കണ്ണൂരില്‍ എസ്‌എസ്‌എല്‍സി മൂല്യനിര്‍ണയത്തില്‍ വീണ്ടും ഗുരുതര വീഴ്ച; അധ്യാപകന് കണക്ക് തെറ്റിയെന്ന് പരാതി

കണ്ണൂര്‍: കണ്ണൂരില്‍ എസ്‌എസ്‌എല്‍സി മൂല്യനിര്‍ണയത്തില്‍ വീണ്ടും ഗുരുതര വീഴ്ചയെന്ന് പരാതി. എസ്‌എസ്‌എല്‍സി മൂല്യനിര്‍ണയത്തിനിടെ മാര്‍ക്ക് കൂട്ടിയതിലാണ് വീണ്ടും പിഴവ് വന്നതായി പരാതി ഉയര്‍ന്നത്. കണ്ണൂര്‍ കണ്ണപുരത്തെ നേഹ ജോസഫ് എന്ന വിദ്യാര്‍ത്ഥിനിയുടെ ഉത്തരക്കടലാസിലാണ് പിഴവ് സംഭവിച്ചത്. പുനര്‍ മൂല്യനിര്‍ണയത്തിനും ഉത്തരക്കടലാസിന്‍റെ പകര്‍പ്പിനും അപേക്ഷ സമര്‍പ്പിച്ചതോടെയാണ് പിഴവ് വ്യക്തമായത്. ജീവശാസ്ത്രം ഉത്തരക്കടലാസിന്‍റെ സ്കോര്‍ ഷീറ്റില്‍ 20ഉം 20ഉം കൂട്ടി 40 എന്നെഴുതേണ്ടതിന് പകരം 20 എന്ന് തെറ്റായി രേഖപ്പെടുത്തുകയായിരുന്നു. ഗ്രേസ് മാര്‍ക്ക് കൂടി ചേര്‍ത്ത് വിദ്യാര്‍ത്ഥിക്ക് പരീക്ഷാ ഫലം വന്നപ്പോള്‍ ജീവശാസ്ത്രത്തിന് എ പ്ലസ് കിട്ടിയെങ്കിലും പ്ലസ് വണ്‍ അലോട്ട്മെന്‍റില്‍ പുറകിലായെന്നാണ് പരാതി. ഗ്രേസ് മാര്‍ക്ക് വഴി കിട്ടിയ എ പ്ലസ് ആയതിനാല്‍ പ്ലസ് വണ്‍ അലോട്ട്മെന്‍റില്‍ മറ്റു കുട്ടികള്‍ക്ക് പുറകിലായെന്നാണ് പരാതി. സംഭവത്തില്‍ വിദ്യാര്‍ത്ഥിനിയുടെ കുടുംബം ബാലാവകാശ കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. പരീക്ഷയില്‍ 40ല്‍ 40ല്‍ മാര്‍ക്ക്…

വിജയം കണ്ട് കാന്‍സറിനുള്ള 5 റോബോട്ടിക് സര്‍ജറികള്‍; റോബോട്ടിക് സര്‍ജറി എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കി മലബാര്‍ കാന്‍സര്‍ സെന്റര്‍

തലശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ കാന്‍സറിനുള്ള റോബോട്ടിക് സര്‍ജറി സംവിധാനം യാഥാര്‍ത്ഥ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കാന്‍സറിനുള്ള 5 റോബോട്ടിക് സര്‍ജറികള്‍ വിജയകരമായി ഇതുവരെ പൂര്‍ത്തിയായി. വൃക്ക, ഗര്‍ഭാശയം, മലാശയം എന്നിവയെ ബാധിച്ച കാന്‍സറുകള്‍ക്കാണ് റോബോട്ടിക് സര്‍ജറി നടത്തിയത്. തിങ്കളാഴ്ച മുതല്‍ റോബോട്ടിക് സര്‍ജറികള്‍ സാധാരണ പോലെ നടക്കും. ആര്‍സിസിയ്ക്ക് പുറമേ എംസിസിയിലും റോബോട്ടിക് സര്‍ജറി യാഥാര്‍ത്ഥ്യമായതോടെ സംസ്ഥാനത്ത് കാന്‍സര്‍ ചികിത്സാ രംഗത്ത് മറ്റൊരു നാഴികക്കല്ല് കൂടി പിന്നിടുകയാണ്. അപ്രാപ്യമായിരുന്ന ഹൈടെക് ചികിത്സാ സങ്കേതങ്ങള്‍ സാധാരണക്കാര്‍ക്ക് ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ മുഴുവന്‍ ടീമിനേയും മന്ത്രി അഭിനന്ദിച്ചു. ഇന്ത്യയിലും വിദേശത്തുമുള്ള വന്‍കിട ആശുപത്രികളില്‍ മാത്രം ലഭ്യമായിരുന്ന റോബോട്ടിക് സര്‍ജറി യൂണിറ്റ് സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായാണ് ആരംഭിച്ചത്. ആര്‍.സി.സി.യിലും എം.സി.സി.യിലും റോബോട്ടിക് സര്‍ജറി സംവിധാനവും (60 കോടി), ഡിജിറ്റല്‍ പത്തോളജി…

സംസ്ഥാനത്ത് ഇന്നും വ്യാപക മഴ; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ആറ് ജില്ലകളില്‍ യെല്ലോ അലർട്ട് ആണ് പുറപ്പെടുവിച്ചിരിക്കുന്നത്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ഇടിയോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കഴി‍ഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ കിട്ടിയ മലയോരമേഖലകളില്‍ അതീവ ജാഗ്രത വേണമെന്ന് അധികൃതർ മുന്നറിയിപ്പ് നല്‍കി. മഴ ശക്തമായതോടെ മത്സ്യബന്ധനം വിലക്കി. കേരളാ തീരത്ത് ഉയർന്ന തിരമാലകള്‍ക്കും സാധ്യതയുണ്ട്. കേരളാ തീരത്ത് പടിഞ്ഞാറൻ കാറ്റ് ശക്തമാണ്. കൂടാതെ തെക്ക് – കിഴക്കൻ അറബിക്കടലില്‍ കേരള തീരത്തിന് അരികെയായി ഒരു ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നുണ്ട്.

താൻ മരിച്ചുപോയാല്‍ മകള്‍ക്ക് ആരുമില്ലെന്ന ഭയം ലീലയെ വേദനിപ്പിച്ചു; ഒടുവില്‍ മകളുടെ കഴുത്തറുത്ത് ജീവനൊടുക്കി

തിരുവനന്തപുരം: മകളെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം അമ്മ ജീവനൊടുക്കിയ സംഭവത്തില്‍ നിർണായക വിവരങ്ങള്‍ പുറത്ത്. അറക്കുന്ന് സ്വദേശി ലീലയാണ് (77) മരിച്ചത്. മകള്‍ ബിന്ദുവിനെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചതിനുശേഷം ലീല ജീവനൊടുക്കുകയായിരുന്നു. അമ്മയാണ് തന്റെ കഴുത്തുമുറിച്ചതെന്ന് ബിന്ദു പൊലീസിനോട് പറഞ്ഞു. ബിന്ദു കിടപ്പുരോഗിയാണ്. പ്രമേഹവുമുണ്ട്. ലീലയുടെ ഭർത്താവും ബിന്ദുവിന്റെ ഭർത്താവും നേരത്തെ മരണപ്പെട്ടിരുന്നു. ലീലയുടെ ഒരു മകൻ മാസങ്ങള്‍ക്കുമുൻപ് അപകടത്തില്‍ മരണപ്പെട്ടിരുന്നു. മറ്റൊരു മകൻ ബന്ധുക്കളുടെ ഒപ്പമാണ് താമസിക്കുന്നത്. തനിക്ക് പ്രായമായി, മരിച്ചുപോയാല്‍ മകള്‍ക്ക് ആരുമെല്ലെന്ന് ലീല പറയാറുണ്ടായിരുന്നു. അതിനാലാകാം മകളുടെ കഴുത്തറുത്ത ശേഷം ജീവനൊടുക്കിയത്. ലീലയ്ക്കും ബിന്ദുവിനുമുള്ള ഭക്ഷണവുമായി രാവിലെ ബന്ധുവീട്ടിലെത്തിയപ്പോഴാണ് കത്തിക്കരിഞ്ഞ നിലയില്‍ ലീലയുടെ മൃതദേഹം കണ്ടത്. കഴുത്തില്‍ മുറിവേറ്റ നിലയിലായിരുന്നു ബിന്ദു. ഇതുകണ്ടയുടൻ ബന്ധു വാർഡ് മെമ്ബറെ വിവരമറിയിക്കുകയായിരുന്നു. ഉടൻ പൊലീസ് അടക്കം സ്ഥലത്തെത്തി. ബിന്ദുവിനെ ആശുപത്രിയിലേക്ക് മാറ്റി. മണ്ണെണ്ണയൊഴിച്ച്‌ തീ കൊളുത്തിയാണ്…

അവയവക്കടത്ത്; കേസിലെ മുഖ്യപ്രതി പിടിയില്‍, കസ്റ്റഡിയിലെടുത്തത് ഹൈദരാബാദില്‍ നിന്ന്, പ്രതിയെ ആലുവയിലെത്തിച്ചു

കൊച്ചി: അവയവക്കടത്ത് കേസില്‍ മുഖ്യ പ്രതി പിടിയില്‍. ഹൈദരാബാദില്‍‌ നിന്നാണ് കേസിലെ പ്രധാന പ്രതിയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. സബിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രധാനപ്രതിയെ പിടികൂടിയത്. പ്രതിയെ ആലുവയിലേക്ക് എത്തിച്ചിട്ടുണ്ട്. ഹൈദരാബാദും ബെംഗളൂരും ചെന്നൈയും കേന്ദ്രീകരിച്ച്‌ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മുഖ്യപ്രതി പിടിയിലായത്. ഹൈദരാബാദ് സ്വദേശിയാണ് പിടിയിലായിരിക്കുന്നത്. നേരത്തെ കേസുമായി ബന്ധപ്പെട്ട് രണ്ടു പേരെ അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ നാല് പ്രതികളുണ്ടെന്നാണ് പോലീസ് കണക്കാക്കുന്നത്. നാലാമത്തെ പ്രതിയായി കണക്കാക്കുന്നത് കൊച്ചി സ്വദേശിയായ മധുവാണ്. ഇയാള്‍ നിലവില്‍ ഇറാനിലാണ്. മധുവിനെ കേരളത്തിലെത്തിക്കാനുള്ള നടപടികള്‍ പോലീസ് ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് പ്രതിയെ തേടി അന്വേഷണം സംഘം ഹൈദരാബാദിലെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രാജ്യാന്തര കടത്ത് സംഘത്തെക്കുറിച്ച്‌ നിര്‍ണായക വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഒന്നാം പ്രതി സബിത്ത് നാസർ അവയവ കടത്ത് സംഘവുമായി ആദ്യം ബന്ധം സ്ഥാപിക്കുന്നത് ഹൈദരാബാദില്‍…

നിക്ഷേപം നടത്താൻ ജീവനക്കാരെ സര്‍ക്കാര്‍ പ്രേരിപ്പിക്കുന്നതില്‍ കുഴപ്പമില്ല; എന്നാല്‍ നിര്‍ബന്ധപൂര്‍വം ഒരു പദ്ധതി അടിച്ചേല്‍പ്പിക്കുന്നതും ബലം പ്രയോഗിച്ച്‌ പണം പിടിച്ചെടുക്കുന്നതും അംഗീകരിക്കാനാകില്ല; ‘ജീവാനന്ദം’ ജീവനക്കാരുടെ പോക്കറ്റടിക്കുന്നതിന് തുല്യം; വിവാദം ഏറ്റെടുത്ത് പ്രതിപക്ഷം

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും പ്രതിമാസം നിശ്ചിത തുക നിക്ഷേപമെന്ന രീതിയില്‍ പിടിച്ചുവയ്ക്കാനുള്ള ‘ജീവാനന്ദം’ പദ്ധതി ജീവനക്കാരുടെ പോക്കറ്റടിക്കുന്നതിന് തുല്യമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പദ്ധതിയെ കുറിച്ച്‌ കൂടിയാലോചനകളൊന്നും നടന്നിട്ടില്ല. പദ്ധതിയുടെ ഉദ്ദേശ്യം ഇപ്പോഴും അവ്യക്തമാണ്. സാമ്പത്തിക പ്രതിസന്ധി കാരണം ശമ്പളം കൊടുക്കാൻ പറ്റാത്തതു കൊണ്ടാണോ നിക്ഷേപം എന്ന പേരില്‍ ശമ്പളത്തിന്റെ ഒരു ഭാഗം പിടിച്ചു വയ്ക്കാൻ പദ്ധതി തയാറാക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് സതീശൻ ആവശ്യപ്പെട്ടു. മാസ ശമ്പളം കൊണ്ട് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്നവരാണ് ഭൂരിഭാഗം ജീവനക്കാരും. വായ്പാ ബാധ്യതകള്‍, കുട്ടികളുടെ വിദ്യാഭ്യാസം. ചികിത്സാ ചെലവുകള്‍ തുടങ്ങി നിരവധി ബാധ്യതകളുണ്ടാകും. നിക്ഷേപമായി ചെറിയ തുക നല്‍കാൻ കഴിയാത്തവർ പോലും ഇക്കൂട്ടത്തിലുണ്ട്. ഈ സാഹചര്യത്തില്‍ ‘നിർബന്ധ നിക്ഷേപ പദ്ധതി’ ജീവനക്കാർക്ക് ബാധ്യതയാണ്. ഒരു പ്രയോജനവും ഇല്ലാത്ത മെഡിസെപ് ചികിത്സാ പദ്ധതിക്കായി പ്രതിമാസം 500 രൂപ…

പോലീസുകാരന്‍ ഹോട്ടല്‍ അടിച്ചുതകര്‍ത്ത സംഭവം; വധശ്രമത്തിന് കേസെടുത്തു

ആലപ്പുഴ: പോലീസുകാരന്‍ ഹോട്ടല്‍ അടിച്ചുതകര്‍ത്ത സംഭവത്തില്‍ വധശ്രമത്തിന് കേസെടുത്തു. ആലപ്പുഴ സൗത്ത് പോലീസാണ് സിപിഒ കെ.എസ്.ജോസഫിനെതിരേ കേസെടുത്തത്. ചങ്ങനാശേരി ട്രാഫിക് പോലീസ് സ്‌റ്റേഷനിലെ സിപിഒ ആണ് ഇയാള്‍. ആലപ്പുഴ വലിയചുടുകാടിന് സമീപം പ്രവർത്തിക്കുന്ന അഹ്ലൻ എന്ന കടയാണ് ഇയാള്‍ തകർത്തത്. വെള്ളിയാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. ഇവിടെ നിന്നു വാങ്ങിയ ഭക്ഷണം കഴിച്ച്‌ മകന് ഭക്ഷ്യവിഷബാധ ഉണ്ടായെന്ന് ആരോപിച്ചായിരുന്നു ആക്രമണം. വാക്കത്തിയുമായി എത്തി ഹോട്ടല്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തിയ ശേഷമാണ് ആക്രമണം നടത്തിയത്. ഹോട്ടലിന്‍റെ ചില്ല് തകർത്ത പോലീസുകാരൻ പിന്നീട് ബൈക്ക് ഹോട്ടലിനുള്ളിലേക്ക് ഓടിച്ചു കയറ്റുക‍യും ചെയ്തു. സംഭവത്തില്‍ ആറ് ലക്ഷം രൂപയുടെ നഷ്ടടം ഉണ്ടായെന്നാണ് ഹോട്ടല്‍ ഉടമയുടെ ആരോപണം. പ്രതിയെ ആലപ്പുഴ സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

പോര്‍ഷെ കാര്‍ അപകടം; രക്ത സാംപിളിലെ കൃത്രിമം, 17കാരന്റെ അമ്മ അറസ്റ്റില്‍

പൂനെ: പുനെയില്‍ മദ്യപിച്ച്‌ ആഡംബര വാഹനമോടിച്ച്‌ ബൈക്ക് യാത്രികരായ രണ്ട് പേരെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ 17കാരന്റെ അമ്മയും പിടിയില്‍. പതിനേഴുകാരൻ്റെ അമ്മ ശിവാനി അഗർവാളാണ് ഏറ്റവും ഒടുവില്‍ കേസില്‍ അറസ്റ്റിലായിട്ടുള്ളത്. 17കാരൻ മദ്യപിച്ചില്ലെന്ന് വരുത്തിത്തീർക്കാൻ പ്രതിയുടേതിന് പകരം മാതാവിന്റെ രക്തസാംപിളാണ് പരിശോധിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. രക്ത സാംപിളില്‍ കൃത്രിമം കാട്ടിയതിനും തെളിവ് നശിപ്പിച്ചതിനുമാണ് പതിനേഴുകാരന്റെ അമ്മ അറസ്റ്റിലായത്. കുറ്റമേല്‍ക്കാൻ കുടുംബ ഡ്രൈവറെ നിർബന്ധിച്ചെന്ന പരാതിയില്‍ പ്രതിയുടെ അച്ഛനെയും മുത്തച്ഛനെയും ഇതിന് മുൻപ് അറസ്റ്റ് ചെയ്തിരുന്നു. പതിനേഴുകാരൻ്റെ അച്ഛൻ വിശാല്‍ അഗർവാളും മുത്തച്ഛൻ സുരേന്ദ്ര അഗർവാളും നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണുള്ളത്. പൂനെയെ ഞെട്ടിച്ച ദാരുണമായ വാഹനാപകടത്തിനു പിന്നാലെ പ്രതിയായ പതിനേഴുകാരനെ രക്ഷിക്കാൻ സമ്ബന്ന കുടുംബം നടത്തിയ ഗൂഡാലോചന ഒന്നൊന്നായി പുറത്തു വന്നിരുന്നു. മെയ് 19നാണ് അപകടം നടന്നത്. അപകടമുണ്ടാക്കുന്നതിന് മുൻപ് ബാറില്‍ നിന്ന് മദ്യപിച്ച 17കാരന്റെ രക്ത…

മകളെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം അമ്മ ജീവനൊടുക്കി

തിരുവനന്തപുരം: മകളെ കൊലപ്പെടുത്താൻ ശ്രമിച്ചശേഷം അമ്മ ജീവനൊടുക്കി. നെയ്യാറ്റിൻകരയിലാണ് സംഭവം. നെയ്യാറ്റിൻകര അറക്കുന്ന് സ്വദേശി ലീലയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മകള്‍ ബിന്ദുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിന്ദുവിനെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചശേഷം ലീല ആത്മഹത്യ ചെയ്യുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചുവരുകയാണ്. ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം ലീലയുടെ മൃതദേഹം പോസ്റ്റ്‍മോര്‍ട്ടത്തിനായി കൊണ്ടുപോകും. സംഭവത്തിന്‍റെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

പൂച്ചപ്പറയില്‍ ഉരുള്‍പൊട്ടല്‍; രണ്ട് വീടുകള്‍ക്ക് കേടുപാട്; ഏക്കര്‍ കണക്കിന് കൃഷി നശിച്ചു

ഇടുക്കി: പൂച്ചപ്പറയിലുണ്ടായ ഉരുള്‍പൊട്ടലില്‍ വ്യാപക നാശനഷ്ടം. രണ്ട് വീടുകള്‍ക്ക് കേടുപാടുണ്ട്. ഈ വീടുകളില്‍ ഉണ്ടായിരുന്നവരെ പിന്നീട് ദുരിതാശ്വാസ ക്യാമ്ബിലേക്ക് മാറ്റി.സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. കൂറ്റന്‍ കല്ലുകള്‍ പതിച്ച്‌ റോഡുകള്‍ തകര്‍ന്നിട്ടുണ്ട്. ഏക്കര്‍ കണക്കിന് പ്രദേശത്തെ റബര്‍ ഉള്‍പ്പെടെയുള്ള കൃഷി നശിച്ചിട്ടുണ്ട്. പ്രദേശത്തെ കൂടുതല്‍ ആളുകളെ ദുരിതാശ്വാസ ക്യാമ്ബിലേക്ക് മാറ്റുകയാണ്. ഇടുക്കി ജില്ലയിലെ വിവിധ മേഖലകളില്‍ വെള്ളിയാഴ്ച രാത്രി മുതല്‍ കനത്ത മഴ തുടരുകയാണ്. ജില്ലയില്‍ രാത്രി യാത്ര നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടർ ഉത്തരവിറക്കിയിരുന്നു.