വീണ്ടും കോണ്‍ഗ്രസ് മന്ത്രി വീണ ജോര്‍ജ്ജിൻ്റെ ഭര്‍ത്താവിൻ്റെ കെട്ടിടത്തിന് മുന്നിലെ ഓട നിര്‍മ്മാണം തടഞ്ഞു

പത്തനംതിട്ട: കോണ്‍ഗ്രസ് വീണ്ടും കൊടുമണ്ണില്‍ മന്ത്രി വീണ ജോർജിൻ്റെ ഭർത്താവിൻ്റെ കെട്ടിടത്തിനു മുന്നിലെ വിവാദ ഓട നിർമാണം തടഞ്ഞു. അധികൃതർ വ്യക്തമാക്കിയിരുന്നത് പുറമ്ബോക്ക് സർവേ ഉള്‍പ്പടെ പൂർത്തിയാക്കിയ ശേഷമാകും തർക്ക സ്ഥലത്ത് നിർമാണം തുടങ്ങുകയെന്നാണ്. പ്രതിഷേധത്തിനീടയാക്കിയത് അതിന് വിരുദ്ധമായി ജോലികള്‍ പുനരാരംഭിച്ചതാണ്. അതോടൊപ്പം പോലീസ് സ്ഥലത്ത് കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ കുത്തിയ കൊടികള്‍ നീക്കിയതും എതിർപ്പിനിടയാക്കി. ഡി വൈ എഫ് ഐ പ്രവർത്തകരും കോണ്‍ഗ്രസ്‌ വികസനത്തെ തടയുന്നു എന്ന് ആരോപിച്ച്‌ പ്രകടനമായി സ്ഥലത്ത് എത്തുകയുണ്ടായി. സ്ഥലത്ത് ഇതോടെ സംഘർഷ സാധ്യത ഉടലെടുക്കുകയും കോണ്‍ഗ്രസ്‌ പ്രവർത്തകരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു നീക്കുകയും ചെയ്തു.

കനത്ത മഴ തുടരുന്നു; വെള്ളക്കെട്ടില്‍ മുങ്ങി രാജ്യതലസ്ഥാനം, വ്യാപക നാശനഷ്ടങ്ങള്‍

ന്യൂഡല്‍ഹി: രണ്ടുദിവസമായി തുടരുന്ന കനത്തമഴയെത്തുടർന്ന് വെള്ളക്കെട്ടില്‍ മുങ്ങി രാജ്യതലസ്ഥാനം. താഴ്ന്ന പ്രദേശങ്ങളിലെല്ലാം കനത്ത വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്. ഡല്‍ഹി, ഗുഡ്ഗാവ്, നോയിഡ എന്നിവിടങ്ങളിലെ നിരവധി പ്രദേശങ്ങളില്‍ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും രൂക്ഷമാണ്. പലയിടത്തും വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടു. കനത്ത മഴ മെട്രോ സർവീസുകളെയും ബാധിച്ചു. ഡല്‍ഹി ആസാദ് മാർക്കറ്റ് അടിപ്പാതയിലെ വെള്ളക്കെട്ടില്‍ കുടുങ്ങിയ ബസില്‍നിന്ന് യാത്രക്കാരെ രക്ഷപ്പെടുത്തി. തെക്കുപടിഞ്ഞാറൻ ഡല്‍ഹിയിലെ വസന്ത് വിഹാറില്‍ നിർമാണത്തിലിരുന്ന മതില്‍ തകർന്നു. ഏതാനും തൊഴിലാളികള്‍ അതിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുണ്ട്. പ്രതീക്ഷിച്ചതിലും നേരത്തെ തെക്കുപടിഞ്ഞാറൻ മണ്‍സൂണ്‍ ഡല്‍ഹിയില്‍ പ്രവേശിച്ചതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി ഡല്‍ഹിയില്‍ 154 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. കനത്ത മഴയില്‍ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനല്‍ മേല്‍ക്കൂര തകർന്ന് ഒരാള്‍ മരിക്കുകയും എട്ട് പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മഴക്കെടുതി വിലയിരുത്താൻ ലഫ്. ഗവർണർ വി.കെ. സക്‌സേന ഇന്ന് ഡല്‍ഹി സർക്കാരിന്‍റെ…

കോഴിക്കോട്ട് നാട്ടുകാരെ വിറപ്പിച്ച ഉഗ്രശബ്‌ദത്തിന് പിന്നിലെ കാരണം കണ്ടെത്തി, എല്ലാം വ്യക്തമായത് തിരച്ചിലിനൊടുവില്‍

കോഴിക്കോട്: കൂരാച്ചുണ്ട് ഇലിപ്പിലായി എൻആർഇപി പുത്തേട്ട് ഭാഗത്ത് ജനങ്ങളെ ഭീതിയുടെ മുള്‍മുനയിലാക്കിയ സ്ഫോടന ശബ്ദത്തിന്റെ കാരണം ഒടുവില്‍ കണ്ടെത്തി. ഒരു പടുകൂറ്റൻ പാറ അടർന്നുവീണതായിരുന്നു കാരണം. 2018ലെ പ്രളയസമയത്തുണ്ടായ മലയിടിച്ചിലില്‍ ഭൂമിക്ക് വിള്ളലുണ്ടായ ഭാഗത്താണ് സ്ഫോടനശബ്ദം ഉണ്ടായത് എന്നതാണ് ജനങ്ങളെ ഏറെ ഭയപ്പെടുത്തിയത്. ഇന്നലെ രാത്രി പത്തരയോടെയാണ് ഉഗ്ര ശബ്ദം കേട്ടത്. അതോടെ പലരുടെയും ഉറക്കം നഷ്ടപ്പെട്ടു. ഇന്നുരാവിലെ കുന്നിൻമുകളില്‍ നടത്തിയ പരിശോധനയിലാണ് ശബ്ദത്തിന് പിന്നിലെ കാരണം വ്യക്തമായത്. മണിച്ചേരി-പൂത്തോട്ടുതാഴെ തോടിന്റെ ആരംഭ സ്ഥാനത്താണ് കൂറ്റല്‍ കല്ല് താഴേക്ക് പതിച്ചതായി കണ്ടത്. പടുകൂറ്റൻ പാറ അടർന്നതോടെ സ്ഥലത്തെ മണ്ണുംചെളിയും ഉള്‍പ്പടെ 50 മീറ്റളോളം ദൂരേക്ക് ഒലിച്ചുപോവുകയും ചെയ്തിരുന്നു. മലമുകളില്‍ ഉരുള്‍പൊട്ടലുണ്ടായതിനെത്തുടർന്നാണോ ഇതെന്നും സംശയമുണ്ട്. കൂടുതല്‍ പരിശോധനകള്‍ക്കുശേഷമാേ ഇക്കാര്യത്തില്‍ വ്യക്തത വരൂ. പഞ്ചായത്ത് അധികൃതർ ഉള്‍പ്പെടെ പ്രദേശത്ത് ഇപ്പോഴും പരിശോധന നടത്തുന്നുണ്ട്. ഉരുള്‍പൊട്ടല്‍ ഉണ്ടായാേ എന്ന് കണ്ടെത്താനും ഇവർ…

താലൂക്കാശുപത്രിയിലെ അത്യാഹിതവിഭാഗത്തില്‍ സിനിമാഷൂട്ടിങ്; വലഞ്ഞ് രോഗികള്‍; നടപടിക്ക് മനുഷ്യാവകാശ കമ്മീഷൻ

അങ്കമാലി: അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ വ്യാഴാഴ്ച രാത്രി മുഴുവന്‍ രോഗികളെ ബുദ്ധിമുട്ടിലാക്കി സിനിമാ ചിത്രീകരണം നടത്തിയെന്ന പരാതിയില്‍ നടപടിയുമായി മനുഷ്യാവകാശ കമ്മീഷന്‍.സര്‍ക്കാര്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ സിനിമ ചിത്രീകരിക്കാന്‍ അനുമതി നല്‍കിയവര്‍ ഏഴ് ദിവസത്തിനകം വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം വികെ ബീനാകുമാരി ആവശ്യപ്പെട്ടു. എറണാകുളം ജില്ല മെഡിക്കല്‍ ഓഫിസര്‍, അങ്കമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട് എന്നിവര്‍ക്കാണ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയത്. ഫഹദ് ഫാസില്‍ നിര്‍മിക്കുന്ന ‘പൈങ്കിളി’ എന്ന സിനിമയാണ് ഇവിടെ ചിത്രീകരിച്ചത്. രാത്രി ഒമ്ബത് മണിയോടെയാണ് ചിത്രീകരണം തുടങ്ങിയത്. അത്യാഹിത വിഭാഗത്തിലെ ലൈറ്റുകള്‍ മറച്ചും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയുമായിരുന്നു ചിത്രീകരണമെന്നാണ് പരാതി. അഭിനേതാക്കള്‍ ഉള്‍പ്പെടെ 50 ഓളം പേര്‍ അത്യാഹിത വിഭാഗത്തില്‍ ഉണ്ടായിരുന്നു. ഡോക്ടര്‍മാര്‍ ചികിത്സ തുടരുന്നതിനിടയിലും സിനിമാ ചിത്രീകരണം നടന്നുവെന്നാണ് മനസ്സിലാക്കുന്നത്. പരിമിതമായ സ്ഥലമാണ് അത്യാഹിത വിഭാഗത്തിലുള്ളത്. അത്യാസന്ന നിലയിലുള്ള രോഗിയുമായി എത്തിയയാള്‍ക്ക്…

കോഴിക്കോട്ട് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച 12 വയസുകാരൻ്റെ നില ഗുരുതരം

കോഴിക്കോട്: കോഴിക്കോട് 12 വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരമെന്ന് സ്ഥിരീകരിച്ചു. കുട്ടി ഛർദിയും തലവേദനയും അടക്കമുള്ള ലക്ഷണങ്ങളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. രോഗം സ്ഥിരീകരിച്ചത് ഇരുമൂളിപ്പറമ്ബ് സ്വദേശിക്കാണ്. ലഭിച്ചിരിക്കുന്ന വിവരം അതീവ ഗുരുതരമാണ് കുട്ടിയുടെ അവസ്ഥയെന്നാണ്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് കഴിഞ്ഞ തിങ്കളാഴ്ചയാണ്. രോഗബാധയ്ക്ക് കാരണമായി പറയുന്നത് കുട്ടി ഫാറൂഖ് കോളജിനടുത്ത് അച്ചംകുളത്തില്‍ കുളിച്ചിരുന്നുവെന്നതാണ്. രോഗലക്ഷണം കണ്ടത് കുളത്തില്‍ കുളിച്ച്‌ ആറ് ദിവസം കഴിഞ്ഞാണ്. കഴിഞ്ഞ ദിവസം ആരോഗ്യ പ്രവർത്തകർ കുളത്തില്‍ കുളിച്ചവരുടെ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടായിരുന്നു.

തമിഴ്നാട്ടില്‍ നല്ല നേതാക്കന്മാരില്ല, പഠിപ്പുള്ളവര്‍ രാഷ്‌ട്രീയത്തിലേക്ക് വരണം: വിദ്യാര്‍ത്ഥികളോട് വിജയ്

ചെന്നൈ: തമിഴ്നാട്ടില്‍ നല്ല നേതാക്കന്മാരില്ലെന്ന് തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്. പഠിപ്പുള്ളവർ രാഷ്‌ട്രീയത്തിലേക്ക് വരണമെന്നും എന്നും നല്ല നേതൃത്വമാണ് വേണ്ടതെന്നും വിജയ് പറഞ്ഞു. ‌10, 12 ക്ലാസുകളില്‍ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങിലായിരുന്നു താരത്തിന്റെ പ്രതികരണം. ലോകത്ത് ഡോക്ടർമാരും എഞ്ചിനിയർമാരും ധാരാളമുണ്ട്. എന്നാല്‍ നല്ല നേതാക്കന്മാർ കുറവാണ്. അതാണ് നമുക്ക് വേണ്ടത്. ഇനിയും നമുക്ക് ഒരുപാട് നേതാക്കന്മാർ ആവശ്യമുണ്ട്. നന്നായി പഠിക്കുന്നവർ ഉറപ്പായും രാഷ്‌ട്രീയത്തിലേക്ക് വരണം. നന്നായി പഠിക്കുന്നവർ നല്ല നേതാക്കന്മാരായി രാജ്യത്തെ മുന്നോട്ട് നയിക്കണം. എല്ലാ കാര്യങ്ങളും അറിഞ്ഞ് പഠിച്ചവരായിരിക്കണം നേതാക്കന്മാർ ആകേണ്ടത്- വിജയ് പറഞ്ഞു. വിദ്യാർത്ഥികള്‍ രാഷ്‌ട്രീയം ഒരു കരിയറായി കാണണമെന്നും സമൂഹമാദ്ധ്യമങ്ങളിലൂടെയും മറ്റും പുറത്തുവരുന്ന വാർത്തകള്‍ നിരീക്ഷിച്ച്‌ രാഷ്‌ട്രീയ പാർട്ടികള്‍ പറയുന്നതിന്റെ തെറ്റും ശരിയും മനസിലാക്കി കൃത്യമായ തീരുമാനമെടുക്കണമെന്നും വിജയ് പറഞ്ഞു. തമിഴക വെട്രി കഴകം പാർട്ടിയിലൂടെ രാഷ്‌ട്രീയ…

മൂന്ന് വയസുകാരന്റെ ദേഹത്ത് ചൂടുചായ ഒഴിച്ച സംഭവത്തില്‍ അമ്മയുടെ രണ്ടാനച്ഛനെതിരെ കേസെടുത്തു

തിരുവനന്തപുരം: മൂന്ന് വയസുകാരന്റെ ദേഹത്ത് ചൂടുചായ ഒഴിച്ച സംഭവത്തില്‍ അമ്മയുടെ രണ്ടാനച്ഛനെതിരെ പൊലീസ് കേസെടുത്തു. കുടപ്പനക്കുന്ന് സ്വദേശി വിജയകുമാര്‍ എന്ന ഉത്തമനെതിരെയാണ് മണ്ണന്തല പൊലീസ് കേസെടുത്തത്. ഐപിസി 324, ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് 75 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഈ മാസം 24നായിരുന്നു കേസിനാസ്പദമായ സംഭവം. വട്ടിയൂര്‍കാവ് സ്വദേശികളായ ദമ്ബതികളുടെ മകനാണ് പൊള്ളലേറ്റത്. ഗുരുതരമായി പരിക്കേറ്റ കുട്ടി എസ്‌എടി ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ അമ്മയുടെ രണ്ടാനച്ഛനാണ് ചൂട് ചായ കുട്ടിയുടെ മേല്‍ ഒഴിച്ചത്. ജോലിക്ക് പോകേണ്ടതിനാല്‍ അമ്മ കുട്ടിയെ അമ്മൂമ്മയെ ഏല്‍പ്പിക്കുകയായിരുന്നു. വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ ദേഹത്താണ് ഉത്തമന്‍ ചൂടുചായ ഒഴിച്ചത്. പൊളളലേറ്റ് പിടഞ്ഞ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും തയ്യാറായില്ല. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ജോലിക്കു പോയിരുന്ന അമ്മ എത്തിയാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രി അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ ഇടപെട്ടാണ്…

ക്വാറി ഉടമയുടെ കൊലപാതകം; ഒരാള്‍കൂടി കസ്റ്റഡിയില്‍; പിടിയിലായത് ഒളിവിലുള്ള സുനില്‍കുമാറിന്റെ സുഹൃത്ത്

തിരുവനന്തപുരം: പാറമട വ്യവസായിയായ മലയിന്‍കീഴ് സ്വദേശി ദീപുവിനെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍കൂടി പിടിയില്‍. ഒളിവിലുള്ള മുഖ്യപ്രതി സുനില്‍കുമാറിന്റെ സുഹൃത്ത് പ്രദീപ് ചന്ദ്രനെയാണ് തമിഴ്‌നാട് പോലിസ് കസ്റ്റഡിയിലെടുത്തത്. സുനില്‍കുമാര്‍ ഒളിവില്‍പോകുന്നതിന് മുന്‍പ് പ്രദീപ് ചന്ദ്രനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നതായാണ് വിവരം. കൊല നടത്തിയ സജികുമാറിനെ സുനിലും പ്രദീപും സഹായിച്ചെന്നും ഇവരുടെ നിര്‍ദേശപ്രകാരമാണ് കൃത്യം നടത്തിയതെന്നുമാണ് പോലിസ് കരുതുന്നത്. കൊലയ്ക്ക് ഉപയോഗിച്ച ബ്ലേഡ് നല്‍കിയത് സജികുമാറിന്റെ സുഹൃത്തും സര്‍ജിക്കല്‍ സ്ഥാപന ഉടമയുമായ സുനില്‍കുമാറാണെന്ന് പോലിസ് നേരത്തേ സ്ഥിരീകരിച്ചിരുന്നു. അതേസമയം, നിരവധി ചോദ്യംചെയ്യലുകള്‍ നേരിട്ടിട്ടുള്ള പ്രതിയായതിനാല്‍ പോലിസിന്റെ നീക്കങ്ങള്‍ സജികുമാറിന് മുന്‍കൂട്ടി കാണാനാകുന്നത് അന്വേഷണ സംഘത്തിനു വലിയ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. കൊലപാതകത്തിനുശേഷം പടന്താലുംമൂട്ടിലേക്കു നടന്നെത്തിയ സജികുമാര്‍ ഇവിടെനിന്ന് ഒരു ഇരുചക്രവാഹനം കൈകാണിച്ച്‌ നിര്‍ത്തി കളിയിക്കാവിളയില്‍ എത്തുകയും അവിടെനിന്ന് ഓട്ടോറിക്ഷയില്‍ മലയത്തെ വീട്ടിലേക്കു പോവുകയും ചെയ്തു. കൊലപാതകം നടത്തിയ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങള്‍…

പതിമൂന്നാം വയസില്‍ സിനിമയിലെത്തിയ ലക്ഷ്മി ഭാരതി; 70ന്റെ നിറവില്‍ ജയഭാരതി

ചിത്തിര തോണിയില്‍ അക്കരെ പോകാൻ ക്ഷണിക്കപ്പെടുന്ന ചിറയിൻകീഴിലെ പെണ്ണിന്റെ മുഖത്തു പൊട്ടിവിരിയുന്ന അമ്ബരപ്പും പ്രതീക്ഷയും നാണവും പ്രണയവും, കനകം മൂലം കാമിനി മൂലം ദുഃഖം എന്ന തത്വജ്ഞാനം കേട്ട് നീരുറവ നിറഞ്ഞൊഴുകുന്ന കണ്ണുകള്‍, സന്ധ്യകള്‍ ചാലിച്ച സിന്ദൂരം ചാർത്താൻ സായന്തന പുഷ്പം പോലെ വിരിഞ്ഞ അംഗലാവണ്യവും വശ്യതയും. ഇത്രയുമെല്ലാം നിറഞ്ഞത് ഒരാളിലാണ്. മലയാളികളുടെ ഒരേയൊരു ഭാരതിയില്‍; ജയഭാരതിയില്‍. ആദ്യ സിനിമയില്‍ മുഖം കാണിക്കുമ്ബോള്‍ ‘എല്ലാ പല്ലും വന്നോ’ എന്ന് സെറ്റിലുള്ളവർ കമന്റ് ചെയ്ത പതിമൂന്നുകാരി പെണ്‍കുട്ടിക്ക് ഇന്ന് സപ്തതി. ഈറോഡ് റിത സ്കൂളിലെ ഏഴാം ക്ലാസ്സുകാരി കുട്ടി ശശികുമാറിന്റെ ‘പെണ്‍മക്കളില്‍’ ആദ്യമായി അഭിനയിച്ചു. പല്ലടർന്നു വീണിരുന്ന തീരെ ചെറിയ കുട്ടിയെ സിനിമ കഴിഞ്ഞതും പ്രേം നസീർ ഉള്‍പ്പെടെയുള്ളവർ ഈറോഡിലേക്ക് മടക്കി അയച്ചെങ്കിലും, ജയഭാരതി എത്തേണ്ടിടത്തു വീണ്ടുമെത്തി. പെണ്‍കുട്ടികള്‍ സിനിമാ പോസ്റ്റർ വാങ്ങാൻ കോളാമ്ബി കെട്ടിയ വണ്ടിയുടെ പിന്നാലെ…

ഡല്‍ഹി വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് ഒരു മരണം; എട്ട് പേര്‍ക്ക് പരുക്ക്

ന്യൂഡല്‍ഹി : ഡല്‍ഹി വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു.എട്ട് പേര്‍ക്ക് പരുക്കേറ്റു. വിമാനത്താവളത്തിന്റെ ഒന്നാം ടെര്‍മിനലിലായിരുന്നു അപകടം നടന്നത്. വെള്ളിയാഴ്ച രാവിലെ 5.30 ഓടെ കനത്ത മഴ തുടരുന്നതിനിടെ മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്നു വീഴുകയായിരുന്നു. അപകടത്തില്‍ വിമാനത്താവളത്തിലെ ടെര്‍മിനലിന്റെ പിക്കപ്പ് ആന്‍ഡ് ഡ്രോപ്പ് ഏരിയയില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറുകള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചത്. റൂഫ് ഷീറ്റും സപ്പോര്‍ട്ട് ബീമുകളും തകര്‍ന്നതായി അധികൃതര്‍ പറഞ്ഞു. അപകടത്തെ തുടര്‍ന്ന് ടെര്‍മിനല്‍ ഒന്നില്‍ നിന്ന് പുറപ്പെടുന്ന വിമാനങ്ങള്‍ ഇന്ന് ഉച്ചക്ക് രണ്ട് മണിവരെ റദ്ദാക്കിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നാണ് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം.