വർക്കല : പ്രണയത്തിൽനിന്ന് പിൻമാറണമെന്ന് ആവശ്യപ്പെട്ട് യുവാവിനെ തട്ടിക്കൊണ്ടു പോയി നഗ്‌നനാക്കി മർദ്ദിച്ച സംഭവത്തിൽ, മകൾ ക്വട്ടേഷൻ നൽകിയതല്ലെന്ന് അറസ്റ്റിലായ ലക്ഷ്മിപ്രിയയുടെ അമ്മ. മകൾ യുവാവുമായി പ്രണയത്തിലായിരുന്നില്ലെന്നും ലക്ഷ്മിപ്രിയയുടെ മാതാവ് മനോരമ ന്യൂസിനോടു പറഞ്ഞു. ഇരുവരും സുഹൃത്തുക്കളായിരുന്നു. പിന്നീട് യുവാവ് മകളെ ശല്യം ചെയ്യാൻ തുടങ്ങി. ഇതിനിടെ മോശം വിഡിയോകൾ അയച്ചു. ഇത് ഒഴിവാക്കാൻ മകൾ സുഹൃത്തുക്കളോട് പറഞ്ഞിരുന്നതായും അമ്മ വെളിപ്പെടുത്തി.‘‘എന്റെ മകൾ ആ പയ്യനെ അടിക്കാൻ വേണ്ടി ക്വട്ടേഷൻ കൊടുത്തതൊന്നുമല്ല. അവർ രണ്ടു പേരും ഒരേ പ്രായക്കാരാണ് സുഹൃത്തുക്കളുമായിരുന്നു. പിന്നീട് ആ പയ്യൻ മകളെ ശല്യം ചെയ്യാൻ തുടങ്ങി. മോശം വിഡിയോയൊക്കെ അയയ്ക്കുമായിരുന്നു. വളരെ മോശപ്പെട്ട രീതിയിൽ സംസാരിക്കും. അത് ഒഴിവാക്കാൻ അവൾ സുഹൃത്തുക്കളോടു പറഞ്ഞു. അതിനാണ് അവർ വന്നത്. അവരാണ് ആ പയ്യനെ മർദ്ദിച്ചത്. അല്ലാതെ മകൾ ക്വട്ടേഷൻ കൊടുത്തതൊന്നുമല്ല. അവൾ അത്തരക്കാരിയല്ല.നല്ലൊരു കലാകാരിയാണ്.…
Day: April 11, 2023
നാല് വയസ് വരെ ഉള്ള കുട്ടികള്‍ക്ക് ഇനി മുതല്‍ ഇരുചക്രവാഹനത്തില്‍ സേഫ്റ്റി ഹാര്‍നസും ക്രാഷ് ഹെല്‍മെറ്റും; നിര്‍ദേശവുമായി മോട്ടോര്‍ വാഹന വകുപ്പ്
ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് പ്രത്യേക മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. ഇനി മുതല്‍ ഇരുചക്ര വാഹനത്തില്‍ യാത്രചെയ്യുന്ന നാല് വയസ് വരെ ഉള്ള കുട്ടികള്‍ക്ക് സേഫ്റ്റി ഹാര്‍നസും ക്രാഷ് ഹെല്‍മെറ്റും നിര്‍ബന്ധമാണ്. ഒന്‍പത് മാസത്തിനും നാലു വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികളെ ഇരുചക്രവാഹനത്തില്‍ കൊണ്ടുപോകുന്നുണ്ടെങ്കില്‍ കുട്ടിയെ ഡ്രൈവറുടെ ശരീരവുമായി മുപ്പത് കിലോഗ്രാം ഭാരമെങ്കിലും ഭാരവാഹനശേഷിയുള്ള ഒരു സേഫ്റ്റി ഹാര്‍നസ്സ് കൊണ്ട് ബന്ധിപ്പിച്ചിരിക്കണം. മാത്രമല്ല, കുട്ടികള്‍ ക്രാഷ് ഹെല്‍മറ്റോ ബൈസിക്കിള്‍ ഹെല്‍മെറ്റോ ധരിക്കുകയും വേണം. അപ്രതീക്ഷിതമായി വാഹനത്തിനു നേരിടാവുന്ന ആഘാതങ്ങള്‍ ഏല്‍ക്കുക, കുട്ടി ഉറങ്ങിപ്പോവുക എന്നിങ്ങനെയുള്ള സാഹചര്യങ്ങളില്‍ കുട്ടി വാഹനത്തില്‍ നിന്നും തെറിച്ചു പോകാതിരിക്കുവാനാണ് സുരക്ഷാ മാര്‍ഗങ്ങള്‍.
എലിസബത്തിനെ ചേർത്തുപിടിച്ച് ബാല; ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ആദ്യ ചിത്രം പങ്കുവെച്ച് താരം
കരള്‍മാറ്റ ശസ്ത്രക്രിയ കഴിഞ്ഞുള്ള ആദ്യ ചിത്രം പങ്കുവെച്ച് നടൻ ബാല. ഭാര്യ എലിസബത്തിനൊപ്പം ആശുപത്രിയിൽ നിന്നുള്ള സെൽഫിയാണ് ബാല പങ്കുവെച്ചത്. ആരാധകർക്ക് ഈസ്റ്റർ ആശംസകളും താരം നേർന്നിട്ടുണ്ട്. നിരവധി ആരാധകരാണ് ബാലയുടെ പോസ്റ്റിന് കമെന്റുമായി എത്തുന്നത്. ഭാര്യയോടൊപ്പമുള്ള ചിത്രം ബാല തന്റെ ഫെയ്സ്ബുക്ക് പ്രൊഫെെലിന്റെ കവർ ഫോട്ടോയും ആക്കിയിട്ടുണ്ട്. കരൾമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയ ബാല ഒരു മാസത്തോളം ആശുപത്രിയില്‍ തുടരുമെന്നാണ് വിവരങ്ങൾ. ഏകദേശം ഒരു മാസമായി ബാല ആശുപത്രിയില്‍ ചികിത്സയിലാണ്. കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. https://www.facebook.com/photo.php?fbid=798219701663810&set=a.281136310038821&type=3&eid=ARCpwNevMgVWqzOuREhVzByWm83EOP0uSUgrVxZSJpOI7kqthyr_g4lud9ScwaLT_1LSbVp_1eEBBUn_&__xts__%5B0%5D=68.ARA8C3OFGyYBmdtIwu94vU1W6PNmsujYcSF_RjmTWWzQg0Q_lLNs2t3lksnJ8evKcQUk9qpVbsw7YRgl8y6yaqjXoEsVTAQuUNVzJoXotZPkLlYdKBgWc-5yAU21ZFg8tuzwNXuWT7BJhMnyTngjXBOdO6TcaCOPkeQsiPQlZ-kWCWpQL1bls5fu1S_t6sztnj_oxgNUr3xUcbYniseDatCl2jImqIE0J6-POPf1vex0npxCf0YCc8flrH2QFe3LrlzvKiWJH5WMbRbIi2eVh_vbYa2SGTa7gYWaqk6vQFuRt0n1gHM&__tn__=EHH-R
രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടില്‍; സത്യമേവ ജയതേ റോഡ് ഷോയില്‍ പ്രിയങ്കയും പങ്കെടുക്കും
വയനാട്: എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ട ശേഷം ആദ്യമായി രാഹുല്‍ഗാന്ധി ഇന്ന് വയനാട്ടില്‍ എത്തും. പ്രിയങ്കാ ഗാന്ധിയും രാഹുലിനൊപ്പം ഉണ്ടാകും. കല്‍പറ്റയില്‍ പ്രവര്‍ത്തകരെ അണിനിരത്തി വൈകിട്ട് 3ന് സത്യമേവ ജയതേ എന്ന പേരില്‍ യുഡിഎഫ് റോഡ്‌ഷോ സംഘടിപ്പിക്കും. പാര്‍ട്ടി കൊടികള്‍ക്ക് പകരം ദേശീയപതാകയാണ് ഉപയോഗിക്കുക. റോഡ്‌ഷോയ്ക്ക് ശേഷം സാംസ്‌കാരിക ജനാധിപത്യ പ്രതിരോധം എന്ന പേരില്‍ പൊതുസമ്മേളനം നടക്കും. പ്രമുഖരായ സാംസ്കാരിക പ്രവര്‍ത്തകരും രാഹുലിന് പിന്തുണയറിയിച്ച് സമ്മേളനത്തിന് എത്തുമെന്നാണ് വിവരം.
കൊല നടന്നിട്ട് ഒരു വര്‍ഷം; ശ്രദ്ധയുടെ ശരീര ഭാഗങ്ങള്‍ വിട്ടുകിട്ടിയില്ല: സംസ്കാരം നടത്താനാകാതെ കുടുംബം
ന്യൂഡൽഹി : രാജ്യത്തെ നടുക്കിയ ശ്രദ്ധ വോൾക്കർ കൊലപാതകം നടന്ന് ഒരു വർഷം ആകുമ്പോൾ ഇതുവരെ സംസ്കാര ചടങ്ങുകൾ നടത്താനാകാതെ കുടുംബം. കേസിന്റെ വിചാരണ പൂർത്തിയാകാതെ മൃതദേഹ ഭാഗങ്ങള്‍ വിട്ടുനൽകാനാകില്ലെന്ന സാഹചര്യത്തിലാണിത്. പ്രതിക്ക് വധശിക്ഷ ലഭിച്ചതിനു ശേഷം മാത്രമേ താൻ മകളുടെ അന്ത്യകർമങ്ങൾ നടത്തൂ എന്ന് ശ്രദ്ധയുടെ പിതാവ് വികാസ് വോൾക്കർ അറിയിച്ചു. കഴിഞ്ഞ വർഷം മെയ് 18നാണ് ശ്രദ്ധയെ ലിവ്–ഇൻ–പാർടനറായ അഫ്താബ് അമിൻ പൂനാവല കൊലപ്പെടുത്തിയത്.മകളുടെ മരണത്തിൽ അഫ്താബിന്റെ മാതാപിതാക്കൾക്ക് പങ്കുണ്ടെന്ന് വികാസ് ആരോപിച്ചു. ഇതുവരെ അവരെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല. അവർ ഒളിവിലാണ്. എവിടെയാണ് അവരെന്ന് കണ്ടെത്തണമെന്നും വികാസ് ആവശ്യപ്പെട്ടു. അഫ്താബ് കുറ്റക്കാരനാണ്. അവന് വധശിക്ഷ ലഭിക്കണം. അന്വേഷണത്തിൽ വീഴ്ച പറ്റിയതുകൊണ്ടാണ് കേസ് ഇത്രയും വൈകുന്നത്. കേസിന്റെ അതിവേഗ നടപടികൾക്ക് അപ്പീൽ നൽകുമെന്ന് വികാസ് പറഞ്ഞു. മെഹ്റൗലിയിലെ വാടകയ്ക്കെടുത്ത ഫ്ലാറ്റിൽ വച്ചാണ് അഫ്താബ് ശ്രദ്ധയെ കൊലപ്പെടുത്തുന്നത്.…
യുവാവിനെ വിവസ്ത്രനാക്കി മർദ്ദിച്ച് റോഡിൽ ഉപേക്ഷിച്ചു; കാമുകി ലക്ഷ്മിപ്രിയ അറസ്റ്റിൽ
അയിരൂർ സ്റ്റേഷൻ പരിധിയിൽ നിന്നു യുവാവിനെ തട്ടിക്കൊണ്ടു പോയി വിവസ്ത്രനാക്കി മർദിച്ചവശനാക്കി എറണാകുളത്തു റോഡിൽ ഉപേക്ഷിച്ച സംഭവത്തിൽ വർക്കല ചെറുന്നിയൂർ സ്വദേശിനി ലക്ഷ്മിപ്രിയ അറസ്റ്റിൽ. തിരുവനന്തപുരത്തുനിന്നാണ് ഇവരെ പിടികൂടിയത്. പ്രണയബന്ധത്തിൽ നിന്നു പിന്മാറാത്തതിന് ലക്ഷ്മിപ്രിയ നൽകിയ ക്വട്ടേഷൻ പ്രകാരമാണ് യുവാവ് ആക്രമിക്കപ്പെട്ടതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കേസിൽ ലക്ഷ്മിപ്രിയയാണ് ഒന്നാം പ്രതി. സംഭവവുമായി ബന്ധപ്പെട്ട് എട്ടാം പ്രതി എറണാകുളം സ്വദേശി അമലിനെ (24) നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ലക്ഷ്മിപ്രിയ കൂടി ഉൾപ്പെട്ട സംഘമാണു യുവാവിനെ മർദിച്ചത്. ലക്ഷ്മിപ്രിയ അടക്കം 8 പേർക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ബാക്കി ആറു പേർ ഇപ്പോഴും ഒളിവിലാണ്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. ലക്ഷ്മിപ്രിയയുമായി യുവാവ് അടുപ്പത്തിലായിരുന്നു. എന്നാൽ പിന്നീട് ലക്ഷ്മിപ്രിയ മറ്റൊരു യുവാവുമായി പ്രണയത്തിലായതോടെ മുൻ കാമുകനെ ഒഴിവാക്കാൻ ഇപ്പോഴത്തെ കാമുകനൊപ്പം ചേർന്നു ക്വട്ടേഷൻ നൽകുകയായിരുന്നു എന്നാണു പൊലീസ് പറയുന്നത്. പുതിയ കാമുകന്റെ…