും പാര്‍ലമെന്റ് ലോഗ് ഇന്‍ വിവരങ്ങള്‍ പങ്കുവച്ചുവെന്നുമുള്ള കുറ്റങ്ങള്‍ ചുമത്തി 17ാം ലോക്‌സഭയില്‍ നിന്ന് മഹുവ മൊയ്ത്രയെ പുറത്താക്കിയിരുന്നു. മഹുവ കുറ്റക്കാരിയെന്ന്…