കൈകള്‍ പിന്നില്‍ കെട്ടിയ നിലയില്‍; തിരുവനന്തപുരത്ത് 13 കാരന്റെ മരണത്തില്‍ ദുരൂഹത

തിരുവനന്തപുരം: വെള്ളറടയില്‍ 13 കാരന്റെ മരണത്തില്‍ ദുരൂഹത. കൈകള്‍ പിന്നില്‍ കെട്ടിയ നിലയിലാണ് കുട്ടിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലെ ജനലില്‍ തൂങ്ങി മരിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്.കൈകള്‍ പിന്നില്‍ കെട്ടിയതാണ് ദുരൂഹത സംശയിക്കാൻ കാരണം. വെള്ളറട പൊലീസും ഫോറൻസിക് സംഘവും വീട്ടിലെത്തി വിശദമായ രീതിയില്‍ പരിശോധന ആരംഭിച്ചു. സംഭവത്തെ തുടർന്ന്, വീട്ടുകാരെയും പൊലീസ് ചോദ്യം ചെയ്തു. വിശദമായ പരിശോധനക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുമെന്ന് അധികൃതർ അറിയിച്ചു. ഇന്ന് രാവിലെയാണ് 13 കാരനായ അഖിലേഷിനെ മുറിക്കുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

കയ്യില്‍ തീ കത്തിച്ച്‌ സാഹസികമായി ഓട് പൊട്ടിക്കല്‍; നടൻ വിജയ്യുടെ പിറന്നാള്‍ ആഘോഷത്തിനിടെ പൊള്ളലേറ്റ് കുട്ടിക്ക് ഗുരുതര പരുക്ക്; ആഘോഷം ഒഴിവാക്കണമെന്ന് വിജയ് അഭ്യര്‍ത്ഥിച്ചിട്ടും കൂട്ടാക്കാതെ ആരാധകര്‍

ചെന്നൈ: നടൻ വിജയ്യുടെ പിറന്നാളാഘോഷത്തിനിടെ പൊള്ളലേറ്റ് കുട്ടിക്ക് ഗുരുതര പരുക്ക്. അൻപതാം പിറന്നാളാഘോഷത്തിന്റെ ഭാഗമായി കയ്യില്‍ തീ കത്തിച്ച്‌ സാഹസികമായി ടൈല്‍സ് പൊട്ടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വിജയുടെ രാഷ്ട്രീയപാർട്ടിയായ തമിഴ്‌നാട് വെട്രി കഴകത്തിന്റെ ചെന്നൈ സബർബൻ എക്‌സിക്യൂട്ടീവാണ് ആഘോഷം സംഘടിപ്പിച്ചത്. ചെന്നൈയിലെ നീലങ്കരൈയിലായിരുന്നു ആഘോഷം. സ്റ്റേജില്‍ നടന്ന സാഹസിക പ്രകടനത്തിനെ കുട്ടിയുടെ കയ്യിലെ തീ ദേഹത്തേക്ക് പടരുകയായിരുന്നു. കുട്ടിക്കു പുറമെ തമിഴക വെട്രി കഴകത്തിന്റെ ഭാരവാഹിക്കും പൊള്ളലേറ്റിട്ടുണ്ട്. കള്ളക്കുറിച്ചിയില്‍ 50 പേരുടെ മരണത്തിനിടയാക്കിയ വിഷമദ്യ ദുരന്തത്തില്‍പെട്ടവരെ സഹായിക്കണമെന്ന് അഭ്യർത്ഥിച്ച വിജയ് ജന്മദിനാഘോഷം ഒഴിവാക്കണമെന്ന് പാർട്ടി അണികളോട് അഭ്യർത്ഥിച്ചിരുന്നു. എന്നാല്‍ വലിയ ആഘോഷ പരിപാടികളാണ് വെട്രി കഴകത്തിന്റെയും ആരാധകരുടെയും നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചിരിക്കുന്നത്.

കളളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ 55 മരണം; ഇന്നലെയും ഇന്നുമായി 2 പേര്‍ കൂടി മരിച്ചു

ചെന്നൈ: കള്ളക്കുറിച്ചിയിലെ വ്യാജമദ്യ ദുരന്തത്തില്‍ ഇന്നലെ വൈകിട്ടും ഇന്ന് പുലർച്ചെയുമായി രണ്ട് പേരുകൂടി മരിച്ചു. ഇപ്പോള്‍ മരണം 55 ആയി. ജില്ലാ കളക്ടർ അല്പസമയത്തിനകം ആശുപത്രിയില്‍ എത്തും. ദുരന്തം നിസ്സാരമല്ലെന്നും അന്വേഷണ റിപ്പോർട്ടുകള്‍ പൂഴ്ത്തി സർക്കാരിന് രക്ഷപ്പെടാനാകില്ലെന്നും രൂക്ഷവിമർശനമുയർത്തിയ മദ്രാസ് ഹൈക്കോടതി അടുത്ത ബുധനാഴ്ചയ്ക്കുള്ളില്‍ വിശദമായ സത്യവാങ്മൂലം നല്‍കാൻ ഉത്തരവിട്ടിട്ടുണ്ട്. പ്ലക്കാർഡുകളുമായി നിയമസഭയിലെത്തി നടുത്തളത്തില്‍ പ്രതിഷേധിച്ച അണ്ണാ ഡിഎംകെ അംഗങ്ങളെ സ്പീക്കർ പുറത്താക്കിയെങ്കിലും ചർച്ചയ്ക്ക് തയ്യാറെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ അറിയിച്ചതോടെ തിരിച്ച്‌ വിളിച്ചിട്ടുണ്ട്. സംസ്ഥാനത്തെ നടുക്കിയ വ്യാജമദ്യദുരന്തത്തെച്ചൊല്ലി തമിഴ്നാട് നിയമസഭാ സമ്മേളനത്തിൻറെ രണ്ടാം ദിനം ബഹളത്തില്‍ മുങ്ങിയ കാഴ്ചയാണ് കണ്ടത്. കറുത്ത വസ്ത്രമണിഞ്ഞ് പ്ലക്കാർഡുകളുമായി സഭ തുടങ്ങിയപ്പോള്‍ തന്നെ എത്തിയ അണ്ണാ ഡിഎംകെ എംഎല്‍എമാർ നടുത്തളത്തിലിറങ്ങി ബഹളം വച്ചു. ഇവരെ സ്പീക്കർ പുറത്താക്കി. ജനാധിപത്യത്തിൻറെ കശാപ്പാണ് തമിഴ്നാട്ടില്‍ നടക്കുന്നതെന്നും ഇത് ഹിറ്റ്‍ലറുടെ ഭരണമാണോ എന്നും എടപ്പാടി പളനി…

കളിക്കുന്നതിനിടെ അപകടം; പത്തനംതിട്ടയിൽ രണ്ടു വയസുകാരി കോണിപ്പടിയിൽനിന്ന് വീണു മരിച്ചു

പത്തനംതിട്ട: കോന്നിയിൽ രണ്ടുവയസുകാരി കളിക്കുന്നതിനിടെ വീടിനു പിന്നിലെ കോണിപ്പടിയിൽനിന്ന് വീണു മരിച്ചു. കോന്നി മാങ്കുളം സ്വദേശി ഷെബീർ–സജീന ദമ്പതികളുടെ മകൾ അസ്റ മറിയമാണ് മരിച്ചത്. 11.30ന് ആണ് സംഭവം. കോന്നിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരിച്ചു.

വര്‍ക്കല ക്ലിഫ് സംരക്ഷിച്ചു കൊണ്ടുള്ള ടൂറിസം പദ്ധതികളേ നടപ്പാക്കൂ,റിയാസുമായി ചര്‍ച്ച ചെയ്യും: സുരേഷ് ഗോപി

വർക്കല ക്ലിഫ് സംരക്ഷിച്ചു കൊണ്ടുള്ള ടൂറിസം പദ്ധതികളെ പ്രദേശത്തു നടപ്പാക്കൂ എന്നു കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. മുൻ കേന്ദ്ര മന്ത്രി വി മുരളീധരൻ, ജിയോളജിക്കല്‍ സർവേ ഓഫ് ഇന്ത്യ ജോയിന്റ് ഡയറക്ടർ ഡോക്ടർ അമ്ബിളി എന്നിവരും ഒപ്പമുണ്ടായിരുന്നു. ടൂറിസം മന്ത്രി മുഹമ്മദ്‌ റിയാസും വർക്കലയില്‍ എത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും പിന്നീട് അസൗകര്യം പറഞ്ഞു പിൻമാറിയെന്ന് സുരേഷ് ഗോപി പറഞ്ഞു. റിയാസുമായി വിഷയം ചർച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. വിദഗ്ധ സമിതി റിപ്പോർട്ട് കേന്ദ്രമന്ത്രാലയങ്ങള്‍ക്ക് സമർപ്പിച്ച ശേഷമായിരിക്കും തുടർനടപടികള്‍. വർക്കലയില്‍ അടുത്തിടെ ഇടിഞ്ഞ കുന്നുകള്‍ സന്ദർശിച്ച ശേഷമായിരുന്നു പ്രതികരണം. ജിയോളജിക്കല്‍ സർവേ ഓഫ് ഇന്ത്യ ഭൗമ പൈതൃക പ്രദേശമായി പ്രഖ്യാപിച്ച പ്രദേശമാണ് വർക്കല പാപനാശം ബീച്ചിനോട് ചേർന്ന നാലേക്കർ വരുന്ന കുന്നുകള്‍. മണ്ണിന്റെ സവിശേഷത കണക്കിലെടുത്തു ഇവിടെ സ്ഥിരമായുള്ള കെട്ടിട നിർമാണങ്ങള്‍ അനുവദിക്കരുതെന്ന് 2014 ല്‍ തന്നെ ജിഎസ്‌ഐ…

നീറ്റ് ക്രമക്കേട്:ഒരാള്‍ അറസ്റ്റില്‍, മുഖ്യ പ്രതി നേപ്പാളിലേയ്ക്ക് കടന്നു,ചോദ്യപേപ്പര്‍ ചോര്‍ന്നത് ജാര്‍ഖണ്ഡില്‍ നിന്ന്

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷക്രമക്കേടുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍. ജാര്‍ഖണ്ഡില്‍ നിന്നാണ് പ്രതി അറസ്റ്റിലായത്. അതേസമയം, കേസിലെ മുഖ്യ പ്രതി സഞ്ജീവ് മുഖിയ നേപ്പാളിലേക്ക് കടന്നതായി പൊലീസ് അറിയിച്ചു. ജാര്‍ഖണ്ഡിലെ ഹസാരി ബാഗില്‍ നിന്നാണ് ചോദ്യപ്പേപര്‍ ചോര്‍ന്നതെന്നാണ് വിവരം. അതിനിടെ, നീറ്റ് ചോദ്യപേപ്പറിന് വിലയിട്ടത് 40 ലക്ഷമാണെന്ന മൊഴി പുറത്തുവന്നു. അറസ്റ്റിലായ വിദ്യാര്‍ത്ഥി ആയുഷിന്റെ പിതാവാണ് മൊഴി നല്‍കിയത്. ഇടനിലക്കാരന്‍ സിങ്കന്ദര്‍ പ്രസാദാണ് പണം ആവശ്യപ്പെട്ടതെന്നും പരീക്ഷ പാസായാല്‍ പണം നല്‍കണമെന്നായിരുന്നു ആവശ്യമെന്നും മൊഴിയില്‍ പറയുന്നു.അതേസമയം, നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് ബീഹാര്‍ പൊലീസ്. കേസിലെ മുഖ്യ കണ്ണിയായ സഞ്ജീവ് മുഖിയക്കായി തെരച്ചില്‍ പൊലീസ് തുടരുകയാണ്. ഇയാളുടെ മകന്‍ നിലവില്‍ ബീഹാര്‍ പിഎസ്‌സി ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ജയിലിലാണ്. സഞ്ജീവിന്റെ നേതൃത്വത്തിലുള്ള സംഘം നേരത്തെയും സമാനമായ തട്ടിപ്പ് നടത്തിയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

വളാഞ്ചേരിയില്‍ വിവാഹിതയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി

വളാഞ്ചേരിയില്‍ വിവാഹിതയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. വീട്ടില്‍ അതിക്രമിച്ച്‌ കടന്ന് മൂന്നംഗ സംഘം ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ പരാതില്‍ പൊലീസ് കേസെടുത്തു. സംഭവത്തിന് പിന്നാലെ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേസില്‍ വളാഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു. മൂന്ന് ദിവസം മുമ്ബ് രാത്രിയിലായിരുന്നു ആക്രമണം എന്നാണ് പരാതി. പ്രതികളെ കുറിച്ച്‌ കൃത്യമായ വിവരം യുവതി പൊലീസിന് നല്‍കിയെന്നാണ് സൂചന. രണ്ട് പേരെ പൊലീസ് തിരിച്ചറിഞ്ഞതായാണ് ലഭിക്കുന്ന വിവരം.

ബന്ധുവീട്ടില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു

ബന്ധുവീട്ടിലെ കുളിമുറിയില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു. വളയം ചുഴലി വട്ടച്ചോല നിരവുമ്മല്‍ ശ്രീലിമ (23) ആണ് മരിച്ചത്. കൈവേലി ടൗണിന് അടുത്ത് താമസിക്കുന്ന ബന്ധുവിന്റെ വീട്ടിലെ കുളിമുിയിലാണ് ഇവരെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. വെന്റിലേറ്ററിലായിരുന്ന യുവതി വെള്ളിയാഴ്ച വൈകീട്ടോടെയാണ് മരിച്ചത്. ടീച്ചര്‍ ട്രെയ്‌നിങ് കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷം പിഎസ്സി പരീക്ഷയ്ക്കുള്ള പരിശീലനത്തിലായിരുന്നു.