ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മദ്യനയവുമായി ബന്ധപ്പെട്ട് ഇ.ഡി. ആംആദ്മിപാര്‍ട്ടി നേതാവ് സഞ്ജയ് സിംഗിനെ ചോദ്യം ചെയ്യലിന് വിധേയമാക്കി. ഡല്‍ഹി കോടതി അഞ്ചുദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. ഗൂഡാലോചന കേസിലെ പ്രധാന പ്രതിയെന്നാണ് സഞ്ചജയ് സിംഗിനെതിരേ ഇ.ഡി. ഉയര്‍ത്തുന്ന ആരോപണം. ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട കേസില്‍ ഒരു ബിസിനസുകാരനില്‍ നിന്നും സിംഗിന് രണ്ടുകോടി രൂപ കിട്ടിയെന്നാണ് ഇ.ഡി. കോടതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. പുതിയതായി കേസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ബിസിനസുകാരന്‍ ദിനേഷ് അറോറ അടക്കം കേസിലെ പല പ്രതികളുമായി സിംഗിന് അടുത്ത ബന്ധം ഉണ്ടായിരുന്നതായി ഏജന്‍സി ആരോപിക്കുന്നു. മദ്യനയം രൂപപ്പെടുത്തുന്ന സമയത്ത് സ്വകാര്യ വ്യക്തികള്‍ക്ക് ഗുണകരമാകുന്ന രീതിയില്‍ നടത്തിയ ക്രിമിനല്‍ ഗൂഡാലോചനയില്‍ പങ്കൊളിയായി എന്നാണ് സഞ്ജയ് സിംഗിനെതിരേ ഉയര്‍ത്തിയിരിക്കുന്ന ആരോപണം. എഎപി എംപിയുടെ പരിസരത്ത് നിന്നും ഡിജിറ്റല്‍ തെളിവുകള്‍ പിടിച്ചെടുത്തിട്ടുണ്ടെന്നും ഇ.ഡി. കോടതിയില്‍ പറഞ്ഞു. പണം അരോരയുടെ ജോലിക്കാരനായ ര്‍വേഷ് വഴിയാണ് കൈമാറിയതെന്നും ഇതാണ് കുറ്റകൃത്യത്തിലേക്കുള്ള…
Day: October 6, 2023
സ്‌കൂള്‍ പരിസരങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ സ്‌പെഷ്യല്‍ ഡ്രൈവ്; വീഴ്ചകള്‍ കണ്ടെത്തിയ 81 കടകള്‍ അടപ്പിക്കാന്‍ നടപടി
തിരുവനന്തപുരം: സ്‌കൂള്‍ പരിസരത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പ് വരുത്തുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്‌കൂള്‍ പരിസരങ്ങളില്‍ മിഠായികളിലും സിപ് അപുകളിലും കൃത്രിമ നിറം ചേര്‍ത്ത് വില്‍ക്കുന്നവരെ പിടികൂടുന്നതിന്റെ ഭാഗമായാണ് നടപടി. വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി നടത്തിയ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവില്‍ സ്‌കൂള്‍ പരിസരങ്ങളിലുള്ള 2792 സ്ഥാപനങ്ങളില്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കി. വിവിധ കാരണങ്ങളാല്‍ 81 കടകള്‍ക്കെതിരെ അടച്ചുപൂട്ടല്‍ നടപടികള്‍ സ്വീകരിച്ചു. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച 138 കടകള്‍ക്ക് നോട്ടീസ് നല്‍കി. 124 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസും നല്‍കി. 110 കടകളില്‍ നിന്നും പിഴ ഈടാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു. 719 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു. കുട്ടികളെ മാത്രം ലക്ഷ്യം വച്ച് ഗുണനിലവാരമില്ലാത്ത ഭക്ഷണസാധനങ്ങള്‍ വില്‍പന നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി. സ്‌കൂള്‍ പരിസരത്ത് വില്‍ക്കപ്പെടുന്ന ഭക്ഷണങ്ങളുടെ സുരക്ഷിതത്വം ഉറപ്പു…
സിക്കിം മിന്നൽ പ്രളയം; 18 മൃതദേഹങ്ങൾ കണ്ടെത്തി, നൂറിലധികം പേരെ കാണാനില്ല
ഡൽഹി: മിന്നൽ പ്രളയത്തിൽ വളഞ്ഞ് സിക്കിം. ഇതുവരെ 18 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. നൂറിലധികം പേരെ കാണാനില്ലെന്നാണ് റിപ്പോർട്ട്. പ്രളയത്തിൽ കാണാതായ നൂറിലധികം പേർക്കായി തെരച്ചിൽ ഉർജിതമാക്കിയിരിക്കുകയാണ് സർക്കാർ. മരിച്ചവരുടെ കൂട്ടത്തിൽ സൈനികരുമുണ്ടെന്നാണ് വിവരം. ഇതിൽ ഒരു സൈനികനെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഒഡീഷ സ്വദേശി സരോജ് കുമാർ ദാസിനെയാണ് തിരിച്ചറിഞ്ഞത്. മരണ സഖ്യ ഇനിയും ഉയരാനാണ് സാധ്യത. അതെ സമയം മുഖ്യമന്ത്രി പ്രേം സിങ് തമാങ് ഉന്നതല യോഗം വിളിച്ച് സ്ഥിതി വിലയിരുത്തി. സംസ്ഥാനത്തേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് സർക്കാർ ആഭ്യർഥിച്ചിട്ടുണ്ട്. സിക്കിമിലെ സ്കൂളുകളും കോളേജുകളും ഈ മാസം 15 വരെ അടച്ചിടും. പ്രദേശത്ത് കനത്ത മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇന്നും റെഡ് അലർട്ട് തുടരുകയാണ്.
ആനത്തലവട്ടം ആനന്ദന്റെ സംസ്‌കാരം ഇന്ന്; തിരുവനന്തപുരത്ത് പൊതുദര്‍ശനം
തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്റെ സംസ്‌കാരം ഇന്ന്. വൈകിട്ട് അഞ്ച് മണിക്ക് തിരുവനന്തപുരം ശാന്തികവാടത്തിലാണ് സംസ്‌കാരം. ഇന്ന് രാവിലെ 11 മണിക്ക് എകെജി സെന്ററിലും വൈകുന്നേരം 3ന് സിഐടിയു സംസ്ഥാന കമ്മിറ്റി ഓഫീസിലും പൊതുദര്‍ശനം ഉണ്ടാകും. മേട്ടുക്കടയില്‍ അനുശോചന യോഗം ചേരുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അറിയിച്ചു. മുഖ്യമന്ത്രിയും മറ്റ് നേതാക്കളും അനുശോചന യോഗത്തില്‍ പങ്കെടുക്കും. ആശുപത്രിയിലെത്തിയ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മറ്റ് നേതാക്കളും ആനത്തലവട്ടം ആനന്ദന് അന്തിമോപാചരം അര്‍പ്പിച്ചു. അതിന് ശേഷം മൃതദേഹം ചിറയിൻകീഴിലെ വീട്ടിലേക്ക് കൊണ്ടുപോയി. 1971-ല്‍ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമായി. അടിയന്തരവാസ്ഥക്കാലത്ത് മിസ നിയമപ്രകാരം ജയിലില്‍ കിടന്നിട്ടുണ്ട്. 1979 മുതല്‍ 84-വരെ ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡൻ്റായിരുന്നു.1985-ല്‍ സിപിഎം സംസ്ഥാനക്കമ്മിറ്റിയംഗവും പിന്നീട് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായി. 1987-ലും കാവിയാട് ദിവാകര…
‘എംപുരാൻ’ തുടങ്ങി; പൂജ ചിത്രങ്ങൾ; ‘ലൂസിഫറി’ലെ റോബും ഡൽഹിയിൽ
പ്രേക്ഷകരെ ഏറെ ഹരം പിടിപ്പിച്ച സ്റ്റീഫൻ നെടുമ്പള്ളി വീണ്ടും കടന്നുവരുന്നു. മുരളി ഗോപിയുടെ തിരക്കഥയിൽ പ്രഥി രാജ് സുകുമാരൻ സംവിധാനം ചെയ്ത് വൻ പ്രദർശന വിജയം നേടിയ ലൂസിഫർ എന്ന ചിത്രത്തിൽ മോഹൻലാൽ നിറഞ്ഞാടിയ കഥാപാത്രമാണിത് മുരളി ഗോപിയുടെ തിരക്കഥയിൽ പ്രഥി രാജ് സുകുമാരൻ സംവിധാനം ചെയ്ത് വൻ പ്രദർശന വിജയം നേടിയ ലൂസിഫർ എന്ന ചിത്രത്തിൽ മോഹൻലാൽ നിറഞ്ഞാടിയ കഥാപാത്രമാണിത്. കഴിഞ്ഞ നാലു വർഷത്തിലധികമായി സ്റ്റീഫൻ നെടുമ്പുള്ളിയെ പ്രേഷകർ പുതുമയോടെ വീണ്ടും കാണുവാൻ കാത്തിരിക്കുകയായി രുന്നു. അതിനു തുടക്കമിട്ടത് ഒക്ടോബർ അഞ്ച് വ്യാഴാഴ്ച്ച ദില്ലി ഹരിയാനാ ബോർഡറിലുള്ള ഫരീദാബാദിലായിരുന്നു. രണ്ടാം ഭാഗത്തിന് തുടർച്ച ഇട്ടു കൊണ്ടാണ് ലൂസിഫറിന്റെ പര്യവസാനം.മുരളി ഗോപി തിരക്കഥ രചിക്കുന്ന എംബുരാൻ പ്രഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്നു. ബ്രഹ്മാണ്ഡ ചിത്രമായ എംബുരാൻ ആശിർവാദ് സിനിമാസും ഇൻഡ്യയിലെ വൻകിട നിർമ്മാണ സ്ഥാപനമായ ലൈക്ക പ്രൊഡക്ഷൻസും…
നിയമന കോഴ തട്ടിപ്പ് കേസില്‍ അഖില്‍ സജീവ് പിടിയില്‍ ; തേനിയില്‍ നിന്നും പിടികൂടിയത് പത്തനംതിട്ട പോലീസ്
പത്തനംതിട്ട: മെഡിക്കല്‍ ഓഫീസര്‍ നിയമന കോഴ തട്ടിപ്പ് കേസില്‍ പോലീസ് തെരയുന്നയാളായ അഖില്‍ സജീവ് പിടിയിലായതായി റിപ്പോര്‍ട്ട്. തമിഴ്‌നാട്ടിലെ തേനിയില്‍ നിന്നും പത്തനംതിട്ട പോലീസാണ് ഇയാളെ പിടികൂടിയതെന്നാണ് വിവരം. പത്തനംതിട്ട ഡിവൈഎസ്പി നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് പുലര്‍ച്ചെ അഖിലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. അതീവ രഹസ്യമായിട്ടായിരുന്നു അഖിലിന് വേണ്ടിയുള്ള തെരച്ചിലും അറസ്റ്റും നടന്നത്. നിയമനകോഴ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട വിവാദം തുടങ്ങിയതിന് പിന്നാലെ ഒളിവില്‍ പോയ അഖില്‍ സജീവിന് വേണ്ടി പത്തനംതിട്ട പോലീസും കന്റോണ്‍മെന്റ് പോലീസും തെരച്ചില്‍ നടത്തി വരികയായിരുന്നു. 2021 ലും 2022 ലും അഖിലിനെതിരേ പത്തനംതിട്ട പോലീസ് രണ്ടു കേസുകള്‍ റജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലൂം രാഷ്ട്രീയ സ്വാധീനത്താല്‍ അറസ്റ്റ് നടന്നിരുന്നില്ല. ഈ കേസുകളില്‍ വീണ്ടും അന്വേഷണം നടത്തുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. തേനി ബസ് സ്റ്റാന്റിന് സമീപത്തെ ലോഡ്ജില്‍ നിന്നുമായിരുന്നു അഖിലിനെ പിടികൂടിയത്. മൂന്ന് ലക്ഷം തട്ടിയതുമായി…