എസ്.എസ്.എല്‍.സി ഫലം മേയ് 20ന്, പ്ലസ് ടു 25ന്; സ്‌കൂള്‍ ജൂണ്‍ ഒന്നിന് തന്നെ തുറക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്‌എസ്‌എല്‍സി പരീക്ഷാഫലം മെയ് 20 ന് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പ്ലസ് ടു പരീക്ഷാഫലം മെയ് 25 ന് പ്രസിദ്ധീകരിക്കും. ജൂണ്‍ ഒന്നിന് തന്നെ സ്‌കൂള്‍ തുറക്കുമെന്നും മന്ത്രി അറിയിച്ചു. സ്‌കൂള്‍ തുറക്കുന്നത് ബന്ധപ്പെട്ട് വിപുലമായ പരിപാടി ആവിഷ്‌കരിച്ചിരിക്കും. അടുത്ത ആഴ്ച വിദ്യാഭ്യാസ ഉദ്യോഗസ്ഥന്മാരുടെ യോഗം ചേരും. മെയ് 20 ന് മുന്‍പ് പിടിഎ യോഗം ചേരണം. പാഠപുസ്തകം 80 ശതമാനം എത്തിക്കഴിഞ്ഞു. ഇത്തവണ ഗ്രേസ് മാര്‍ക്ക് ഉണ്ടാകും. പാഠപുസ്തക തയ്യാറാക്കുന്നതില്‍ 25 ലക്ഷം വിദ്യാര്‍ത്ഥികള്‍ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയില്‍ തന്നെ ഇങ്ങനെ ഒന്ന് ആദ്യമായിരിക്കാം. പുതിയ പാഠപുസ്തകം 2024ല്‍ പുറത്തിറങ്ങുമെന്നും മന്ത്രി അറിയിച്ചു. ക്ലാസ്സ് ടൈമില്‍ കുട്ടികളെ മറ്റു പരിപാടികളില്‍ പങ്കെടുപ്പിക്കുന്ന രീതി അനുവദിക്കാന്‍ കഴിയില്ല. വിദ്യാഭ്യാസ നിയമത്തില്‍ പറയുന്ന സമയം മുഴുവന്‍ പഠനത്തിനായി മാറ്റി വയ്ക്കും. മറ്റു പരിപാടികള്‍…

സിനിമ കൊറിയോഗ്രാഫർ രാജേഷ് അന്തരിച്ചു; വിശ്വസിക്കാനാവുന്നില്ലെന്ന് താരങ്ങൾ

കൊച്ചി: തെന്നിന്ത്യൻ സിനിമയിലെ പ്രശസ്ത ഡാൻസ് കൊറിയോഗ്രാഫർ രാജേഷ് മാസ്റ്റർ അന്തരിച്ചു. കൊച്ചി സ്വദേശിയായ രാജേഷ് ഇലക്ട്രോ ബാറ്റിൽസ് എന്ന ഡാൻസ് ഗ്രൂപ്പിന്റെ സ്ഥാപകനാണ്. ഫെഫ്ക ഡാൻസേഴ്സ് യൂണിയൻ എക്സിക്യൂട്ടീവ് മെമ്പറാണ്. ഫെഫ്കയും നിരവധി താരങ്ങളും രാജേഷിന് ആദരാഞ്ജലി അർപ്പിച്ചു. നടി ബീന ആന്റണി, ദേവി ചന്ദന, ടിനി ടോം തുടങ്ങിയവരും ആദരാഞ്ജലി അർപ്പിച്ചു. ‘വിശ്വസിക്കാന്‍ കഴിയുന്നില്ല. എന്തിന് വേണ്ടി ഇങ്ങനെ ചെയ്തു രാജേഷ്, ഒരുനിമിഷത്തെ വികല്‍പ്പമായ ചിന്തകള്‍ നമ്മുടെ ജീവിതം തകര്‍ത്ത് കളയുന്നു’- എന്നായിരുന്നു ബീന ആന്റണി കുറിച്ചത്. ‘ശരിക്കും ഷോക്കായിപ്പോയി. രാജേഷ് മാസ്റ്റര്‍ നമ്മളെ വിട്ട് പോയെന്ന് വിശ്വക്കാനാവുന്നില്ല. ഇന്നലെ കിട്ടിയത് നിങ്ങളുടെ അവസാനത്തെ മെസ്സേജാണെന്ന് എനിക്ക് വിശ്വസിക്കാനാവുന്നില്ല’ എന്നാണ് ദേവി ചന്ദന കുറിച്ചത്.

രാഹുല്‍ ഗാന്ധിക്ക് തിരിച്ചടി; സൂറത്ത് കോടതി വിധി സ്‌റ്റേ ചെയ്തില്ല, അയോഗ്യത തുടരും

സൂറത്ത്: മാനനഷ്ടക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രാള്‍ുല്‍ ഗാന്ധിക്ക് വീണ്ടും തിരിച്ചടി. രാഹുല്‍ ഗാന്ധിയെ രണ്ടു വര്‍ഷം തടവിനു ശിക്ഷിച്ച സൂറത്ത് മജിസ്‌ട്രേറ്റ് കോടതിയുടെ വിധി സൂറത്ത് സെഷന്‍സ് കോടതി സ്‌റ്റേ ചെയ്തില്ല. വിധി സ്‌റ്റേ ചെയ്യണമെന്ന രാഹുല്‍ ഗാന്ധിയുടെ അപേക്ഷ സെഷന്‍സ് കോടതി തള്ളുകയായിരുന്നു. കുറ്റക്കാനെന്ന കണ്ടെത്തലും ശിക്ഷാവിധിയും സ്‌റ്റേ ചെയ്യാത്തതിനാല്‍ എം.പി സ്ഥാനത്തേക്കുള്ള രാഹുല്‍ ഗാന്ധിയുടെ അയോഗ്യത തുടരും. രാഹുല്‍ ഗാന്ധിയുടെ മുന്നില്‍ ഇനിയുള്ള മാര്‍ഗം ഹൈക്കോടതിയാണ്. ഹൈക്കോടതിയും കൈവിട്ടാല്‍ സുപ്രീം കോടതിയെ സമീപിക്കേണ്ടിവരും. 2019ലെ പാര്‍ലെന്റ് തിരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പരാമര്‍ശമാണ് രാഹുല്‍ ഗാന്ധിക്ക് തിരിച്ചടിയായത്. ‘മോദി’ എന്ന് പേരുള്ളവരെല്ലാം കള്ളന്മാരാകുന്നതെങ്ങനെ എന്നായിരുന്നു ചോദ്യം. ഇതിനെതിരെ ഗുജറാത്തിലെ ബിജെപി എംഎല്‍എ പൂര്‍ണേശ് മോദിയാണ് സൂറത്ത് സിജെഎം കോടതിയെ സമീപിച്ചത്. ‘മോദി’ സമുദായത്തെ രാഹുല്‍ ഗാന്ധി അപമാനിച്ചുവെന്നായിരുന്നു പരാതി. കേസില്‍ രാഹുല്‍ ഗാന്ധി…

യെമനില്‍ തിക്കിലും തിരക്കിലും പെട്ട് 85 മരണം; 322 പേര്‍ക്ക് പരിക്ക്

സന: യെമനില്‍ ഈദുള്‍ ഫിത്തറിന് നല്‍കിയ സംഭാവന സ്വീകരിക്കാനെത്തിയ ജനക്കൂട്ടം ഉണ്ടാക്കിയ തിക്കിലും തിരക്കിലും പെട്ട് 85 പേര്‍ മരിച്ചു. 322 പേര്‍ക്ക് പരിക്കേറ്റു. സനയിലെ ബാബ് അല്‍ യെമന്‍ ജില്ലയിലാണ് അപകടമുണ്ടായതെന്ന് ഹൂതി സെക്യുരിറ്റി ഓഫീസര്‍ അറിയിച്ചു. ഈദുള്‍ ഫിത്തര്‍ പ്രമാണിച്ച്‌ ഒരു സംഘടന ഒരു പ്രദേശിക മാര്‍ക്കറ്റില്‍ നിര്‍ധനര്‍ക്ക് 5000 യെമനി റിയാല്‍ (13 യു.എസ് ഡോളര്‍) വീതം വിതരണം ചെയ്തിരുന്നു. ഇതറിഞ്ഞെത്തിയ ജനക്കൂട്ടമാണ് തിരക്കുണ്ടാക്കിയത്. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. സംഭാവന വിതരണം ചെയ്തവരെ കസ്റ്റഡിയില്‍ എടുത്തതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി കൂടാതെയാണ് സംഭാവന വിതരണം ചെയ്തതെന്നും അധികൃതര്‍ വ്യക്തമാക്കി.

കോവിഡ്: 12,591 പുതിയ രോഗികളും 40 മരണവും

ന്യുഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണവും മരണവും വര്‍ധിച്ചുവരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 12,591 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 38 മരണവും റിപ്പോര്‍ട്ട് ചെയ്യുന്നു. ചികിത്സയിലുള്ള രോഗികളുടെ എണ്ണം 65,286 ആയി ഉയര്‍ന്നു. 10,827 പേര്‍ ഇന്ന് രോഗമുക്തരായി. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.46% ആണ്. പ്രതിവാര നിരക്ക് 5.32 ശതമാനവും. സജീവ രോഗികളുടെ എണ്ണം 0.15% ആയി. രോഗമുക്തി നിരക്ക് 98.67% ആണ്. ഡല്‍ഹിയിലും മഹാരാഷ്ട്രയിലുമാണ് പ്രതിദിന രോഗികള്‍ കൂടുന്നത്. ഡല്‍ഹിയില്‍ ഇന്നലെ 1,767 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ മഹാരാഷ്ട്രയില്‍ 1,100 പേര്‍ രോഗബാധിതരായി. ഡല്‍ഹിയില്‍ രണ്ടാഴ്ച കൂടി രോഗവ്യാപനം രൂക്ഷമായി തുടരുമെന്നാണ് റിപ്പോര്‍ട്ട്. ആകെ രോഗബാധിതര്‍ 4,48,45,401 ആയി. 4,42,61,476 പേര്‍ രോഗമുക്തരായി. 40 പുതിയ മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 5,31,230ലെത്തി. കേരളത്തിന്റെ കണക്കില്‍ 11 മരണം കൂടി…

മയക്കുവെടിയേറ്റ് കരടി കിണറ്റില്‍ മുങ്ങിത്താഴ്ന്നു; ചത്തിട്ടുണ്ടാകാമെന്ന് വെടിവച്ച ഡോക്ടര്‍

തിരുവനന്തപുരം: വെള്ളനാട്ട് വീട്ടിലെ കിണറ്റില്‍ വീണ കരടി, മയക്കുവെടിവച്ച് രക്ഷിക്കാനുള്ള ശ്രമത്തിനിടെ വെള്ളത്തില്‍ മുങ്ങിത്താഴ്ന്നു. ഒരുമണിക്കൂറിലേറെയായി കരടി കിണറ്റിലെ വെള്ളത്തില്‍ മുങ്ങിത്താഴ്ന്ന് നിലയിലാണ്. ബുധനാഴ്ച രാത്രി പന്ത്രണ്ടോടെയാണ് കണ്ണമ്പള്ളി സ്വദേശി അരുണിന്റെ വീട്ടിലെ കിണറ്റില്‍ കരടി വീണത്. വിവരമറിഞ്ഞ് സംഭവ സ്ഥലത്തെത്തിയ വനം വകുപ്പ് അധികൃതര്‍ കരടിയെ മയക്കുവെടി വച്ചെങ്കിലും കരടി വെള്ളത്തില്‍ മുങ്ങിയത് പ്രതിസന്ധിയായി. കിണറ്റിലെ വെള്ളം വറ്റിച്ച് കരടിയെ പുറത്തെത്തിക്കാനുള്ള നീക്കവും പരാജയപ്പെട്ടു. രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയവര്‍ ശ്വാസതടസ്സത്തെ തുടര്‍ന്നു തിരിച്ചുകയറി. ഒടുവില്‍ കരടിയെ പുറത്തെടുക്കാന്‍ അഗ്‌നിരക്ഷാ സേന ഇറങ്ങി. കരടി ചത്തിട്ടുണ്ടാകുമെന്ന് മയക്കുവെടിവച്ച ഡോ. ജേക്കബ് അലക്‌സാണ്ടര്‍. കരടി വലയില്‍ കുടുങ്ങുമെന്ന് പ്രതീക്ഷിച്ചുവെന്നും ഡോക്ടര്‍ പറഞ്ഞു. ബുധനാഴ്ച രാത്രി കോകോഴിയെ പിടിക്കുന്നതിനിടെയാണ് കരടി കിണറ്റില്‍ വീണത്. തൊട്ടടുത്തുള്ള വനത്തില്‍ നിന്നാണ് കരടി എത്തിയതെന്നാണ് നിഗമനം. അരുണിന്റെ അയല്‍വാസിയുടെ വീട്ടിലെ രണ്ടു കോഴികളെ കരടി പിടികൂടി.…

തിരുവനന്തപുരം വെള്ളനാട്ട് കിണറ്റില്‍ വീണ കരടിയെ മയക്കുവെടിവച്ചു; മുങ്ങിപ്പോയ കരടിയെ കരകയറ്റാന്‍ ശ്രമം

തിരുവനന്തപുരം:  വെള്ളനാട്ട് ജനവാസ മേഖലയില്‍ കരടിയിറങ്ങി. ഇന്നലെ രാത്രിപത്തരയോടെയാണ് കണ്ണന്പള്ളി സ്വദേശിയുടെ കിണറ്റില്‍ കരടിയെ കണ്ടെത്തിയത്. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി കരടിയെ പുറത്തെടുക്കാന്‍ ശ്രമം തുടരുകയാണ്. തിരുവനന്തപുരം മ്യൂസിയത്തിലെ മൃഗഡോക്ടര്‍ ജേക്കബ് എത്തി മയക്കുവെടിവച്ചു. മയക്കത്തിനിടെ കരടി വെള്ളത്തിലേക്ക് മുങ്ങിപ്പോയത് ആശങ്കയായി. വനംവകുപ്പ് ജീവനക്കാരും നാട്ടുകാരും ഇറങ്ങി കരടിയെ പുറത്തെടുക്കാന്‍ ശ്രമം തുടരുകയാണ്. കിണറ്റില്‍ വെള്ളം ഏറെയുണ്ടെന്നും നിലകിട്ടുന്നില്ലെന്നുമാണ് കിണറ്റില്‍ ഇറങ്ങിയവര്‍ പറയുന്നത്. കരടി ഏറെ താഴ്ചയിലേക്ക് മുങ്ങിപ്പോയെന്നാണ് സൂചന. കരടിക്ക് പ്രത്യക്ഷത്തില്‍ ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് ഡോ.ജേക്കബ് പറയുന്നു. കാട്ടിലെ ആവാസ വ്യവസ്ഥയിലേക്ക് തന്നെ തിരിച്ചയക്കാമെന്നാണ് മയക്കുവെടി വച്ച അറിയിച്ചത്. കിണറ്റിലുള്ള കരടിയായതിനാല്‍ വളരെ പ്രഷര്‍ കുറഞ്ഞ നിലയിലാണ് മയക്കുവെടിവച്ചത്. പതിനഞ്ചു മിനിറ്റിനുള്ളില്‍ കരടി മയങ്ങും. കിണറ്റില്‍ നിന്ന് പിടിച്ചുകയറാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ആരോഗ്യവാനാണെന്ന് വ്യക്തമാണ്. കരടി വനത്തില്‍ നിന്ന് നാട്ടിലിറങ്ങിയിട്ട് അധികം…