ന്യൂഡല്‍ഹി: നീറ്റ് പരീക്ഷ ക്രമക്കേട്, പ്രോടെം സ്പീക്കർ നിയമനം എന്നിവയിലെ പ്രതിപക്ഷ പ്രതിഷേധത്തോടെ 18ാം ലോക്സഭയുടെ പ്രഥമ സമ്മേളനത്തിന് തുടക്കമായി. ഭരണഘടനയുടെ ചെറുപതിപ്പ് ഉയർത്തി പിടിച്ചാണ് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ ഇൻഡ്യ സഖ്യത്തിലെ എം.പിമാർ ലോക്സഭയിലെത്തിയത്. രാവിലെ 10 മണിയോടെ പാർലമെന്‍റ് വളപ്പിലെ ഗാന്ധി പ്രതിമ സ്ഥിതി ചെയ്തിരുന്ന സ്ഥലത്തെത്തിയ പ്രതിപക്ഷ അംഗങ്ങള്‍ ഭരണഘടന സംരക്ഷിക്കുമെന്ന് ചെറു പതിപ്പ് ഉയർത്തി മുദ്രാവാക്യം വിളിച്ചു. തുടർന്ന് കൂട്ടമായി സഭയിക്കുള്ളിലേക്ക് പോയി. പ്രോടെം സ്പീക്കർ നിയമനവുമായി ബന്ധപ്പെട്ടും പ്രതിപക്ഷ അംഗങ്ങള്‍ സഭക്കുള്ളില്‍ പ്രതിഷേധിച്ചു. പ്രോടെം സ്പീക്കർ ഭർതൃഹരി മെഹ്താബി പാനല്‍ വായിച്ചപ്പോള്‍ പ്രതിപക്ഷ അംഗങ്ങള്‍ ബഹളംവച്ചു. പാനല്‍ അംഗങ്ങളെ സത്യപ്രതിജ്ഞ ചെയ്യാൻ പ്രോടെം സ്പീക്കർ വിളിച്ചെങ്കിലും കൊടിക്കുന്നില്‍ സുരേഷ് അടക്കം മൂന്നു അംഗങ്ങളും തയാറായില്ല. പ്രോടെം സ്പീക്കർ നിയമനത്തില്‍ എട്ടു തവണ ലോക്സഭ എം.പിയായ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ ദലിത് മുഖം…
Day: June 24, 2024
‘പ്ലസ് വണ് സീറ്റിന് ക്ഷാമമുണ്ട്’ മന്ത്രിയുടെ ‘കണക്കുകള്‍’ തിരുത്തി ഭരണകക്ഷി എം.എല്.എ അഹമ്ദ് ദേവര്‍കോവില്‍
തിരുവനന്തപുരം: മലബാറില് പ്ലസ് വണ് സീറ്റ് പ്രതിസന്ധി ഇല്ലെന്ന് കണക്കുകള് നിരത്തിയുള്ള വിദ്യാഭ്യാസ മന്ത്രിയുടെ വാദത്തെ തള്ളി ഭരണ കക്ഷി എം.എല്.എ തന്നെ രംഗത്ത്. പ്ലസ് വണ് സീറ്റിന് ക്ഷാമമുണ്ടെന്ന് ഭരണകക്ഷി എം.എല്.എ അഹമദ് ദേവര്കോവില് സഭയില് വ്യക്തമാക്കി. സര്ക്കാര് ഇടപെടല് നടത്തിയെങ്കിലും മലബാറില് സീറ്റ് കുറവുണ്ടെന്ന് അദ്ദേഹം സഭയില് ചൂണ്ടിക്കാട്ടി. മുഴുവന് എ പ്ലസ് കിട്ടിയ വിദ്യാര്ഥികള്ക്കു പോലും പ്രവേശനം ലഭിച്ചിട്ടില്ലെന്ന് പ്രതിപക്ഷ എം.എല്.എ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സര്ക്കാറിന്റെ സമീപനം ശരിയല്ല. കൂടുതല് ബാച്ചുകള് അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യു.ഡി.എ ഫ് സര്ക്കാറിന്റെ കാലത്ത് കൂടുതല് ബാച്ചുകള് അനുവദിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. സംസ്ഥാനത്തെ 2076 സ്കൂളുകളിലാണ് ഇന്ന് പ്ലസ് വണ് ക്ലാസുകള് ആരംഭിക്കുന്നത്. എയിഡഡ്, അണ്എയിഡഡ് ഹയര്സെക്കന്ററി സ്കൂളുകളിലാണ് ഇന്ന് പ്ലസ് വണ് ക്ലാസുകള് ആരംഭിക്കുന്നത്. മുഖ്യ ഘട്ടത്തിലെ അലോട്ട്മെന്റുകള് പൂര്ത്തിയായപ്പോള് ഏകദേശം മൂന്നേകാല് ലക്ഷം…
കെ രാധാകൃഷ്ണന്‍ മന്ത്രിസ്ഥാനം ഒഴിഞ്ഞതോടെ നിയമസഭയില്‍ മന്ത്രിമാരുടെ ഇരിപ്പിടങ്ങളില്‍ മാറ്റം; കെ എന്‍ ബാലഗോപാല്‍ മുഖ്യമന്ത്രിയുടെ തൊട്ടടുത്ത്; കേളുവിന് സ്ഥാനം രണ്ടാം നിരയിലും
തിരുവനന്തപുരം: സംസ്ഥാന നിയമസഭയില്‍ മന്ത്രിമാരുടെ ഇരിപ്പിടങ്ങളിലും മാറ്റം. കെ രാധാകൃഷ്ണന്‍ മന്ത്രിസ്ഥാനം ഒഴിഞ്ഞതോടെയാണ് ഈ മാറ്റം. നേരത്തെ പാര്‍ലമെന്ററി കാര്യ-ദേവസ്വം, പട്ടികജാതി വകുപ്പുകളുടെ ചുമതലയുണ്ടായിരുന്ന കെ രാധാകൃഷ്ണന്‍ ആണ് മുഖ്യമന്ത്രിക്ക് തൊട്ടടുത്ത് രണ്ടാമത്തെ സീറ്റില്‍ ഇരുന്നിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് തൊട്ടടുത്ത് ഇരിപ്പിടത്തില്‍ രണ്ടാമനായി ധനമന്ത്രി കെ എന്‍ ബാലഗോപാലും മൂന്നാമതായി റവന്യൂ മന്ത്രി കെ രാജനും എത്തി. പുതുതായി മന്ത്രിയായി ചുമതലയേറ്റ ഒ ആര്‍ കേളുവിന് രണ്ടാം നിരയിലാണ് ഇരിപ്പിടം നല്‍കിയിട്ടുള്ളത്. ജീവാനന്ദം നിര്‍ബന്ധിത പദ്ധതിയല്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ പറഞ്ഞു. ഇന്‍ഷുറന്‍സ് പരിരക്ഷയാണ്. ഇതില്‍ പഠനം നടത്തിവരുന്നുവെന്നും ധനമന്ത്രി അറിയിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിരമിച്ച ശേഷം നിശ്ചിത തുക നല്‍കാന്‍ ഉദ്ദേശിക്കുന്ന ജീവാനന്ദം ആന്വിറ്റി പദ്ധതിക്ക് എതിരെ സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സില്‍ രംഗത്തെത്തിയിരുന്നു.
കത്തിക്കരിഞ്ഞ ചോദ്യപേപ്പറിൽ നീറ്റ് പരീക്ഷയിലെ 68 ചോദ്യങ്ങൾ; ഇ.ഡി അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതി
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ന്നതിന് സിബിഐ അന്വേഷണ സംഘത്തിന് നിര്‍ണായക തെളിവ് നല്‍കി ബീഹാര്‍ പൊലീസ്. 68 ചോദ്യ പേപ്പര്‍ കത്തിച്ച നിലയില്‍ കണ്ടെത്തി. ജാര്‍ഖണ്ഡിലെ ഒയാസിസ് സ്‌കൂള്‍ എന്ന കേന്ദ്രത്തിലെ പേപ്പറുകളാണ് ചോര്‍ന്നതെന്നാണ് സ്ഥിരീകരണം. ഇതുസംബന്ധിച്ച തെളിവുകളാണ് കൈമാറിയത്. അതേസമയം, നീറ്റ് യുജി പരീക്ഷ പേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ സംഘം അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഹസാരിബാഗിലെ പരീക്ഷ കേന്ദ്രമായ സ്‌കൂളില്‍ നിന്നാണ് ബിഹാറിലേക്ക് ചോദ്യപേപ്പര്‍ ചോര്‍ന്നതെന്ന വിവരമാണ് നിലവില്‍ സിബിഐ കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ പങ്കാളിയായ ഒരു അധ്യാപകന്‍ അടക്കമുള്ളവരെ ചോദ്യം ചെയ്യലിനായി സിബിഐ കസ്റ്റഡിയില്‍ എടുത്തെന്നാണ് വിവരം.
ഐഎസ്‌ആര്‍ഒ ഉദ്യോഗസ്ഥ ചമഞ്ഞ് ഹണി ട്രാപ്പ്; പിടിയിലായ യുവതി പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വ്യാജ പരാതി നല്‍കി
കാസര്‍ഗോഡ് മേല്‍പ്പറമ്ബില്‍ ഐഎസ്‌ആര്‍ഒ ഉദ്യോഗസ്ഥ ചമഞ്ഞ് ഹണി ട്രാപ്പ് നടത്തിയ കേസില്‍ പിടിയിലായ യുവതി പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വ്യാജ പരാതി നല്‍കി. കൊമ്ബനടുക്കം സ്വദേശിയായ ശ്രുതി ചന്ദ്രശേഖര്‍, തനിക്കെതിരെ കേസെടുക്കുന്ന ഉദ്യോഗസ്ഥരെ സ്ത്രീ പീഡന കേസുകളില്‍ പ്രതിയാക്കാനും ശ്രമം നടത്തി. യുവതിയുടെ കള്ളത്തരങ്ങള്‍ കയ്യോടെ പിടിച്ചതോടെയാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വ്യാജ പരാതി നല്‍കിയിരിക്കുന്നത്. യുവതി നല്‍കിയ പരാതി വ്യാജമെന്ന് കണ്ടെത്തിയ മേല്‍പ്പറമ്ബ് സ്റ്റേഷനിലെ എസ് ഐയുമായി വഴി വിട്ട ബന്ധമെന്ന് യുവതി പ്രചരിപ്പിച്ചു. യുവതിയ്‌ക്കെതിരെ കേസെടുക്കുന്ന ഉദ്യോഗസ്ഥരെ സ്ത്രീ പീഡന കേസുകളില്‍ പ്രതിയാക്കാനും ശ്രമം നടന്നു. ശ്രുതിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നി ചോദ്യം ചെയ്ത വനിതാ സെല്‍ എസ് ഐ യ്‌ക്കെതിരെയും വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചു. പല പോലീസ് സ്റ്റേഷനുകളിലും യുവതി കാണിച്ചത് വ്യാജ തിരിച്ചറിയല്‍ രേഖകളാണ്. പുല്ലൂര്‍ – പെരിയ സ്വദേശിയായ യുവാവിനെതിരെ മംഗലാപുരത്ത് പീഡനക്കേസ്…