തമിഴ്‌നാട് ബിജെപി മേധാവിയുടെ ഓഡിയോ ക്ലിപ് ആക്രമണത്തിന് പിന്നാലെ മറുപടിയുമായി ഡിഎംകെ മന്ത്രി

ചെന്നൈ:  ഭരണകക്ഷിയായ ഡിഎംകെയെ അപകീര്‍ത്തിപ്പെടുത്തുകയും മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ കുടുംബത്തിനെതിരെ അഴിമതി ആരോപിക്കുകയും ചെയ്യുന്ന സംസ്ഥാന ധനമന്ത്രി പി ടി ആര്‍ പളനിവേല്‍ ത്യാഗ രാജന്റേത് എന്ന് അവകാശപ്പെടുന്ന രണ്ടാമത്തെ ഓഡിയോ ക്ലിപ്പ് തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ പുറത്തുവിട്ടു. കൊളളമുതലിന്റെ വലിയൊരു ഭാഗം മുഖ്യമന്ത്രിയുടെ മകനും മരുമകനും കൊണ്ടുപോയി എന്നാണ് പറയുന്നത്. സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍ മരുമകന്‍ ശബരീശന്‍ എന്നിവരെപ്പറ്റിയും ഓഡിയോ ക്ലിപ്പില്‍ പളനിവേല്‍ ത്യാഗരാജന്‍ സംസാരിക്കുന്നുണ്ടെന്നാണ് അവകാശവാദം. പ്രധാന ഡിഎംകെ നേതാക്കള്‍ 1.34 ലക്ഷം കോടി രൂപയുടെ സ്വത്ത് സമ്ബാദിച്ചിട്ടുണ്ടെന്ന് ആരോപിച്ച്‌ ഏപ്രില്‍ 14 ന് അണ്ണാമലൈ ‘ഡിഎംകെ ഫയലുകള്‍’ എന്ന് വിളിക്കുന്നത് പുറത്തുവിട്ടു. മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകനും കായിക മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍, മന്ത്രിമാരായ ദുരൈമുരുകന്‍, ഇ വി വേലു, കെ പൊന്‍മുടി, വി സെന്തില്‍ ബാലാജി,…

ചിരിയുടെ തമ്പുരാന് വിട; നടൻ മാമുക്കോയ അന്തരിച്ചു

പ്രശസ്ത നടൻ മാമുക്കോയ (76) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഹൃദയാഘതത്തിന് പിന്നാലെ തലച്ചോറിൽ രക്തസ്രാവം കൂടി ഉണ്ടായതിനെ തുടർന്ന് അദ്ദേഹത്തിന്റെ നില വഷളാവുകയായിരുന്നു. നാടകരംഗത്ത് നിന്നാണ് അദ്ദേഹം സിനിമയിലെത്തിയത്. കോഴിക്കോട് സ്വദേശിയായ അദ്ദേഹത്തിന്റെ യഥാർഥ പേര് മുഹമ്മദ് എന്നാണ്. ആദ്യം ഹാസ്യ വേഷങ്ങളിലായിരുന്നു മലയാള സിനിമയിൽ തിളങ്ങിയിരുന്നതെങ്കിലും പിന്നീട് നല്ല ക്യാരക്ടർ വേഷങ്ങളും അദ്ദേഹത്തെ തേടിയെത്തി. കോഴിക്കോടൻ ഭാഷാ ശൈലി ‍മനോഹരമായി അവതരിപ്പിച്ചതിലൂടെയാണ് അദ്ദേഹം ശ്രദ്ധ നേടുന്നത്. ഈ സംഭാഷണ ശൈലി തന്നെയായിരുന്നു അദ്ദേഹത്തെ മറ്റു നടൻമാരിൽ നിന്ന് വേറിട്ട് നിർത്തിയതും. വിദ്യാർത്ഥി ആയിരിക്കുമ്പോൾ തന്നെ നാടകത്തിലേക്ക് വന്നിരുന്നു. വളരെ സ്വാഭാവികമായുള്ള അഭിനയവും അദ്ദേഹത്തെ പ്രേക്ഷകരുടെ പ്രിയങ്കരനാക്കി. മമ്മദിന്റെയും ഇമ്പച്ചി ആയിശയുടേയും മകനായി 1946 ൽ കോഴിക്കോട് ജില്ലയിലെ പള്ളിക്കണ്ടിയിൽ ആണ് അദ്ദേഹം…

എഐ കാമറ ഇടപാട്: വിജിലന്‍സ് അന്വേഷണത്തിന് വിട്ട് മുഖംരക്ഷിക്കാന്‍ സര്‍ക്കാര്‍

തിരുവനന്തപുരം: വിവാദമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാമറ ഇടപാടില്‍ അന്വേഷണത്തിന് സര്‍ക്കാര്‍ തീരുമാനം. വിജിലന്‍സ് അന്വേഷണത്തിനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. രണ്ടാഴ്ച മുന്‍പ് വിജിലന്‍സിന് ലഭിച്ച പരാതിയിലാണ് സര്‍ക്കാര്‍ പ്രാഥമിക അന്വേഷണത്തിന് അനുമതി നല്‍കിയത്. മുന്‍ ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ രാജീവ് പുത്തലത്തിനെതിരെ ഗുരുതര ആരോപണം ഉയര്‍ന്നിരുന്നു. സ്ഥലംമാറ്റം ഉള്‍പ്പെടെ വിവിധ ഇടപാടുകളില്‍ അഴിമതി നടത്തിയെന്ന് പരാതി ഉയര്‍ന്നിരുന്നു. അഞ്ച് ഇടപാടുകളുമായി ബന്ധപ്പെട്ടാണ് സ്വകാര്യ വ്യക്തി പരാതി നല്‍കിയത്. പദ്ധതിയെ കുറിച്ച്‌ ആലോചന നടക്കുന്ന സമയത്ത രാജീവ് പുത്തലത്ത് ആയിരുന്നു ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍. ഇടപാടില്‍ രാജീവ് പുത്തലത്ത് സാന്പത്തിക നേട്ടമുണ്ടാക്കിയെന്നാണ് പരാതി. എഐ കാമറ പദ്ധതിയുടെ തുടക്കം മുതല്‍ ഉയര്‍ന്ന വിവാദങ്ങളില്‍ രേഖകളില്‍ ഒരിടത്തും പേരില്ലാത്ത ആളാണ് രാജീവ് പുത്തലത്ത്. അദ്ദേഹത്തിനെതിരെ മാത്രമായി അന്വേഷണം നടത്തി തലയൂരാനാണ് സര്‍ക്കാര്‍ ശ്രമമെന്നാണ് സംശയം. ആരോപണം നടന്ന ഇടപാടുകളെ കുറിച്ചൊന്നും…

ബഫര്‍ സോണ്‍: സമ്പുർണ്ണ നിയന്ത്രണങ്ങളില്‍ ഭേദഗതി; ക്വാറികള്‍ക്കുള്ള നിയന്ത്രണങ്ങള്‍ തുടരും

ന്യുഡല്‍ഹി: ബഫര്‍സോണ്‍ മേഖലയിലെ ജനങ്ങള്‍ക്ക് ആശ്വാസമായി സുപ്രീം കോടതി ഉത്തരവ്. ബഫര്‍ സോണില്‍ ഏര്‍പ്പെടുത്തിയിരുന്ന സമ്ബൂര്‍ണ നിയന്ത്രണം സുപ്രീം കോടതി ഭേദഗതി ചെയ്തു. എന്നാല്‍ ക്വാറികള്‍, വന്‍കിട നിര്‍മ്മാണ പദ്ധതികള്‍ തുടങ്ങിയവയ്ക്കുള്ള നിയന്ത്രണം തുടരും. നിയന്ത്രണങ്ങള്‍ സംബന്ധിച്ച ഉത്തരവില്‍ വ്യക്തത വരുത്തുന്നതാണ് ഇന്നത്തെ വിധി. വനമേഖലയോട് ചേര്‍ന്നുള്ള കൃഷിയിടങ്ങള്‍ക്കും ജനവാസ മേഖലയേയും ഒഴിവാക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. പുതിയ ഉത്തരവോടെ ജനങ്ങളെ കുടിയൊഴിപ്പിക്കില്ലെന്നാണ് സൂചന. വനം-പരിസ്ഥിതിയുമായി ബന്ധപ്പെട്ട മുന്‍ ഉത്തരവില്‍ ഭേദഗതി വരുത്തിക്കൊണ്ടാണ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. ജനജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് ബഫര്‍ സോണ്‍ ബാധകമാവുക എന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ ജൂണ്‍ മൂന്നിലെ സുപ്രീംകോടതി വിധി അനുസരിച്ച്‌, സംരക്ഷിത ഉദ്യാനങ്ങള്‍ക്ക് ഒരു കിലോ മീറ്റര്‍ ചുറ്റളവില്‍ ബഫര്‍ സോണ്‍ പ്രഖ്യാപിച്ചിരുന്നു. ഈ മേഖലയിലെ നിര്‍മാണ പ്രവര്‍ത്തനം ഉള്‍പ്പെടെ തടഞ്ഞിരുന്നു. വിധിയില്‍…

ആശുപത്രിയിൽ മദ്യപിച്ചെത്തി ബഹളമുണ്ടാക്കി; റിയാലിറ്റി ഷോ താരം പിടിയിൽ

കൊല്ലം: ആശുപത്രിയിൽ മദ്യപിച്ചെത്തി ബഹളമുണ്ടാക്കുകയും അതിക്രമം കാണിക്കുകയും ചെയ്ത റിയാലിറ്റി ഷോ താരം പിടിയിൽ. കോമഡി പരിപാടികളിലൂടെ ശ്രദ്ധേയനായ മധു അഞ്ചലിനെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. അഞ്ചൽ ചന്തമുക്കിലെ സ്വകാര്യ ആശുപത്രിയിൽ മദ്യപിച്ചെത്തിയ മധു, രോഗികളിരിക്കുന്ന കസേരയിൽ കയറി കിടന്നു. ജീവനക്കാർ ഇത് ചോദ്യം ചെയ്തതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. രോഗികളെയും ജീവനക്കാരെയും ഇയാൾ അസഭ്യം പറഞ്ഞു. ജീവനക്കാർ ഇയാളെ പുറത്താക്കാൻ ശ്രമിച്ചതോടെയാണ് ആശുപത്രിയിൽ അതിക്രമം നടത്തിയത്. തുടർന്ന് ആശുപത്രി അധികൃതർ അഞ്ചൽ പൊലീസിനെ വിവരം അറിയിച്ചു. പൊലീസെത്തി അനുനയിപ്പിച്ച് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും മധു വഴങ്ങിയില്ല. ഒടുവിൽ ബലപ്രയോഗത്തിലൂടെയാണ് കീഴ് പ്പെടുത്തിയത്. സ്റ്റേഷനില്‍ എത്തിച്ച പ്രതിക്കെതിരെ മദ്യപിച്ചു ബഹളം വച്ചതിന് പൊലീസ് കേസെടുത്തു. ശേഷം അമ്മയ്ക്കൊപ്പം ജാമ്യത്തിൽ വിട്ടയച്ചു. മലയാളത്തിലെ പ്രധാന ചാനലുകളിലെ കോമഡി പരിപാടികളിലൂടെ ശ്രദ്ധേയനായ ആളാണ് മധു അഞ്ചൽ.

മാമുക്കോയയുടെ ആരോഗ്യനിലയിൽ മാറ്റമില്ല; വെന്‍റിലേറ്റര്‍ നീക്കാറായില്ലെന്ന് ഡോക്ടര്‍മാര്‍

കോഴിക്കോട്: നടൻ മാമുക്കോയയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. ഹൃദയാഘാതത്തിന് പുറമെ തലച്ചോറിൽ രക്തസ്രാവം കൂടിയതാണ് ആരോഗ്യ നില വഷളാകാൻ കാരണം. 76 കാരനായ മാമുക്കോയ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. മലപ്പുറം കാളികാവിലെ പൂങ്ങോട് അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെൻ്റ് ഉദ്ഘാടനത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് മാമുക്കോയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യം മലപ്പുറം വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു പ്രവേശിപ്പിച്ചിരുന്നത്. പിന്നീട്, കുടുംബാംഗങ്ങളുടെ ആവശ്യപ്രകാരം, മാമുക്കോയയുടെ ചികിത്സ നടക്കുന്ന കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആരോഗ്യ നില അൽപ്പം ഭേദപ്പെട്ടതോടെയാണ് ചൊവ്വാഴ്ച പുലർച്ചെ കോഴിക്കോട്ടേക്ക് എത്തിച്ചത്.തിങ്കളാഴ്ച രാത്രി എട്ടു മണിയോടെയാണ് മാമുക്കോയയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. പരിപാടിയുടെ സംഘാടകരും ട്രോമാ കെയർ പ്രവർത്തകരുമാണ് അദ്ദേഹത്തെ ഉടൻ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിയപ്പോൾ ഹൃദയമിടിപ്പ് നിലച്ചിരുന്നുവെന്ന് പ്രാഥമിക ചികിത്സ നൽകിയ ഡോക്ടർ പ്രതികരിച്ചിരുന്നു. കോഴിക്കോട്…

വന്ദേഭാരതിൽ പോസ്റ്റർ ഒട്ടിച്ച ആറുപേരെ തിരിച്ചറിഞ്ഞു; താക്കീത് ചെയ്തെന്ന് വി.കെ.ശ്രീകണ്ഠൻ

പാലക്കാട്: വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ ഷൊർണൂരിലെത്തിയപ്പോൾ, ട്രെയിനിൽ വി.കെ.ശ്രീകണ്ഠൻ എംപിക്ക് അഭിവാദ്യമർപ്പിച്ചു പോസ്റ്റർ പതിച്ച ആറു പേരെ തിരിച്ചറിഞ്ഞു. അട്ടപ്പാടി പുതൂർ പഞ്ചായത്ത് അംഗം സെന്തിൽ കുമാർ അടക്കം ആറു കോൺഗ്രസ് പ്രവർത്തകരാണ് പോസ്റ്റർ ഒട്ടിച്ചത്. പോസ്റ്റർ പതിപ്പിച്ചത് മനഃപൂർവമല്ലെന്ന് സെന്തിൽ പ്രതികരിച്ചു.അതേസമയം, പോസ്റ്റർ ഒട്ടിച്ച പ്രവർത്തകരെ താക്കീത് ചെയ്തെന്ന് വി.കെ.ശ്രീകണ്ഠൻ എംപി പറഞ്ഞു. നടപടിയെടുക്കാൻ മാത്രമുള്ള തെറ്റ് പ്രവർത്തകർ ചെയ്തതായി കരുതുന്നില്ല. പോസ്റ്റർ ഒട്ടിക്കാൻ ചുമതലപ്പെടുത്തിയിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട സൈബർ ആക്രമണത്തിൽ പരാതി നൽകും. ബിജെപിയുടെ പ്രചാരണം രാഷ്ട്രീയമാണെന്നും വി.കെ.ശ്രീകണ്ഠൻ പറഞ്ഞു. സംഭവത്തിൽ റെയിൽവേ സുരക്ഷാസേന (ആർപിഎഫ്) കേസെടുത്തിരുന്നു. ആർപിഎഫ് ആക്ടിലെ 145സി (യാത്രക്കാരെ ശല്യപ്പെടുത്തുക), 147 (റെയിൽ പരിസരത്ത് അതിക്രമിച്ചു കയറുക), 166 (ട്രെയിനിൽ പോസ്റ്റർ ഒട്ടിക്കുക) തുടങ്ങിയ, ജാമ്യം കിട്ടുന്ന വകുപ്പുകളിലാണു കേസ്. 2000 രൂപ പിഴ ലഭിക്കാവുന്ന കുറ്റമാണ്. ട്രെയിൻ സ്റ്റേഷൻ…