തിരുവനന്തപുരം സംസ്ഥാനത്ത് കണ്ണൂരും കാസര്‍കോടുമൊഴികെയുള്ള ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ഇടിമിന്നലിനും മണിക്കൂറില്‍ 40 കിലോ മീറ്റര്‍വരെ വേഗതയുള്ള കാറ്റിനും ഇടയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. അതേസമയം, പാലക്കാട് ജില്ലയില്‍ 39 ഡിഗ്രി സെൽഷ്യസ് ചൂടാണ് കഴിഞ്ഞ 24 മണിക്കൂറില്‍ രേഖപ്പെടുത്തിയത്. കോട്ടയം, ആലപ്പുഴ, കൊല്ലം തൃശൂര്‍ ജില്ലകളിലും താപനില സാധാരണയെക്കാള്‍ രണ്ടു മുതല്‍ നാലുവരെ ഡിഗ്രി കൂടുതലാണ്.
Day: April 25, 2023
മലയാളി യുവതിയെ ദുബായിൽ പീഡിപ്പിച്ച് ഗർഭിണിയാക്കി; യുപി സ്വദേശിയായ 26കാരൻ അറസ്റ്റിൽ
ന്യൂഡൽഹി/കണ്ണൂർ : മലയാളി യുവതിയെ ദുബായിൽ വച്ച് വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച സംഭവത്തിൽ യുപി ബറേലി സ്വദേശിയായ നദീം ഖാനെ(26) പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇരിക്കൂർ സ്റ്റേഷനിലെ ഇൻസ്പെക്ടർ കെ.വി.സത്യനാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ദുബായിൽ നദീം ഓടിച്ചിരുന്ന ബസിൽ കണ്ടക്ടറായിരുന്നു യുവതി. വിവാഹവാഗ്ദാനം നൽകി പലതവണ പീഡിപ്പിച്ച നദീം, യുവതി ഗർഭിണിയായതോടെ യുപിയിലേക്കു കടന്നു.
തൃശൂരിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ട് വയസുകാരി മരിച്ചു
തിരുവില്വാമല: പട്ടിപ്പറമ്പിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ടുവയസുകാരി മരിച്ചതായി റിപ്പോർട്ട്. തിരുവില്വാമല പട്ടിപ്പറമ്പ് മാരിയമ്മൻ കോവിലിനു സമീപം കുന്നത്ത് വീട്ടിൽ മുൻ ബ്ലോക്ക് പഞ്ചായത്തംഗമായ അശോക് കുമാറിന്‍റെ മകൾ ആദിത്യശ്രീ (8) യാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. മെബൈൽ ഫോണിൽ വീഡിയോ കണ്ടു കൊണ്ടിരിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്. കുട്ടി തൽക്ഷണം മരിച്ചു. ആദിത്യശ്രീ തിരുവില്വാമല പുനർജനിയിലെ ക്രെസ്റ്റ് ന്യൂ ലൈഫ് സ്കൂളിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു ആദിത്യശ്രീ. തിരുവില്വാമല സർവീസ് സഹകരണ ബാങ്ക് ഡയറക്ടറായ സൗമ്യയാണ് അമ്മ. പഴയന്നൂർ പോലീസ് സംഭവ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
പ്രധാനമന്ത്രി തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ; വന്ദേ ഭാരത് ഫ്ലാഗ് ഓഫ് ഉടൻ
പ്രധാനമന്ത്രി തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ. വന്ദേ ഭാരതിൻ്റെ ഫ്ലാഗ് ഓഫ് ഉടൻ. പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തി. ശംഖുമുഖത്തെ ടെക്നിക്കൽ ഏരിയയിൽ വിമാനം ഇറങ്ങി. റോഡ് മാർഗം തമ്പാനൂർ റെയിൽവേ സ്റ്റേഷനിലേക്ക് എത്തുന്നു. രാജ്യത്തെ ആദ്യത്തെ വാട്ടർ മെട്രോ ആയ കൊച്ചിന്‍ വാട്ടര്‍ മെട്രോ അദ്ദേഹം ചടങ്ങിൽ വച്ച് രാഷ്ട്രത്തിന് സമര്‍പ്പിക്കും. വൈദ്യുതീകരിച്ച ദിണ്ഡിഗല്‍ – പളനി – പാലക്കാട് സെക്ഷനും നാടിന് സമര്‍പ്പിക്കും. ചടങ്ങില്‍ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക്, തിരുവനന്തപുരം, കോഴിക്കോട്, വര്‍ക്കല – ശിവഗിരി സ്‌റ്റേഷനുകളുടെ പുനര്‍വികസനം, നേമവും കൊച്ചുവേളിയും ഉള്‍പ്പെടുന്ന തിരുവനന്തപുരം റെയില്‍വേ മേഖലയുടെ സമഗ്ര വികസനം, തിരുവനന്തപുരം-ഷൊര്‍ണ്ണൂര്‍ ഭാഗത്തെ വേഗത വര്‍ദ്ധിപ്പിക്കല്‍ എന്നീ പദ്ധതിക്കള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിടുകയും ചെയ്യും.