മന്ത്രി കെ രാധാകൃഷ്ണന്‍ രാജിവച്ചു

തിരുവനന്തപുരം: മന്ത്രി കെ രാധാകൃഷ്ണന്‍ രാജിവച്ചു. ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയന് രാജിസമര്‍പ്പിച്ചു. ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് രാജി. നിയമസഭാംഗത്വം രാജിവച്ചുകൊണ്ടുള്ള കത്ത് സ്പീക്കര്‍ എഎന്‍ ഷംസീറിനും നല്‍കും. ആലത്തൂര്‍ മണ്ഡലത്തില്‍ നിന്നാണ് രാധാകൃഷ്ണന്‍ ലോക്‌സഭയിലെത്തിയത്. ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ സിപിഎം വിജയിച്ച ഏക മണ്ഡലം കൂടിയാണ് ആലത്തൂര്‍. സിറ്റിങ് എംപിയായിരുന്ന കോണ്‍ഗ്രസിന്റെ രമ്യ ഹരിദാസിനെയാണ് സിപിഎം സ്ഥാനാര്‍ത്ഥിയായിരുന്ന രാധാകൃഷ്ണന്‍ തോല്‍പ്പിച്ചത്. രാധാകൃഷ്ണന്‍ നിയമസഭാംഗത്വം രാജിവെക്കുന്നതോടെ ചേലക്കരയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കും. കോണ്‍ഗ്രസ് രമ്യ ഹരിദാസിനെ ചേലക്കരയില്‍ പരിഗണിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. രാധാകൃഷ്ണന് പകരം മന്ത്രി ആരെന്നത് സിപിഎം നേതൃയോഗത്തില്‍ തീരുമാനമെടുത്തേക്കും.

ദിസ് ഈസ് സൗത്ത് സ്ട്രാറ്റജി ! അമേത്തി ഒഴിവാക്കി കന്നി അങ്കം ദക്ഷിണേന്ത്യയില്‍; ചുരം കയറിയെത്തുന്ന പ്രിയങ്കയുടെ ലക്ഷ്യം വയനാട് മാത്രമല്ല

കല്‍പ്പറ്റ: ജൂണ്‍ നാലിന് ഫലം പുറത്തുവന്നപ്പോള്‍ രാഹുല്‍ ഗാന്ധി മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും തിളക്കമാർന്ന ജയം. ഇതോടെ വയനാട് ഉപേക്ഷിക്കുമെന്ന് കോണ്‍ഗ്രസ് ക്യാമ്ബുകള്‍ക്ക് ധാരണയുണ്ടായിരുന്നു. ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസ് നേടിയെടുത്ത വിജയത്തിന് രാഹുല്‍ റായ്ബറേലി നിലനിർത്തേണ്ടത് അത്യാവശ്യമാണെന്ന് പാർട്ടിയിലെ അണികള്‍ക്ക് പോലും അറിയാം. എന്നാല്‍ സസ്‌പെൻസുകള്‍ നിറച്ച്‌ ഇന്നെലയാണ് രാഹുല്‍ വയനാട് ഒഴിയുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തത്. ഇതോടൊപ്പം സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി തനിക്ക് പകരക്കാരിയായി വയനാട്ടില്‍ ഉണ്ടാവുമെന്ന് രാഹുല്‍ പ്രഖ്യാപിച്ചു. 2024 ലോക്‌സഭ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി ചർച്ചകള്‍ക്കിടെ താൻ മത്സരരംഗത്തുണ്ടാവില്ലെന്ന് പ്രിയങ്ക പറയാതെ പറഞ്ഞിരുന്നു. ഇനി മത്സരിക്കുന്നുണ്ടെങ്കില്‍ കുടുംബവുമായി ഏറ്റവും അടുത്ത അമേത്തിയിലായിരിക്കുമെന്നാണ് എല്ലാവരും കരുതിയിരുന്നു. എന്നാല്‍ എല്ലാ പ്രതീക്ഷകളും തെറ്റിച്ച്‌ പ്രിയങ്കയുടെ ചുരം കയറിയുള്ള വരവ് വയനാട് മാത്രം പിടിക്കാനാണോ? കോണ്‍ഗ്രസ് ഏത് സ്ഥാനാർത്ഥിയെ മത്സരിപ്പിച്ചാല്‍ വിജയം ഉറപ്പാക്കുന്ന വയനാട്ടില്‍ എന്തുകൊണ്ട്…

ഡ്രൈവിങ് പഠിക്കുന്നതിനിടെ കാർ 300 മീറ്റർ താഴ്ച്ചയിലേക്കു വീണു; യുവതിക്ക് ദാരുണാന്ത്യം

റീല്‍സ് ചിത്രീകരിക്കുന്നതിനിടെ കാർ കോക്കയിലേക്ക് മറിഞ്ഞ് യുവതി മരിച്ചു. മഹാരാഷ്ട്രയിലെ ഔറംഗബാദില്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടം നടന്നത്. 23 കാരിയായ ശ്വേത സൂര്‍വാസെയാണ് മരിച്ചത്. റിവേഴ്‌സ് ഗിയറില്‍ ആണെന്നറിയാതെ അബദ്ധത്തില്‍ ആക്‌സിലറേറ്ററില്‍ ചവിട്ടിയതോടെ കാർ പിന്നിലോട്ട് സഞ്ചരിച്ച്‌ കൊക്കയിലോട്ടു മറിയുകയായിരുന്നു. യുവതിക്ക് കാർ ഓടിക്കാൻ അറിയില്ലായിരുന്നു എന്നും പോലീസ് പറഞ്ഞു. യുവതി കാർ ഓടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അവരുടെ സുഹൃത്തായ ശിവരാജ് മുലെ പകർത്തുന്നതിനിടെയാണ് അപകടം സംഭവിച്ചത്. യുവതി അപകടത്തില്‍പ്പെടുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ശ്വേത കാറുമായി പിന്നിലോട്ട് നീങ്ങുന്നതും വീഡിയോയില്‍ കാണാം. തുടർന്ന് അപ്രതീക്ഷിതമായി വാഹനം പാറക്കെട്ടിനരികിലേക്ക് വേഗത്തില്‍ സഞ്ചരിക്കുകയും സുഹൃത്ത് നിലവിളിച്ച്‌ ഓടുകയും ചെയ്യുന്നുണ്ട്. ” ശ്വേത ആദ്യമായി കാർ ഓടിക്കുമ്ബോഴാണ് അപകടം സംഭവിച്ചത്. കാർ റിവേഴ്‌സ് ഗിയറിലിരിക്കുമ്ബോള്‍ യുവതി അബദ്ധത്തില്‍ ആക്‌സിലറേറ്റർ ചവിട്ടുകയായിരുന്നു. തുടർന്ന് വാഹനം പിന്നിലേക്ക് തെന്നി ക്രാഷ് ബാരിയർ…

കാക്കനാട് ഡിഎല്‍എഫ് ഫ്‌ലാറ്റിലെ ഭക്ഷ്യവിഷബാധ:ഇ-കോളി അണുബാധ ഫ്ലാറ്റിലെ 350 പേര്‍ ചികിത്സ തേടി

കൊച്ചി: കാക്കനാടുള്ള ഡിഎല്‍എഫ് ഫ്ലാറ്റില്‍ ഛർദിയും വയറിളക്കവുമായി 350 പേർ ചികിത്സ തേടി. ഇ-കോളി ബാക്ടീരിയ ബാധയെ തുടർന്നാണ് അണുബാധ ഉണ്ടായതെന്നാണ് വിവരം. അഞ്ച് പേരാണ് ചികിത്സയില്‍ തുടരുന്നത്. ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. ആരോഗ്യ വകുപ്പ് ജലസാമ്ബിളുകള്‍ ശേഖരിച്ചു. 15 ടവറുകളിലായി 1268 ഫ്ലാറ്റുകളിലായി 5000ത്തിന് മുകളില്‍ ആളുകള്‍ ഇവിടെ താമസിക്കുന്നുണ്ട്. ഫ്ലാറ്റിലെ കിണറുകള്‍, മഴവെള്ളം, ബോർവെല്‍, മുനിസിപ്പല്‍ ലൈൻ തുടങ്ങിയവയാണ് ഫ്ലാറ്റിലെ പ്രധാന ജല സ്രോതസുകള്‍. വയില്‍ ഏതില്‍ നിന്നാണ് രോഗം പടർന്നതെന്നത് ഇനിയും കണ്ടെത്തേണ്ടതുണ്ട്. നിലവില്‍ ഈ സ്രോതസുകള്‍ എല്ലാം അടച്ച്‌ ടാങ്കർ വഴി വെള്ളം എത്തിച്ചാണ് ഫ്ലാറ്റിലെ ജല ഉപയോഗം നടത്തുന്നത്. ആരോഗ്യ വകുപ്പ് സ്ഥലത്തെത്തി ജല സാമ്ബിളുകള്‍ ശേഖരിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ പരിശോധനകളും ക്ലോറിനേഷൻ അടക്കമുള്ള നടപടികളും ഉണ്ടാകും.

‘കോണ്‍ഗ്രസിനെയും അണികളെയും വഞ്ചിച്ചു, ടി എന്‍ പ്രതാപന്‍ ആര്‍എസ്‌എസ് ഏജന്റ്’; തൃശ്ശൂരില്‍ പോസ്റ്റര്‍

തൃശൂര്‍: മുന്‍ എംപി ടി എന്‍ പ്രതാപനെതിരെ ഡിസിസി ഓഫീസിന്റെ മതിലിലും പ്രസ് ക്ലബ് പരിസരത്തും പോസ്റ്റര്‍. പ്രതാപന്‍ കോണ്‍ഗ്രസിനെയും അണികളെയും വഞ്ചിച്ചു, പാര്‍ട്ടിയെ ഒറ്റുകൊടുത്ത ആര്‍എസ്‌എസ് സംഘപരിവാര്‍ ഏജന്റാണ് ടി എന്‍ പ്രതാപന്‍ തുടങ്ങിയ കാര്യങ്ങളാണ് പോസ്റ്ററുകളില്‍ ഉള്ളത്. തൃശൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പരാജയത്തില്‍ പ്രതാപനെതിരെ അച്ചടക്ക നടപടിയെടുക്കണമെന്നാണ് ആവശ്യം. സേവ് കോണ്‍ഗ്രസ് ഫോറത്തിന്‍റെ പേരിലാണ് പോസ്റ്ററുകള്‍. പരസ്യപ്രതികരണങ്ങള്‍ നടത്തുന്നതിനും ഡിസിസി മതിലില്‍ പോസ്റ്റര്‍ ഒട്ടിക്കുന്നതിനും നിലവില്‍ വിലക്കുണ്ട്. ഈ വിലക്ക് ലംഘിച്ചാണ് പോസ്റ്ററുകള്‍ പതിപ്പിച്ചിരിക്കുന്നത്. തൃശ്ശൂരിലെ കോണ്‍ഗ്രസിന്റെ തോല്‍വിയില്‍ വി കെ ശ്രീകണ്ഠന്‍ എംപിയുടെ നേതൃത്വത്തില്‍ അന്വേഷണ കമ്മീഷന്‍ സിറ്റിംഗ് നടത്താനിരിക്കെയാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. അതേസമയം തൃശൂരിലെ തോല്‍വി പഠിക്കാന്‍ കെ സി ജോസഫ് ഉപസമിതി ഇന്ന് ജില്ലയിലെത്തും. രാവിലെ മുതിര്‍ന്ന നേതാക്കളുമായി ജില്ലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യും. ഉച്ചയ്ക്ക് ശേഷം ഭാരവാഹികളുടെ പരാതി…

പുനലൂരില്‍ ഇടിമിന്നലേറ്റ് രണ്ട് തൊഴിലാളികള്‍ മരിച്ചു; അപകടം ഉച്ചയ്‌ക്ക് 12 മണിയോടെ, കൊച്ചിയില്‍ ഇടിമിന്നലേറ്റ് മത്സ്യത്തൊഴിലാളിക്ക് പരിക്ക്

കൊല്ലം: പുനലൂർ മണിയാറില്‍ ഇടിമിന്നലേറ്റ് തൊഴിലാളികള്‍ മരിച്ചു. മണിയാർ സ്വദേശികളായ രജനി (45 ) സരോജം 42 എന്നിവരാണ് മരിച്ചത്. ജോലിക്കിടെയാണ് അപകടം ഉണ്ടായത്. 12 മണിയോടെയാണ് അപകടം ഉണ്ടായത്. ഉടനെ നാട്ടുകാർ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സ്വകാര്യ വ്യക്തിയുടെ പറമ്ബില്‍‌ ജോലി ചെയ്യുന്നതിനിടെയാണ് ഇടമിന്നലേറ്റത്. ഇരുവരുടെയും മൃതദേഹങ്ങള്‍ പുനലൂർ താലൂക്ക് ആശുപത്രിയില്‍. മറ്റൊരു സംഭവത്തില്‍ എറണാകുളം പനങ്ങാടിന് സമീപം ചേപ്പനത്ത് ഇടിമിന്നലേറ്റ് മത്സ്യത്തൊഴിലാളിക്ക് പരിക്കേറ്റു. ഇടി മിന്നലില്‍ വള്ളം തകര്‍ന്നു. പരിക്കേറ്റ തോപ്പുംപടി സ്വദേശി സിബി ജോർജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂര്‍ തോട്ടടയില്‍ ഇടിമിന്നലേറ്റ് വീടിന് കേടുപാട്. തോട്ടട സ്വദേശി ഗംഗാധരന്റെ വീടിന്റെ ഭിത്തിക്കും ജനാലയ്‌ക്കുമാണ് ഇടിമിന്നലില്‍ കേടുപാടുണ്ടായത്. ആർക്കും പരിക്കില്ല. പുലര്‍ച്ചെയാണ് വീടിന് ഇടിമിന്നലേറ്റത്. അടുത്ത 5 ദിവസത്തേക്ക് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്.

തലശേരിയില്‍ ബോംബ് പൊട്ടിത്തെറിച്ച്‌ വയോധികൻ മരിച്ചു

കണ്ണൂര്‍: തേങ്ങ പെറുക്കാന്‍ പോയ വയോധികൻ ബോംബ് പൊട്ടിത്തെറിച്ച്‌ മരിച്ചു. എരഞ്ഞോളി കുടത്തളം സ്വദേശി വേലായുധന്‍ (75) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. തേങ്ങ പെറുക്കാന്‍ വീടിനോട് ചേര്‍ന്നുള്ള പറമ്ബിലേക്ക് പോയപ്പോള്‍ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ബോംബ് ആണെന്ന് അറിയാതെ തുറന്നപ്പോഴാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. തലശേരി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. എങ്ങനെയാണ് പറമ്ബില്‍ ബോംബ് വന്നതടക്കം അന്വേഷിക്കുമെന്നും പോലീസ് അറിയിച്ചു.

ആര്‍ടിഒ നിര്‍ദ്ദേശിച്ചു;സഞ്ജു ടെക്കിയുടെ 9 വീഡിയോകള്‍ യൂട്യൂബ് നീക്കം ചെയ്തു

ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർടിഒ നിർദ്ദേശിച്ചതിനെ തുടർന്ന് വ്ലോഗർ ആയ സഞ്ജു ടെക്കിയുടെ വീഡിയോകള്‍ യൂട്യൂബ് നീക്കം ചെയ്തു. നിയമലംഘനങ്ങള്‍ അടങ്ങിയ 9 വീഡിയോകളാണ് യൂട്യൂബ് നീക്കം ചെയ്തത്. ആലപ്പുഴ ഇൻഫോഴ്സ്മെന്റ് ആർടിഒ നിയമലംഘനങ്ങള്‍ അടങ്ങിയ വീഡിയോകള്‍ നീക്കം ചെയ്യണമെന്ന് കാണിച്ച്‌ യൂട്യൂബിന് കത്ത് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. കാറില്‍ സ്വിമ്മിംഗ് പൂള്‍ ഉണ്ടാക്കി അപകടകരമായ രീതിയില്‍ യാത്ര ചെയ്യുകയും വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്യുകയും ചെയ്ത സഞ്ജുവിന്റെ പ്രവർത്തിയില്‍ സഞ്ജുവിനെതിരെ പോലീസ് കേസെടുക്കുകയും നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. യൂട്യൂബില്‍ സഞ്ജു അപ്‌ലോഡ് ചെയ്ത വീഡിയോകള്‍ വിശദമായി പരിശോധിച്ചതിനുശേഷം മോട്ടോർ വാഹന വകുപ്പ് നല്‍കിയ അറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് നിയമ ലംഘനങ്ങള്‍ അടങ്ങിയ ഒൻപത് വീഡിയോകള്‍ യൂട്യൂബ് നീക്കം ചെയ്തത്. നേരത്തെ തുടർച്ചയായി ഗതാഗത നിയമങ്ങള്‍ ലംഘിച്ചെന്ന് കാണിച്ച്‌ സഞ്ജുവിന്റെ ഡ്രൈവിംഗ് ലൈസൻസ് ആജീവനാന്തം മോട്ടോർ വാഹന വകുപ്പ് റദ്ദാക്കിയിരുന്നു.…

വാര്‍ത്തകള്‍ ശരിയല്ല:മത്സര രംഗത്തേക്ക് ഉടനെയില്ല, പ്രചാരണത്തില്‍ ശക്തമായി യുഡിഎഫിനൊപ്പമുണ്ടാകും: രമേഷ് പിഷാരടി

പാലക്കാട്: നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി നടന്‍ രമേഷ് പിഷാരടി. മത്സര രംഗത്തേക്ക് ഉടനെയില്ലെന്നും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ശക്തമായി യുഡിഎഫിനൊപ്പമുണ്ടാകുമെന്നും പിഷാരടി പ്രതികരിച്ചു. പാലക്കാട് മണ്ഡലത്തില്‍ രമേഷ് പിഷാരടി കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയാകുമെന്ന റിപ്പോര്‍ട്ടിന് പിന്നാലെ ഫേസ്ബുക്കിലൂടെയാണ് വിശദീകരണം. നിയമസഭ ഉപതിരഞ്ഞെടുപ്പ്, മത്സര രംഗത്തേക്ക് ഉടനെയില്ല. എന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപെട്ടു വരുന്ന വാര്‍ത്തകള്‍ ശരിയല്ല. പാലക്കാട്, വയനാട്, ചേലക്കര.. പ്രവര്‍ത്തനത്തിനും, പ്രചരണത്തിനും ശക്തമായി യുഡിഎഫിന് ഒപ്പമുണ്ടാവും’, പിഷാരടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. പാലക്കാടും ചേലക്കരയിലും വയനാട്ടിലും ഉപതിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ സജീവമാണ്. ഇതിനിടെയാണ് പാലക്കാട് മണ്ഡലത്തില്‍ കോണ്‍ഗ്രസിന് സര്‍പ്രൈസ് സ്ഥാനാര്‍ത്ഥി വരുമെന്ന വിവരങ്ങള്‍ പുറത്തുവന്നത്. പാലക്കാട് സ്വദേശി കൂടിയായ പിഷാരടിക്കാണ് സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രഥമ പരിഗണനയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു

വോട്ടുഷെയര്‍ കൂട്ടുന്ന പതിവ് ഇത്തവണയും ശോഭ തെറ്റിച്ചില്ല ; പാലക്കാട് ഉപതെരഞ്ഞെടുപ്പിലേക്ക് ബിജെപി പരിഗണിക്കുന്നു

പാലക്കാട്: എവിടെ മത്സരിച്ചാലും വോട്ടുഷെയര്‍ കൂട്ടിയെടുക്കുന്ന പതിവില്‍ ബിജെപിയുടെ വിശ്വസ്ത സ്ഥാനാര്‍ത്ഥിയായി മാറിയിരിക്കുന്ന ശോഭാ സുരേന്ദ്രനെ പാലക്കാട് ഉപതെരഞ്ഞെടുപ്പിലും ഇറക്കാന്‍ ആലോചന. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ മത്സരിച്ചതിന് തൊട്ടുപിന്നാലെ ശോഭാ സുരേന്ദ്രനെ പാലക്കാടും പരീക്ഷിച്ചേക്കുമെന്നാണ് സൂചനകള്‍. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ നിയമസഭാ സീറ്റുകളില്‍ പാലക്കാട് എണ്ണിയപ്പോള്‍ ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. പാലക്കാട് നഗരസഭയില്‍ എന്‍ഡിഎ മുന്നിലെത്തുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങള്‍ ഉപതെരഞ്ഞെടുപ്പിലേക്ക് ബിജെപിയുടെ ആത്മവിശ്വാസം കൂട്ടിയിരിക്കുകയാണ്. ഇതിനൊപ്പം നില്‍ക്കുന്നിടത്തെല്ലാം വ്യക്തിപ്രഭാവം കൂട്ടിയെടുക്കുന്ന ശോഭാ സുരേന്ദ്രന്‍ മത്സരിച്ചാല്‍ വിജയം നേടുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി. ലോക്‌സഭയില്‍ ആലപ്പുഴയില്‍ മത്സരിച്ച ശോഭാ സുരേന്ദ്രന്‍ ബിജെപി വോട്ടുകള്‍ 11.08 ശതമാനം കൂട്ടിയിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കഴക്കൂട്ടത്തും അതിന് മുമ്ബ് ആറ്റിങ്ങലില്‍ നിന്നും ലോക്‌സഭയിലേക്ക് മത്സരിച്ചപ്പോഴും ശോഭാ സുരേന്ദ്രന്‍ വോട്ടു കൂട്ടിയെടുക്കുന്ന പതിവ് തെറ്റിച്ചിരുന്നില്ല. അതേസമയം ലോക്‌സഭയിലേക്ക് പാലക്കാട് നിന്നും മത്സരിച്ച…