കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; ജല പീരങ്കി പ്രയോഗിച്ച്‌ പോലീസ്

തിരുവനന്തപുരം : കെ എസ് യു പ്രവര്‍ത്തകര്‍ എജീസ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. എന്‍സിആര്‍ടി പാഠപുസ്തകത്തില്‍ കാവിവല്‍ക്കരണം എന്ന് ആരോപിച്ചാണ് കെ എസ് യു പ്രവര്‍ത്തകര്‍ മാര്‍ച്ച്‌ നടത്തിയത്. പ്രവര്‍ത്തകര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞു. പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജല പീരങ്കി പ്രയോഗിച്ചു. ഇതിനിടെ ഒരു പ്രവര്‍ത്തകനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നാലെ KSU പ്രവര്‍ത്തകര്‍ എം ജി റോഡ് ഉപരോധിക്കുകയാണ്. കെ എസ് യു പ്രവര്‍ത്തകര്‍ പോലീസ് ബസിന്റെ ചില്ല് തകര്‍ത്തു.

ഏഴു മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരം കണ്ണൂര്‍ യാത്ര പൂര്‍ത്തിയാക്കി; വന്ദേഭാരത് എക്സ്പ്രസ് ട്രയല്‍റണ്‍ പൂര്‍ത്തിയാക്കി

കണ്ണൂര്‍: കേരളം ആകാംഷയോടെ കാത്തിരുന്ന വന്ദേഭാരത് എക്സ്പ്രസ് ട്രയല്‍റണ്‍ പൂര്‍ത്തിയാക്കി. തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലേക്കായിരുന്നു ട്രെയിന്‍ യാത്ര നടത്തിയത്. പുലര്‍ച്ചെ 5.09 ന് തിരുവനന്തപുരത്ത് നിന്നും തിരിച്ച ട്രെയിന്‍ 12.20 ന് കണ്ണൂരില്‍ എത്തി. ഏഴൂ മണിക്കൂറും ഒമ്പത് മിനിറ്റു കൊണ്ടായിരുന്നു ട്രെയിന്‍ ഈ ദൂരം പിന്നിട്ടത്. സാധാരണ ട്രെയിനുകള്‍ എത്തുന്നതുമായി ഒരു മണിക്കൂറിന്റെയെങ്കിലും വ്യത്യാസം വരുന്നുണ്ട്. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനിലെ രണ്ടാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ നിന്നാണ് ട്രയല്‍റണ്‍ പുറപ്പെട്ടത്. ഉച്ചയ്യ് 12.20 ഓടെ കണ്ണൂരില്‍ നിന്ന് തിരിച്ച്‌ തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന ട്രെയിന്‍ എട്ടുമണിയോടെ തിരുവനന്തപുരത്ത് എത്തുമെന്നാണ് കരുതുന്നത്. ഇതേ വേഗമാണ് ഉപയോഗിക്കുന്നതെങ്കില്‍ കേരളത്തില്‍ ഏറ്റവും വേഗത്തില്‍ ഓടുന്ന ട്രെയിനായി വന്ദേഭാരത് മാറും. കോട്ടയത്ത് രണ്ടു മണിക്കൂര്‍ 10 മിനിറ്റ് കൊണ്ട് എത്തിയ ട്രെയിന്‍ എറണാകുളം ടൗണില്‍ എത്താന്‍ മൂന്ന് മണിക്കൂറും 18 മിനിറ്റുമാണ് എടുത്തത്.…

വരട്ടെ ഭാരത് ; വന്ദേഭാരതിനെ പ്രശംസിച്ച്‌ പന്ന്യന്‍ രവീന്ദ്രന്റെ മകന്‍ എഴുതിയ കവിത പങ്കുവെച്ച്‌ കെ സുരേന്ദ്രന്‍

തിരുവനന്തപുരം : വന്ദേഭാരത് ട്രെയിനിനെ പ്രശംസിച്ച്‌ സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്റെ മകന്‍ രൂപേഷ് പന്ന്യന്‍ എഴുതി കവിത പങ്കുവെച്ച്‌ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ” വരെട്ട ഭാരത് ” എന്ന് പറഞ്ഞുകൊണ്ടാണ് കവിത തുടങ്ങുന്നത്. വന്ദേഭാരത് ട്രെയിനിനെ പ്രശംസിച്ചും കെ-റെയില്‍ പദ്ധതിയെ വിമര്‍ശിച്ചുമാണ് കവിത എഴുതിയിരിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ ‘അപ്പം ‘ പരാമര്‍ശത്തെയും രൂപേഷ് കവിതയില്‍ പരിഹസിക്കുന്നുണ്ട്. വന്ദേ ഭാരതിതന്റെ കുതിപ്പ് തടയാന്‍ ശ്രമിക്കുമ്ബോള്‍ കുരുങ്ങി നില്‍ക്കുന്നത് മോദിയല്ല. പകരം വലിക്കുന്നവരാണെന്നും കവിതയില്‍ പറയുന്നു. വൈകി എത്തിയ വന്ദേ് ഭാരതിനെ കൈനീട്ടി സ്വീകരിക്കണമെന്നും രൂപേഷ് പന്ന്യന്‍ കവിതയില്‍ വ്യക്തമാക്കിയിരിക്കുന്നു. ഫേസ്ബുക്കിലൂടെയാണ് രൂപേഷ് തന്റെ കവിത പങ്കുവെച്ചിരിക്കുന്നത്. രൂപേഷ് പന്ന്യന്റെ കവിതയുടെ ആദ്യഭാഗം വന്ദേ ഭാരത് ‘ നോട് വരണ്ടേ ഭാരത് ‘ എന്നു പറയാതെ ‘വരട്ടെ ഭാരത് ‘…

ഗുണ്ടകളുടെ ലോകത്ത് തങ്ങളുടേതായ ഒരു മേല്‍വിലാസം ഉണ്ടാക്കാനെന്ന് പോലീസിനോട് പ്രതികള്‍; ആതിഖിന്റെ ശരീരത്ത് എട്ടു വെടിയുണ്ടകള്‍

പ്രയാഗ്‌രാജ്: ഉത്തര്‍പ്രദേശിലെ രാഷ്ട്രീയ ക്രിമിനല്‍ ആതിഖിനെയൂം സഹോദരനെയും കൊലപ്പെടുത്തിയത് ഗുണ്ടാലോകത്ത് തങ്ങളുടേതായ ഒരു വിലാസം ഉണ്ടാക്കാനെന്ന് പ്രതികളുടെ വെളിപ്പെടുത്തല്‍. കൊടും ക്രിമിനലുകളായ അഹമ്മദ് സഹോദരങ്ങളെ കൊലപ്പെടുത്തിയതെന്ന് സംശയിക്കുന്ന മൂന്ന് പേരെ കഴിഞ്ഞ ദിവസം തന്നെ പോലീസ് പിടികൂടിയിരുന്നു. 25 വയസ്സ് പോലും തികയാത്തവരാണ് കൊലപാതകത്തിന് അറസ്റ്റിലായിരിക്കുന്നത്. തിവാരിയ്ക്ക് 22 വയസ്സും സണ്ണിസിംഗിന് 23 വയസ്സും മൂന്നാം പ്രതി മൗര്യയ്ക്ക് 18 വയസ്സുമാണ് പ്രായം. മൂന്നാം പ്രതി മൗര്യയ്ക്ക് മാത്രമാണ് മുമ്ബ് ക്രിമിനല്‍ പശ്ചാത്തലം ഇല്ലാത്തയാള്‍. കുറ്റകൃത്യങ്ങളുടെ ലോകത്ത് തങ്ങളുടേതായ ഒരു മേല്‍വിലാസം ഉണ്ടാക്കാന്‍ വേണ്ടിയാണ് കൊടും ക്രിമിനലുകളെ കൊലപ്പെടുത്തിയതെന്നാണ് മൂവരും പോലീസിനോട് പറഞ്ഞിരിക്കുന്നത്. അതേസമയം പോലീസ് ഇത് വിശ്വസിച്ചിട്ടില്ല. ഇവരുടെ കൈവശം ഉണ്ടായിരുന്ന സെമി ഓട്ടോമാറ്റിക്, ഒട്ടോമാറ്റിക് പിസ്റ്റളുകള്‍ ഇവര്‍ക്ക് എവിടെ നിന്നുമാണ് കിട്ടിയതെന്നുള്ള അന്വേഷണത്തിലാണ് പോലീസ്. പ്രയാഗ്‌രാജിലെ മോട്ടിലാല്‍ നെഹ്രു ഡിവിഷണല്‍ ഹോസ്പിറ്റലിന്റെ പ്രധാന കവാടം…

ഗുണ്ടാനേതാവ് അതീഖിന്റെ ശരീരത്തില്‍ തറച്ചത്‌ ഒമ്പതു വെടിയുണ്ടകള്‍: ഒരെണ്ണം തലയില്‍

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ പൊലീസിന്റെ കണ്‍മുന്നില്‍ വെടിയേറ്റു മരിച്ച ഗുണ്ടാ നേതാവും സമാജ്‌വാദി പാര്‍ട്ടി മുന്‍ എംപിയുമായ അതീഖ് അഹമ്മദിന്റെ ശരീരത്തില്‍നിന്ന് ഒമ്പതു വെടിയുണ്ടകള്‍ കണ്ടെത്തി. അതീഖിന്റെ സഹോദരന്‍ അഷ്‌റഫിന്റെ ശരീരത്തില്‍നിന്ന് 5 വെടിയുണ്ടകളാണ് പുറത്തെടുത്തത്. അതീഖിന് തലയിലാണ് ഒരു വെടിയേറ്റിരിക്കുന്നത്. ബാക്കി എട്ടെണ്ണം നെഞ്ചത്തും പുറത്തുമാണ് ഏറ്റിരിക്കുന്നതെന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായി. മാധ്യമപ്രവര്‍ത്തകരുടെ ക്യാമറയ്ക്കു മുന്നില്‍ വച്ചാണ് അതീഖിന്റെ തലയ്ക്കു വെടിയേറ്റത്. നിലത്തുവീണ ഇരുവര്‍ക്കും നേരെ അക്രമികള്‍ നിര്‍ത്താതെ വെടിയുതിര്‍ക്കുകയായിരുന്നു. അഷ്‌റഫിന്റെ മുഖത്തും പുറത്തുമാണ് വെടിയേറ്റിരിക്കുന്നത്. അഞ്ച് ഡോക്ടര്‍മാരുടെ സംഘമാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. നടപടികള്‍ വിഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്. മാധ്യമപ്രവർത്തകരെന്ന വ്യാജേനയെത്തി കൊലപാതകം നടത്തിയ ലവ്‌ലേഷ് തിവാരി (22), മോഹിത് (സണ്ണി – 23), അരുൺ മൗര്യ (18) എന്നിവരെ സംഭവസ്ഥലത്തു തന്നെ പൊലീസ് അറസ്റ്റ് ചെയ്തു. മൂവരും ക്രിമിനൽ പശ്ചാത്തലമുള്ളവരാണ്. പൊലീസ് കസ്റ്റഡിയിലായിരുന്ന അതീഖിനെയും…

അമിത് ഷായുടെ പരിപാടിയില്‍ സൂര്യാഘാതമേറ്റ് 11 മരണം: സര്‍ക്കാര്‍ സ്‌പോണ്‍സേഡ് ദുരന്തമെന്ന് എന്‍സിപി

നവി മുംബൈ : മുംബൈയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ പൊതുപരിപാടിയില്‍ പങ്കെടുത്ത 11 പേര്‍ സൂര്യാഘാതത്തെയും നിർജലീകരണത്തെയും തുടർന്നു മരിച്ചു. ഞായറാഴ്ച മഹാരാഷ്ട്ര ഭൂഷണ്‍ അവാര്‍ഡ്ദാന ചടങ്ങിലാണ് ദുരന്തമുണ്ടായത്. 150 ൽ ഏറെപ്പേർ കുഴഞ്ഞ് വീണു. അവശനിലയിൽ ആശുപത്രിയിൽ എത്തിയവരാണ് രാത്രിയോടെ മരിച്ചത്. ഇന്നലെ ഉച്ചയോടെ നവിമുംബൈ ഖാർഘർ കോർപറേറ്റ് പാർക്ക് മൈതാനത്തു നടന്ന മഹാരാഷ്ട്ര ഭൂഷൺ പുരസ്കാരച്ചടങ്ങിൽ പങ്കെടുത്തവരാണ് ചൂട് കൂടിയതോടെ കുഴഞ്ഞുവീണത്. 40 ഡിഗ്രിക്ക് അടുത്തായിരുന്നു താപനില. ചടങ്ങിൽ പത്തു ലക്ഷക്കണക്കിനു പേർ എത്തുമെന്ന് ഉറപ്പുണ്ടായിട്ടും അനുയോജ്യ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയില്ലെന്ന് ആരോപണമുണ്ട്. 350 ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം ഐസിയു ഉൾപ്പെടെയുള്ള സൗകര്യങ്ങളോടെ ഗ്രൗണ്ടിൽ ഉണ്ടായിരുന്നെങ്കിലും കൂടുതൽ പേർ അവശരായതോടെ നിസ്സഹായരായി. സാമൂഹിക പ്രവർത്തകനും ആത്മീയ നേതാവുമായ അപ്പാ സാഹെബ് ധർമാധികാരി പുരസ്കാരമായി ലഭിച്ച 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത്…