തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം കൂടുതല്‍ ശക്തമായി. ഇടുക്കിയിലെ മലയോര മേഖലയില്‍ കനത്ത മഴ പെയ്യുകയാണ്. സംസ്ഥാനത്ത് പല ഡാമുകളിലും ജലനിരപ്പ് ഉയര്‍ന്നു. മലങ്കര ഡാമിലെ മൂന്നു ഷട്ടറുകള്‍ ഒരു മീറ്റര്‍ വീതം ഉയര്‍ത്തി. കല്ലാര്‍കുട്ടി ഡാമിന്‍റെ രണ്ട് ഷട്ടറുകള്‍ 30 സെന്‍റീമീറ്റര്‍ വീതവും ഉയര്‍ത്തിയിട്ടുണ്ട്. പത്തനംതിട്ട മൂഴിയാര്‍ അണക്കെട്ടില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് രണ്ട് മീറ്റര്‍ കൂടി ഉയര്‍ന്നാല്‍ ഡാം തുറക്കും. തൃശൂര്‍ പെരിങ്ങല്‍ക്കുത്ത് ഡാമില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇവിടെ ജലാശയ നിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇടുക്കി പാംബ്ല ഡാം തുറന്നതിന് പിന്നാലെ പെരിയാറിന്‍റെ തീരത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തൊടുപുഴ, മൂവാറ്റുപുഴ ആറുകളുടെ തീരത്തും ജാഗ്രതാ നിര്‍ദേശമുണ്ട്. കനത്തമഴയില്‍ മലപ്പുറം എടവണ്ണയില്‍ മരം കടപുഴകി വീണു. ഇതിനെ തുടര്‍ന്ന് നിലമ്ബൂര്‍ റോഡില്‍ ഭാഗികമായി ഗതാഗതം തടസപ്പെട്ടു. കോഴിക്കോട് തൊട്ടില്‍പ്പാലം പുഴയില്‍ മലവെള്ളപ്പാച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന്…
Day: June 26, 2024
വ്യാജ മദ്യ ദുരന്തം: നിയമസഭ നടപടികള്‍ തടസപ്പെടുത്തിയ എടപ്പാടിക്കും അണ്ണാ ഡി.എം.കെ എം.എല്‍.എമാര്‍ക്കും സസ്പെൻഷൻ
ചെന്നൈ: പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസ്വാമിയെയും എ.ഐ.എ.ഡി.എം.കെ എം.എല്‍.എമാരെയും തമിഴ്നാട് നിയമസഭയില്‍ നിന്ന് സസ്പെൻഡ് ചെയ്തു. കള്ളക്കുറിച്ചി വ്യാജ മദ്യ ദുരന്തവുമായി ബന്ധപ്പെട്ട് ഡി.എം.കെ സർക്കാറിനെതിരെ സഭാനടപടികള്‍ തടസപ്പെടുത്തിയതിനാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. ജൂണ്‍ 29 വരെയുള്ള നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നാണ് പ്രതിപക്ഷ എം.എല്‍.എമാരെ സ്പീക്കർ തടഞ്ഞത്. തമിഴ്നാട് ജലവിഭവ മന്ത്രി ദുരൈ മുരുകനാണ് എം.എല്‍.എമാരെ സസ്പെൻഡ് ചെയ്യാനുള്ള പ്രമേയം അവതരിപ്പിച്ചത്. വ്യാജ മദ്യ ദുരന്തത്തില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍റെ രാജി ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷം ബഹളം. അതേസമയം, കള്ളക്കുറിച്ചി ജില്ലയിലെ കരുണാപുരത്തുണ്ടായ വ്യാജ മദ്യദുരന്തത്തില്‍ മരണം 61 ആയി ഉയർന്നു. പുതുച്ചേരി ജിപ്മർ, കള്ളക്കുറിച്ചി ജില്ല ഗവ. ആശുപത്രി, സേലം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി എന്നിവിടങ്ങളിലായി 118 പേർ ചികിത്സയിലാണ്. സംഭവത്തില്‍ വിശദമായ റിപ്പോർട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്കും തമിഴ്നാട് പൊലീസ് ഡയറക്ടർ…
ഭര്‍ത്താവ് നഗ്നചിത്രം പ്രചരിപ്പിച്ചു; വിവാഹ മോചനത്തിന്റെ മൂന്നാം ദിവസം യുവതി ആത്മഹത്യ ചെയ്തു
തിരുവനന്തപുരം: ഭർത്താവില്‍ നിന്ന് വിവാഹ മോചനം നേടി മൂന്നാം ദിവസം യുവതി ജീവനൊടുക്കി. തിരുവനന്തപുരം മണികണ്ഠേശ്വരം സ്വദേശിനിയായ 45 കാരിയാണ് ആണ് പുലർച്ചെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മുൻ ഭർത്താവിന്റെ പീഡനത്തെ തുടർന്നാണ് ജീവനൊടുക്കുന്നതെന്ന് യുവതി എഴുതിയ കുറിപ്പ് മുറിയില്‍ നിന്ന് കണ്ടെത്തി. കഴിഞ്ഞ ശനിയാഴ്ച കോടതിയില്‍ നിന്ന് വിവാഹ മോചനം ലഭിച്ച വീട്ടമ്മ മകളുമൊത്ത് ഒറ്റയ്ക്കായിരുന്നു മണികണ്ഠേശ്വരത്ത് താമസം. തിങ്കളാഴ്ച രാത്രിയോടെ വീട്ടിലെത്തിയ ഭർത്താവ് വീട്ടമ്മയെ ക്രൂരമായി മർദ്ദിക്കുകയും ശാരീരിക പീഡനത്തിന് ഇരയാക്കുകയും ചെയ്തെന്ന് ബന്ധുക്കള്‍ പറയുന്നു. വീട്ടമ്മയുടെ നഗ്നചിത്രങ്ങള്‍ പകർത്തി പ്രചരിപ്പിച്ചതായും ബന്ധുക്കള്‍ പറഞ്ഞു. ആത്മഹത്യാക്കുറിപ്പിലും ഇക്കാര്യം പറയുന്നുണ്ട്. വീട്ടമ്മയുടെ മരണത്തില്‍ മുൻ ഭർത്താവിനെയും ഇയാളുടെ സുഹൃത്തിനേയും വട്ടിയൂർക്കാവ് പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മകള്‍ക്കെതിരെ ലൈംഗിക അതിക്രമം നടത്തിയതിന് പോക്സോ കേസിലും പ്രതിയാണ് മുൻ ഭർത്താവ്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ്…
മുഖമെല്ലാം അടിച്ച് ‘ഒതവാ’ക്കി, വീട്ടമ്മയുടെ മരണമൊഴി ഞെട്ടിക്കുന്നത്. വട്ടിയൂര്‍കാവില്‍ യുവതി തൂങ്ങി മരിച്ചത് ഭീഷണിയും അതിക്രൂരമര്‍ദ്ധനവും കാരണം
മുന്‍ ഭര്‍ത്താവ് നഗ്നചിത്രമെടുത്ത് പ്രചരിപ്പിച്ചതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭാര്യ നല്‍കിയ മരണമൊഴി ഞെട്ടിക്കുന്നത്. അഞ്ചു മണിക്കൂറോളം യുവതിയെ അതിക്രൂരമായി മര്‍ദ്ധിച്ചെന്നും മുഖമെല്ലാം അടിച്ച് ഒതവാക്കിയെന്നും (ചതച്ചു കളഞ്ഞു) മരണമൊഴിയില്‍ പറഞ്ഞിട്ടുണ്ട്. ശരീരമാസകലം മര്‍ദ്ധനമേറ്റതിന്റെ പാടുകളുമുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. യുവതിയെ ആക്രമിച്ച മുന്‍ ഭര്‍ത്താവ് ശ്രീജിത്തിനെ വട്ടിയൂര്‍കാവ് പോലീസ് കസ്റ്റഡിയില്‍ എടിത്തിട്ടുണ്ട്, പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ചൊവ്വാഴ് പുലര്‍ച്ചയാണ് വട്ടിയൂര്‍കാവ് മണികണ്‌ഠേശ്വരം സ്വദേശിയായ 45 കാരിയെ തൂങ്ങി മരിച്ച നിലയില്‍ വീട്ടില്‍ കണ്ടെത്തിയത്. മുന്‍ ഭര്‍ത്താവിന്റെ പീഡനത്തെത്തുടര്‍ന്നാണ് ജീവനൊടുക്കിയെന്ന് എഴുതിയ ആത്മഹത്യക്കുറിപ്പും മുറിയില്‍ നിന്നും കണ്ടെടുത്തു. ഇക്കഴിഞ്ഞ ശനിയാഴ്ച കോടതിയില്‍ നിന്നും മോചനം ലഭിച്ച യുവതി മണികണ്‌ഠേശ്വരത്തുള്ള തന്റെ വീടില്‍ മകളുമൊത്ത് എത്തിയിരുന്നു. തിങ്കളാഴ്ച രാത്രിയോടെ വീട്ടില്‍ എത്തിയ ഭര്‍ത്താവ് യുവതിയെ മര്‍ദ്ധിക്കുകയും ശാരീരിക പീഡനത്തിന് ഇരയാക്കുകയും ചെയ്തു. ഇതിനിടെ, വീട്ടമ്മയുടെ നഗ്ന ചിത്രങ്ങള്‍…
‘അമ്പയര്‍മാര്‍ കണ്ണ് തുറന്നുനോക്കണം’; ഇന്ത്യൻ ടീം കള്ളത്തരം കാട്ടിയെന്ന ആരോപണവുമായി മുൻ പാക് താരം
ന്യൂയോർക്ക്: സൂപ്പർ എട്ടില്‍ ഓസ്‌ട്രേലിയക്ക് എതിരായ ആധികാരിക ജയത്തോടെ ഇന്ത്യൻ ടീം ടി20 ലോകകപ്പിന്റെ സെമിയിലേക്ക് കടന്നിരിക്കുകയാണ്. മൂന്ന് മത്സരങ്ങളും ജയിച്ചാണ് ഇന്ത്യ സെമി പ്രവേശനം ആർഭാടമാക്കിയത്. എന്നാല്‍ അതിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെതിരെ ഗുരുതര ആരോപണവുമായി മുൻ പാകിസ്ഥാൻ ക്രിക്കറ്റ് ടീം നായകനും മുഖ്യ സെലക്‌ടറുമായിരുന്ന ഇൻസമാം ഉള്‍ ഹഖ് രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോള്‍. ഓസീസിനെതിരായ സൂപ്പർ എട്ട് മത്സരത്തില്‍ ഇന്ത്യ കൃത്രിമം കാട്ടിയെന്നാണ് ഇൻസമാമിന്റെ ആരോപണം. ഇന്ത്യൻ ബൗളർമാർ ബോള്‍ ചുരണ്ടിയെന്നും അതുകൊണ്ടാണ് അവർക്ക് പുതിയ ബോളില്‍ റിവേഴ്‌സ് സ്വിങ് കിട്ടിയതെന്നും ഇൻസമാം ആരോപിച്ചു. അർഷദീപ് സിംഗ് എറിഞ്ഞ പതിനാറാം ഓവർ ചൂണ്ടിക്കാട്ടിയാണ് ഇൻസമാം ആരോപണം ഉന്നയിച്ചത്. അമ്ബയർമാർ കണ്ണ് തുറന്ന് നോക്കണമെന്നും ഇൻസി പറഞ്ഞു. ‘അർഷദീപ് സിംഗ് 16-ാം ഓവർ എറിയുമ്ബോള്‍, അദ്ദേഹത്തിന് റിവേഴ്‌സ് സ്വിംഗ് ലഭിച്ചിരുന്നു. താരതമ്യേന ഒരു പുതിയ…
മലപ്പുറത്ത് ഓടിക്കൊണ്ടിരിക്കെ ഇലക്‌ട്രിക് സ്‌കൂട്ടറിന് തീപ്പിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടു
മലപ്പുറം | മലപ്പുറം എടവണ്ണയില്‍ ഓടിക്കൊണ്ടിരുന്ന ഇലക്‌ട്രിക് സ്‌കൂട്ടറിന് തീപ്പിടിച്ചു. ഇന്ന് രാവിലെ പത്തപ്പിരിയം വായനശാലക്ക് സമീപമാണ് സംഭവം. അപകടത്തില്‍ സ്‌കൂട്ടര്‍ പൂര്‍ണമായും കത്തിനശിച്ചു. എടവണ്ണ പുള്ളാട്ട് ജസീര്‍ ബാബുവും രണ്ടു കുട്ടികളുമാണ് സ്‌കൂട്ടറിലുണ്ടായിരുന്നത്.വണ്ടിയില്‍ നിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട മറ്റ് വാഹനത്തിലെ യാത്രക്കാരാണ് ജസീറിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് വാഹനം റോഡരികില്‍ നിര്‍ത്തി ജസീര്‍ കുട്ടികളുമായി മാറുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
18-ാം ലോക്‌സഭയുടെ സ്പീകറായി ഓം ബിര്‍ലയെ തിരഞ്ഞെടുത്തു; പ്രമേയം ശബ്ദവോടോടെ പാസാക്കി
ന്യൂഡെല്‍ഹി : 18-ാം ലോക്‌സഭയുടെ സ്പീകറായി ഓം ബിര്‍ലയെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓം ബിര്‍ളയെ സ്പീകറാകുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ച പ്രമേയം സഭ ശബ്ദ വോടോടെ പാസാക്കുകയായിരുന്നു. സ്പീകര്‍ തിരഞ്ഞെടുപ്പിനിടെ പ്രതിപക്ഷം വോടെടുപ്പ് ആവശ്യപ്പെടാതിരുന്നതോട് കൂടിയാണ് ഓം ബിര്‍ളയെ ശബ്ദവോടോടെ സ്പീകറായി തിരഞ്ഞെടുത്തത്. പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ചേര്‍ന്നാണ് അദ്ദേഹത്തെ സ്പീകര്‍ കസേരയിലേക്ക് ആനയിച്ചത്. ബിജെപിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ നിലവിലെ സ്പീകര്‍ ഓം ബിര്‍ലയെ സ്ഥാനാര്‍ഥിയാക്കിയപ്പോള്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഇന്‍ഡ്യാ സഖ്യം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മാവേലിക്കര എംപിയുമായ കൊടിക്കുന്നില്‍ സുരേഷിനെയാണ് നിര്‍ത്തിയത്. ഓം ബിര്‍ലയുടെ പേര് നിര്‍ദേശിച്ച് 13 പ്രമേയങ്ങള്‍ ആണ് എത്തിയത്. കൊടിക്കുന്നില്‍ സുരേഷിന്റെ പേരു നിര്‍ദേശിച്ച് മൂന്ന് പ്രമേയങ്ങളുമെത്തി. ഓം ബിര്‍ലയുടെ പേര് നിര്‍ദേശിച്ചുള്ള ആദ്യ പ്രമേയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതായിരുന്നു. 1998ന് ശേഷം ആദ്യമായാണ് സ്പീകര്‍…
നാലര വയസ്സുകാരിയെ പീഡിപ്പിച്ച കേസ്: നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ നടപടി വൈകുന്നതായി പരാതി
കോഴിക്കോട് : നാലര വയസ്സുകാരിയെ ബന്ധുവീട്ടിൽ വച്ചു ലൈംഗികമായി പീഡിപ്പിച്ച കേസിൽ നടപടി വൈകുന്നതായി ആരോപണം. കേസിലെ പ്രതിയായ നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ കുട്ടിയുടെ ബന്ധു കൊമ്മേരി സ്വദേശി സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേശ് സാഹേബ്, കമ്മിഷണർ രാജ്പാൽ മീണ എന്നിവർക്കു പരാതി നൽകി. അതേസമയം, കേസിൽ കസബ പൊലീസ് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ വൈകുന്നതിൽ ജുവനൈൽ പൊലീസ് ഡിവൈഎസ്പിയോടു ചൈൽഡ് വെൽഫെയർ കമ്മിറ്റി റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതി വിദേശത്തേക്കു രക്ഷപ്പെടാൻ സാധ്യതയുള്ള സാഹചര്യത്തിൽ കസബ പൊലീസ് കേസെടുത്തെങ്കിലും തുടർ നടപടികൾ സ്വീകരിച്ചിരുന്നില്ല. പെൺകുട്ടിക്കും ബന്ധുക്കൾക്കും ഭീഷണിയുണ്ടെന്നും അത് ഭയന്നു കുട്ടിയെ സ്കൂളിൽ അയയ്ക്കുന്നില്ലെന്നും ബന്ധുവിന്റെ പരാതിയിൽ പറയുന്നു. പ്രതിയെ അറസ്റ്റ് ചെയ്ത‌് അന്വേഷണം നടത്തി ഉടനെ കുറ്റപത്രം സമർപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം. നാലര വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചെന്ന പരാതിയിൽ ചൈൽഡ് കമ്മിറ്റിയുടെ…
കളിയിക്കാവിളയിലെ കൊലപാതകം; കുപ്രസിദ്ധ ഗുണ്ട ചൂഴാറ്റുകോട്ട അമ്പിളി പൊലീസ് പിടിയിൽ
തിരുവനന്തപുരം∙ കളിയിക്കാവിളയിലെ ക്വാറി ഉടമയുടെ കൊലപാതകത്തിൽ ഒരാൾ പൊലീസ് പിടിയിൽ. മലയം സ്വദേശി അമ്പിളിയാണ് (ചൂഴാറ്റുകോട്ട അമ്പിളി) പിടിയിലായത്. തിരുവനന്തപുരത്തെ ഗുണ്ട മൊട്ട അനിയെ കൊലപ്പെടുത്തിയ കേസിലും അമ്പിളി പ്രതിയാണ്. മാർത്താണ്ഡം പൊലീസ് സ്റ്റേഷനിലാണ് അമ്പിളി ഇപ്പോഴുള്ളത്. തമിഴ്നാട് പൊലീസ് ഇയാളെ ചോദ്യം ചെയ്യുകയാണ്.മണ്ണുമാന്തി യന്ത്രം വാങ്ങാൻ 10 ലക്ഷം രൂപയുമായി തമിഴ്നാട്ടിലെ പൊള്ളാച്ചിയിലേക്കു സ്വന്തം കാറിൽ പോയ ക്വാറി, ക്രഷർ ഉടമയായ മലയിന്‍കീഴ് സ്വദേശി ദീപു(46)വിനെ കളിയിക്കാവിളയില്‍ കാറിനുള്ളില്‍ കഴുത്തറുത്ത നിലയിലാണ് കണ്ടെത്തിയത്. സംഭവത്തില്‍ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചിരുന്നു. വഴിയരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍നിന്ന് ഒരാള്‍ ഇറങ്ങിപ്പോകുന്ന ദൃശ്യമാണ് പരിശോധനയില്‍ കണ്ടെത്തിയത്. കാറിലുണ്ടായിരുന്ന പത്തു ലക്ഷം രൂപ നഷ്ടപ്പെട്ടിരുന്നു. ദീപുവുമായി അടുപ്പമുള്ളയാളാണ് കാറിൽ സഞ്ചരിച്ചതെന്ന് പൊലീസിനു തെളിവു ലഭിച്ചിരുന്നു. അടുപ്പക്കാരെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് അമ്പിളിയിലേക്കെത്തിയത്.
സംസ്ഥാനത്ത് മഴ അതിശക്തമാകുന്നു: മതിലിടിഞ്ഞ് നാല് മരണം, ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടങ്ങളിലും മഴ അതിശക്തമായി തുടരുകയാണ്. കണ്ണൂർ കാസർകോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലർട്ടാണ്. പലയിടങ്ങളിലും അപകടങ്ങളുണ്ടായി. നിരവധി മരണങ്ങളും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. മംഗളൂരുവിനടുത്ത് ഉള്ളാള്‍ മദനി നഗറില്‍ കനത്തമഴയില്‍ വീടിന് മുകളിലേക്ക് മതിലിടിഞ്ഞ് വീണ് നാലുപേർ മരിച്ചു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. മരിച്ചവർ ഉറങ്ങിക്കിടക്കുകയായിരുന്നു. റിഹാന മൻസിലില്‍ യാസിർ (45), ഭാര്യ മറിയുമ്മ (40), മക്കളായ റിഫാൻ (17), റിഹാന (11) എന്നിവരാണ് മരിച്ചത്. മതില്‍ തകന്ന് വീടിന് മുകളിലേക്ക് വീഴുകയായിരുന്നു. മൂന്ന് മണിക്കൂറിലേറെ സമയമെടുത്താണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. വടകര മൂരാട് പാലത്തിന് സമീപം വ്യാപക മണ്ണിടിച്ചിലുണ്ടായി. വൈദ്യുതി പോസറ്റുകളടക്കം നിലംപതിച്ചു. 15 മീറ്ററോളം ഉയരത്തില്‍ നിന്നാണ് ദേശീയ പാതയിലേക്ക് മണ്ണിടിഞ്ഞ് വീണത്. രണ്ട് സ്ഥലങ്ങളിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. സമീപത്ത്…