ന്യൂഡൽഹി : ഐഎസ്ആർഒയുടെ പിഎസ്എൽവി–സി55 വിക്ഷേപിച്ചു. സിംഗപ്പുരിൽനിന്നുള്ള ടെലോസ്–2, ലൂമെലൈറ്റ്–4 എന്നീ രണ്ട് ഉപഗ്രഹങ്ങളാണ് ഭ്രമണപഥത്തിൽ എത്തിക്കുക. പിഐഎഫ് എന്ന അസംബ്ലി കേന്ദ്രത്തിൽനിന്ന് വിക്ഷേപണത്തിന് തയാറാക്കുന്ന ആദ്യ റോക്കറ്റ് ആണിത്. ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാൻ സ്പേസ് സെന്ററിലെ ഒന്നാം ലോഞ്ച്‌പാഡിൽനിന്ന് ഉച്ചയ്ക്ക് 2.19നായിരുന്നു വിക്ഷേപണം. പിഎസ്എൽവിയുടെ 57ാമത് വിക്ഷേപണമാണിത്. സി വേരിയന്റിന്റെ 16ാമത്തെ വിക്ഷേപണമാണ് ഇന്നു നടക്കുക. സിംഗപ്പുരിൽനിന്നുള്ള രണ്ട് ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ എത്തിക്കുന്നതിനൊപ്പം പോം (പിഎസ്എൽവി ഓർബിറ്റൽ എക്സ്പരിമെന്റ് മൊഡ്യൂൾ – പിഒഇഎം) എന്ന മൊഡ്യൂളും വിക്ഷേപണത്തിന്റെ ഭാഗമാകുന്നു. പോം വഹിക്കുന്ന പിഎസ്എൽവിയുടെ മൂന്നാമത്തെ ദൗത്യമാണിത്. പിഎസ്എൽവി–സി53 ആയിരുന്നു പോമുമായി ആദ്യം വിക്ഷേപിച്ചത്. പോളാർ എർത്ത് ഓർബിറ്റിൽ പരീക്ഷണം നടത്തുകയാണ് പോമിന്റെ കർത്തവ്യം. ഒരു മാസമാണ് പോമിന്റെ പ്രവർത്തന കാലാവധി
Day: April 22, 2023
കേരളത്തിന്റെ വന്ദേഭാരതിനുള്ള ടൈംടേബിൾ റെഡി; ഷൊർണൂരിൽ സ്റ്റോപ്, വ്യാഴാഴ്ച സർവീസില്ല
പത്തനംതിട്ട: വന്ദേഭാരത് ടൈംടേബിൾ തയാറായി. തിരുവനന്തപുരം–കാസർകോട് വന്ദേഭാരത് രാവിലെ 5.20ന് തിരുവനന്തപുരത്തു നിന്നു പുറപ്പെട്ടു ഉച്ചയ്ക്കു 1.25ന് കാസർകോട്ട് എത്തും. മടക്ക ട്രെയിൻ ഉച്ചയ്ക്കു 2.30ന് പുറപ്പെട്ടു രാത്രി 10.35ന് തിരുവനന്തപുരത്ത് എത്തും. 8 മണിക്കൂർ 05 മിനിറ്റാണ് റണ്ണിങ് ടൈം നൽകിയിരിക്കുന്നത്. വ്യാഴാഴ്ചകളിൽ സർവീസ് ഉണ്ടാകില്ല. ഷൊർണൂരിൽ സ്റ്റോപ്പ് അനുവദിച്ചു. തിരുവനന്തപുരം–കാസർകോട് വന്ദേഭാരത് (ട്രെയിൻ നമ്പർ 20634) തിരുവനന്തപുരം– 5.20 കൊല്ലം–6.07 / 6.09 കോട്ടയം–7.25 / 7.27 എറണാകുളം ടൗൺ–8.17 / 8.20 തൃശൂർ–9.22 / 9.24 ഷൊർണൂർ–10.02/ 10.04 കോഴിക്കോട്–11.03 / 11.05 കണ്ണൂർ–12.03/ 12.05 കാസർകോട്–1.25 കാസർകോട്–തിരുവനന്തപുരം വന്ദേഭാരത് (ട്രെയിൻ നമ്പർ 20633) കാസർകോട്–2.30 കണ്ണൂർ–3.28 / 3.30 കോഴിക്കോട്– 4.28/ 4.30 ഷൊർണൂർ– 5.28/5.30 തൃശൂർ–6.03 / 6..05 എറണാകുളം–7.05 / 7.08 കോട്ടയം–8.00 / 8.02 കൊല്ലം– 9.18…
കാണാതായ യുവാവിനായി തെരച്ചിൽ; വീടിനടുത്തെ മലയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ
മലപ്പുറം : മലപ്പുറം എടവണ്ണയിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. എടവണ്ണ ചെമ്പകുത്ത് ജാമിഅ കോളേജിന് സമീപത്താണ് സംഭവം. എടവണ്ണ സ്വദേശി റിദാൻ ബാസിലിനെയാണ് (28) മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വീട്ടിൽ നിന്നും ഇറങ്ങിയ റിദാനെ ഇന്ന് രാവിലെ ആയിട്ടും കാണാത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് എടവണ്ണ ജാമിഅ ക്യാമ്പസിന് സമീപത്തെ മലയിൽ റിദാനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി സുഹൃത്തിനോടൊപ്പം മലയിൽ എത്തിയ ഇദ്ദേഹം സുഹൃത്ത് മടങ്ങിയതിനു ശേഷവും ഇവിടെത്തന്നെ തങ്ങിയിരുന്നു. റിദാൻ മലയിൽ ഒറ്റയ്ക്കാണെന്ന് സുഹൃത്ത് റിദാന്റെ വീട്ടുകാരെ വിവരം അറിയിക്കുകയും ചെയ്തിരുന്നു. രാവിലെ ആയിട്ടും റിദാൻ വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ തിരച്ചിൽ നടത്തുകയായിരുന്നു.റിദാന്റെ ശരീരത്തിൽ വയറിലും, തലയിലും മുറിവേറ്റ പാടുകൾ ഉണ്ട്. നിലമ്പൂർ ഡിവൈഎസ്പി സാജു കെ എബ്രഹാം, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി ഗംഗാധരൻ,…
അതീവരഹസ്യ റിപ്പോർട്ട് വാട്സാപ്പിൽ പ്രചരിക്കുന്നു; ചോര്‍ന്നത് ഗുരുതരവീഴ്ച
കൊല്ലം: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ എത്തുന്നതു സംബന്ധിച്ച ഇന്‍റലിജന്‍സ് എഡിജിപിയുടെ സുരക്ഷാ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്കു ചോര്‍ന്നത് ഗുരുതര വീഴ്ചയെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. ചോർച്ചയെക്കുറിച്ച് അന്വേഷണം വേണമെന്നും മുഖ്യമന്ത്രി വിശദീകരിക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം. രാജ്യത്തിന്‍റെ പ്രധാനമന്ത്രിയുടെ സുരക്ഷപോലും രഹസ്യമാക്കി വയ്ക്കാൻ പറ്റാത്തവരാണ് ഭരണത്തിലെന്നത് ലജ്ജാകരണമാണ്. അതീവരഹസ്യമായി കൈകാര്യം ചെയ്യേണ്ട റിപ്പോർട്ട് വാട്സാപ്പിൽ പ്രചരിക്കുകയാണ്. ആഭ്യന്തരവകുപ്പ് കുത്തഴിഞ്ഞ അവസ്ഥയിലാണെന്നാണ് ഇത് കാണിക്കുന്നത്. രാജ്യത്ത് കേട്ടുകേൾവിപോലും ഇല്ലാത്ത ട്രെയിൻ തീവയ്പ് വരെ സംസ്ഥാനത്ത് നടക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ പ്രധാനമന്ത്രി എത്തുമ്പോൾ സുരക്ഷാകാര്യങ്ങൾ രഹസ്യാത്മകമായി കൈകാര്യം ചെയ്യാനാകണം. ഉദ്യോഗസ്ഥ വീഴ്ച മാത്രമായി ചിത്രീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന് ഇതിൽനിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും വി.മുരളീധരൻ കൂട്ടിച്ചേർത്തു. ജനങ്ങൾക്ക് ആശങ്കയുണ്ടെന്നും തുടർഭരണം നൽകിയതിന്‍റെ പേരിൽ ജനം എന്തെല്ലാം അനുഭവിക്കണമെന്നും കേന്ദ്രമന്ത്രി കൊല്ലത്ത് ചോദിച്ചു.
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഇന്നും മഴ ലഭിച്ചേക്കില്ല
തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. ചൊവ്വാഴ്ച വരെ വിവിധ ജില്ലകളിൽ മഴ ലഭിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്. അതേസമയം രണ്ട് ജില്ലകളിൽ മഴയ്ക്ക് സാധ്യതയില്ലെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പിലുണ്ട്. മറ്റു 12 ജില്ലകളിലും നേരിയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. കണ്ണൂർ, കാസർകോട് ഒഴികെയുള്ള എല്ലാ ജില്ലകളിലുമാണ് നേരിയ മഴയ്ക്ക് സാധ്യതയുള്ളത്. ഏപ്രിൽ 24 തിങ്കളാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. ഇടിമിന്നൽ ജാഗ്രത നിർദ്ദേശങ്ങൾ പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും അറിയിച്ചു. കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ ജാഗ്രതാ നിർദേശങ്ങൾ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്.
മോഡലുകളെ നിർബന്ധിച്ച് വേശ്യാവൃത്തിക്ക് എത്തിച്ച നടി അറസ്റ്റിൽ
മുംബൈ: മോഡലുകളെ നിർബന്ധിച്ച് വേശ്യാവൃത്തിയിലേക്കു കൊണ്ടുവന്നെന്ന കേസില്‍ ഭോജ്പുരി നടി സുമൻ കുമാരിയെ മുംബൈ പൊലീസ് ക്രൈം ബ്രാഞ്ച് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു. സുമന്‍ കുമാരി അനധികൃത തടങ്കലിലാക്കിയ മൂന്നു വനിതകളെ മുംബൈ പൊലീസ് രക്ഷപ്പെടുത്തുകയും ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. പ്രിവൻഷൻ ഓഫ് ഇമ്മോറൽ ട്രാഫിക്കിങ് ആക്ട് (പിഐടിഎ) നിയമം വച്ചാണ് എഫ്ഐആർ ഫയൽ ചെയ്തിരിക്കുന്നത്. സുമന്റെ കൂട്ടാളിയായ പുരുഷനെയും പൊലീസ് തിരയുന്നു. ഇയാളാണ് ഇടപാടുകാർക്കും സുമനുമിടയിൽ പാലമായി പ്രവർത്തിച്ചതെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.
കുഞ്ഞിനെ വാങ്ങിയത് മക്കളില്ലാത്തതിനാൽ; പണം നൽകിയത് യുവതിയുടെ ഭർത്താവ് ആവശ്യപ്പെട്ടതിനാൽ: കരമന സ്വദേശിനി
തിരുവനന്തപുരം: തൈക്കാട് നിന്ന് നവജാത ശിശുവിനെ വാങ്ങിയത് തനിക്ക് മക്കളില്ലാത്തതിനാലെന്ന് കരമന തിരുവല്ലം സ്വദേശിനി. ജോലി സ്ഥലത്ത് നിന്ന് പരിചയപ്പെട്ട സ്ത്രീയിൽ നിന്നുമാണ് കുഞ്ഞിനെ വാങ്ങിയതെന്നും അവരുടെ ഭർത്താവ് സ്ഥിരമായി ആവശ്യപ്പെട്ടപ്പോഴാണ് പണം നൽകിയതെന്നും യുവതി മാധ്യമങ്ങളോട് പ്രതികരിച്ചു. സൗഹൃദത്തിന്‍റെ പേരിലാണ് കുട്ടിയെ വാങ്ങിയത്. പിന്നീട് മാതാപിതാക്കള്‍ക്ക് 3 ലക്ഷം നല്‍കി. പണം ആവശ്യപ്പെട്ടത് യുവതിയുടെ ഭര്‍ത്താവാണ്. ഉള്ളൂരില്‍ താമസിച്ചിരുന്ന ദമ്പതികളാണ് കുട്ടിയുടെ മാതാപിതാക്കളെന്നും തിരുവല്ലം സ്വദേശിനി പറഞ്ഞു. ജോലി ചെയ്യുന്ന സ്ഥലത്ത് വെച്ചാണ് കുഞ്ഞിന്‍റെ യഥാർത്ഥ അമ്മയെ പരിചയപ്പെടുന്നത്. പിന്നീട് ഒരു വർഷം കഴിഞ്ഞാണ് വീണ്ടും കാണുന്നത്. ആ സമയത്ത് അവർ ഏഴ് മാസം ഗർഭിണിയായിരുന്നു. പ്രസവ സമയത്ത് ആശുപത്രിയിലെത്തി കണ്ടു. മൂന്നാം ദിവസം ആശുപത്രിക്ക് പുറത്തുവെച്ചാണ് കുഞ്ഞിനെ വാങ്ങിയത്. ഞങ്ങൾക്ക് മക്കളില്ല. കുഞ്ഞിനെ തരുന്നതിൽ പ്രശ്നമില്ലെന്ന് കുട്ടിയുടെ അമ്മയും പറഞ്ഞു. പിന്നീട് യുവതിയുടെ ഭർത്താവായ…
കേരളത്തിലെത്തുന്ന പ്രധാനമന്ത്രിക്ക് നേരെ ചാവേർ ആക്രമണം നടത്തും; ബിജെപി സംസ്ഥാന ഓഫീസിലേക്ക് ഭീഷണിക്കത്ത്
തിരുവനന്തപുരം: കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സുരക്ഷാ ഭീഷണി. സംസ്ഥാനത്ത് സന്ദർശനത്തിനെത്തുമ്പോൾ പ്രധാനമന്ത്രിക്ക് നേരെ ചാവേർ ആക്രമണം നടത്തുമെന്ന് ഭീഷണിക്കത്ത് ലഭിച്ചു. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. കത്തിനേക്കുറിച്ച് അന്വേഷണം നടക്കുന്നതായി പോലീസിനെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എറണാകുളം സ്വദേശി ജോസഫ് ജോൺ എന്ന വ്യക്തിയുടെ പേരിലാണ് കത്ത് വന്നതെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട്. കത്ത് എഡിജിപി ഇന്‍റലിജൻസിന് കൈമാറി. ഭീഷണിക്കത്ത് ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ പോലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചു. ഇന്‍റലിജൻസ് എഡിജിപിയുടെ റിപ്പോർട്ടിലാണ് സുരക്ഷാ ഭീഷണി വ്യക്തമാക്കുന്നത്. രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തുന്നത്. തുടർന്ന് വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. തലസ്ഥാനത്ത് വന്ദേഭാരത് ഉദ്ഘാടനം ഉൾപ്പെടെയുള്ള ചടങ്ങുകളാണ് മോദിക്കുള്ളത്. ഇതിന്‍റെ ഭാഗമായുള്ള സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തിക്കൊണ്ട് ഇന്‍റലിജൻസ് മേധാവി ടി കെ വിനോദ്കുമാർ പുറത്തിറക്കിയ…