ജനങ്ങളെ ഊറ്റി കെട്ടിടസെസ് കൊള്ള; പിരിച്ചത് 324 കോടി

തിരുവനന്തപുരം:  പത്തു ലക്ഷം രൂപയ്ക്ക് മുകളിൽ ചെലവു വരുന്ന കെട്ടിടങ്ങൾ നിർമിക്കുമ്പോൾ വ്യക്തികളിൽനിന്ന് പിരിക്കുന്ന സെസ് ഇനത്തിൽ 2022–23 സാമ്പത്തിക വർഷം സർക്കാരിലേക്കെത്തിയത് 324 കോടി രൂപ. കെട്ടിട നിർമാണ സെസ് നിർബന്ധമായി പിരിക്കണമെന്ന് സർക്കാർ നിർദേശം നൽകിയതോടെ വലിയ വർധനവാണ് പിരിവിൽ ഉണ്ടായത്. 2021–22 സാമ്പത്തിക വർഷം 285 കോടി രൂപയാണ് പിരിച്ചെടുത്തത്. 39 കോടി രൂപ അധികം പിരിച്ചു.കെട്ടിടം നിർമിക്കുമ്പോൾ വ്യക്തികളിൽനിന്ന് പതിനായിരം രൂപയ്ക്കു മുകളിൽ സൈസ് പിരിച്ചിട്ടും നിർമാണ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ പെൻഷൻ ആറു മാസമായി മുടങ്ങി. ബോർഡ് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ കഴിഞ്ഞ വർഷം സെപ്റ്റംബർ വരെയാണ് പെൻഷൻ നൽകിയത്. 1600 രൂപയാണ് പ്രതിമാസ പെൻഷൻ. അതേസമയം, ബോർഡിൽ ജോലി ചെയ്യുന്നത് 283 താൽക്കാലിക ജീവനക്കാരും 15 സ്ഥിരം ജീവനക്കാരുമാണ്. പാർട്ടി ശുപാർശയുടെ അടിസ്ഥാനത്തിൽ ജോലിക്ക് കയറിയവരാണ് പലരും.…

മഴ ആഞ്ഞടിക്കുമോ ഈ ജില്ലകളിൽ? വീണ്ടും മുന്നറിയിപ്പ്, ഇടിമിന്നലിനും കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മെയ് ഒന്നുവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതൽ 40 കി.മീ വേഗതയിൽ വരെ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മഴ മുന്നറിയിപ്പിനൊപ്പം ഉയർന്ന തിരമാല ജാഗ്രതാ നിർദേശവും അധികൃതർ നൽകി. കേരള തീരത്ത് 27-04-2023 രാത്രി 11.00 മുതൽ 28-04-2023 രാത്രി 11.30 വരെ 0.5 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത 05 – 35 cm/s വരെ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.വരും മണിക്കൂറിൽ പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ…

പ്ലസ്‌വണ്‍ സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ഇനി മാര്‍ച്ചില്‍

തിരുവനന്തപുരം: പ്ലസ് വണ്‍ സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ഇനിമുതല്‍ വര്‍ഷാന്ത്യ പരീക്ഷയ്ക്കൊപ്പം നടക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. പരീക്ഷാനടത്തിപ്പിലും മറ്റുമുള്ള പ്രശ്നങ്ങള്‍ പരിഗണിച്ച്‌ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് ഒന്നാം വര്‍ഷത്തെ ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷകള്‍ അടുത്ത അധ്യയനവര്‍ഷം മുതല്‍ വാര്‍ഷികപ്പരീക്ഷയ്ക്കൊപ്പം എഴുതാന്‍ അവസരമൊരുക്കും. പ്ലസ് ടു പരീക്ഷ നടക്കുന്ന ദിവസങ്ങളില്‍ ഉച്ചയ്ക്കുശേഷമോ അടുത്ത ദിവസമോ പ്ലസ് വണ്‍ പരീക്ഷ നടത്തിയാല്‍ സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് എഴുതുന്നവര്‍ക്ക് സൗകര്യമൊരുക്കാമെന്നാണ് വിലയിരുത്തല്‍. അധ്യയനദിവസങ്ങള്‍ നഷ്ടപ്പെടുത്താതെ ഈ പരീക്ഷകള്‍ എഴുതാനാവുമെന്നും അധ്യാപകര്‍ക്ക് ജോലിഭാരം കുറയുമെന്നും ശുപാര്‍ശയില്‍ വ്യക്തമാക്കിയിരുന്നു. സാധാരണ ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലാണ് നടക്കാറുള്ളത്.

എ രാജയ്ക്ക് താൽക്കാലിക ആശ്വാസം; ദേവികുളം എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ വിധിക്ക് ഭാഗിക സ്റ്റേ

ന്യൂ ഡൽഹി:  ദേവികുളം എംഎൽഎ എ രാജയെ അയോഗ്യനാക്കിയ വിധി സുപ്രീംകോടതി ഭാഗികമായി സ്റ്റേ ചെയ്തു. രാജയ്ക്ക് നിയമസഭാ നടപടികളിൽ പങ്കെടുക്കാൻ സുപ്രീംകോടതി അനുമതി നൽകി. എന്നാൽ നിയമസഭയിൽ വോട്ട് ചെയ്യാനും നിയമസഭാ അലവൻസും പ്രതിഫലവും കൈപ്പറ്റാനും അവകാശമില്ല. കേസ് ഇനി പരിഗണിക്കുന്ന ജൂലൈ വരെയാണ് സുപ്രീംകോടതി സ്റ്റേ അനുവദിച്ചത്. ദേവികുളം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി റദ്ദാക്കിയതിനെ തുടർന്നാണ് എ രാജ സുപ്രീംകോടതിയെ സമീപിച്ചിരുന്നത്. കേസിൽ വിശദമായ വാദം കേൾക്കണമെന്നും അതുവരെ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നുമായിരുന്നു എ രാജയ്ക്കായി ഹാജരായ അഭിഭാഷകർ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടത്. സ്റ്റേ അനുവദിച്ചില്ലെങ്കിൽ തെരഞ്ഞെടുപ്പ് നടക്കുമെന്നും അഭിഭാഷകർ ചൂണ്ടിക്കാട്ടി. നേരത്തെ സമാനമായ പല കേസുകളിലും സുപ്രീംകോടതി സ്റ്റേ അനുവദിച്ച കാര്യവും അഭിഭാഷകർ കോടതിയിൽ ഉന്നയിച്ചു. അതേസമയം എ രാജ പരിവർത്തിത ക്രൈസ്തവ മതം പിന്തുടരുന്നുവെന്ന് രേഖകളിൽനിന്നു തെളിയുന്നതായി നിരീക്ഷിച്ച കോടതി…

നടി ജിയാ ഖാൻ്റെ ആത്മഹത്യ: നടൻ സൂരജ് പാഞ്ചോളിയെ കുറ്റവിമുക്തനാക്കി

മുംബൈ: ബോളിവുഡ് നടി ജിയാ ഖാൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ നടനും സുഹൃത്തുമായ സൂരജ് പഞ്ചോളിയെ മുംബൈയിലെ പ്രത്യേക സിബിഐ കോടതി കുറ്റവിമുക്തനാക്കി. തെളിവുകളുടെ അഭാവത്തിൽ സൂരജ് പഞ്ചോളി (32) യെ കുറ്റവിമുക്തനാക്കുന്നതായി സിബിഐ കോടതി ജഡ്ജി എ എസ് സയ്യിദ് ഉത്തരവിട്ടു. വിധി കേൾക്കാനായി സൂരജ് മാതാവും നടിയുമായ സെറീന വഹാബിനൊപ്പം കോടതിയിൽ എത്തിയിരുന്നു. 2013 ജൂൺ മൂന്നിനാണ് 25 കാരിയായ ജിയാ ഖാനെ മുംബൈയിലെ ജുഹുവിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നത്. ആറു പേജ് നീണ്ട യുവതിയുടെ ആത്മഹത്യാക്കുറിപ്പിൻ്റെ അടിസ്ഥാനത്തിൽ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് താര ദമ്പതികളായ ആദിത്യ പഞ്ചോളി, സെറീന വഹാബ് എന്നിവരുടെ മകൻ സൂരജ് പഞ്ചോളിയെ പോലീസ് അറസ്റ്റു ചെയ്തിരുന്നത്. 2013 ജൂണിലായിരുന്നു പോലീസ് സൂരജിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നീട് ജാമ്യം ലഭിച്ചതോടെ സൂരജ് ജയിൽ മോചിതനായി.ജിയയെ കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി മാതാവ്…

തീച്ചൂളയിൽ വീണ അതിഥി തൊഴിലാളി മരിച്ചു; ഉടലിന്റെ ഭാഗങ്ങൾ കണ്ടെത്തി, തലയോട്ടിക്കായി തിരച്ചിൽ

പെരുമ്പാവൂർ : പ്ലൈവുഡ് കമ്പനി വളപ്പിൽ കൂട്ടിയിട്ടിരുന്ന പ്ലൈവുഡ് മാലിന്യക്കൂമ്പാരത്തിലെ പുക അണയ്ക്കാനുള്ള ശ്രമത്തിനിടെ മാലിന്യക്കുഴിയിൽ വീണ അതിഥി തൊഴിലാളി മരിച്ചു. സുരക്ഷാ ജീവനക്കാരനായ ബംഗാൾ സ്വദേശി നസീർ (23) ആണു മരിച്ചത്. ഒരു ദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് നസീറിന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഉടലിന്റെ ഭാഗങ്ങളും കാൽപാദത്തിന്റെ അസ്ഥിയുമാണ് ലഭിച്ചതെന്നാണ് വിവരം. അതേസമയം, തലയോട്ടി ഇതുവരെ കണ്ടെടുക്കാനായിട്ടില്ല. ഇതിനായി തിരച്ചിൽ തുടരുകയാണ്.അഗ്നിരക്ഷാ സേനയും പൊലീസും ഉൾപ്പെടെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഇന്നലെ വൈകിട്ട് വരെ കണ്ടെത്താനായിരുന്നില്ല. പൊലീസിന്റെ നേതൃത്വത്തിൽ ഹിറ്റാച്ചി ഉപയോഗിച്ച് ഇന്നു രാവിലെ തിരച്ചിൽ പുനരാരംഭിച്ചപ്പോഴാണ് മൃതദേഹാവശിഷ്ടങ്ങൾ ലഭിച്ചത്. രാവിലെ എട്ടു മണിയോടെയാണ് മൃതദേഹ ഭാഗങ്ങൾ ലഭിച്ചത്. ഓടക്കാലി യൂണിവേഴ്സൽ പ്ലൈവുഡ് കമ്പനിയിൽ ജോലി ചെയ്യുന്ന നസീർ, ഇന്നലെ രാവിലെ 6.30നാണ് കുഴിയിൽ വീണത്. ഇവിടെ 15 അടിക്കു മേൽ പൊക്കത്തിലാണു പ്ലൈവുഡ് മാലിന്യം. മാലിന്യ…

അരിക്കെമ്പന് കവചമൊരുക്കി പിടിയാനകളും കുട്ടികളും; പടക്കംപൊട്ടിച്ചിട്ടും ചിതറിയോടിയില്ല

ഇടുക്കി: വനംവകുപ്പിന്റെ അരിക്കൊമ്പന്‍ ദൗത്യം വൈകുന്നു. ചിന്നക്കനാല്‍ സിമന്റ് പാലം ഭാഗത്ത് രാവിലെ അരിക്കൊമ്പനെ കണ്ടെങ്കിലും ജനസാന്നിധ്യം അറിഞ്ഞതോടെ ആന പ്ലാന്റേഷനുള്ളിലേക്ക് കടന്നു. അരിക്കൊമ്പന് കവചമൊരുക്കി പിടിയാനകളും കുട്ടിയാനകളും ഒപ്പം നല്‍ക്കുകയാണ്. പടക്കംപൊട്ടിച്ച്‌ ആനക്കൂട്ടത്തെ മാറ്റാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ആനകള്‍ നില്‍ക്കുന്ന സ്ഥലത്തേക്ക് വാഹനമെത്തിക്കാനുള്ള ബുദ്ധിമുട്ടും ദൗത്യത്തിന് തടസ്സമാകുന്നു. ഇതിനിടെ, കോട്ടയം, മറയൂര്‍ ഡിഎഫ്‌ഒമാരും ഹൈറേഞ്ച് സിസിഎഫും അരിക്കൊമ്പന്‍ നില്‍ക്കുന്ന കുന്നിന്‍ചെരുവിന്റെ മറുഭാഗമായ 301 കോളനിയിലെത്തി പരിശോധിച്ചു മടങ്ങി. അരിക്കൊമ്പനെ ഇവിടെ എത്തിച്ച മയക്കുവെടി വയ്്ക്കാനാവുമോ എന്നാണ് പരിശോധിച്ചതെന്നാണ് സൂചന. 50 മീറ്റര്‍ ക്ലോസ് റേഞ്ചില്‍ നിന്നു മാത്രമേ മയക്കുവെടിവയ്ക്കാന്‍ കഴിയൂ. ആനയുടെ ആരോഗ്യത്തിന് ഒരു ഭീഷണിയും ഉണ്ടാകാനും പാടില്ല. നേരത്തെ നിശ്ചയിച്ച പോലെ പുലര്‍ച്ചെനാലു മണിക്കു തന്നെ ദൗത്യസംഘം ഒരുക്കം തുടങ്ങിയിരുന്നു. മയക്കുവെടി വയ്ക്കാനുള്ള മരുന്നുകളുടെ കൊക്‌ടെയ്ല്‍ തയ്യാറാക്കുകയായിരുന്നു പ്രധാന ജോലി. 6.18 ഓടെയാണ് സിമന്റ്…