പശ്ചിമ ബംഗാളിലെ ട്രെയിൻ അപകടം: ലോക്കൊ പൈലറ്റടക്കം അഞ്ച് പേര്‍ മരിച്ചു; നിരവധിപേര്‍ക്ക് പരിക്ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുഡില്‍ കാഞ്ചന്‍ജംഗ എക്സ്പ്രസും ഗുഡ്‌സ് ട്രെയിനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേർ മരിച്ചതായി റിപ്പോർട്ട്. 25-ഓളം പേർക്ക് പരിക്കുണ്ട്. തിങ്കളാഴ്ച രാവിലെ 9.30 ഓടെയായിരുന്നു അപകടം. അസമിലെ സില്‍ച്ചാറില്‍ നിന്ന് കൊല്‍ക്കത്തയിലെ സീല്‍ഡയിലേക്ക് പോവുകയായിരുന്ന കാഞ്ചൻജംഗ എക്‌സ്‌പ്രസ് ന്യൂ ജല്‍പായ്‌ഗുഡിക്ക് സമീപമുള്ള രംഗപാണി സ്‌റ്റേഷന് സമീപമെത്തിയപ്പോള്‍ പിന്നില്‍ നിന്ന് ഗുഡ്‌സ് ട്രെയിൻ ഇടിക്കുകയായിരുന്നു. രണ്ട് ബോഗികള്‍ പാളം തെറ്റി. രക്ഷാപ്രവർത്തനത്തിനായി ദുരന്തനിവാരണ സേന, പോലീസ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ടെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനർജി അറിയിച്ചു. പരിക്കേറ്റവർക്ക് ഉടൻ ചികിത്സ ലഭ്യമാക്കുന്നതിനായി ഡോക്ടർമാരുടെ സംഘവും സജ്ജരാണ്. രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുന്നതായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. റെയില്‍വേ, എൻ.ഡി.ആർ.എഫ്, എസ്.ഡി.ആർ.എഫ് സംഘങ്ങളും ഏകോപനത്തോടെ പ്രവർത്തിക്കുന്നു. റെയില്‍വേയുടെ മുതിർന്ന ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. ബംഗാളിലെ പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രമായ ഡാർജിലിങ്ങിലേക്കുള്ള വിനോദസഞ്ചാരികള്‍ ട്രെയിലെ…

ചാരിറ്റി സംഘടനയുടെ പേരില്‍ വീട്ടമ്മമാരെ കബളിപ്പിച്ച്‌ ഒരു കോടി രൂപയോളം തട്ടിയെടുത്ത കേസില്‍ രണ്ടു സ്ത്രീകള്‍ അറസ്റ്റില്‍

കോട്ടയം: ചാരിറ്റി സംഘടനയുടെ പേരില്‍ വീട്ടമ്മമാരെ കബളിപ്പിച്ച്‌ ഒരു കോടി രൂപയോളം തട്ടിയെടുത്ത കേസില്‍ രണ്ടു സ്ത്രീകള്‍ അറസ്റ്റില്‍. ഏറ്റുമാനൂർ പേരൂർ 101 കവല ശങ്കരാമലയില്‍ വീട്ടില്‍ മേരി കുഞ്ഞുമോൻ (63), അയ്മനം ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന കല്‍കൂന്തല്‍ ചേമ്ബളം കിഴക്കേകൊഴുവനാല്‍ വീട്ടില്‍ ജെസി ജോസഫ് (54) എന്നിവരാണ് പിടിയിലായത്. പേരൂർ സ്വദേശിനികളായ വീട്ടമ്മമാരെ സമീപിച്ച്‌ എറണാകുളത്തുള്ള ഒരു ചാരിറ്റി സംഘടന മുഖാന്തരം വിദേശത്തുനിന്ന് തങ്ങള്‍ക്ക് പണം ലഭിക്കുമെന്നും ഇതിലേക്ക് ടാക്സായും സർവീസ്ചാർജായും പണം അടയ്ക്കുന്നതിന് പൈസ തന്നാല്‍ ഇവർക്ക് ലക്ഷക്കണക്കിന് രൂപ കമ്മീഷൻ തരാമെന്നു പറഞ്ഞു വിശ്വസിപ്പിച്ചാണ് ഇരുവരും ചേർന്ന് തട്ടിപ്പ് നടത്തിയത്. ഇതിനിടെ, പണം തിരികെ നല്‍കാതെ കബളിപ്പിച്ചതിനെ തുടർന്ന് വീട്ടമ്മമാർ പോലീസില്‍ പരാതി നല്‍കി. തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം…

‘ഹെറോയിൻ ചെറുകുപ്പികളിലാക്കി ദേഹത്ത് ഒട്ടിച്ച്‌ കേരളത്തിലേക്ക് കടത്തും’; ബീവിയും കൂട്ടാളിയും ഒടുവില്‍ കുടുങ്ങി

കൊച്ചി: ഹെറോയിൻ ചെറുകുപ്പികളിലാക്കി ദേഹത്ത് ഒട്ടിച്ച്‌ കേരളത്തിലേക്ക് കടത്തുന്ന സംഘം പിടിയില്‍. ബംഗാളി ബീവി എന്നറിയപ്പെടുന്ന പശ്ചിമബംഗാള്‍ നോവപാറ മാധവ്പൂർ സ്വദേശിനി ടാനിയ പർവീണ്‍ (18), അസം നൗഗോണ്‍ അബഗാൻ സ്വദേശി ബഹാറുള്‍ ഇസ്ലാം (24) എന്നിവരാണ് പിടിയിലായത്. പ്രതികളില്‍ നിന്ന് 10 ലക്ഷം വിലമതിക്കുന്ന ഓറഞ്ച് ലൈൻ വിഭാഗത്തില്‍പ്പെട്ട 33 ഗ്രാം മുന്തിയ ഇനം ഹെറോയിനും 25 ഗ്രാം കഞ്ചാവും 19,500 രൂപയും കണ്ടെടുത്തു. പിടിയിലാകുമ്ബോള്‍ 100 ഗ്രാം ഹെറോയിൻ വീതം 200 ചെറുകുപ്പികളിലാക്കി ഇടപാടുകാർക്ക് കൈമാറാൻ സൂക്ഷിച്ചിരുന്നു. 550 ഒഴിഞ്ഞകുപ്പികളും ഇവരുടെ കയ്യില്‍ നിന്നും കണ്ടെടുത്തു. രണ്ട് മാസം മുമ്ബ് പിടിയിലായ യുവാവില്‍ നിന്നാണ് പ്രതികളെക്കുറിച്ച്‌ വിവരം ലഭിച്ചത്. തുടർന്ന് സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് സർക്കിള്‍ ഇൻസ്‌പെക്ടർ ജി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ആവശ്യക്കാർക്ക് മയക്കുമരുന്ന് കൈമാറി ഉത്തരേന്ത്യയിലേക്ക് തിരിച്ച്‌…

കേരളത്തില്‍ കൂടുതല്‍ വന്ദേഭാരത് സര്‍വ്വീസ്? ആദ്യം ചെയ്യേണ്ട കാര്യം: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്ക് പറയാനുള്ളത്

തൃശൂരില്‍ നിന്ന് ലോക്‌സഭയിലേക്കു ജയിച്ച്‌, കേന്ദ്ര ടൂറിസം, പെട്രോളിയം സഹമന്ത്രിയായശേഷം ആദ്യമായി മണ്ഡലത്തിലെത്തിയ സുരേഷ്‌ഗോപിക്ക് സംസ്ഥാനത്തിന്റെ വികസനവുമായി ബന്ധപ്പെട്ടുള്ളത് നിരവധി ലക്ഷ്യങ്ങള്‍. കേരളത്തിന്റെ അനന്തമായ ടൂറിസം സാദ്ധ്യതകളെക്കുറിച്ചും ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം കേരളകൗമുദിയോട് മനസു തുറക്കുന്നു: വിനോദസഞ്ചാരസാദ്ധ്യതാ മേഖലകള്‍ കേരളത്തില്‍ ധാരാളമുണ്ട്. ടൂറിസം ഇന്ത്യ എന്നാല്‍ പ്രധാനമന്ത്രിയെ സംബന്ധിച്ചിടത്തോളം അത് കേരളമെന്ന് മനസില്‍ പതിഞ്ഞുപോയി. അതുകൊണ്ടു തന്നെ വലിയ പ്രാധാന്യമുണ്ട്. അതുപോലെ ശ്രദ്ധേയമാണ് ആയുർവേദവും. ആയുഷ് മന്ത്രാലയവുമായി ചേർന്ന് ഗുരുവായൂർ, ഏങ്ങണ്ടിയൂർ, ചാവക്കാട് പ്രദേശങ്ങളെ ഉള്‍പ്പെടുത്തി ആയുർവേദ വിനോദസഞ്ചാര പദ്ധതി ആവിഷ്കരിക്കണമെന്ന ലക്ഷ്യം മനസിലുണ്ട്. ആ തീരദേശത്തെ കണ്ടല്‍വനങ്ങള്‍ സംരക്ഷിച്ചും, കണ്ടല്‍വനങ്ങള്‍ സൃഷ്ടിച്ചും ഒറ്റ ക്ളസ്റ്റർ ആയി വിനോദസഞ്ചാരം സാദ്ധ്യമാക്കാനാകും. അതോടെ ആ മേഖലയിലെ സാധാരണജനങ്ങളുടെ വികസനം തന്നെ സാദ്ധ്യമാകും. കുറേപ്പോർക്ക് തൊഴില്‍ ലഭിക്കും. ചെളിവെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളാണ് പലതും. നികുതി അടയ്ക്കാൻ വേറെ…

മകളെ സല്യൂട്ട് ചെയ്യുന്ന അച്ഛന്‍ ; അഭിമാനം ഈ നിമിഷം

ഈ അച്ഛന്‍ മകള്‍ക്ക് നല്‍കിയ സല്യൂട്ട് അഭിമാനം നിറഞ്ഞതാണ്. തെലങ്കാന സ്റ്റേറ്റ് പൊലീസ് അക്കാദമിയിലെ ഡെപ്യൂട്ടി ഡയറക്ടറായ സൂപ്രണ്ട് ഓഫ് പൊലീസ് എന്‍ വെങ്കരേശ്വരലുവാണ് ആ പിതാവ്. മകളാവട്ടെ, ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസി (ഐഎഎസ്)ലേക്ക് എത്തിയ ഉമ ഹരതി. ഇപ്പോള്‍ തെലങ്കാനയില്‍ ട്രെയിനിങ്ങിലാണ് ഉമ ഹരതി. ഒരു സെമിനാറിനായി ഹരതി തെലങ്കാന സ്റ്റേറ്റ് പൊലീസ് അക്കാദമിയിലെത്തിയപ്പോഴാണ് അപൂര്‍വ്വമായ ആ സംഭവമുണ്ടായത്. അച്ഛന്‍ വെങ്കരേശ്വരലു മകള്‍ ഹരതിയെ സല്യൂട്ട് ചെയ്തതാണ് ആ അപൂര്‍വ്വ നിമിഷം. 2022 ലാണ് ഉമ ഹരതി യുപിഎസ്‌സി സിവില്‍ സര്‍വ്വീസ് പരീക്ഷ വിജയിച്ചത്. മൂന്നാം റാങ്കായിരുന്നു ഹരതിക്ക്. പുറത്തുവരുന്ന വീഡിയോയില്‍ വെങ്കടേശ്വരലു മകള്‍ക്ക് പൂച്ചെണ്ട് നല്‍കുന്നുണ്ട്. പിന്നാലെ സല്യൂട്ട് ചെയ്യുന്നു. ട്രെയിനിങ്ങിന്റെ ഭാഗമായാണ് ഹരതി അക്കാദമിയിലെത്തിയത്. ഫാദേഴ്‌സ് ഡേയുടെ തലേദിവസം ജൂണ്‍ 15നായിരുന്നു ഇത്. സോഷ്യല്‍ മീഡിയയില്‍ ഈ അച്ഛനും മകളും ഇപ്പോള്‍ വൈറലാണ്.

ബംഗാള്‍ പൊലീസ് ഉടന്‍ രാജ്ഭവന്‍ വിടണം; ഉത്തരവ് ഇറക്കി സിവി ആനന്ദബോസ്

കൊല്‍ക്കത്ത: രാജ്ഭവനില്‍ വിന്യസിച്ചിരിക്കുന്ന പൊലീസുകാരോട് ഉടന്‍ സ്ഥലം വിടാന്‍ ഉത്തരവിട്ട് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസ്. രാജ്ഭവനിലെ പൊലീസ് ഔട്ട് പോസ്റ്റ് പൊതുജനങ്ങള്‍ക്കുള്ള ഇടമാക്കിയും അദ്ദേഹം ഉത്തരവിറക്കി. ഇന്നലെ ഗവര്‍ണറെ സന്ദര്‍ശിക്കാനായെത്തിയ ബിജെപി നേതാവ് സുവേന്ദു അധികാരിയെ പൊലീസ് തടഞ്ഞതിന് പിന്നാലെയാണ് ഉത്തരവ്. രാജ്ഭവനിനുള്ളില്‍ വിന്യസിച്ചിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ എത്രയും വേഗം സ്ഥലം ഒഴിയണമെന്നാണ് ഉത്തരവില്‍ പറയുന്നത്. കൂടാതെ രാജ്ഭവന്റെ നോര്‍ത്ത് ഗേറ്റിന് സമീപമുള്ള പൊലീസ് ഔട്ട്‌പോസ്റ്റ് ജന്‍ മഞ്ച് ആക്കി മാറ്റാനും ഗവര്‍ണറുടെ ഉത്തരവില്‍ പറയുന്നു. തെരഞ്ഞടുപ്പിന് പിന്നാലെ തുടര്‍ച്ചയായുണ്ടാകുന്ന തൃണമൂല്‍ പ്രവര്‍ത്തകരുടെ അക്രമണത്തെ കുറിച്ച്‌ അന്വേഷണം ആവശ്യപ്പെട്ടാണ് സുവേന്ദു അധികാരി രാജ്ഭവനില്‍ എത്തിയത്. കൂടിക്കാഴ്ചയ്ക്ക് മുന്‍കൂട്ടി അനുമതിയുണ്ടായിട്ടും അദ്ദേഹത്തെ ബംഗാള്‍ പൊലീസ് തടഞ്ഞതാണ് ഗവര്‍ണറെ ചൊടിപ്പിച്ചത്. ടിഎംസി ആക്രമണം ഭയന്ന് പതിനായിരത്തിലേറെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ബിജെപി ഓഫീസിലാണ് കഴിയുന്നതെന്ന് കഴിഞ്ഞ ദിവസം സുവേന്ദു…

ബംഗാളില്‍ ഉണ്ടായത് വൻ ട്രെയിൻ ദുരന്തം; കാഞ്ചൻജംഗ എക്സ്‌പ്രസും ഗുഡ്‌സ് ട്രെയിനും കൂട്ടിയിടിച്ചു അഞ്ച് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്; നിരവധി യാത്രക്കാര്‍ പാളം തെറ്റിയ ബോഗികളില്‍ കുടുങ്ങി കിടക്കുന്നു; രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നു

കൊല്‍ക്കത്ത: ബംഗാളിലെ ഡാർജിലിങ് ജില്ലയില്‍ കാഞ്ചൻജംഗ എക്സ്‌പ്രസ് ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ചുണ്ടായത് വൻ ദുരന്തം. അഞ്ച് പേർ മരിച്ചതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ടു ചെയ്യുന്നുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഒട്ടേറെ യാത്രക്കാർക്ക് പരുക്കേറ്റതായാണ് വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അസമിലെ സില്‍ചാറില്‍നിന്ന് കൊല്‍ക്കത്തയിലെ സീല്‍ദാഹിലേക്ക് പോകുന്ന കാഞ്ചൻജംഗ എക്സ്‌പ്രസ്, തിങ്കളാഴ്ച രാവിലെ രംഗപാണി സ്റ്റേഷൻ പിന്നിട്ടതിനു പിന്നാലെയാണ് ചരക്കു തീവണ്ടിയുമായി കൂട്ടിയിടിച്ചത്. അപകടത്തില്‍ കാഞ്ചൻജംഗയുടെ രണ്ട് കോച്ചുകളും ചരക്കുവണ്ടിയുടെ ഏതാനും ബോഗികളും പാളം തെറ്റിയിട്ടുണ്ട്. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിവായി വരുന്നതേയുള്ളൂവെന്ന് അധികൃതർ പറഞ്ഞു. റെയില്‍വേ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി അടക്കമുള്ളവർ രക്ഷാപ്രവർത്തനം ത്വരിതപ്പെടുത്താൻ നിർദ്ദേശം നല്‍കി. സിഗ്നല്‍ തെറ്റിച്ചെത്തിയ ചലക്ക് ട്രെയിൻ ഇടിച്ചുകയറിയതാണ് അപകടം ഉണ്ടാകാൻ ഇടയാക്കിയത്.