ഗേൾഫ്രണ്ടിനെ കോക്പിറ്റിൽ കയറ്റി പൈലറ്റ്; മദ്യവും ഭക്ഷണവും നൽകാൻ ആവശ്യപ്പെട്ടു; വീണ്ടും എയർ ഇന്ത്യ വിവാദത്തിൽ

ന്യൂഡൽഹി: വിമാനത്തിലെ മൂത്രമൊഴിക്കൽ വിവാദങ്ങൾക്ക് ശേഷം വീണ്ടും വിവാദങ്ങളിൽ കുടുങ്ങി എയർ ഇന്ത്യ. പൈലറ്റ് വിമാനത്തിന്റെ കോക്പിറ്റിൽ തന്റെ വനിതാ സുഹൃത്തിനെ കയറ്റിയതായാണ് ഇപ്പോൾ ഉയർന്നിരിക്കുന്ന പരാതി. കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ ദുബായ്‌യിൽ നിന്നും ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിലാണ് സംഭവമുണ്ടായിരിക്കുന്നതെന്നാണ് പരാതി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) വ്യക്തമാക്കി. നേരിട്ട് ഹാജരാകാൻ വിമാന ജിവനക്കാർക്ക് ഡിജിസിഎ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിൽ എയർ ഇന്ത്യയും പ്രത്യേക സമിതി രൂപീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വന്ദേ ഭാരത് ഇടിച്ചു തെറിപ്പിച്ച പശു വന്ന് ദേഹത്ത് വീണു; ട്രാക്കിൽ ഇരുന്ന് മൂത്രമൊഴിച്ചയാൾ മരിച്ചു

അൽവർ: വന്ദേ ഭാരത് ഇടിച്ചു തെറിപ്പിച്ച പശു വന്ന് ദേഹത്തേക്ക് പതിച്ചു റെയിൽവേ ട്രാക്കിൽ ഇരുന്ന വൃദ്ധൻ മരിച്ചു. രാജസ്ഥാനിലെ അൽവറിൽ ആരവല്ലി വിഹാർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. റെയിൽവേയിൽ ഇലക്ട്രീഷ്യൻ തസ്തികയിൽനിന്ന് വിരമിച്ച ശിവ്ദയാൽ ശർമ്മ ആണ് മരിച്ചത്. റെയിൽവേ ട്രാക്കിൽ ഇരുന്നു മൂത്രമൊഴിക്കുകയായിരുന്നു ശിവ്ദയാൽ ശർമ്മ. ബുധനാഴ്ച രാവിലെയാണ് സംഭവം. കാളി മോറി ഗേറ്റിൽനിന്ന് പുറപ്പെട്ട വന്ദേ ഭാരതിനു മുന്നിൽ ചാടിയ പശുവിനെ ട്രെയിൻ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചു പോയ പശു 30 മീറ്റർ മാറി റെയിൽവേ ട്രാക്കിൽ ഇരുന്നു മൂത്രമൊഴിക്കുകയായിരുന്ന ശിവ്ദയാലിൻ്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. വയോധികന് തൽക്ഷണം മരണം സംഭവിച്ചു. ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം ശിവ്ദയാലിൻ്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.രാജ്യത്തെ അർധ അതിവേഗ ട്രെയിനായ വന്ദേ ഭാരത് എക്സ്പ്രസ് മുമ്പും പശുക്കളെ ഇടിച്ചു തെറിപ്പിച്ചിട്ടുണ്ട്. ഇതേ…

ഡൽഹിയിലെ സാകേത് കോടതി വളപ്പിൽ‌ വെടിവയ്പ്; ഒരു സ്ത്രീക്ക് പരുക്കേറ്റു

ന്യൂഡൽഹി:  ഡൽഹിയിലെ സാകേത് കോടതി വളപ്പിൽ‌ വെടിവയ്പ്. സംഭവത്തിൽ ഒരു സ്ത്രീക്ക് പരുക്കേറ്റു. അഭിഭാഷക വേഷത്തിലെത്തിയ ആൾ നാലു റൗണ്ട് വെടിയുതിർത്തെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഗുരുതരമായി പരുക്കേറ്റ സ്ത്രീയെ എയിംസിലേക്ക് മാറ്റി.

ഐസ്‌ക്രീം കഴിച്ചതിനു പിന്നാലെ മരണം, 12 കാരനെ കൊലപ്പെടുത്തിയത്; പിതൃസഹോദരി അറസ്റ്റിൽ

കോഴിക്കോട്: കൊയിലാണ്ടി അരിക്കുളത്ത് ഐസ്‌ക്രീം കഴിച്ചതിനു പിന്നാലെ അവശനിലയിലായി വിദ്യാർഥി മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. മരിച്ച അഹമ്മദ് ഹസൻ റിഫായി (12) യുടെ പിതാവ് കോറോത്ത് മുഹമ്മദലിയുടെ സഹോദരി താഹിറ (38) യെ കൊയിലാണ്ടി പോലീസ് അറസ്റ്റു ചെയ്തു. കുട്ടി കഴിച്ച ഐസ്‌ക്രീമിൽ എലിവിഷം ചേർത്തതായി പരിശോധയിൽ കണ്ടെത്തിയിട്ടുണ്ട്. അരിക്കുളത്തെ സൂപ്പർമാർക്കറ്റിൽ നിന്നും വാങ്ങിയ ഫാമിലി പാക്ക് ഐസ്‌ക്രീമിലാണ് വിഷം ചേർത്തത്. മുഹമ്മദലിയുടെ ഭാര്യയെ ലക്ഷ്യം വെച്ചാണ് വിഷം ചേർത്തതെന്ന് ചോദ്യം ചെയ്യലിൽ താഹിറ സമ്മതിച്ചു. എന്നാൽ അവർ വീട്ടിൽ ഇല്ലാതിരുന്നതിനെ തുടർന്ന് മകൻ ഇത് കഴിക്കുകയായിരുന്നു. അടുത്തടുത്ത വീടുകളിലാണ് രണ്ട് കുടുംബവും താമസിക്കുന്നത്. താഹിറക്ക് മാനസിക പ്രശ്‌നങ്ങൾ ഉണ്ടെന്നും ഇതുസംബന്ധിച്ച കൂടുതൽ പരിശോധകൾ നടത്തുമെന്നും പോലീസ് പറഞ്ഞു. വ്യക്തി വൈരാഗ്യത്തിന്റെ പേരിലാണ് മുഹമ്മദലിയുടെ ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്.ഞായറാഴ്ചയാണ് ഐസ്‌ക്രീം കഴിച്ചതിനു പിന്നാലെ…

ബോധവല്‍ക്കരണത്തിനെന്ന പേരില്‍ ‘പിഴ ചുമത്തല്‍’ നീട്ടിയത് ഒരുക്കം പൂർത്തിയാകാത്തതിനാൽ?; വിവാദം

തിരുവനന്തപുരം:  സംസ്ഥാനത്ത് പൊതുനിരത്തുകളിൽ എഐ ക്യാമറകള്‍ സ്ഥാപിച്ചത് ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാതെയും കണ്ട്രോറൂമുകൾ പൂർണമായി സഞ്ജമാകാതെയുമെന്നു റിപ്പോർട്ട്. ഒരുക്കങ്ങൾ പൂർത്തിയാകാത്തതിനാലാണ് ബോധവല്‍ക്കരണത്തിനെന്ന പേരില്‍ ‘പിഴ ചുമത്തല്‍’ നീട്ടിവച്ചതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. തലസ്ഥാനത്ത് ട്രാന്‍സ്പോര്‍ട്ട് ഭവനിലാണ് എഐ ക്യാമറകളുടെ സംസ്ഥാന കണ്‍ട്രോള്‍ റൂം സജ്ജമാക്കിയിട്ടുള്ളത്. സ്ഥാപിച്ച 726 ക്യാമറകളിലും പതിയുന്ന ദൃശ്യങ്ങള്‍ ആദ്യം എത്തുന്നത് ഇവിടെയാണ്. തുടര്‍ന്ന് അതാത് ജില്ലകകളിലെ കണ്‍ട്രോള്‍ റൂമിലേക്ക് കൈമാറും. അവിടുത്തെ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ പരിശോധിച്ച ശേഷമാണ് പിഴ നോട്ടിസ് അയയ്ക്കുക. എല്ലാം കംപ്യൂട്ടറില്‍ ഒറ്റ ക്ലിക്കിന്റെ അകലെയാണെങ്കിലും ഇതിനായി ഉദ്യോഗസ്ഥരും മറ്റ് അനുബന്ധ ജീവനക്കാരും വേണം. മിക്ക ജില്ലകളിലും കുറച്ച് കംപ്യൂട്ടറുകളും കണ്‍ട്രോള്‍ റൂമും മാത്രമേ സജ്ജമായിട്ടുള്ളു. ജീവനക്കാരെ നിയോഗിച്ചിട്ടില്ല. മലപ്പുറത്ത് ഒരുതവണ മാത്രമാണ് ഉദ്യോഗസ്ഥരുടെ ട്രയല്‍ നടന്നതെന്നാണ് വിവരം. കണ്ണൂരിലും സ്ഥിതി മറ്റൊന്നല്ല. ചുരുക്കത്തില്‍ എല്ലാം സജ്ജമാകുന്നതിനു മുന്‍പ് തന്നെ ഉദ്ഘാടനം…

നടന്‍ മമ്മൂട്ടിയുടെ അമ്മ അന്തരിച്ചു; കബറടക്കം ഇന്ന്

കൊച്ചി: നടന്‍ മമ്മൂട്ടിയുടെ അമ്മ ഫാത്തിമ ഇസ്മായില്‍ അന്തരിച്ചു. 93 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ ആയിരുന്നു അന്ത്യം. ഖബറടക്കം ഇന്ന് വൈകിട്ട് ചെമ്പ് മുസ്ലിം ജമാഅത്ത് പള്ളിയില്‍ വെച്ച് നടക്കും. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നാണ് മരണം. ചെമ്പ് പാണപറമ്പില്‍ പരേതനായ ഇസ്മായിലിന്റെ ഭാര്യയാണ്.