പുതിയ സ്വപ്നഭവനം സ്വന്തമാക്കി നടി മഞ്ജു പിള്ള

പുതിയ സ്വപ്നഭവനം സ്വന്തമാക്കി നടി മഞ്ജു പിള്ള. കഴിഞ്ഞ ദിവസമാണ് ഫ്ലാറ്റിന്റെ പാലുകാച്ചൽ ചടങ്ങുകൾ നടന്നത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമത്തിൽ മഞ്ജു പങ്കുവച്ചപ്പോൾ സഹതാരങ്ങൾ അടക്കമുള്ളവർ ആശംസകൾ കമൻറ് ചെയ്ട്ടുണ്ട്. കസവുസാരിയും മുല്ലപ്പൂവും ചൂടി കേരളീയ ലുക്കിലാണ് മഞ്ജു ചടങ്ങിൽ പങ്കെടുത്തത്. കൂടെ മകൾ ദയയുമുണ്ട്. ചടങ്ങിൽ ഭർത്താവും ഛായാഗ്രാഹകനുമായ സുജിത് വാസുദേവ് ഇല്ല. സുജിത്തേട്ടൻ എവിടെ എന്ന ഒരാളുടെ ചോദ്യത്തിന്, ഷൂട്ടിലാണ് എന്ന് മഞ്ജു കമൻറ് ചെയ്തിട്ടുണ്ട്. View this post on Instagram A post shared by Storiesby Bts (@stories_by_bts)

സോഷ്യല്‍ മീഡിയയില്‍ താരമായി മമ്മൂട്ടിയുടെ സഹോദരീപുത്രന്‍,മമ്മൂട്ടിയുടെ അതേ ലുക്ക്

സോഷ്യല്‍ മീഡിയയില്‍ താരമായി മമ്മൂട്ടിയുടെ സഹോദരീപുത്രന്‍ അഷ്ക്കർ സൗദാൻ. അമ്മാവന്റെ അതേ ലുക്ക് തന്നെയാണെന്നാണ് സമൂഹമാധ്യമങ്ങളിൽ അഷ്ക്കറിനെക്കുറിച്ചുള്ള കമന്റുകൾ. സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ‘ഡിഎൻഎ’ എന്ന ചിത്രത്തിൽ പ്രധാനവേഷത്തിൽ അഭിനയിക്കുകയാണ് അഷ്ക്കർ. ‘ഡിഎൻഎ’ എന്ന സിനിമയുടെ പൂജ സമയത്തെടുത്ത അഷ്ക്കറിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ അടുത്തിടെ വൈറലായത്. എന്റെ അമ്മാവനാണ് അദ്ദേഹം. രക്തബന്ധം എന്നൊക്കെ പറയില്ലേ. അദ്ദേഹത്തോട് സാദൃശ്യപ്പെടുത്തുന്നതു കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു. ഈ സിനിമയിൽ അഭിനയിക്കാൻ പോകുന്നതിനു മുമ്പേ അമ്മാവനെ പോയി കണ്ടിരുന്നു, അനുഗ്രഹം ചോദിച്ചു. ആകെ ഒറ്റ ചോദ്യമേ എന്നോട് ചോദിച്ചുള്ളൂ, ഡിഎൻഎയുടെ അർഥം എന്താണെന്ന്. ഒരു നിമിഷം ഞാൻ പകച്ചുപോയി. എന്ത് പറയണമെന്ന് അറിയില്ലായിരുന്നു. അദ്ദേഹം പറഞ്ഞു, ഡിഓക്സിറൈബോന്യൂക്ലിക് ആസിഡ് എന്നാണെന്ന്. അതിനി മരണം വരെയും മറക്കില്ല.കോട്ടയം കുഞ്ഞച്ചനൊക്കെ വീട്ടിൽ നിന്നും ഒളിച്ചുപോയി കണ്ടിട്ടുള്ള ആളാണ് ഞാൻ. അങ്ങനെയുള്ള ഒരാൾക്ക് സുരേഷ്…

പേടിയോ എന്തിന് ; ടൊവിനോയ്‌ക്കൊപ്പം സാഹസിക യാത്രയുമായി മകൾ ഇസ

മകൾ ഇസയ്ക്കൊപ്പം സാഹസിക യാത്ര നടത്തി നടൻ ടൊവിനോ തോമസ്. ഏറെ സാഹസികത നിറഞ്ഞ സിപ്‌ലൈൻ യാത്രയ്ക്കാണ് ടൊവിനോയ്ക്കൊപ്പം മകളും കൂടിയത്. യാതൊരു ഭയവുമില്ലാതെ അച്ഛനൊപ്പം സാഹസിക യാത്ര ആസ്വദിക്കുന്ന ഇസയെ വിഡിയോയിൽ കാണാം. View this post on Instagram A post shared by Tovino⚡️Thomas (@tovinothomas) സൗത്ത് ആഫ്രിക്കയിൽ കുടുംബത്തിനൊപ്പം അവധി ആഘോഷിക്കുകയാണ് ടൊവിനോ ഇപ്പോൾ. ‘സാഹസികതയിലെ എന്റെ പങ്കാളി, എന്റെ ആദ്യ കുട്ടി, എന്റെ ലൈഫ് ലൈൻ… ഇസ ജനിച്ചപ്പോൾ അവളെ ആദ്യമായി ചേർത്തു പിടിക്കുന്നത് ഞാനായിരിക്കുമെന്ന് തീരുമാനിച്ചിരുന്നു, അവളുടെ ജീവിതത്തിലെ പല ‘ആദ്യഘട്ടങ്ങളും’ എന്നോടൊപ്പം ഉണ്ടായിരിക്കണമെന്ന് എപ്പോഴും ആഗ്രഹിക്കുന്നു. ഇതാ അതിലൊന്ന് കൂടി ഞങ്ങൾ പൂർത്തിയാക്കുന്നു.ഞങ്ങളുടെ മുഖത്തെ പുഞ്ചിരി കൊണ്ടും മുടിയിലെ കാറ്റു കൊണ്ടും ഭയത്തെ തോൽപ്പിക്കുകയാണ്.’’–യാത്രയുടെ വിഡിയോ പങ്കുവച്ച് ടൊവിനോ കുറിച്ചു.

വാഹനം ഓടിക്കുമ്പോൾ പൊടിപാറിയതിനെ ചൊല്ലി തർക്കം; വീടിനു തീയിട്ട യുവാവ് പിടിയിൽ

കോഴിക്കോട് : ഉള്ളിയേരി തെരുവത്ത് കടവിൽ വീടാക്രമിച്ച കേസിലെ പ്രതി പിടിയിൽ. ഉള്ളിയേരി പുതുവയൽകുനി സ്വദേശി ഫായിസ് (25) ആണ് പിടിയിലായത്. മലപ്പുറം അരീക്കോടുള്ള ലോഡ്ജിൽ വച്ചാണ് അത്തോളി പൊലീസ് ഇയാളെ പിടികൂടിയത്. മാർച്ച് 10ന് തെരുവത്ത് കടവിൽ യൂസഫിന്റെ വീടിന് ഫായിസ് തീയിടുകയായിരുന്നു. യൂസഫിന്റെ സുഹൃത്തായ ഓട്ടോ ഡ്രൈവർ വാഹനം ഓടിക്കുമ്പോൾ പൊടി പാറിയെന്നാരോപിച്ച് തർക്കമുണ്ടായി. ഇതിൽ യൂസഫ് ഇടപെട്ടതിനെ തുടർന്നാണ് ഫായിസ് വീട് ആക്രമിച്ചതെന്ന് പൊലീസ് പറയുന്നു. വീട്ടിലെ കസേരകളും മറ്റും കിണറ്റിലേക്ക് വലിച്ചെറിയുകയും യൂസഫിന്റെ മാതാവിനെ അസഭ്യം പറയുകയും ചെയ്തിരുന്നു. സംഭവത്തിനുശേഷം ശേഷം ഫായിസ് ഒളിവിൽ പോയി. പൊലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്ഐമാരായ ആർ.രാജീവ്, കെ.പി.ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വ്യാഴാഴ്ച രാത്രി 11.30 ഓടെ ലോഡ്ജിലെത്തി പ്രതിയെ പിടികൂടുകയായിരുന്നു. സിവിൽ പൊലീസ് ഓഫിസർമാരായ ഒ.ഷിബു, കെ.എം. അനീസ് എന്നിവരും…

ഈ ആറ് ജില്ലകളിലുള്ളവർ സൂക്ഷിക്കണം, വെന്തുരുകും, ജാ​ഗ്രത നിർദേശം

തിരുവനന്തപുരം:  വെന്തുരുകി കേരളം. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സംസ്ഥാനത്ത് ഇന്നും നാളെയും അഞ്ച് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് നൽകിയിരുന്നു. കടുത്ത ചൂടിൽ, അതീവ ജാഗ്രത പാലിക്കണമെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. വേനല്‍ ചൂട് അധികരിക്കുന്ന സാഹചര്യത്തില്‍ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ വനമേഖലയ്ക്ക് അടുത്ത് താമസിക്കുന്നവരും വിനോദ സഞ്ചാരികളും ജാഗ്രത പാലിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. പൊതുജനങ്ങൾ പകൽ 11 മണി മുതൽ മൂന്ന് വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് കഴിഞ്ഞ ദിവസം തന്നെ ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. പാലക്കാട്, തൃശൂർ, ആലപ്പുഴ, കോട്ടയം, കണ്ണൂർ, കോഴിക്കോട് എന്നീ ജില്ലകളിലാണ് താപനില കൂടുതൽ ഉയരാൻ സാധ്യതയെന്നാണ് പുതിയ റിപ്പോർട്ട്. ആറ് ജില്ലകളിലും ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസ് വരെ…

ലൈഫ് മിഷൻ കോഴക്കേസ്: സ്വപ്നയെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്ന് ഹൈക്കോടതി

കൊച്ചി:  ലൈഫ് മിഷൻ കോഴക്കേസിൽ സ്വപ്ന സുരേഷിനെ അറസ്റ്റു ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിനോടാണ് ഹൈക്കോടതിയുടെ ചോദ്യം. കേസിൽ സ്വപ്നയുടെ അറസ്റ്റ് വൈകുന്നത് ഗൗരവമുള്ള വിഷമയാണെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടി. ലൈഫ് മിഷൻ കോഴക്കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിൻ്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ പരാമർശം. അഴിമതിയിൽ സ്വപ്നയ്ക്ക് വ്യക്തമായ പങ്കുണ്ടെന്ന് കോടതി പറഞ്ഞു. ശിവശങ്കറിന് മുഖ്യമന്ത്രിയിലും ഭരണകക്ഷിയിലും ഉന്നത സ്വാധീനമുണ്ട്. ഇതിനാലാണ് ജാമ്യം നിഷേധിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. ജാമ്യം അനുവദിച്ചാൽ പ്രതി തൻ്റെ സ്വാധീനം ഉപയോഗിച്ചു തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ട്. ഗുരുതര കുറ്റകൃത്യത്തിൽ ഏർപ്പെട്ടു അറസ്റ്റിലായി പുറത്തിറങ്ങിയ ശേഷവും ശിവശങ്കർ ഉന്നത സ്ഥാനങ്ങളിലേക്കു തിരിച്ചെത്തി. ഇത് സർക്കാരിലുള്ള ശിവശങ്കറിൻ്റെ സ്വാധീനം തെളിയിക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചിട്ടുണ്ട്. ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് സമുച്ചയത്തിൻ്റെ നിർമ്മാണ കരാ‍ർ…

കായംകുളം കായലില്‍ കുളിക്കാനിറങ്ങി; മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ആലപ്പുഴ:  കായംകുളം കായലില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. മഹാദേവികോട് പാരൂര്‍പ്പറമ്പില്‍ പരേതനായ പ്രദീപിന്റെ മകന്‍ ദേവപ്രദീപ് (14), ചിങ്ങോലി ലക്ഷ്മീനാരായണത്തില്‍ അശ്വനി മോഹന്റെ മകന്‍ വിഷ്ണുനാരായണന്‍ (15), ചിങ്ങോലി അമ്പാടി നിവാസില്‍ ഗൗതം കൃഷ്ണ (14) എന്നിവരാണ് മരിച്ചത്. ആറാട്ടുപുഴ കിഴക്കേക്കര ചൂളത്തെരുവിന് തെക്ക് കുരിശ്ശടിക്കു പടിഞ്ഞാറായാണു സംഭവം.വ്യാഴാഴ്ച വൈകുന്നേരം നാലുമണിയോടെ കുട്ടികള്‍ ഇവിടെ നില്‍ക്കുന്നതു നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. സന്ധ്യയായിട്ടും വീട്ടില്‍ എത്താതിരുന്നതിനാല്‍ വീട്ടുകാര്‍ ഫോണില്‍ വിളിച്ചിട്ടും പ്രതികരണം ഉണ്ടായില്ല. തുടര്‍ച്ചയായി ഫോണ്‍ ശബ്ദം കേട്ട് സമീപവാസി എത്തിയപ്പോഴാണ് ഇവരുടെ വിദ്യാര്‍ഥികളുടെ വസ്ത്രം കണ്ടെത്തുന്നത്.കായംകുളത്തു നിന്നെത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്നു നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി 9.45 ഓടെ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. മൂന്നാമത്തെയാളിനായി രാത്രി വൈകിയും തിരച്ചില്‍ തുടര്‍ന്നു. തുടര്‍ന്ന്, വെള്ളിയാഴ്ച പുലര്‍ച്ചെയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

‘അരിക്കൊമ്പനെ മാറ്റാൻ ഉചിതമായ സ്ഥലം കണ്ടെത്താനായില്ല’: സർക്കാർ സുപ്രീം കോടതിയിലേക്ക്

തിരുവനന്തപുരം :  അരിക്കൊമ്പനെ മാറ്റാനുള്ള സ്ഥലം കണ്ടെത്താനാകാതെ സർക്കാർ. ഹൈക്കോടതിയുടെ നിർദേശപ്രകാരം നടത്തിയ അന്വേഷണത്തിൽ ജനവാസമേഖലയല്ലാത്ത സ്ഥലങ്ങൾ കണ്ടെത്താനിയില്ലെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ വ്യക്തമാക്കി. ഹൈക്കോടതിവിധി നടപ്പാക്കാനുള്ള പ്രയാസം ചൂണ്ടിക്കാട്ടി സർക്കാർ സുപ്രീംകോടതിയെ സമീപിക്കുമെന്നും മന്ത്രി അറിയിച്ചു.അരിക്കൊമ്പനെ പറമ്പിക്കുളത്തേക്കു മാറ്റാനുള്ള ഹൈക്കോടതി വിധി നടപ്പാക്കാൻ ശ്രമിച്ചപ്പോൾ കടുത്ത പ്രതിഷേധമാണ് ഉയർന്നത്. ജനങ്ങളെ പ്രകോപിതരാക്കി വിധി നടപ്പാക്കുക സാധ്യതമല്ലാതായി. മറ്റേതെങ്കിലും സ്ഥലം സർക്കാർ കണ്ടെത്തണമെന്ന് പറഞ്ഞതിനാൽ കഴിഞ്ഞ ദിവസം വരെയും അതിനായി പരിശോധന നടത്തി. പക്ഷേ ജനവാസമേഖലയുമായി ബന്ധമില്ലാത്ത സ്ഥലങ്ങൾ കണ്ടെത്താനായില്ല. ഇക്കാര്യത്തിൽ സുപ്രീംകോടതിയെ സമീപിക്കുമെന്നും ഹൈക്കോടതി വിധിയിൽ സാവകാശം ചോദിക്കുമെന്നും മന്ത്രി പറഞ്ഞു. ഉപദ്രവികാരികളായ വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട്, വന്യജീവി സംരക്ഷണ നിയമത്തിലെ സെഷൻ 11പ്രകാരം നടപടി എടുക്കാൻ അനുവദിക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം

കേരളത്തിനുള്ള ആദ്യ വന്ദേഭാരത് ഇന്ന് എത്തും; 25-ന് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും

കൊച്ചി: കേരളം ഏറെക്കാലമായി കാത്തിരുന്ന വന്ദേ ഭാരത് ട്രെയിൻ യാഥാർഥ്യമാകുന്നു. ചെന്നൈയിൽ നിന്ന് വന്ദേഭാരത് തീവണ്ടി വെള്ളിയാഴ്ച തിരുവനന്തപുരത്ത് എത്തും. കോച്ച് ഫാക്ടറിയിൽ നിർമിച്ച തീവണ്ടിക്ക് 16 ബോഗികളാണുള്ളത്.ചെന്നൈയിൽനിന്ന് വ്യാഴാഴ്ച രാത്രി ഒമ്പതരയ്ക്ക് പ്രത്യേക തീവണ്ടിയിൽ ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ. സിങ്‌ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. ആർ.എൻ. സിങ്‌ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. ആർ.എൻ. സിങ്‌ ഉൾപ്പെടെയുള്ള ഉന്നതതല സംഘം തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ യാത്ര ചെയ്ത് പരിശോധനകൾ നടത്തും. കൊല്ലം, വർക്കല, ചെങ്ങന്നൂർ, എറണാകുളം സൗത്ത്, എറണാകുളം നോർത്ത് എന്നിവിടങ്ങളിൽ വന്ദേഭാരത് യാത്രയ്ക്കിടയിൽ അല്പനേരം നിർത്തിയിടുമെന്നും സൂചനയുണ്ട്. വന്ദേ ഭാരത് എത്തുന്ന വിവരം കഴിഞ്ഞ ദിവസം രാത്രിയാണ് കേരളത്തിലെ റെയിൽവേ ഓഫീസുകളിൽ ലഭിച്ചത്.