തിരുവനന്തപുരം: ആറ്റിങ്ങലില്‍ ലീഡ് തിരിച്ചു പിടിച്ച് വി ജോയി. 2,131 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തില്‍ മുന്നിലാണ്. ഇനിയും രണ്ട് ലക്ഷത്തിലധികം വോട്ടുകള്‍ ആറ്റിങ്ങലില്‍ എണ്ണാനുണ്ട്. അതേസമയം, ശശി തരൂര്‍ 15700വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മുന്നിലാണ്.
Day: June 4, 2024
2014 വിജയം ആവര്‍ത്തിച്ച് തരൂര്‍
തിരുവനന്തപുരം: 2014 -ന്റെ തനിയാവർത്തനം, തിരുവനന്തപുരത്ത് നാലാം തവണയും തരൂരിന്റെ തേരോട്ടം. കേന്ദ്ര മന്ത്രിയും എൻ.ഡി.എ. സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖറിനെ പിന്നിലാക്കി കോണ്‍ഗ്രസ് സ്ഥാനാർഥി ശശി തരൂർ ഫിനിഷിലേക്ക്. 11281 വോട്ടിന്റെ ലീഡോടെയാണ് തരൂർ മുന്നിട്ടു നില്‍ക്കുന്നത്. ഇതിനകം തരൂർ നേടിയത് 336560 വോട്ടുകളാണ്. 325279 വോട്ടോടെ എൻ.ഡി.എ. സ്ഥാനാർഥി രണ്ടാം സ്ഥാനത്തും 232491 വോട്ടുകളോടെ എല്‍.ഡി.എഫ്. സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ മൂന്നാംസ്ഥാനത്തുമാണ്. തുടക്കത്തില്‍ ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്ര ശേഖർ മുന്നിട്ടു നിന്നെങ്കിലും അവസാനലാപ്പിലെത്തുമ്ബോഴേക്കും തരൂർ കുതിച്ചു കയറുകയായിരുന്നു. 2014-ലേതിന് സമാനമായിരുന്നു ഇത്തവണയും. തുടക്കഘട്ടങ്ങളില്‍ പിന്നോട്ട് പോയ തരൂർ അവസാന ലാപ്പിലായിരുന്നു ഫിനിഷ് ചെയ്തത്. ഇക്കുറി പോളിങ് ശതമാനം കുറഞ്ഞത് മൂന്ന് മുന്നണികളെയും ആശങ്കാകുലരാക്കിയിരുന്നു. 66.47 ശതമാനം വോട്ടുകള്‍ മാത്രമാണ് പോള്‍ ചെയ്യപ്പെട്ടത്. 2019ല്‍ 73.45 ശതമാനം വോട്ടുകള്‍ രേഖപ്പെടുത്തിയ സ്ഥാനത്തുനിന്നാണ് ഈ വലിയ കുറവ്.…
സിനിമയില്‍ മാത്രമല്ല സുരേഷേട്ടൻ ഇന്ത്യൻ രാഷ്ട്രീയത്തിലും സൂപ്പര്‍ സ്റ്റാര്‍, ചരിത്രം തിരുത്തിക്കുറിക്കുന്ന നിമിഷം
തിരുവനന്തപുരം: സിനിമയില്‍ മാത്രമല്ല, ഇന്ത്യൻ രാഷ്ട്രീയത്തിലെ തന്നെ ഹീറോയായി മാറിയിരിക്കുകയാണ് സുരേഷ് ഗോപിയെന്ന് കൊല്ലത്തെ എൻഡിഎ സ്ഥാനാർത്ഥി ജി. കൃഷ്ണകുമാർ. ചരിത്രം തിരുത്തിക്കുറിക്കുന്ന നിമിഷമാണ്. ഇന്ത്യയൊട്ടാകെ തൃശൂരിലേക്കാണ് നോക്കുന്നത്. കേരളത്തെ പ്രതിനിധീകരിച്ച് പാർലമെന്റില്‍ സുരേഷ് ഗോപിയുടെ ശബ്ദമുയരാൻ പോവുകയാണെന്ന് കൃഷ്ണ കുമാർ പ്രതികരിച്ചു. കൃഷ്ണകുമാറിന്റെ വാക്കുകള്‍- ”കൊല്ലത്തെ കണക്ക് ഇപ്പോള്‍ പറയണ്ട. ചരിത്രം തിരുത്തിക്കുറിക്കുന്ന നിമിഷമാണ്. കാരണം എന്താണെന്ന് വച്ചാല്‍, താമര വിരിയില്ല എന്ന് പറഞ്ഞിടത്ത് താമര വിരിയിക്കുന്നത് സുരേഷേട്ടനാണ്. ബിജെപി പ്രവർത്തകൻ എന്ന നിലയ്ക്ക് അത്യന്തം സന്തോഷം നല്കുന്ന നിമിഷമാണ്. ഇന്ത്യയൊട്ടാകെ തൃശൂരിലേക്കാണ് നോക്കുന്നത്. കേരളത്തെ പ്രതിനിധീകരിച്ച് പാർലമെന്റില്‍ ശബ്ദമുയരാൻ പോകുന്നു. പ്രേമചന്ദ്രൻ വലിയ ഭൂരിപക്ഷത്തില്‍ മുന്നോട്ടു പോവുകയാണ്. ബിജെപിയുടെ വോട്ട് എത്രത്തോളം കൂട്ടാൻ പറ്റുമെന്നതായിരുന്നു എന്റെ ശ്രമം. അതില്‍ പാർട്ടിയോട് വളരെ നന്ദിയുണ്ട്. 10 ശതമാനം മാത്രം വോട്ടുള്ള മണ്ഡലത്തിലേക്ക് അയക്കുമ്ബോള്‍ എന്നില്‍ പാർട്ടിക്ക്…
തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിന്റെ ലീഡ് നില കുറഞ്ഞു; ശശി തരൂര്‍ മുന്നില്‍
തിരുവനന്തപുരം: തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിന്റെ ലീഡ് നില കുറഞ്ഞ് യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ശശി തരൂര്‍ മുന്നിലെത്തി. ഏകദേശം 3000ത്തിലധികം വോട്ടുകളാണ് ലീഡ് നില കുറഞ്ഞത്. 2014ലും ഇതേ സാഹചര്യമായിരുന്നു. മണിക്കൂറുകളായി രാജീവ് ചന്ദ്രശേഖറായിരുന്നു ലീഡ് നില ഉയര്‍ത്തി നിന്നിരുന്നത്. നെയ്യാറ്റിന്‍കര, കോവളം ഭാഗങ്ങള്‍ ഇനിയും എണ്ണാനിരിക്കെയാണ് ശശി തരൂര്‍ മുന്നിലായത്.
കേരളത്തില്‍ 16 സീറ്റുകളില്‍ യുഡിഎഫ് ലീഡ് , എന്‍ഡിഎ 2, എല്‍ഡിഎഫ് 2 ; വോട്ടെണ്ണല്‍ പുരോഗമിക്കുന്നു
തിരുവനന്തപുരം: വോട്ടെണ്ണല്‍ പുരോഗമിക്കുമ്ബോള്‍ യുഡിഎഫ് 17 മണ്ഡലങ്ങളില്‍ ലീഡ് ചെയ്യുന്നു. എല്‍ഡിഎഫ് ആലത്തൂർ മണ്ഡലത്തില്‍ ലീഡ് ചെയ്യുന്നു. തിരുവന്തപുരം, തൃശൂര്‍ മണ്ഡലങ്ങളില്‍ ബിജെപി യുടം ലീഡ് ചെയ്യുന്നു. 2019ല്‍ നിന്ന് വ്യത്യസ്തമായി എൻഡിഎയുടെ രണ്ട് സ്ഥാനാർത്ഥികളാണ് കേരളത്തില്‍ മുന്നിട്ട് നില്‍ക്കുന്നത്. തിരുവനന്തപുരത്തും തൃശൂരും ബിജെപി സ്ഥാനാർത്ഥികളാണ് മുന്നിട്ട് നില്‍ക്കുന്നത്. തുടക്കം മുതല്‍ ലീഡ് നില ഉയർത്തിയാണ് തൃശൂരില്‍ സുരേഷ് ഗോപി മുന്നേറുന്നത്. എറണാകുളത്ത് ബിജെപി സ്ഥാനാർത്ഥി കെ എസ് രാധാകൃഷ്ണൻ രണ്ടാമതുള്ളതൊഴിച്ചാല്‍ ബാക്കി 17 മണ്ഡലങ്ങളിലും ബിജെപി മൂന്നാം സ്ഥാനത്താണ്. തിരുവനന്തപുരത്ത് സിറ്റിങ് എംപി ശശി തരൂരിനെ പിന്നിലാക്കി രാജീവ് ചന്ദ്രശേഖർ മുന്നില്‍ നില്‍ക്കുകയാണ്. തുടക്കം മുതല്‍ രാജീവ് ചന്ദ്രശേഖറും തരൂരും മാറി മാറി ലീഡ് ഉയർത്തുന്ന കാഴ്ചയാണ് മണ്ഡലത്തില്‍ ഉള്ളത്. ആറ്റിങ്ങലില്‍ അടൂർ പ്രകാശും പത്തനംതിട്ടയില്‍ ആന്റോ ആന്റണിയും മുന്നിലാണ്. കൊല്ലത്ത് ലീഡോടെ എൻ കെ…
രാജസ്ഥാനില്‍ 14 മണ്ഡലങ്ങളില്‍ ബി.ജെ.പിയുടെ കുതിപ്പ്, എട്ട് സീറ്റില്‍ കോണ്‍ഗ്രസ്
ജയ്പൂര്‍: 25 ലോക്സഭാ സീറ്റുകളിലേക്കും രാജസ്ഥാനിലെ ബൻസ്വാരയിലെ ഒരു നിയമസഭാ മണ്ഡലത്തിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. ഇതുവരെയുള്ള കണക്കനുസരിച്ച് ബി.ജെ.പി 14 സീറ്റുകളിലും എട്ട് സീറ്റുകളിലും മൂന്ന് ഇന്‍ഡ്യ സഖ്യ കക്ഷികള്‍ ഓരോ സീറ്റിലും ലീഡ് ചെയ്യുന്നു. സിപിഐ(എം), രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടി, ഭാരത് ആദിവാസി പാർട്ടി എന്നിവ യഥാക്രമം സിക്കാർ, നാഗൗർ, ബൻസ്വാര മണ്ഡലങ്ങളിലാണ് ലീഡ് ചെയ്യുന്നത്. രാജസ്ഥാനിലെ 25 മണ്ഡലങ്ങളിലേക്ക് രണ്ട് ഘട്ടങ്ങളിലായിട്ടാണ് തെരഞ്ഞെടുപ്പ് നടന്നത്. ആദ്യഘട്ടത്തില്‍ 57.65 ശതമാനവും രണ്ടാം ഘട്ടത്തില്‍ 65.03 ശതമാനവും പോളിങ് രേഖപ്പെടുത്തി. 25 മണ്ഡലങ്ങളില്‍ ബി.ജെ.പി ഒറ്റക്ക് മത്സരിച്ചപ്പോള്‍ കോണ്‍ഗ്രസ് 22 മണ്ഡലങ്ങളിലാണ് ജനവിധി തേടിയത്. ബിഎപി, സിപി.ഐ(എം),ആര്‍എല്‍പി പാര്‍ട്ടികള്‍ ബാക്കിയുള്ള സീറ്റുകളിലും മത്സരിച്ചു. കഴിഞ്ഞ 15 വർഷത്തിനിടയില്‍, എല്ലാ പൊതു തെരഞ്ഞെടുപ്പുകളിലും ബി.ജെ.പിയുടെ വോട്ട് വിഹിതം വർധിച്ചിരുന്നു 2019 ല്‍ 59.1% ആയി. 2014ല്‍ രാജസ്ഥാനിലെ…
വടകരയില്‍ കെകെ ശൈലജ ഏറെ പിന്നില്‍, ചക്കിന് വച്ചതെല്ലാം കൊക്കിന് കൊണ്ട അവസ്ഥയില്‍ എല്‍ഡിഎഫ്
കോഴിക്കാേട്: സംസ്ഥാനത്ത് ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന വടകരയില്‍ യുഡിഎഫ് സ്ഥാനർത്ഥി ഷാഫി പറമ്ബില്‍ വ്യക്തമായ ലീഡുമായി മുന്നേറുന്നു. ഒടുവില്‍ റിപ്പോർട്ടുകിട്ടുമ്ബോള്‍ മുപ്പതിനായിരത്തിലേറെ വോട്ടുകള്‍ക്ക് ഷാഫി മുന്നേറുകയാണ്. വോട്ടെണ്ണലിന്റെ തുടക്കത്തില്‍ മാത്രമാണ് കെകെ ശൈലജയ്ക്ക് മുന്നേറാനായത്. പിന്നീട് പിറകിലേക്ക് പോവുകയായിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ തന്നെ വിജയിക്കും എന്ന് ഷാഫി ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചിരുന്നു. അത് ഏറക്കുറെ ഉറപ്പിക്കുന്ന തരത്തിലേക്കാണ് ഷാഫിയുടെ ലീഡുയരുന്നത്. പ്രചാരണത്തിന്റെ തുടക്കത്തില്‍ എല്‍ഡിഎഫിനായിരുന്നു മേല്‍കൈ എങ്കിലും കണ്ണൂരിലെ ബോംബ് സ്ഫോടനം എല്‍ഡിഎഫിനെതിരെ യുഡിഎഫ് പരമാവധി ഉപയോഗിക്കുകയും ചെയ്തു. കെകെ ശൈലജയ്ക്കെതിരെയുള്ള സൈബർ ആക്രമണവും എല്‍ഡിഎഫിന് തിരിച്ചടിയായി എന്നുവേണം കരുതാൻ.
ആലപ്പുഴയില്‍ വ്യക്തമായ ലീഡ് ഉയര്‍ത്തി യുഡിഎഫ്; എ എം ആരിഫ് രണ്ടാം സ്ഥാനത്ത്
ആലപ്പുഴ: ലോക്സഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പുരോഗമിക്കവെ ആലപ്പുഴ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാർത്ഥി കെ സി വേണുഗോപാല്‍ വ്യക്തമായ ലീഡ് ഉയർത്തുന്നുണ്ട്. 2019ല്‍ ആലപ്പുഴ മണ്ഡലത്തില്‍ നിന്ന് വിജയിച്ച എല്‍ഡിഎഫ് സ്ഥാനാർത്ഥി എ എം ആരിഫ് ഇപ്പോള്‍ രണ്ടാം സ്ഥാനത്താണ്. 27551 വോട്ടിന്റെ ലീഡാണ് കെ സി വേണുഗോപാലിന് ഉള്ളത്. എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ മൂന്നാം സ്ഥാനത്താണ്. 2019ല്‍ എ എം ആരിഫ് കോണ്‍ഗ്രസിലെ ഷാനിമോള്‍ ഉസ്മാനെ പരാജയപ്പെടുത്തി വിജയിച്ച ലോക്സഭാ മണ്ഡലമായിരുന്നു ആലപ്പുഴ. 2009ലും 2014ലും കോണ്‍ഗ്രസ് ആയിരുന്നു ആലപ്പുഴ മണ്ഡലത്തില്‍ വിജയിച്ചിരുന്നത്. കോണ്‍ഗ്രസ് ഇത്തവണ ആലപ്പുഴ തിരിച്ചുപിടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്
തലസ്ഥാനത്ത് ലീഡ് നില മാറിമറിയുന്നു: രാജീവ് ചന്ദ്രശേഖറിന് 5000തിലധികം ലീഡ്
തിരുവനന്തപുരത്ത്: ലോക്സഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുമ്ബോള്‍ തലസ്ഥാനത്ത് ലീഡ് നില മാറിമറിഞ്ഞ് നില്ക്കുന്നു. എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രേശഖറും യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരും തമ്മിലുള്ള പോരാട്ടം കനക്കുകയാണ്. മിനിറ്റുകളുടെ വ്യത്യാസത്തില്‍ ലീഡ് മാറിമറിയുന്ന സ്ഥിതിയാണ് കണ്ടുവരുന്നത്. വോട്ടെണ്ണല്‍ ആരംഭിച്ച സമയത്ത് ലീഡ് ചെയ്തിരുന്നത് ആദ്യം രാജീവ് ചന്ദ്രേശഖറായിരുന്നു. പിന്നീട് ശശി തരൂർ ലീഡ് നേടി. വോട്ടെണ്ണല്‍ രണ്ട് മണിക്കൂർ പിന്നിടുമ്ബോള്‍ രാജീവ് ചന്ദ്രശേഖറാണ് അയ്യായിരത്തിന് അടുത്ത് ലീഡ് ചെയ്യുന്നത്. തൃശൂരില്‍ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിയും ലീഡ് ചെയ്യുന്നുണ്ട്.
ഫലപ്രഖ്യാപനത്തിന് മുമ്ബ് ബംഗാളില്‍ പലയിടത്തും ബോംബേറ്; അഞ്ച് പേര്‍ക്ക് പരിക്ക്; ആക്രമണത്തിന് പിന്നില്‍ തൃണമൂല്‍ ഗുണ്ടകളെന്ന് ആരോപണം
കൊല്‍ക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം നടക്കാനിരിക്കെ പശ്ചിമ ബംഗാളിനെ നിശ്ചലമാക്കി ബോംബേറ്. ബംഗാള്‍ നോർത്ത് കാശിപൂർ, ഭംഗർ എന്നിവിടങ്ങളിലാണ് ബോംബേറ് ഉണ്ടായത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ആക്രമണത്തില്‍ 5 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരാള്‍ ഐഎസ്എഫ് പഞ്ചായത്തംഗമാണെന്നും പരിക്കേറ്റ അഞ്ച് പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പൊലീസ് അറിയിച്ചു. പരിക്കേറ്റവർക്ക് 30 മുതല്‍ 50 ശതമാനം വരെ പൊള്ളലേറ്റിട്ടുണ്ട്. വോട്ടെടുപ്പ് നടന്ന സമയങ്ങളില്‍ ഏറ്റവും കൂടുതല്‍ ആക്രമണങ്ങളുണ്ടായ പ്രദേശങ്ങളാണ് നോർത്ത് കാശിപൂരും, ഭംഗറും. ഫലപ്രഖ്യാപനത്തോടെ ആക്രമണങ്ങള്‍ വർദ്ധിക്കാനുള്ള സാദ്ധ്യത കൂടുതലാണെന്നും സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഗുണ്ടകളാണ് ബോംബേറിന് പിന്നിലെന്നാണ് ആരോപണങ്ങള്‍.