ഇനി കൊടുത്താല്‍ അകത്താക്കും; ബീജദാനത്തിലൂടെ 550ലധികം കുട്ടികളുടെ പിതാവ്; 41കാരനെ വിലക്കി നെതർലൻഡ്സ് കോടതി

ആംസ്റ്റർഡാം:  ബീജദാനത്തിലൂടെ 550ലധികം കുട്ടികളുടെ പിതാവായതിനെ തുടർന്ന് ബീജം ദാനം ചെയ്യുന്നതിൽനിന്നു യുവാവിനെ വിലക്കി നെതർലൻഡ്സ് കോടതി. ഹേഗ് സ്വദേശിയായ നാൽപത്തിയൊന്നു വയസ്സുകാൻ ജോനാഥൻ ജേക്കബ് മെയ്ജർ എന്നയാളെയാണ് ബീജദാനത്തിൽനിന്നു കോടതി വിലക്കിയിത്. ബീജം ദാനം ചെയ്യാൻ ശ്രമിച്ചാൽ 1,00,000 യൂറോ (90,41,657 രൂപ) പിഴ ഈടാക്കുമെന്നും കോടതി ഉത്തരവിലുണ്ട്. 13 ക്ലിനിക്കുകളിലാണ് ജോനാഥൻ ജേക്കബ് ബീജം ദാനം ചെയ്തത്. ഇതിൽ 11 എണ്ണവും നെതർലൻഡ്സിലാണ്. 2007 മുതൽ 2017 വരെയുള്ള കാലയളവിൽ ഏകദേശം 550ലധികം കുട്ടികളുടെ പിതാവായി ജോനാഥൻ‌. നെതർലൻഡ്സിൽ കരിമ്പട്ടികയിൽ ആയതിനെ തുടർന്നു യുക്രെയ്ൻ, ഡെൻമാർക്ക് തുടങ്ങിയ രാജ്യങ്ങളിലും ഓൺലൈനായും ജോനാഥൻ ബീജം ദാനം ചെയ്യുകയായിരുന്നു. സംഗീതജ്ഞനായ ഇയാൾ, നിലവിൽ കെനിയയിലാണ് താമസിക്കുന്നത്. ജോനാഥന്റെ മക്കളിൽ ഒരാളുടെ അമ്മയും ഡോണർകൈൻഡ് എന്ന ഫൗണ്ടേഷനുമാണ് ഇയാൾക്കെതിരെ പരാതി നൽകിയത്. ഡച്ച് നിയമമനുസരിച്ച്, ബീജദാതാക്കൾ 12ൽ കൂടുതൽ…

അരിക്കൊമ്പനെ രണ്ടാം തവണയും മയക്കുവെടിവച്ചു

ഇടുക്കി: അരിക്കൊമ്പനെ രണ്ടാം തവണയും മയക്കുവെടിവച്ചൂ. ആദ്യ ഡോസ് മരുന്നില്‍ മയങ്ങിത്തുടങ്ങാത്തതിനെ തുടര്‍ന്നാണ് 50-ാം മിനിറ്റില്‍ ബൂസ്റ്റര്‍ ഡോസും നല്‍കിയത്. ഉച്ചയ്ക്ക് 11.54നായിരുന്നു ചീഫ് വെറ്ററിനറി സര്‍ജന്‍ ഡോ.അരുണ്‍ സക്കറിയ ആദ്യ മയക്കുവെടിവച്ചത്. 12.43നായിരുന്നു രണ്ടാമത്തെ ഡോസ് നല്‍കിയത്. രണ്ടാമത്തെ ഡോസ് കിട്ടിയതോടെ അരിക്കൊമ്പന്‍ മയങ്ങിത്തുടങ്ങി. മുന്നോട്ടുപോകാതെ ചെവിയാട്ടി ആന നില്‍ക്കുകയാണ്. ഇതോടെ നാല് കുങ്കിയാനകള്‍ അരിക്കൊമ്പന്റെ സമീപത്തേക്ക് പോകുകയാണ്. അരിക്കൊമ്പനെ കൊണ്ടുപോകാനുള്ള ലോറിയും സജ്ജമാണ്. അരിക്കൊമ്പന്‍ മയങ്ങിയെന്ന് ഉറപ്പായാല്‍ ആദ്യം കാലുകള്‍ വടം ഉപയോഗിച്ച്‌ ബന്ധിക്കും. തുടര്‍ന്ന് കണ്ണുകള്‍ കറുത്ത തുണികൊണ്ട് മൂടിക്കെട്ടി, കഴുത്തില്‍ റേഡിയോ കോളര്‍ ഘടിപ്പിക്കും. കുങ്കിയാനകളുടെ സഹായത്തോടെ മാത്രമേ ഇത് സാധ്യമാകൂ. തുടര്‍ന്ന് അരിക്കൊമ്പന്‍ നില്‍ക്കുന്ന സ്ഥലത്ത് തള്ളിമാറ്റി റോഡിലെത്തിക്കുകയാണ് പ്രധാന ദൗത്യം. റോഡിലെത്തിച്ച്‌ ലോറിയില്‍ കയറ്റി സുരക്ഷിത സ്ഥലത്തേക്ക് കൊണ്ടുപോകും.

ഗുസ്തിതാരങ്ങള്‍ക്ക് പിന്തുണയുമായി പ്രിയങ്ക ഗാന്ധി; രാജിവയ്ക്കില്ലെന്ന് ബ്രിജ് ഭൂഷണ്‍

ന്യുഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ മേധാവി ബ്രിജ് ഭൂഷണെതിരെ ലൈംഗികാരോപണം ഉന്നയിച്ച ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്ര. താരങ്ങള്‍ സമരം നടത്തുന്ന ജന്തര്‍ മന്തറില്‍ ശനിയാഴ്ച രാവിലെ പിന്തുണയുമായി പ്രിയങ്കയെത്തി. ബ്രിജ് ഭൂഷണെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിന്റെ ഉള്ളടക്കം വ്യക്തമാക്കണമെന്നും പ്രധാനമന്ത്രിയില്‍ നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കാനില്ലെന്നും പ്രിയങ്ക പറഞ്ഞു. രാജ്യം താരങ്ങള്‍ക്കൊപ്പാണ്. എന്നാല്‍ പ്രധാനമന്ത്രി അവരോട് സംസാരിക്കാന്‍ കൂട്ടാക്കുന്നില്ലെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. ബ്രിജ് ഭൂഷണെതിരെ കേസെടുത്ത് അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ രണ്ടാം തവണയാണ് സമരം നടത്തുന്നത്. സുപ്രീം കോടതി ഇടപെടലിനെ തുടര്‍ന്ന് വെള്ളിയാഴ്ചയാണ് ഡല്‍ഹി പോലീസ് രണ്ട് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തത്. അതേസമയം, കേസെടുത്തതിന്റെ പേരില്‍ ഫെഡറേഷന്‍ മേധാവി സ്ഥാനം രാജിവയ്ക്കില്ലെന്ന് ബ്രിജ് ഭൂഷണ്‍ പറഞ്ഞു. താന്‍ നിരപരാധിയാണ്. അന്വേഷണം നേരിടാന്‍ തയ്യാറാണ്. അന്വേഷണ ഏജന്‍സിയുമായി സഹകരിക്കാന്‍ തയ്യാറാണ്.…

ഡല്‍ഹി മെട്രോയില്‍ ആള്‍ക്കാര്‍ നോക്കി നില്‍ക്കേ അശ്ലീല പ്രവര്‍ത്തി; യുവാവിനെതിരേ കേസെടുക്കാത്തതില്‍ വ്യാപക പ്രതിഷേധം

ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോയില്‍ ആള്‍ക്കാര്‍ നോക്കി നില്‍ക്കേ അശ്ലീല പ്രവര്‍ത്തി നടത്തിയ യുവാവിനെതിരേ കേസെടുക്കാത്തതില്‍ വ്യാപക പ്രതിഷേധം. ഡല്‍ഹി വനിതാ കമ്മീഷന്‍ ഡല്‍ഹി പൊലീസിനും ഡല്‍ഹി മെട്രോയ്ക്കും നോട്ടീസ് അയച്ചു. യുവാവിന്റെ അശ്ലീല പ്രവൃത്തി യാത്രക്കാരിലൊരാള്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചതോടെയാണ് സംഭവം വന്‍ വിവാദമായി മാറിയത്. യുവാവിന്റെ പ്രവൃത്തിയില്‍ ചുറ്റുമുള്ള യാത്രക്കാര്‍ക്ക് അസ്വസ്ഥരാകുന്നതും ചിലര്‍ സീറ്റ് മാറിയിരിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. വീഡിയോ വ്യാപകമായി പ്രചരിച്ചിട്ടും ഇയാള്‍ക്കെതിരെ നടപടിയെടുക്കാത്തത് വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. മെട്രോയില്‍ സ്ത്രീകള്‍ക്ക് എന്ത് സുരക്ഷയാണുള്ളതെന്നാണ് ആള്‍ക്കാരുടെ ചോദ്യം. സംഭവത്തില്‍ ഡല്‍ഹി മെട്രോയും പ്രതികരിച്ചിട്ടുണ്ട്. സഹയാത്രികരോട് മാന്യമായും ഉത്തരവാദിത്തത്തോടെയും പെരുമാറണമെന്നും ഇത്തരം സംഭവം ശ്രദ്ധയില്‍ പെട്ടാല്‍ അപ്പോള്‍ തന്നെ യാത്രക്കാര്‍ ഡിഎംആര്‍സിയുടെ ഹെല്‍പ്പ് ലൈന്‍ നമ്ബറില്‍ വിളിച്ചറിയിക്കണമെന്നും ആവശ്യപ്പെട്ടു. നിരവധി യാത്രക്കാര്‍ നോക്കിനില്‍ക്കെയായിരുന്നു യുവാവ് പരസ്യമായി സ്വയം ഭോഗത്തില്‍ ഏര്‍പ്പെട്ടത്. ഡല്‍ഹി വനിതാ കമ്മീഷന്‍…

റേഷൻ കടകൾ ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കും; വിതരണത്തിലെ മാറ്റങ്ങളറിയാം, ഏപ്രിൽ മാസത്തെ റേഷൻ വിതരണം നീട്ടി

തിരുവനന്തപുരം: തകരാർ പരിഹരിച്ചതോടെ സംസ്ഥാനത്തെ റേഷൻ കടകൾ ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കും. മൂന്ന് ദിവസത്തിന് ശേഷമാണ് ഇ – പോസ് സംവിധാനം മുഖേനെയുള്ള റേഷൻ വിതരണം ആരംഭിച്ചത്. സെർവറിലെ തകരാർ മൂലമാണ് കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തെ റേഷൻ വിതരണം തടസപ്പെട്ടത്. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് റേഷൻ വിതരണം തടസപ്പെട്ട സാഹചര്യത്തിൽ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് അഞ്ചാം തീയതിവരെ നീട്ടിയിട്ടുണ്ട്. മെയ് ആറ് മുതലാകും മെയ് മാസത്തെ റേഷൻ വിതരണം ആരംഭിക്കുകയെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ വ്യക്തമാക്കിയിരുന്നു.തൃശൂർ, പാലക്കാട്, കൊല്ലം, പത്തനംതിട്ട, വയനാട് ജില്ലകളിൽ ഇന്ന് രാവിലെ എട്ട് മണിമുതൽ ഒരു മണിവരെ റേഷൻ വിതരണം ചെയ്യും. ഉച്ചയ്ക്ക് രണ്ട് മണി മുതൽ ഏഴ് മണിവരെ എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം, കാസർകോട്, ഇടുക്കി ജില്ലകളിൽ റേഷൻ വിതരണം ചെയ്യും. മെയ്…

അരിക്കൊമ്പൻ ദൗത്യം വിജയിച്ചു, മയക്കുവെടിവെച്ചു

ഇടുക്കി ചിന്നക്കനാൽ മേഖലയിൽ നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ സ്ഥലം മാറ്റാൻ ലക്ഷ്യമിട്ട് നടത്തിയ ദൗത്യത്തിന്റെ ആദ്യഘട്ടം വിജയം. അരിക്കൊമ്പനെ കണ്ടെത്തി ദൌത്യമേഖലയിലെത്തിച്ച് വനംവകുപ്പ് സംഘം മയക്കുവെടിവെച്ചു. സമീപത്തുണ്ടായിരുന്ന ചക്കക്കൊമ്പനെ മാറ്റിയ ശേഷമാണ് വെടിവെച്ചത്. വെടി കൊണ്ടിട്ടുണ്ടെങ്കില്‍ അര മണിക്കൂറിനുള്ളില്‍ ആന മയങ്ങിത്തുടങ്ങും. ഇതോടെ ആനയെ ബന്ധിച്ച് നാല് കുങ്കിയാനകളുടെ സഹായത്തോടെ ലോറിയില്‍ കയറ്റി കൊണ്ടുപോകാനാണ് വനംവകുപ്പിന്റെ പദ്ധതി. 2017ല്‍ അരിക്കൊമ്പനെ മയക്കുവെടി വച്ചെങ്കിലും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. അരിക്കൊമ്പനെ പെരിയാർ വന്യജീവി സങ്കേതത്തിലേക്ക് കൊണ്ടുപോകുമെന്നാണു സൂചന. 301 കോളനിയുടെ സമീപപ്രദേശമായ സിങ്കുകണ്ടത്ത് എത്തിയ ശേഷമാണ് അരിക്കൊമ്പൻ സൂര്യനെല്ലി ഭാഗത്തെത്തിയത്. സൂര്യനെല്ലി ഭാഗത്തുനിന്ന് പടക്കംപൊട്ടിച്ചാണ് താഴേക്ക് ഇറക്കിയത്. അരിക്കൊമ്പനെ ഇന്നു തന്നെ പിടികൂടുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചിരുന്നു.മിഷൻ അരിക്കൊമ്പൻ രണ്ടാം ദിവസമായ ഇന്ന് രാവിലെതന്നെ അരിക്കൊമ്പനെ നിരീക്ഷണ വലയത്തിലാക്കിരുന്നു. സിമന്റ്പാലത്തിലേക്ക് അരിക്കൊമ്പനെ എത്തിക്കാനായിരുന്നു ശ്രമം. കുന്നിൽവച്ച് വെടിവയ്ക്കാൻ അനുയോജ്യമല്ലെന്ന് വനംവകുപ്പ്…

ഗോൾഡൻ ഗ്ലോബ് പൂർത്തിയാക്കുന്ന ആദ്യ ഇന്ത്യക്കാരൻ; ചരിത്രമെഴുതി അഭിലാഷ് ടോമി

ലെ സാബ്‍ലെ ദെലോൻ (ഫ്രാൻസ്)∙ ഗോൾഡൻ ഗ്ലോബ് റേസ് പായ്‌വഞ്ചിയോട്ട മത്സരത്തിൽ ചരിത്രമെഴുതി മലയാളി നാവികൻ അഭിലാഷ് ടോമി. ഇന്ത്യൻ സമയം ശനിയാഴ്ച രാവിലെ 10.30 മണിയോടെയാണ് അഭിലാഷ് ടോമിയുടെ വഞ്ചി ബയാനത് ഫ്രഞ്ച് തീരത്തെത്തിയത്. രണ്ടാമനായാണ് അഭിലാഷ് മത്സരം ഫിനിഷ് ചെയ്തത്. ഗോൾഡൻ ഗ്ലോബ് ഫിനിഷ് ചെയ്യുന്ന ആദ്യ ഇന്ത്യക്കാരനാണ് അഭിലാഷ് ടോമി.നോർത്ത് അറ്റ്ലാന്റിക് സമുദ്ര മേഖലയായ ഇവിടെ കാലാവസ്ഥയിൽ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങൾ കാരണം അഭിലാഷ് എത്തുന്ന സമയം കൃത്യമായി പ്രവചിക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു സംഘാടകരും. 236 ദിവസവും 14 മണിക്കൂറും 46 മിനിറ്റുമാണ് അഭിലാഷിന് ഫിനിഷ് ചെയ്യാൻ വേണ്ടിവന്നത്. സഞ്ചരിച്ചത് 48,000 കിലോമീറ്റർ. പടിഞ്ഞാറൻ ഫ്രഞ്ച് തുറമുഖമായ ലെ സാബ്‌ലെ ദെലോനിൽനിന്നാണ് 2022 സെപ്റ്റംബറിൽ അഭിലാഷ് യാത്ര തുടങ്ങിയത്. ഇതിനു മുൻപ് 2018ൽ അഭിലാഷ് തുടങ്ങിവച്ച യാത്ര പൂർത്തീകരിക്കാൻ സാധിച്ചിരുന്നില്ല. ഇന്ത്യൻ മഹാസമുദ്രത്തിലുണ്ടായ കടൽക്ഷോഭത്തിൽ…

സംസ്ഥാനത്ത് മഴ ശക്തമാകും; ഇന്ന് മൂന്ന് ജില്ലകളിലും നാളെ എട്ടിടത്തും യെല്ലോ അലേർട്ട്

തിരുവനന്തപുരം:  സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. വരും ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്  പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.ഇന്ന് മൂന്ന് ജില്ലകളിലും ഞായറാഴ്ച എട്ട് ജില്ലകളിലും തിങ്കളാഴ്ച ഒൻപത് ജില്ലകളിലുമാണ് നിലവിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ദിവസങ്ങളിൽ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മേയ് 02 ചൊവ്വാഴ്ച വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതൽ 40 കി.മീ വേഗതയിൽ വരെ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. അടുത്ത രണ്ട് മണിക്കൂറിൽ കേരളത്തിൽ ആലപ്പുഴ, കോട്ടയം,…