സംസ്ഥാനത്ത് ഇന്നും മഴക്ക് സാധ്യത; 2 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് . ചിലയിടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുലതയും മുന്നറിയിപ്പില്‍ പറയുന്നു. കണ്ണൂർ, കാസർകോട് ജില്ലകളില്‍ ഓറ‍ഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലർട്ടാണ്. കേരളാ തീരത്ത് ഉയർന്ന തിരമാലകള്‍ക്ക് സാധ്യതയുണ്ട്. മത്സ്യബന്ധനം വിലക്കിയിട്ടുണ്ട്. കേരളാ തീരം മുതല്‍ മഹാരാഷ്ട്ര തീരം വരെയായി ന്യൂനമർദ്ദപാത്തി നിലനില്‍ക്കുന്നുണ്ട്. വടക്കൻ ഗുജറാത്തിന് മുകളിലായി ചക്രവാതച്ചുഴിയുമുണ്ട്. ഇതിന്റെ സ്വാധീനഫലമായി അടുത്ത ദിവസങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്.

ട്വന്‍റി-20 ലോകകപ്പ്: ഇന്ത്യൻ ടീമിന് അഭിനന്ദനമറിയിച്ച്‌ നിയമസഭ, സഞ്ജു സാംസണ്‍ അഭിമാനമെന്ന് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: കേരള നിയമസഭ ട്വന്‍റി-20 ലോകകപ്പില്‍ മുത്തമിട്ട ഇന്ത്യൻ ടീമിന് അഭിനന്ദനമറിയിച്ചു. രാജ്യത്തിന് അഭിമാനമാണ് ഇന്ത്യൻ താരങ്ങള്‍ എന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ സഞ്ജു സാംസണിന്‍റെ സാന്നിധ്യം കേരളത്തിന് അഭിമാനം നല്കുന്നുവെന്നും കൂട്ടിച്ചേർത്തു. അതോടൊപ്പം, കേരള സർക്കാരിന്‍റെ നേതൃത്വത്തില്‍ തിരിച്ചെത്തുന്ന താരത്തിന് വൻ വരവേല്പ്പ് കൊടുക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞത് ഇന്ത്യൻ ടീമിന്‍റെ വിജയം ഓരോ ഇന്ത്യക്കാരനെയും പ്രചോദിപ്പിക്കുന്നതാണെന്നാണ്. ഇന്ത്യ വെസ്റ്റ്‌ഇൻഡീസിലും യു എസിലുമായി നടന്ന ട്വന്‍റി-20 ലോകകപ്പിന്‍റെ ഫൈനല്‍ പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത് ഏഴു റണ്‍സിനാണ്.

പ്രതിപക്ഷം ലോക്‌സഭയില്‍ നിന്ന് ഇറങ്ങിപ്പോയി: നീറ്റില്‍ പ്രത്യേക ചര്‍ച്ച വേണമെന്ന ആവശ്യം നിഷേധിച്ചു

ന്യൂഡല്‍ഹി: പ്രതിപക്ഷം ലോക്‌സഭയില്‍ നീറ്റ് വിഷയത്തെക്കുറിച്ച്‌ പ്രത്യേക ചര്‍ച്ച വേണമെന്ന ആവശ്യം നിഷേധിച്ചതിനാല്‍ സഭ വിട്ടു. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടത് ഇക്കാര്യത്തില്‍ പ്രത്യേക ചര്‍ച്ച രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് ശേഷം വേണമെന്നാണ്. ഇത് ലക്ഷക്കണക്കിന് വിദ്യാർത്ഥികളെ ബാധിക്കുന്ന കാര്യമാണെന്ന് പറഞ്ഞ രാഹുല്‍, അതിനാല്‍, പാര്‍ലമെന്‍റ് ആ വിദ്യാർത്ഥികള്‍ക്കൊപ്പം നില്‍ക്കുന്നു എന്ന സന്ദേശമാണ് നല്‍കേണ്ടതെന്നും കൂട്ടിച്ചേർത്തു. രാജ്‌നാഥ് സിംഗ് സഭയില്‍ നല്‍കിയ മറുപടി സാധാരണ നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് മുമ്ബ് മറ്റ് വിഷയങ്ങള്‍ ചര്‍ച്ചയ്ക്ക് എടുക്കാറില്ലെന്നാണ്. എന്നാല്‍, രാഹുല്‍ ഗാന്ധി നന്ദിപ്രമേയ ചര്‍ച്ച പൂര്‍ത്തിയാകുമ്ബോള്‍ ഒരു ദിവസം നീറ്റിനായി മാറ്റിവയ്ക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. സ്പീക്കറുടെ മറുപടി ഇതിനുള്ള നോട്ടീസ് നല്‍കുമ്ബോള്‍ എന്ത് വേണമെന്ന് താന്‍ തീരുമാനിക്കുമെന്നായിരുന്നു. ഇതോടെയാണ് പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ചത്.

ഭൂമി ഇടപാടില്‍ നഷ്ടം സംഭവിച്ചത് തനിക്കെന്ന് ഡി ജി പി: നിയമപരമായി മുന്നോട്ട് പോകും

തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദർവേസ് സാഹിബ് ഭാര്യയുടെ പേരിലുള്ള ഭൂമിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായെത്തി. അദ്ദേഹം പറഞ്ഞത് ഭൂമി വില്‍‌പനയില്‍ ഏർപ്പെട്ടത് കൃത്യമായ കരാറോടെയാണ് എന്നാണ്. കരാറില്‍ ഒപ്പുവച്ചത് ബാധ്യതയുടെ കാര്യം നേരത്തേ ചര്‍ച്ച ചെയ്തിട്ടാണ് എന്നും, ധാരണ ഭൂമിയുടെ മേല്‍ വായ്പ്പയുള്ളതിനാല്‍ മുഴുവന്‍ പണവും തന്നതിന് ശേഷം വായ്പ അടച്ചുതീര്‍ത്ത് പ്രമാണം നല്‍കാമെന്നുമാ യിരുന്നുവെന്ന് പറഞ്ഞ ഡി ജി പി, അഡ്വാൻസ് പണം തന്ന ശേഷം കരാറുകാരൻ ഭൂമിയില്‍ മതില്‍ കെട്ടിയെന്നും കൂട്ടിച്ചേർത്തു. അഡ്വാൻസ് തിരികെ ചോദിച്ചത് മൂന്നു മാസം കഴിഞ്ഞിട്ടും പണം നല്‍കാതെ വന്നതോടെയാണെന്നും, ഭാര്യയുടെ പേരിലുള്ള ഭൂമി ഇടപാടില്‍ നിന്ന് ഒരു പിൻവാങ്ങലും നടത്തിയിട്ടില്ലെന്നും പറഞ്ഞ അദ്ദേഹം, തനിക്കാണ് ഇക്കാര്യത്തില്‍ നഷ്ടം സംഭവിച്ചത് എന്നും പറയുകയുണ്ടായി. നിയമപരമായി തന്നെ മുന്നോട്ട് നീങ്ങുമെന്നാണ് അദ്ദേഹം അറിയിച്ചത്. ഷെയ്ക്ക് ദര്‍വേസ് സാഹിബിന്‍റെ ഈ…

കളിയിക്കാവിള കൊലപാതകം: കേസിലെ രണ്ടാം പ്രതി സുനില്‍കുമാര്‍ പിടിയില്‍

തിരുവനന്തപുരം: കളിയിക്കാവിള കൊലപാതക കേസിലെ രണ്ടാം പ്രതിയും സര്‍ജിക്കല്‍ ഷോപ്പ് ഉടമയുമായ സുനില്‍കുമാര്‍ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം പാറശ്ശാലയില്‍ നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. മുംബൈയിലേക്ക് ഒളിവില്‍ പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് സുനില്‍കുമാര്‍ തമിഴ്‌നാട് പ്രത്യേക സംഘത്തിന്റെ പിടിയിലായത്. പ്രതി അമ്ബിളിയുടെ സുഹൃത്താണ് സുനില്‍കുമാര്‍. സുനില്‍കുമാറിന്റെ വാഹനം നേരത്തെ കണ്ടെത്തിയിരുന്നു. കന്യാകുമാരിയിലെ കുലശേഖരത്ത് റോഡ് സൈഡില്‍ നിര്‍ത്തിയിട്ട നിലയിലാണ് കാര്‍ കണ്ടെത്തിയത്. ആശുപത്രി ഉപകരണങ്ങളുടെ വിതരണക്കാരനായ സുനിലാണ് മുഖ്യപ്രതി ചൂഴാറ്റുകോട്ട അമ്ബിളിക്ക് കൊല നടത്താനുള്ള സര്‍ജിക്കല്‍ ബ്ലേഡ്, ക്ലോറോഫോം, കൈയുറകള്‍, കൊലക്കുശേഷം മാറ്റാനുള്ള വസ്ത്രങ്ങള്‍ എന്നിവ എത്തിച്ചു നല്‍കിയിരുന്നത്. ജെസിബി വാങ്ങാന്‍ കാറില്‍ കരുതിയിരുന്ന പണം മാത്രം തട്ടി എടുക്കുകയാണോ പിന്നില്‍ മറ്റെന്തെങ്കിലും ഉദ്ദേശം ഇവര്‍ക്ക് ഉണ്ടോ എന്നതാണ് അന്വേഷണം സംഘം പരിശോധിക്കുന്നത്. കൊല്ലപ്പെടുന്നതിന് മാസങ്ങള്‍ക്ക് മുൻപ് ദീപുവെടുത്ത നാലുകോടിയോളം രൂപയുടെ ഇൻഷുറൻസ് തട്ടിയെടുക്കാൻ വേണ്ടിയാണോ കൊല…

സംസ്ഥാനത്ത് മഞ്ഞപ്പിത്തം പടരുന്നു; ആറുമാസത്തിനിടെ രോഗം ബാധിച്ചു മരിച്ചത് 27 പേര്‍

സംസ്ഥാനത്ത് മഞ്ഞപ്പിത്തം പടരുന്നു. ആറുമാസത്തിനിടെ 27 പേരാണ് മഞ്ഞപ്പിത്തം ബാധിച്ച്‌ മരിച്ചത്. ജൂണ്‍ മാസത്തില്‍ മാത്രം അഞ്ച് പേരാണ് രോഗം ബാധിച്ച്‌ മരിച്ചത്. അതേസമയം പ്രതിദിന പനി രോഗികളുടെ എണ്ണം പതിനായിരം കടന്നു. ജൂണില്‍ മാത്രം മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത് 690 പേർക്കാണ്. മലപ്പുറം വള്ളിക്കുന്ന് ഭാഗത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നുണ്ട്. വള്ളിക്കുന്ന് അത്താണിക്കലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത്. 284 രോഗികളാണ് അത്താണിക്കലില്‍ ഉള്ളത്. ഈ സാഹചര്യത്തില്‍ കടുത്ത ജാഗ്രതാ നിർദേശം ആരോഗ്യവകുപ്പ് നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് മഞ്ഞപ്പിത്തം ബാധിക്കുന്നവരുടെ എണ്ണം കൂടുന്നതിനാല്‍ കുടിക്കാനുപയോഗിക്കുന്ന വെള്ളം ഉള്‍പ്പെടെ വളരെയേറെ ശ്രദ്ധിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് നേരത്തേ പറഞ്ഞിരുന്നു. മലിനമായ ജലസ്രോതസ്സുകളിലൂടെയും മലിനമായ വെള്ളം ഉപയോഗിച്ച്‌ നിർമിക്കുന്ന ഭക്ഷണം, ഐസ്, ശീതള പാനീയങ്ങള്‍ തുടങ്ങിയവയിലൂടെയും മലിനജലം ഉപയോഗിച്ച്‌ പാത്രം കഴുകുക, കൈ കഴുകുക, സെപ്റ്റിക് ടാങ്കിലെ ചോർച്ച മുഖേന കിണറിലെ വെള്ളം…

കുത്തൊഴുക്കില്‍ കെട്ടിപ്പിടിച്ചു നിന്നു, ഒടുവില്‍ കൈവിട്ടു; വെള്ളച്ചാട്ടം കാണാനെത്തിയ കുടുംബം മലവെള്ളപ്പാച്ചിലില്‍ പെട്ടു, മൂന്ന് മരണം, രണ്ട് കുട്ടികളെ കാണാനില്ല

മുംബൈ: മഹാരാഷ്ട്രയിലെ ലോണോവാല വെള്ളച്ചാട്ടം കാണാനെത്തിയ ഒരു കുടുബംത്തിലെ മൂന്നു പേര് മലവെള്ളപ്പാച്ചിലില് മരിച്ചു. ലോണാവാലയിലെ ഭൂഷി അണക്കെട്ടിന് സമീപമുള്ള വെള്ളച്ചാട്ടം കാണാനെത്തിയ ഏഴംഗ കുടുംബം ഒഴുക്കില്പ്പെടുകയായിരുന്നു. ഒഴുക്കില് പെട്ട രണ്ടു പേര് നീന്തി രക്ഷപ്പെട്ടു. രണ്ടു കുട്ടികളെ കാണാനില്ല. ഒരു സ്ത്രീയും രണ്ട് പെണ്കുട്ടികളുമാണ് മരിച്ചത്. ഷാഹിസ്ത അന്സാരി (36), അമീമ അന്സാരി (13), ഉമേര അന്സാരി (8) എന്നിവരുടെ മൃതദേഹങ്ങള് താഴെയുള്ള റിസര്വോയറില് നിന്നാണ് കണ്ടെടുത്തത്. അദ്നാന് അന്സാരി (4), മരിയ സയ്യദ് (9) എന്നിവരെയാണ് കാണാതായത്. സംഭവത്തിന്റെ വീഡിയോ പുറത്തു വന്നിട്ടുണ്ട്. ബുഷി അണക്കെട്ടിനടുത്തെ വെള്ളച്ചാട്ടത്തിനു സമീപം ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്. അവധിദിവസം ആഘോഷിക്കാനെത്തിയതായിരുന്നു കുടുംബം. വെള്ളച്ചാട്ടം കണ്ടുനില്ക്കുന്നതിനിടെ അപ്രതീക്ഷിതമായി മലവെള്ളപ്പാച്ചിലുണ്ടാകുകയായിരുന്നു. വെള്ളത്തിന്റെ ശക്തിയെ പ്രതിരോധിക്കാന് കുടുംബം കെട്ടിപ്പിടിച്ചു നില്ക്കുന്നതും ഒടുവില് പിടിവിട്ട് ഒഴുക്കില് പെടുന്നതും വീഡിയോയില് വ്യക്തമാണ്. കാണാതായവര്ക്കായുള്ള തെരച്ചില്…