ബിനു അടിമാലിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നടന്റെ സോഷ്യല്‍ മീഡിയ മാനേജരും ഫൊട്ടോഗ്രഫറുമായ ജിനേഷ്. റിയാലിറ്റി ഷോയുടെ ലൊക്കേഷനില്‍ വിളിച്ചു വരുത്തി മുറിയില്‍ പൂട്ടിയിട്ട് ഉപദ്രവിച്ചു എന്നാണ് ജിനേഷ് പറയുന്നത്. ബിനു അടിമാലിയുടെ ഫെയ്‌സ്ബുക്ക് പേജ് ഹാക്ക് ചെയ്തു എന്നാരോപിച്ചായിരുന്നു തര്‍ക്കം. ബിനുവിന്റെ ഭീഷണിയുടെ വോയ്‌സ് ക്ലിപ്പ് അടക്കം ജിനേഷ് യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം വാഹനാപകടത്തില്‍ മരിച്ച കൊല്ലം സുധിയുടെ വീട്ടില്‍ ബിനു അടിമാലി പോയതും മഹേഷ് കുഞ്ഞുമോനെ സന്ദര്‍ശിച്ചതും നടനുള്ള ചീത്തപ്പേര് മാറി സഹതാപം കിട്ടാന്‍ വേണ്ടിയായിരുന്നുവെന്നും ജിനേഷ് ആരോപിക്കുന്നുണ്ട്. ജിനേഷിന്റെ വാക്കുകള്‍ ഇങ്ങനെ ഞാനും ബിനു അടിമാലിയും ഞാനും തമ്മില്‍ ചേട്ടന്‍ അനിയന്‍ ബന്ധമായിരുന്നു. അദ്ദേഹത്തിന് അപകടം പറ്റിയപ്പോള്‍ ആശുപത്രിയില്‍ കൂടെ നിന്ന് എല്ലാ കാര്യങ്ങളും നോക്കി ശുശ്രൂഷിച്ചിരുന്നത് ഞാനാണ്. വീട്ടില്‍ കൊണ്ടാക്കിയതും ഞാനാണ്. ആ സംഭവത്തിന് ശേഷം ബിനു അടിമാലി കൊല്ലം…
Day: March 14, 2024
പത്മിനി തോമസും തമ്ബാനൂര്‍ സതീശനും ബിജെപിയില്‍ ചേര്‍ന്നു
തിരുവനന്തപുരം: സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് പത്മിനി തോമസും ഡിസിസി മുന്‍ ജനറല്‍ സെക്രട്ടറി തമ്ബാനൂര്‍ സതീശൂം ബിജെപിയില്‍ ചേര്‍ന്നു. തിരുവനന്തപുരത്ത് പാര്‍ട്ടി ഓഫീസില്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെയും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെയും മുന്‍ കേന്ദ്രമന്ത്രി ഒ.രാജഗോപാലിന്റെയും മറ്റ് മുതിര്‍ന്ന നേതാക്കളുടെയും സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശനം. ബിജെപിയില്‍ ചേരുമെന്ന കാര്യം പത്മിനി തോമസ് ഇന്നലെയാണ് സ്ഥിരീകരിച്ചത്. കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേര്‍ന്നതിനു പിന്നാലെ കോണ്‍ഗ്രസില്‍ നിന്ന് കൂടുതല്‍ പേര്‍ വരുമെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ അവകാശപ്പെട്ടിരുന്നു.
കേരളത്തില്‍ എസ്‌എഫ്‌ഐയുടെ കിരാത കൊലപാതകങ്ങള്‍ തുടരുന്നു: വിധി കര്‍ത്താവിന്റെ മരണത്തില്‍ കെ.സുധാകരന്‍
കണ്ണൂര്‍: കേരള യൂണിവേഴ്‌സിറ്റി കലോത്സവത്തില്‍ കോഴ ആരോപണത്തെ തുടര്‍ന്ന് ജീവനൊടുക്കിയ വിധികര്‍ത്താവ് ഷാജിയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. ഷാജിയുടെ മരണത്തില്‍ ഉത്തരവാദി എസ്‌എഫ്‌ഐ ആണ്. കേരളത്തില്‍ എസ്‌എഫ്‌ഐയുടെ കിരാത കൊലപാതകങ്ങള്‍ പല തരത്തില്‍ തുടരുകയാണ്. രാജ്യത്ത് ഇത് വരെ കേള്‍ക്കാത്ത വിധത്തിലുള്ള കൊലപാതകമാണ് പൂക്കോട് വെറ്ററിനറി കോളജിലെ സിദ്ധാര്‍ത്ഥന്റേതെന്നും സുധാകരന്‍ പറഞ്ഞു. കണ്ണൂരില്‍ ഷാജിയുടെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സുധാകരന്‍. എസ്‌എഫ്‌ഐ പറഞ്ഞവര്‍ക്ക് ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും നല്‍കാത്തതിലുള്ള വൈരാഗ്യത്തിലാണ് കോഴ ആരോപണം ഉന്നയിച്ചത്. അധ്യാപകന്‍ ഷാജിക്കൊപ്പമുണ്ടായിരുന്ന മറ്റ് അധ്യാപകരുമായി താന്‍ സംസാരിച്ചു. നിഷ്പക്ഷമായി പ്രവര്‍ത്തിക്കുന്ന ഒരു കുറ്റവും ചെയ്യാത്ത ആളാണെന്നാണ് അവര്‍ പറയുന്നതെന്നും സുധാകരന്‍ പറഞ്ഞു. ഷാജിക്കെതിരെ ഇതുവരെ ഒരു പരാതിയും ഉയര്‍ന്നിട്ടില്ല. എസ്്‌എഫ്‌ഐ ഉണ്ടാക്കിയ പ്രശ്‌നമാണിത്. അവര്‍ അദ്ദേഹത്തെ തല്ലിയെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. കലോത്സവത്തില്‍ മാര്‍ഗംകളി…
‘ദുബായിലേക്ക് വിളിച്ചുവരുത്തി കെട്ടിയിട്ട് ബലാത്സംഗം ചെയ്തു’; സുഹൃത്തിനെതിരെ പരാതിയുമായി കൊച്ചി സ്വദേശിനി
കൊച്ചി: ബിസിനസ് ആവശ്യത്തിനായി ദുബായിലേക്ക് വിളിച്ചുവരുത്തി സുഹൃത്ത് കെട്ടിയിട്ട് ബലാത്സംഗം ചെയ്തതായി പരാതി. കൊച്ചി സ്വദേശിനിയായ യുവതിയാണ് പൊലീസില്‍ പരാതി നല്‍കിയത്. നാദാപുരം സ്വദേശിക്കെതിരെയാണ് പരാതി. ബിസിനസ് ആവശ്യത്തിനായി ദുബായിലേക്ക് വിളിച്ചുവരുത്തിയ ശേഷം നാദാപുരം സ്വദേശി കെട്ടിയിട്ട് ബലാത്സംഗം ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്. പിന്നീട് 25 ലക്ഷം രൂപ നല്‍കി സംഭവം ഒത്തുതീർപ്പാക്കാൻ ശ്രമിച്ചതായും അതിജീവിത ആരോപിച്ചു.
സിപിഎമ്മിലേക്ക് ക്ഷണം: ടി.ജി നന്ദകുമാറും ഇ.പി ജയരാജനും സമീപിച്ചിരുന്നു; ദീപ്തി മേരി വര്‍ഗീസ്
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്ത് സിപിഎമ്മിലേക്ക് ക്ഷണമുണ്ടായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ദീപ്തി മേരി വര്‍ഗീസ്. ദല്ലാള്‍ ടി.ജി നന്ദകുമാറും ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി ജയരാജനുമണ് തന്നെ വന്ന കണ്ടതെന്നും എന്നാല്‍ അത് അപ്പോള്‍ തന്നെ താന്‍ വില കൊടുക്കാതെ തള്ളിയെന്നും ദീപ്തി മേരി പറയുന്നു. തൃക്കാക്കരയില്‍ സ്ഥാനാര്‍ത്ഥിയാക്കാമെന്ന് ഇവര്‍ തനിക്ക് വാക്കു നല്‍കിയെന്നും ദീപ്തി മേരി പറഞ്ഞു. മന്ത്രി പി.രാജീവിനെതിരെയും അവര്‍ വിമര്‍ശനം ഉന്നയിച്ചു. തൊണ്ണൂറുകളില്‍ മഹാരാജാസ് കോളജില്‍ ഇടിമുറിക്ക് നേതൃത്വം നല്‍കിയത് പി.രാജീവാണ്. രാജീവ് വെറും ഡമ്മി മന്ത്രിയാണ്. കൂടുതല്‍ പറഞ്ഞാല്‍ താന്‍ ചരിത്രം പുറത്തുവിടുമെന്നും അവര്‍ പറഞ്ഞു. അതേസമയം, ദീപ്തിയുടെ വെളിപ്പെടുത്തല്‍ ദല്ലാള്‍ നന്ദകുമാര്‍ ഭാഗികമായി തള്ളി. താന്‍ അവരെ പോയി കണ്ടിരുന്നു. എന്നാല്‍ അത് തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയം കഴിഞ്ഞ ശേഷമാണ്. പ്രചാരണം നടക്കുമ്ബോഴായിരുന്നു കൂടിക്കാഴ്ച. ദീപ്തിയെ പോലെ സീറ്റ് കിട്ടാതെ…