തുടയിലെ മാംസം പൂര്‍ണ്ണമായും കടിച്ചെടുത്തു ; അരയ്ക്ക് താഴെയും ആഴത്തില്‍ മുറിവുകള്‍ ; ഒന്നു നിലവിളിക്കാന്‍ പോലുമാകാതെ നിഹാല്‍

കണ്ണൂര്‍: കുട്ടിയെ തെരുവ് നായ കടിച്ചുകൊന്ന സംഭവത്തില്‍ 11 വയസ്സുള്ള നിഹാല്‍ ആക്രമിക്കപ്പെട്ടത് അതിക്രൂരമായി. ഒന്നു നിലവിളിക്കാന്‍ പോലും കഴിയാതെ പോയ കുട്ടിയെ നാട്ടുകാര്‍ കണ്ടെത്തിയത് ബോധംകെട്ട നിലയില്‍. തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹത്തില്‍ ഇടതുതുടയിലെ മാംസം മുഴുവനായും കടിച്ചെടുത്ത നിലയിലായിരുന്നു. അരയ്ക്കു താഴെയും ആഴത്തില്‍ മുറിവുകളുണ്ട്. കണ്ണിന് താഴെയും കഴുത്തിനു പുറകിലും ആഴത്തില്‍ കടിയേറ്റ പാടുകളുണ്ട്. മാനസിക ശാരീരിക വെല്ലുവിളി നേരിടുന്ന നിഹാലിന് സംസാരശേഷിയും ഇല്ല. നാട്ടുകാര്‍ കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ശരീരമാസകലം മുറിവുകളെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. വീട്ടില്‍ നിന്നും അരക്കിലോമീറ്റര്‍ അകലെയുള്ള ഒഴിഞ്ഞ പറമ്ബിലാണ് കുട്ടി കിടന്നിരുന്നത്. ഞായറാഴ്ച വൈകിട്ട് കളിക്കുന്നതിനിടെ വൈകിട്ട് അഞ്ചുമണിയോടെ കുട്ടിയെ കാണാതാകുകയായിരുന്നു. രാത്രി ഏഴരയോടെ എടക്കാട് പോലീസാണ് അബോധാവസ്ഥയില്‍ കിടക്കുന്ന കുട്ടിയെ കണ്ടെത്തിയത്. നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ അധികൃതര്‍ നടപടി തുടങ്ങിയിട്ടുണ്ട്.

‘വിദ്യയുടേത് വ്യാജ സര്‍ട്ടിഫിക്കറ്റ്, തെളിഞ്ഞു’: മഹാരാജാസിൽ തെളിവെടുപ്പ്, പ്രതി ഒളിവിൽ

കൊച്ചി: എറണാകുളം മഹാരാജാസ് കോളജിന്റെ പേരില്‍ മുന്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തക കെ.വിദ്യ വ്യാജരേഖയുണ്ടാക്കി ജോലിക്ക് ശ്രമിച്ചുവെന്ന കേസില്‍ അന്വേഷണ സംഘം മഹാരാജാസ് കോളജിലെത്തി. അഗളി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മഹാരാജാസില്‍ എത്തിയത്. വൈസ് പ്രിന്‍സിപ്പല്‍ ഡോ. ബിന്ദു ഷാര്‍മ്മിളയില്‍ നിന്ന് മൊഴിയെടുത്തു. മലയാളം വവിഭാഗം അധ്യാപകരില്‍ നിന്നും മൊഴിയെടുക്കും. മഹാരാജാസില്‍ നിന്ന് വിദ്യയ്ക്ക് പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ലെന്ന് അധ്യാപകര്‍ പറഞ്ഞു. കഴിഞ്ഞ പത്തു വര്‍ഷമായി മഹാരാജാസിലെ മലയാളം വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിച്ചിട്ടില്ല. വിദ്യ ഫെലോഷിപ്പുമായി ബന്ധപ്പെട്ട് മഹാരാജാസില്‍ ജോയിന്‍ ചെയ്തിരുന്നു. ജോയിന്‍ ചെയ്തതുമായി ബന്ധപ്പെട്ട് രേഖ നല്‍കിയിരുന്നു. അതുമായി വ്യാജമായി നിര്‍മ്മിച്ച രേഖയ്ക്ക് സാമ്യമുണ്ടോയെന്ന് പോലീസ് പരിശോധിക്കട്ടെ. വിദ്യ ജോലിക്ക് സമര്‍പ്പിച്ച രേഖയില്‍ ഒപ്പുവച്ചിരിക്കുന്ന ഏപ്രില്‍ ഒന്ന് പെസഹാ വ്യാഴാഴ്ചയാണ്. അന്ന് അവധി ദിനമായിരുന്നുവെന്നും അധ്യാപകര്‍ ചൂണ്ടിക്കാട്ടി. പോലീസ് ആവശ്യപ്പെട്ട രേഖകളെല്ലാം നല്‍കി. വിദ്യ…

നിഹാലിന്റെ മരണം: മുഴുപ്പിലങ്ങാട് തെരുവുനായ്ക്കളെ പിടിച്ചുതുടങ്ങി

കണ്ണൂര്‍: മുഴുപ്പിലങ്ങാട് പതിനൊന്നുവയസ്സുകാരന്‍ തെരുവുനായയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനു ശേഷം സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്നുതുടങ്ങി. മുഴപ്പിലങ്ങാട് പടിയൂര്‍ എബിസി സെന്റ്‌റില്‍ നിന്നുള്ള സംഘം തെരുവുനായ്ക്കളെ പിടികൂടി തുടങ്ങി. രണ്ട് തെരുവുനായ്ക്കളെയാണ് സംഘം രാവിലെ പിടികൂടിയത്. മരിച്ച നിഹാലിന്റെ കബറടക്കം ഇന്ന് ഉച്ചയ്ക്ക് നടക്കും. തലശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്‍ക്വസ്റ്റ് നടപടിക്കു ശേഷം പോസ്റ്റു മോര്‍ട്ടം നടത്തുകയാണ്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. തുടര്‍ന്ന് കെട്ടിനകം പള്ളി പരിസരത്ത് പൊതുദര്‍ശനം നടക്കും. തുടര്‍ന്ന് എടക്കാട് മണപ്പുറം ജുമാ മസ്ജിദില്‍ കബറടക്കം നടത്തും. വിദേശത്തുള്ള പിതാവ് എത്തിയ ശേഷം കബറടക്കം നടത്താനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ എത്താന്‍ വൈകുമെന്നതിനാല്‍ സംസ്‌കാരം നടത്താന്‍ പിതാവ് നിര്‍ദേശം നല്‍കുകയായിരുന്നു. മുഴുപ്പലിങ്ങാട് ബീച്ചില്‍ അടുത്തകാലത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു. പല തവണ പഞ്ചായത്തിലും കലക്ടര്‍ക്കും പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല.…

ആമസോൺ വനത്തിലെ കുഞ്ഞുങ്ങളുടെ അതിജീവനം; തുണയായത് കപ്പപ്പൊടിയും കാട്ടുപഴവും

ബോഗട്ട (കൊളംബിയ) : ‘കപ്പപ്പൊടിയും പിന്നെ കാട്ടുപഴങ്ങളും’– വിമാനാപകടത്തെ അദ്ഭുതകരമായി അതിജീവിച്ച 4 കുട്ടികൾ 40 ദിവസം ആമസോൺ വനത്തിൽ ജീവൻ നിലനിർത്തിയതെങ്ങനെ എന്ന ചോദ്യത്തിനു കൊളംബിയൻ സൈനിക വക്താവ് അർനുൾഫോ സാഞ്ചെസ് പറയുന്ന മറുപടിയിങ്ങനെ. കുട്ടികളിൽ ഏറ്റവും മൂത്തവളായ പതിമൂന്നുകാരി ലെസ്‌ലിയാണ് ഈ കഥയിലെ ‘ഹീറോ’. ‘അവൾ കരുത്തു കാട്ടി. ഇളയവർക്കു കരുതൽ നൽകി. കാടിനെക്കുറിച്ചു നല്ല ധാരണയുമുണ്ടായിരുന്നു’– പ്രതിരോധമന്ത്രി ഇവാൻ വലെസ്കസ് പറയുന്നു. കുട്ടികൾ സുഖമായിരിക്കുന്നുവെന്ന് ബോഗട്ടയിലെ ആശുപത്രിയിൽ അവരെ കണ്ടശേഷം അച്ഛൻ മാനുവൽ റണോക്കും മുത്തച്ഛൻ ഫിഡെൻഷ്യോ വലെൻസിയയും അറിയിച്ചു. വിമാനയാത്രയിൽ ഒപ്പം കരുതിയിരുന്ന 3 കിലോഗ്രാം കപ്പപ്പൊടി രക്ഷപ്പെട്ടപ്പോൾ കുട്ടികൾ എടുത്തിരുന്നു. ഈ പ്രദേശത്തെ ജനങ്ങളുടെ ഭക്ഷണങ്ങളിലൊന്നായ ഇതുകൊണ്ടാണു കുട്ടികൾ ആദ്യദിവസങ്ങൾ കഴിഞ്ഞത്. പഴങ്ങളിൽ ഏതു കഴിക്കണം, ഏതു കഴിക്കരുത് എന്നും കാട്ടിൽ വെള്ളം എവിടെ കണ്ടെത്താമെന്നും അറിയാമായിരുന്നു. ഏറ്റവും ഇളയ…

അനിൽ ആൻറണി ബിജെപിയുടെ സംസ്ഥാന നേതൃത്വത്തിലേക്ക്; നൽകുക പ്രധാന ചുമതല

കോഴിക്കോട് : കോൺഗ്രസ് നേതാവ് എ.കെ.ആൻറണിയുടെ മകൻ അനിൽ ആൻറണിക്കു സംസ്ഥാനതലത്തിൽ ചുമതല നൽകാനൊരുങ്ങി ബിജെപി. സമീപകാലത്തു പാർട്ടിയിലെത്തിയ അനിൽ ആൻറണിക്ക് ഏതെങ്കിലും പ്രധാന ചുമതല നൽകാനാണു ബിജെപി ദേശീയ കമ്മറ്റിയുടെ തീരുമാനം.സംസ്ഥാന കമ്മിറ്റിയിൽ വ്യാപകമായ അഴിച്ചുപണി ഉടൻ ഉണ്ടാകില്ലെന്നും സംസ്ഥാന നേതാക്കൾ പറഞ്ഞു. ജനറൽ സെക്രട്ടറി പദവിയിൽ നിന്ന് എം.ടി.രമേശ് മാറിയേക്കും. രമേശിനെ ദേശീയ നിർവാഹകസമിതിയിലേക്കു കൊണ്ടുപോകാനാണു നീക്കം. നിലവിലെ സംസ്ഥാന വൈസ് പ്രസിഡന്റ് പി.രഘുനാഥ് സംസ്ഥാന ജനറൽ സെക്രട്ടറിയാകുമെന്നും സൂചനയുണ്ട്. സംസ്ഥാനത്തെ എല്ലാ ലോക്സഭാ മണ്ഡലങ്ങളിലും ബിജെപി ദേശീയ നേതാക്കളുടെ സന്ദർശനം നടന്നുവരികയാണ്. ഓരോ മണ്ഡലത്തിലും ആയിരം പേരെ വീതം കാണാനാണു കേന്ദ്രനേതൃത്വം തീരുമാനിച്ചിരിക്കുന്നത്. ദേശീയ നേതാവ് മുഖ്താർ അബ്ബാസ് നഖ്‌വി ഇന്നും നാളെയും വയനാട്, കോഴിക്കോട് മണ്ഡലങ്ങളിൽ യാത്ര ചെയ്യും.

‘അവിവാഹിത, അന്യായ തടങ്കൽ നീതിയെ പരിഹസിക്കും’: കെ.വിദ്യ ഹൈക്കോടതിയിൽ

കൊച്ചി : ഗെസ്റ്റ് ലക്ചറർ നിയമനത്തിനു വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കി കബളിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ പ്രതിയായ എസ്എഫ്ഐ മുൻ നേതാവ് തൃക്കരിപ്പൂർ സ്വദേശി കെ.വിദ്യ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. കേസിനു പിന്നിൽ രാഷ്ട്രീയകാരണങ്ങളാണെന്നും ജാമ്യമില്ലാ വകുപ്പ് ബാധകമാകില്ലെന്നും കാണിച്ചുള്ള ഹർജി കോടതി ഇന്നു പരിഗണിച്ചേക്കും. ഹർജിക്കാരിയുടെ കരിയറും സൽപേരും തകർക്കാൻ ലക്ഷ്യമിട്ടുള്ള കേസാണെന്നും അവിവാഹിതയായ യുവതിയെ അന്യായമായി അറസ്റ്റ് ചെയ്തു തടങ്കലിൽ വയ്ക്കുന്നതു നീതിയെ പരിഹസിക്കുന്ന നടപടിയാകുമെന്നും ഹർജിയിൽ പറയുന്നു. പാലക്കാട് അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയൽ ആർട്സ് കോളജിലെ മലയാളം ഗെസ്റ്റ് ലക്ചറർ തസ്തികയിൽ നിയമനം ലഭിക്കാൻ എറണാകുളം മഹാരാജാസ് കോളജിന്റെ പേരിലുള്ള വ്യാജസർട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണു കേസ്. സംശയം തോന്നി അട്ടപ്പാടി കോളജ് അധികൃതർ മഹാരാജാസ് കോളജുമായി ബന്ധപ്പെട്ടതോടെ തട്ടിപ്പ് ബോധ്യപ്പെട്ടു. മഹാരാജാസ് കോളജ് പ്രിൻസിപ്പൽ നൽകിയ പരാതിയിലാണ് എറണാകുളം സെൻട്രൽ പൊലീസ്…

നോവായി നിഹാൽ, സഹിക്കാനാകില്ല, ശരീരം കണ്ടവർ കണ്ണുപൊത്തി, വിങ്ങിപ്പൊട്ടി പ്രദേശവാസികൾ, ഖബറടക്കം ഇന്ന്

മുഴുപ്പിലങ്ങാട്: (കണ്ണൂര്‍) കണ്ണൂരിനടുത്ത് മുഴുപ്പിലങ്ങാട് തെരുവുനായ പതിനൊന്നു വയസ്സുകാരനെ കടിച്ചുകൊന്നു. മുഴുപ്പിലങ്ങാട് കെട്ടിനകത്തെ നൗഷാദിന്റെ മകന്‍ നിഹാല്‍ ആണ് ഈ ദാരുണസംഭവത്തില്‍ മരിച്ചത്. വൈകിട്ട് അഞ്ചുമണിയോടെയാണ് കുട്ടിയെ കാണാതായത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു വീടിനു അരകിലോമീറ്റര്‍ അകലെയുള്ള ആളൊഴിഞ്ഞ പറമ്ബില്‍നിന്ന് ചോരവാര്‍ന്ന നിലയില്‍ കുട്ടിയെ കണ്ടെത്തിയത്. സംസാരശേഷിയില്ലാത്ത നിഹാല്‍ വീടിന്റെ ഗേറ്റിനു പുറത്തിറങ്ങിയപ്പോഴാണ് തെരുനായകള്‍ ആക്രമിച്ചത്. ഓട്ടിസം ബാധിച്ച കുട്ടി ചികിത്സയിലായിരുന്നു. എട്ടരക്ക് ശേഷമാണ് കുട്ടിയെ ആളൊഴിഞ്ഞ പറമ്ബില്‍ നിന്ന് കണ്ടെത്തുന്നത്. കുട്ടിയുടെ മുഖത്തും കൈകാലുകളും കടിച്ചു പറിച്ച പാടുകളുണ്ട്. പ്രദേശത്ത് തെരുവുനായുടെ ശല്യമുണ്ടായിരുന്നുവെന്നും സംസാര ശേഷിയില്ലാത്ത കുട്ടിയായതിനാല്‍ നിലവിളിക്കാനും സാധിച്ചിട്ടുണ്ടാകില്ല എന്നും നാട്ടുകാര്‍ പറയുന്നു. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും നിഹാല്‍ മരിച്ചിരുന്നു. കുട്ടിയുടെ ശരീരത്തു കടിയേറ്റതിന്റെ പാടുകളുണ്ട്. മൃതദേഹം തലശ്ശേരി ആശുപത്രിയിലേക്കു മാറ്റി.