മോദിയെ എൻഡിഎ നേതാവായി തിരഞ്ഞെടുത്തു; കേന്ദ്ര നേതൃത്വത്തിന് വഴങ്ങി സുരേഷ് ഗോപി മന്ത്രിയാകും

ന്യൂഡല്‍ഹി: തുടർച്ചയായി മൂന്നാം തവണയും സർക്കാർ രൂപീകരണത്തിനുള്ള ഒരുക്കങ്ങള്‍ നടക്കവെ യോഗത്തില്‍ നരേന്ദ്ര മോദിയെ നേതാവായി നിർദ്ദേശിച്ച്‌ എൻഡിഎ. മുതിർന്ന ബിജെപി നേതാവും പ്രതിരോധ മന്ത്രിയുമായ രാജ്‌നാഥ് സിങ് ആണ് മോദിയെ എൻഡിഎയുടെ നേതാവായി യോഗത്തില്‍ നിർദ്ദേശിച്ചത്. നിറഞ്ഞ കയ്യടികളോടെയാണ് അംഗങ്ങള്‍ പിന്തുണച്ചത്. അമിത് ഷായും നിതിൻ ഗഡ്കരിയും രാജ്‌നാഥ് സിംഗിന്റെ നിർദ്ദേശത്തെ പിന്താങ്ങി. തുടർന്ന് കയ്യടികളോടെ മോദിയെ നേതാവായി എൻഡിഎ അംഗങ്ങള്‍ അംഗീകരിച്ചു. പാർലമെന്റിലെ സെൻട്രല്‍ ഹാളിലാണ് യോഗം നടന്നത്. മോദിയെ പ്രശംസിച്ചുകൊണ്ട് യോഗത്തില്‍ രാജ്‌നാഥ് സിങ് സംസാരിക്കുകയും ചെയ്തു. തുടർച്ചയായി മൂന്നാം തവണയായി മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുന്നത്. ഞായറാഴ്ചയാണ് മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ. 11.30ഓടെ രാജ്‌നാഥ് സിംഗും അമിത് ഷായും എൻഡിഎ എംപിമാരെ കണ്ടു. തുടർന്ന് യോഗി ആദിത്യനാഥ് ഉള്‍പ്പെടെയുള്ളവർ പാർലമെന്റലെത്തി. എൻഡിഎയുടെ പാർലമെന്ററി പാർട്ടി യോഗം ആരംഭിച്ച്‌ ഉച്ചയ്ക്ക് 12ഓടെയാണ് മോദി…

കോഴിക്കോട് ഓടുന്ന കാറിന് തീപിടിച്ചു; യാത്രക്കാരന്‍ വെന്തുമരിച്ചു

കോഴിക്കോട്: കോന്നാട് ബീച്ചില്‍ ഓടുന്ന കാറിന് തീ പിടിച്ച്‌ ഒരാള്‍ വെന്തുമരിച്ചു. ഉച്ചതിരിഞ്ഞ് 12.15നാണ് സംഭവം. കാറിന് തീപിടിച്ച ഉടന്‍ ആളിപ്പടരുകയായിരുന്നു. ഒരാള്‍ മാത്രമായിരുന്നു കാറിലുണ്ടായിരുന്നത്. തീപിടിച്ച കാര്‍ നിര്‍ത്തിയപ്പോള്‍ സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ രക്ഷിക്കാന്‍ ശ്രമിച്ചു. എന്നാല്‍, സീറ്റ് ബെല്‍റ്റ് കുടങ്ങിപ്പോയതിനാല്‍ ഇയാളെ രക്ഷിക്കാന്‍ സാധിച്ചില്ല. തീ ആളിപ്പടര്‍ന്നതോടെ രക്ഷാശ്രമം ഉപേക്ഷിക്കുകയായിരുന്നു. അഗ്‌നിരക്ഷാ സേന എത്തിയപ്പോഴേക്കും കാര്‍ പൂര്‍ണമായി കത്തിനശിച്ചു. മരിച്ച ആളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുകയാണെന്ന് അഗ്‌നിരക്ഷാ സേന അറിയിച്ചു.

കേരളത്തില്‍ 52 ദിവസം നീളുന്ന ട്രോളിങ് നിരോധനം ജൂണ്‍ 9 മുതല്‍ ആരംഭിക്കും

കേരളത്തില്‍ 52 ദിവസം നീളുന്ന ട്രോളിങ് നിരോധനം ജൂണ്‍ 9 മുതല്‍ ആരംഭിക്കും. ജൂലൈ 31 അർധരാത്രി വരെ ട്രോളിങ് നിരോധനം തുടരും. തീരത്തുനിന്ന് 22 കിലോമീറ്റര്‍ ദൂരം മീന്‍പിടിത്തം അനുവദിക്കില്ല. ട്രോളിങ് നിരോധന കാലയളവില്‍ മത്സ്യ തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ അനുവദിക്കും. 52 ദിവസം നീണ്ടു നില്‍ക്കുന്ന ട്രോളിങ് നിരോധത്തിന് തയ്യാറെടുക്കുകയാണ് തീരദേശം. ജൂണ്‍ ഒമ്ബതിന് അർധരാത്രി 12 മണിക്ക് നിലവില്‍ വരുന്ന ട്രോളിങ് നിരോധനം ജൂലൈ 31 അർധരാത്രി 12 മണി വരെ നീളും. തീരത്ത് നിന്ന് 22 കിലോ മീറ്റർ ദൂരത്തില്‍ മീൻ പിടിത്തം അനുവദിക്കില്ല. നിരോധനകാലയളവില്‍ ഇന്‍ബോര്‍ഡ് വള്ളങ്ങളോടൊപ്പം ഒരു കാരിയര്‍ വള്ളമേ അനുവദിക്കുകയുള്ളൂ. യന്ത്രവല്‍കൃത ബോട്ടുകളിലെ മത്സ്യബന്ധനവും പൂർണമായും നിരോധിക്കും . മാത്രമല്ല നിരോധനം ലംഘിക്കുന്ന ബോട്ടുകള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കും. ട്രോളിങ് നിരോധനം തുടങ്ങുന്നതിനു മുമ്ബ് ഇതരസംസ്ഥാന ബോട്ടുകള്‍ കേരളതീരം…

തിരഞ്ഞെടുപ്പില്‍ വാതുവച്ച്‌ തോറ്റു ; നടുറോഡില്‍ തലമുണ്ഡനം ചെയ്ത് നഗരപ്രദക്ഷിണം നടത്തി ബിജെപി പ്രവര്‍ത്തകൻ

ചെന്നൈ: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ ജയിക്കുമെന്നു വാതുവച്ച്‌ തോറ്റയാള്‍ നടുറോഡില്‍ തലമുണ്ഡനം ചെയ്ത് നഗരപ്രദക്ഷിണം നടത്തി. തിരുച്ചെന്തൂരിനടുത്തുള്ള മുന്ദ്രിത്തോട്ടം സ്വദേശിയും ബിജെപി പ്രവർത്തകനുമായ ജയശങ്കറാണു വാതുവയ്പ്പില്‍ തോറ്റത്. കോയമ്ബത്തൂരില്‍ ബിജെപി നേതാവ് അണ്ണാമലൈ വിജയിക്കുമെന്നും ഇല്ലെങ്കിലും തലമുണ്ഡനം ചെയ്തു നഗരപ്രദക്ഷിണം നടത്താമെന്നും മറ്റു പാർട്ടി അംഗങ്ങളുമായാണ് വാതുവച്ചത്. അണ്ണാമലൈ തോറ്റതിനു പിന്നാലെ ജയശങ്കർ റോഡിലിരുന്ന് വാക്കു പാലിക്കുന്നത് കാണാൻ ഒട്ടേറെപ്പേർ കൂടിയിരുന്നു.

അപകീര്‍ത്തി കേസ്; രാഹുല്‍ ഗാന്ധിക്ക് ജാമ്യം, കേസ് ജൂലൈ 30ന് വീണ്ടും പരിഗണിക്കും

ബെംഗളൂരു: അപകീർത്തി കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ജാമ്യം. ബെംഗളൂരുവിലെ പ്രത്യേക കോടതിയാണ് കേസില്‍ ജാമ്യം അനുവിച്ചത്. ജൂലൈ 30ന് കോടതി വീണ്ടും കേസ് പരിഗണിക്കും. 40% കമ്മീഷൻ സർക്കാർ എന്ന് കഴിഞ്ഞ ബിജെപി സർക്കാരിനെ വിമർശിച്ചതിനാണ് രാഹുലിനെതിരെ കേസെടുത്തത്. സിദ്ധരാമയ്യയും ഡികെ ശിവകുമാറും കേസില്‍ പ്രതികളാണ്. നിയമസഭ തെരഞ്ഞെടുപ്പിനിടെ കർണാടകയിലെ ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിനെതിരായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആരോപണം. പ്രാദേശിക പത്രങ്ങളിലെ പരസ്യങ്ങളും കോണ്‍ഗ്രസ് നടത്തിയ തെറ്റായ പ്രചാരണങ്ങളും ബിജെപിയുടെ പ്രതിച്ഛായ തകർത്തുവെന്നായിരുന്നു പരാതി. കേസിലെ മറ്റു പ്രതികളായ സിദ്ധരാമയ്യയ്ക്കും ഡികെ ശിവകുമാറിനും കഴിഞ്ഞ ദിവസം ബെംഗളൂരു സിറ്റി സിവില്‍ ആൻഡ് സെഷൻസ് കോടതി ജാമ്യം അനുവദിച്ചിരുന്നു. അന്ന് രാഹുല്‍ ഹാജരാകാതെ ഇരുന്നതിനാല്‍ 7-ന് ഹാജരാകാൻ സമൻസ് അയക്കുകയായിരുന്നു. തുടർന്നാണ് ഇന്ന് രാവിലെ രാഹുല്‍ ഗാന്ധി ബെംഗളൂരുവിലെ കോടതിയില്‍ ഹാജരായത്. ബെംഗളൂരുവിലെത്തിയ…

ആര്‍എല്‍വി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസ്; നര്‍ത്തകി സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി

ആര്‍എല്‍വി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസില്‍ നര്‍ത്തകി സത്യഭാമ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. സത്യഭാമയ്ക്ക് അറസ്റ്റില്‍ നിന്ന് താല്‍ക്കാലിക സംരക്ഷണം കോടതി നേരത്തെ നല്‍കിയിരുന്നു.ജസ്റ്റിസ് കെ.ബാബുവിന്റെ ബെഞ്ചാണ് ഹര്‍ജിയില്‍ വിധി പറയുക. മുന്‍കൂര്‍ ജാമ്യം നല്‍കാനാകില്ലെന്നും ബന്ധപ്പെട്ട മജിസ്‌ട്രേറ്റ് കോടതി മുന്‍പാകെ ഹാജരാകാന്‍ നിര്‍ദേശിക്കുമെന്നും നേരെത്തെ സിംഗിള്‍ ബഞ്ച് വാക്കാല്‍ വ്യക്തമാക്കിയിരുന്നു. മജിസ്‌ട്രേറ്റ് കോടതി തീരുമാനമെടുക്കട്ടെ എന്നായിരുന്നു നിലപാട്. കൂടാതെ സത്യഭാമ പരാമര്‍ശം നടത്തിയത് പരാതിക്കാരനുള്‍പ്പെടുന്ന പ്രത്യേക സമുദായത്തെ അപമാനിക്കണമെന്ന ഉദ്ദേശത്തോടു കൂടിയാണെന്ന് വ്യക്തമാണെന്നും നിറത്തെ സംബന്ധിച്ച പരാമര്‍ശവും പരോക്ഷമായി പരാതിക്കാരന്റെ ജാതിയെക്കുറിച്ച്‌ പറയുന്നതിനു വേണ്ടിയായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

പൂനെയില്‍ ഹോസ്റ്റലില്‍ തീപിടിത്തം; വാച്ച്‌മാന്‍ മരിച്ചു, വിദ്യാര്‍ഥിനികളെ രക്ഷപ്പെടുത്തി

മുംബൈ: പൂനെയില്‍ വനിതാ ഹോസ്റ്റലിലുണ്ടായ തീപിടിത്തത്തില്‍ വാച്ച്‌മാന്‍ മരിച്ചു. 40ല്‍ പരം പെണ്‍കുട്ടികളെ രഷപ്പെടുത്തി. ഷാനിപാര്‍ പ്രദേശത്ത് പുലര്‍ച്ചെ ഒന്നരയ്ക്കാണ് അപകടമുണ്ടായത്. അഞ്ച് നില കെട്ടിടത്തിനാണ് തീപിടിച്ചത്. ഉടനടി നാട്ടുകാര്‍ രണ്ടാംനിലയില്‍ കുടുങ്ങിയ 42 വിദ്യാര്‍ഥിനികളെ രക്ഷപ്പെടുത്തി. സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ അഗ്‌നിരക്ഷാപ്രവര്‍ത്തകര്‍ തീയണച്ചു. ഇതിനിടയില്‍ പൊള്ളലേറ്റ നിലയില്‍ വാച്ച്‌മാനെ കണ്ടെത്തുകയായിരുന്നു. ഇയാളെ സാസൂണ്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചാതായി പോലീസ് പറഞ്ഞു.

വനിതാ ലീഗ് പ്രവര്‍ത്തകര്‍ക്ക് ഷാഫി പറമ്പിലിൻ്റെ റോഡ് ഷോയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്ക്: അഭിവാദ്യം അര്‍പ്പിച്ചാല്‍ മാത്രം മതി

കണ്ണൂർ: വനിതാ ലീഗ് പ്രവര്‍ത്തകര്‍ക്ക് കണ്ണൂരില്‍ ഷാഫി പറമ്പിലിൻ്റെ റോഡ് ഷോയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്ക്. നിർദേശം വനിതാ ലീഗ് പ്രവര്‍ത്തകര്‍ അഭിവാദ്യം അര്‍പ്പിച്ചാല്‍ മാത്രം മതിയെന്നാണ്. മുസ്ലിം ലീഗിൻ്റെ കൂത്തുപറമ്ബ് മണ്ഡലം സെക്രട്ടറി പി കെ ഷാഹുല്‍ ഹമീദിൻ്റെ പുറത്തുവന്ന ശബ്ദസന്ദേശത്തില്‍ പറയുന്നത് മതപരമായ നിയന്ത്രണം ആവേശത്തിമിര്‍പ്പിന് അനുവദിക്കുന്നില്ലെന്നാണ്. ഷാഫി പറമ്പിലിൻ്റെ റോഡ് ഷോ സംഘടിപ്പിക്കുന്നത് വടകരയിലെ വമ്പന്‍ വിജയത്തില്‍ എല്ലാ നിയോജക മണ്ഡലങ്ങളിലെയും വോട്ടര്‍മാര്‍ക്ക് നന്ദി അറിയിക്കാനാണ്. വനിതാ ലീഗ് പ്രവര്‍ത്തകര്‍ വേണ്ടെന്ന ശബ്ദസന്ദേശം പുറത്തുവന്നത് ഇതിലാണ്. വനിതാ ലീഗ് പ്രവര്‍ത്തകരുടെ സാന്നിധ്യം ഷാഫിയുടെ വിജയമാഘോഷിക്കുന്ന പരിപാടിയില്‍ ഉണ്ടാകണമെന്നും എന്നാല്‍ റോഡ് ഷോയിലോ പ്രകടനത്തിലോ പങ്കെടുക്കേണ്ടതില്ലെന്നുമാണ് ശബ്ദസന്ദേശത്തില്‍ പറയുന്നത്. നമ്മുടെ മതപരമായ നിയന്ത്രണം ആവേശത്തിമിര്‍പ്പിന് അനുസരിച്ചുള്ള പ്രതികരണത്തിന് അനുവദിക്കുന്നില്ല എന്നതിനാല്‍ പാർട്ടി വനിതകളുടെ പങ്കാളിത്തം വേണമെന്ന് ആവശ്യപ്പെടുന്നില്ല എന്നും ശബ്ദസന്ദേശത്തില്‍ പറയുന്നു