കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയില്‍ വമ്പൻ ഇടിവ്. ശനിയാഴ്ച (08.06.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 190 രൂപയും പവന് 1520 രൂപയുമാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6570 രൂപയിലും പവന് 52,560 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 150 രൂപയും പവന് 1200 രൂപയും ഇടിഞ്ഞ് ഗ്രാമിന് 5470 രൂപയും പവന് 43,760 രൂപയുമാണ് നിരക്ക്. വെള്ളി വിലയിലും ഇടിവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് മൂന്ന് രൂപ കുറഞ്ഞ് 96 രൂപയായാണ് താഴ്ന്നത്. വെള്ളിയാഴ്ച (07.06.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 30 രൂപയും പവന് 240 രൂപയും കൂടിയിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6760 രൂപയിലും പവന് 54,080 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18…
Day: June 8, 2024
ബിഷപ്പിന്റെ വേഷം കെട്ടി തട്ടിപ്പ്; 81 ലക്ഷം രൂപ തട്ടിയ സംഭവത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍
തൃശൂർ: ബിഷപ്പിന്റെ വേഷം കെട്ടി 81 ലക്ഷം രൂപ തട്ടിയ സംഭവത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. പ്രതിയായ പോള്‍ ഗ്ലാസ്സണെ ചെന്നെയില്‍ നിന്നാണ് തൃശൂർ വെസ്റ്റ് പൊലീസ് പിടികൂടിയത്. സ്റ്റാഫ് ക്വോട്ടയില്‍ വെല്ലൂർ സിഎംസി മെഡിക്കല്‍ കോളജില്‍ അഡ്മിഷൻ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. പടിഞ്ഞാറെ കോട്ടയിലുള്ള ഡോക്ടർ ഡേവിസ് തോമസിൻ്റെ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഡോക്ടറില്‍ നിന്നും 81 ലക്ഷം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. സംഘത്തിലെ 3 പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികള്‍ മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയെന്ന് പൊലീസ് പറഞ്ഞു.
നീറ്റ് പരീക്ഷാ ക്രമക്കേട്; എന്‍ടിഎയോട് വിശദീകരണം തേടി കല്‍ക്കട്ട ഹൈക്കോടതി
നീറ്റ് പരീക്ഷാ ക്രമക്കേട് ആരോപണത്തില്‍ ഇടപെട്ട് കല്‍ക്കട്ട ഹൈക്കോടതി. സംശയം ജനിപ്പിക്കുന്ന ആരോപണങ്ങളാണ് എന്‍ടിഎക്കെതിരെയുള്ളതെന്ന് കോടതി. കൂടുതല്‍ പേര്‍ക്ക് മുഴുവന്‍ മാര്‍ക്ക് ലഭിച്ചതില്‍ ക്രമക്കേടുണ്ടെന്നാണ് ആരോപണം. 67 വിദ്യാര്‍ത്ഥികള്‍ക്കാണ് മുഴുവന്‍ മാര്‍ക്ക് ലഭിച്ചിരുന്നത്. എന്നാല്‍ പരീക്ഷയില്‍ ക്രമക്കേട് നടന്നിട്ടില്ലെന്നാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ വിശദീകരണം. ചില വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ സമയവും പരീക്ഷ എഴുതാനായില്ല. ഇവര്‍ക്ക് ഗ്രേസ് മാര്‍ക്ക് അനുവദിച്ചതിനാലാണ് ഇത്തരത്തില്‍ മാര്‍ക്ക് വന്നതെന്നാണ് എന്‍ടിഎയുടെ വിശദീകരണം. നോര്മലൈസേഷന് മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ഗ്രേസ് മാര്‍ക്ക് അനുവദിച്ചിരിക്കുന്നതെന്നും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ മാര്‍ക്ക് ലഭിച്ചതില്‍ ക്രമക്കേടില്ലെന്നുമാണ് എന്‍ടിഎ വിശദീകരിക്കുന്നത്.
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; 3 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ അറിയിപ്പ്. മൂന്നു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറ!ഞ്ച് അലര്‍ട്ട് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കൂടാതെ ആലപ്പുഴയിലും എറണാംകുളം മുതല്‍ മലപ്പുറം വരെയുള്ള ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യബന്ധനത്തിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരളാ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തെക്കന്‍ തെലങ്കാനയ്ക്ക് മുകളിലായി ഒരു ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്
അങ്കമാലിയില്‍ വീടിന് തീപിടിച്ചു; നാല് പേര്‍ക്ക് ദാരുണാന്ത്യം
എറണാകുളത്ത് വീടിന് തീപിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. അങ്കമാലി പാക്കുളത്താണ് സംഭവം. അച്ഛനും അമ്മയും രണ്ട് കുട്ടികളുമാണ് മരിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് സംശയം. ബിനീഷ് കുര്യന്, അനു മക്കളായ ജോവാന ബിനീഷ്, ജെസ്വിന് ബിനീഷ് എന്നിവരാണ് മരിച്ചത്. തീ പൂര്‍ണ്ണമായും അണച്ചു. രാത്രിയായതിനാല്‍ തീ പടര്‍ന്നുപിടിച്ചത് പ്രദേശവാസികള്‍ അറിഞ്ഞിരുന്നില്ല. പത്രം ഇടാന്‍ എത്തിയ ആളാണ് ആദ്യം വിവരം അറിഞ്ഞത്. പ്രാര്‍ത്ഥിക്കാന്‍ എഴുന്നേറ്റ മാതാവ് കരഞ്ഞുനിലവിളിക്കുകയായിരുന്നു. പുലര്‍ച്ചെ മൂന്നര മണിയോടെയാണ് സംഭവം എന്നാണ് നിഗമനം. വീടിന്റെ മുകള്‍ നിലയിലെ മുറിയിലായിരുന്നു കുടുംബം കിടന്നിരുന്നത്. മാതാവ് താഴത്തെ നിലയിലായതിനാല്‍ രക്ഷപ്പെടുകയായിരുന്നു.