കാണാതായ രണ്ടു വയസ്സുകാരിയുടെ മൃതദേഹം അയല്‍വാസിയുടെ വീട്ടില്‍ കവറില്‍ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തി

നോയിഡ (ഉത്തര്‍പ്രദേശ്): വീട്ടില്‍ നിന്നു കാണാതായ രണ്ടു വയസ്സുകാരിയുടെ മൃതദേഹം കവറില്‍ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തി. നോയിഡയിലാണ് സംഭവം. രണ്ടു ദിവസമായി കുട്ടിയെ കാണാനില്ലായിരുന്നു. അയല്‍വാസിയുടെ വീടിന്റെ വാതിലിലാണ് കുട്ടിയുടെ മൃതദഹമുള്ള കവര്‍ കണ്ടെത്തിയത്. നോയ്ഡ സ്വദേശികളായ ശിവ്കുമാര്‍- മഞ്ജു ദമ്ബതികളുടെ മകള്‍ മാന്‍സിയാണ് മരിച്ചത്. സംഭവത്തില്‍ അയല്‍വാസിയായ രാഘവേന്ദ്ര എന്നയാളെ സംശയിക്കുന്നതായി പോലീസ് വ്യക്തമാക്കി. നോയിഡയിലെ ദേവ്‌ലയില്‍ മാതാപിതാക്കള്‍ക്കും ഏഴുമാസം പ്രായമായ അനുജനുമൊപ്പം വാടകവീട്ടിലായിരുന്നു കുട്ടി താമസിച്ചിരുന്നത്. കൂലിപ്പണിക്കാരായ മാതാപിതാക്കള്‍ പുറത്തു പോയ സമയത്താണ് കുട്ടിയെ കാണാതെയാകുന്നത്. കുട്ടിയെ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. കുട്ടിയെ തിരയാന്‍ രാഘവേന്ദ്രയും ഒപ്പം കൂടിയതായും സംശയമുണ്ടാക്കാത്ത രീതിയിലായിരുന്നു ഇയാളുടെ പെരുമാറ്റമെന്നും മാതാപിതാക്കള്‍ പറയുന്നു. 2 ദിവസങ്ങള്‍ക്കു ശേഷം അയല്‍വാസിയുടെ വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്. ദുര്‍ഗന്ധമുയരാന്‍ തുടങ്ങിയതോടെ ഇയാള്‍…

ആലപ്പുഴ സിജെഎം കോടതിയിലെ മുറിയിൽ പാർട്ട് ടൈം സ്വീപ്പർ തൂങ്ങി മരിച്ച നിലയിൽ

ആലപ്പുഴ: സിജെഎം കോടതിയിൽ രേഖകൾ സൂക്ഷിക്കുന്ന മുറിയിൽ പാർട്ട് ടൈം സ്വീപ്പർ തൂങ്ങി മരിച്ച നിലയിൽ. മണ്ണഞ്ചേരി ഇടവഴിക്കൽ എസ്.ജയപ്രകാശാണ് (59) മരിച്ചത്. മുറിയിലെ ഫാനിലാണ് ജയപ്രകാശിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. വീട്ടിൽ നിന്നു കയറുമായാണ് ജയപ്രകാശ് എത്തിയതെന്നു പറയുന്നു.

ഓസ്‌കാറിന്റെ പ്രഭയില്‍ ബൊമ്മന്‍ – ബെള്ളി ദമ്ബതികള്‍; ഇരുവരെയും കാണാനെത്തി പ്രധാനമന്ത്രി

ഇന്ത്യയ്ക്ക് അഭിമാനമായി ഓസ്‌കാര്‍ നേടിയ ‘ദി എലഫന്റ് വിസ്പറേസ്’ ഡോക്യുമെന്ററിയിലെ ബൊമ്മന്‍-ബെള്ളി ദമ്ബതികളെ സന്ദര്‍ശിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. ബൊമ്മനെയും ബെള്ളിയെയും മുതുമല കടുവ സംരക്ഷമ കേന്ദ്രത്തിലെത്തിയ പ്രധാനമന്ത്രി അഭിനന്ദിച്ചു. ശേഷം ഈ ചിത്രങ്ങള്‍ മോദി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. മുതുമലയില്‍ ഓസ്‌കാര്‍ ട്രോഫിയുമായി ‘ദി എലഫന്റ് വിസ്പറേസി’ന്റെ സംവിധായിക കാര്‍ത്തികി ഗോണ്‍സാല്‍വസ് എത്തി. കാര്‍ത്തികി ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. ബൊമ്മനും ബെള്ളിയ്ക്കും പുറമേ ഡോക്യുമെന്ററിയിലെ പ്രധാന അഭിനേതാക്കളായ ആനക്കുട്ടികള്‍ ബൊമ്മിയും രഘുവിനുമൊപ്പമുള്ള ചിത്രമാണ് കാര്‍ത്തികി പങ്കുവച്ചത്. ഗുണീത് മോംഗ നിര്‍മിച്ച്‌ കാര്‍ത്തികി സംവിധാനം ചെയ്ത ‘ദ എലഫന്റ് വിസ്പറേഴ്‌സ് ‘ ഇന്ത്യയില്‍നിന്ന് ഈ വിഭാഗത്തില്‍ ഓസ്‌കാര്‍ നേടുന്ന ആദ്യ ചിത്രമാണ്. കേരളത്തോട് ചേര്‍ന്നുകിടക്കുന്ന മുതുമല നാഷണല്‍ പാര്‍ക്കിന്റെ പശ്ചാത്തലമായി വരുന്നതുകൊണ്ടും ദക്ഷിണേന്ത്യയില്‍നിന്നുള്ള സിനിമ എന്നതുകൊണ്ടും ഈ പുരസ്‌കാരം ഓരോ മലയാളിക്കും ഹൃദയത്തോട് ചേര്‍ത്തുപിടിക്കാന്‍ കഴിയും. ഈ ഡോക്യുമെന്ററി…

ബാലന്റെ ചുണ്ടിൽ ചുംബിക്കുന്ന വിഡിയോ: കുട്ടിയോടും കുടുംബത്തോടും ക്ഷമാപണവുമായി ദലൈലാമ

ന്യൂഡൽഹി: അനുഗ്രഹത്തിനായി അരികിലെത്തിയ ബാലന്റെ ചുണ്ടിൽ ചുംബിക്കുകയും നാവിൽ നക്കാൻ ആവശ്യപ്പെടുയും ചെയ്തതിന്റെ വിഡിയോ വിവാദമായതിനു പിന്നാലെ കുട്ടിയോടും കുടുംബത്തോടും ക്ഷമാപണവുമായി ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമ. കണ്ടുമുട്ടുന്നവരോട് നിഷ്കളങ്കവും തമാശയോടെയുമുള്ള സമീപനമാണ് ദലൈലാമ പലപ്പോഴും നടത്താറുള്ളതെന്ന് അദ്ദേഹം ടീം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ‘‘ദലൈലാമയോട് ഒരു ബാലൻ തന്നെ ആശ്ലേഷിക്കാൻ ആവശ്യപ്പെട്ടുന്ന വിഡിയോ ക്ലിപ് പ്രചരിക്കുന്നുണ്ട്. പൊതുസ്ഥലത്തും ക്യാമറകൾക്ക് മുന്നിൽ പോലും താൻ കണ്ടുമുട്ടുന്ന ആളുകളെ നിഷ്കളങ്കമായും തമാശയായും അദ്ദേഹം കളിയാക്കാറുണ്ട്. ആ കുട്ടിയോടും കുടുംബത്തോടും ലോകമെമ്പാടുമുള്ള നിരവധി സുഹൃത്തുക്കളോടും തന്റെ വാക്കുകൾ കൊണ്ടുണ്ടായ വേദനയ്ക്ക് അദ്ദേഹം ക്ഷമ ചോദിക്കാൻ ആഗ്രഹിക്കുന്നു. സംഭവത്തിൽ അദ്ദേഹം ഖേദിക്കുന്നു.’’– ഒരു ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. ദലൈലാമയുടെ അടുത്ത് അനുഗ്രഹം തേടിയെത്തിയതാണ് ബാലൻ. കുട്ടിയെ ചുംബിച്ച ശേഷം അദ്ദേഹം തന്റെ നാവ് പുറത്തേക്ക് ഇട്ട് ‘എന്റെ നാവിൽ നക്കാൻ കഴിയുമോ?’…

പൊലീസ് കസ്റ്റഡില്‍ നിന്നിറങ്ങി ഓടിയ യുവാവ് ട്രാന്‍സ്‌ഫോര്‍മറില്‍ കയറി വൈദ്യുതാഘാതമേറ്റ് തെറിച്ചുവീണു

തൃശൂര്‍; പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിന് വൈദ്യുതാഘാതമേറ്റു. സംഭവം നടന്നത് തൃശൂര്‍ ചാലക്കുടിയിലാണ്. പൊലീസ് കസ്റ്റഡിയില്‍ എടുത്ത യുവാവ് സ്റ്റേഷനില്‍നിന്ന് ഇറങ്ങി ഓടി ട്രാന്‍സ്‌ഫോര്‍മറില്‍ കയറി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ചാലക്കുടി സ്വദേശിയായ ഷാജിയെ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡില്‍ ബഹളമുണ്ടാക്കിയതിനായിരുന്നു കസ്റ്റഡിയിലെടുത്തത്. ട്രാന്‍സ്ഫോര്‍മറില്‍ കയറിയ ഷാജിക്ക് വൈദ്യുതാഘാതമേല്‍ക്കുകയും തെറിച്ച്‌ വീണ് പരുക്കേല്‍ക്കുകയുമായിരുന്നു. തുടര്‍ന്ന് സാരമായി പരിക്കേറ്റ ഷാജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ജീവനക്കാരെ മര്‍ദിച്ച് യാത്രക്കാരന്‍; ലണ്ടനിലേക്കുപറന്ന എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി

ന്യുഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തില്‍ ഒരു യാത്രക്കാരനും ജീവനക്കാരും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വിമാനം തിരിച്ചിറക്കി. പുലര്‍ച്ചെ 6.30 ഓടെ ന്യൂഡല്‍ഹി ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ ഡല്‍ഹി- ലണ്ടന്‍ വിമാനമാണ് തിരിച്ചിറക്കിയത്. യാത്രക്കാരനെ വിമാനത്താവളത്തിന്റെ സുരക്ഷയിലുണ്ടായിരുന്ന സിഐഎസഎഫ് കസ്റ്റഡിയിലെടുത്തു എയര്‍പോര്‍ട്ട് പോലീസിന് കൈമാറി. ഗൗരവമുള്ള തര്‍ക്കമാണ് വിമാനത്തിനുള്ളില്‍ നടന്നതെന്നാണ് സൂചന.

70 ചൈനീസ് സൈനിക വിമാനങ്ങളും 11 നാവിക കപ്പലുകളും തായ്വാന് ചുറ്റും കറങ്ങുന്നു; പ്രതിരോധ മന്ത്രാലയം

തായ്വാന്‍: 70 ചൈനീസ് സൈനിക വിമാനങ്ങളും 11 നാവിക കപ്പലുകളും തായ്വാന് ചുറ്റും കറങ്ങുന്നതായ് പ്രതിരോധ മന്ത്രാലയം കണ്ടെത്തി. തിങ്കളാഴ്ച രാവിലെ 6 മണിയോടെയായിരുന്നു സംഭവം. സായുധ സേനകള്‍ ഇതിന്റെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. 70 PLA വിമാനങ്ങളും തായ്വാന് ചുറ്റുമുളള 11 PLAN കപ്പലുകളും ഇന്ന് രാവിലെ 6 മണിയോടെ കണ്ടെത്തി. ROc സായുധ സേന സ്ഥിതിഗതികള്‍ നിരീക്ഷക്കുകയാണ്. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് മറുപടി നല്‍കാന്‍ CAP വിമാനങ്ങള്‍ നാവികസേനയുടെ കപ്പലുകള്‍ കര അധിഷ്ഠിത മിസൈല്‍ സംവിധാനങ്ങള്‍ എന്നിവയെ ചുമതലപ്പെടുത്തുകയും ചെയ്തു. തായ്വാനിലെ പ്രതിരോധ മന്ത്രാലയം ട്വീറ്റ് ചെയ്തു. കണ്ടെത്തിയ വിമാനങ്ങളില്‍ 35 എണ്ണം തായ്വാന്‍ കടലിടുക്കിന്റെ മധ്യരേഖ കടന്ന് തെക്കുപടിഞ്ഞാറന്‍ , തെക്കുകിഴക്കന്‍ ADIZ ലേക്ക് പ്രവേശിച്ചുവെന്നും ട്വീറ്റല്‍ പറയുന്നു. തായ്വാന്‍ തങ്ങളുടെ സ്വന്തം പ്രദേശമാണെന്ന് അവകാശപ്പെടുന്ന ചൈന ശനിയാഴ്ച ദ്വീപിന് ചുറ്റും മൂന്ന് ദിവസത്തെ സൈനികാഭ്യാസം…

തലയോട്ടി തകർന്നു, കാൽ ഒടിഞ്ഞു തൂങ്ങി‌; കൊലക്കേസ് പ്രതിയെ ടിപ്പര്‍ ഇടിച്ചു

നെയ്യാറ്റിൻകര : ബൈക്കിൽ വരികയായിരുന്ന കുപ്രസിദ്ധ ഗുണ്ടയും ഇടവഴിക്കര ജോസ് വധക്കേസിലെ പ്രതിയുമായ രഞ്ജിത് (30) ടിപ്പർ ഇടിച്ചു മരിച്ചത് കൊലപാതകമെന്നു സംശയം. ടിപ്പറിന്റെ ഡ്രൈവർ ഒളിവിലാണ്. തോട്ടവാരം മേലേകുഴിവിള വീട്ടിൽ ധർമരാജിന്റെയും രമണിയുടെയും മകനാണു രഞ്ജിത്. അവിവാഹിതനാണ്. രമ്യ ഏക സഹോദരിയാണ്. മൃതദേഹം നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. മാരായമുട്ടം പൊലീസ് അന്വേഷണം തുടങ്ങി. ഇന്നലെ രാവിലെ പത്തരയോടെ പെരുങ്കടവിളയ്ക്കു സമീപം പുനയൽകോണത്താണു സംഭവം. കീഴാറൂർ ഭാഗത്തു നിന്നു പെരുങ്കടവിളയിലേക്കു ബൈക്കിൽ വരികയായിരുന്ന രഞ്ജിത്തിനെ, എതിർദിശയിൽ നിന്നു വന്ന ടിപ്പർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തലയോട്ടി ഏതാണ്ടു പൂർണമായും തകരുകയും മുഖം വികൃതമാകുകയും ചെയ്തു. വലതു കാൽ ഒടിഞ്ഞു തൂങ്ങി. ഉടൻ തന്നെ 108 ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപകട സ്ഥലത്തു തന്നെ രഞ്ജിത് മരിച്ചുവെന്നാണു ദൃക്സാക്ഷി വിവരം. ര‍ഞ്ജിത്തിന്റെ ബൈക്കിൽ ഇടിച്ച ടിപ്പർ…

കളിസ്ഥലത്തുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് 15 കാരന്‍ ക്വട്ടേഷന്‍ കൊടുത്തു; ഗുണ്ടാ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് കുത്തേറ്റു

മംഗലപുരം; പതിനഞ്ചുകാരന്റെ ക്വട്ടേഷനെ തുടര്‍ന്ന് മംഗലപുരത്ത് ഗുണ്ടാ ആക്രമണം. നാല് പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേല്‍ക്കുകയും ഇതില്‍ മൂന്ന് പേര്‍ക്ക് കത്തിക്കുത്തേല്‍ക്കുകയും ചെയ്തു. ആക്രമണത്തില്‍ പരിക്കേറ്റത് ആനതാഴ്ചിറ നിസാം മന്‍സിലില്‍ നിസാമുദ്ദീന്‍ (19), വെള്ളൂര്‍ സ്വദേശി സജിന്‍ (19), ആനതാഴ്ചിറ ലക്ഷം വീട് കോളനിയില്‍ സനീഷ് (21), നിഷാദ് (19) എന്നിവര്‍ക്കാണ്. ആക്രമണം നടത്തിയത് കാപ്പ ചുമത്തി ജയിലില്‍ നിന്ന് പുറത്തിറങ്ങിയ പ്രതികളാണ്. സംഭവവുമായി ബന്ധപ്പെട്ട് മംഗലപുരം കുടുംബാരോഗ്യ കേന്ദ്രത്തിനു സമീപം എസ്.ആര്‍. മന്‍സിലില്‍ ഷെഹിന്‍ കുട്ടന്‍ (26), മുള്ളന്‍ കോളനി ആലുനിന്നവിള വീട്ടില്‍ അഷ്‌റഫ് (24), പതിനഞ്ചു കാരനായ വിദ്യാര്‍ഥി എന്നിവരെ പോലീസ് പിടികൂടി. മൂന്നംഗ സംഘം നാകൊയ്ത്തൂര്‍ക്കോണം വെള്ളൂര്‍ പള്ളിക്ക് സമീപത്താണ് ആക്രമണം അഴിച്ചുവിട്ടത്. വെള്ളൂര്‍ സ്വദേശിയായ പതിനഞ്ചുകാരനാണ് ആക്രമണത്തിന് ക്വട്ടേഷന്‍ നല്‍കിയത്. ആക്രമണം നടന്നത് ശനിയാഴ്ച്ച രാത്രി ഏഴര മണിയോടെയായിരുന്നു. വെള്ളൂര്‍ പള്ളിയില്‍നിന്ന് നോമ്ബുതുറന്ന്…

ജാംഷെഡ്പുരില്‍ സംഘര്‍ഷം; ഇന്റര്‍നെറ്റ് റദ്ദാക്കി, കര്‍ഫ്യൂ പ്രഖ്യാപിച്ചു

ജാംഷെഡ്പുര്‍: മതപരമായ പതാകയെ നിന്ദിച്ചുവെന്ന് ആരോപിച്ച്‌ ഝാര്‍ഖണ്ഡിലെ ജാംഷെഡ്പൂരില്‍ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. ഇതേതുടര്‍ന്ന് പോലീസ് സിആര്‍പിസി 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്റര്‍നെറ്റ് ബന്ധം താത്ക്കാലികമായി വിച്ഛേദിച്ചു. കദ്മ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ രാവിലെ പോലീസിന്റെ ഫ്‌ളാഗ് മാര്‍ച്ചും നടത്തി. പതാകയെ നിന്ദിച്ചുവെന്ന് ആരോപിച്ച്‌ ഞായറാഴ്ച ഇരു വിഭാഗങ്ങളും തമ്മില്‍ ഏറ്റുമുട്ടി. കല്ലേറും തീവയ്പുമുണ്ടായി. ശാസ്ത്രിനഗറില്‍ രണ്ട് കടകളും ഒരു ഓട്ടോറിക്ഷയും കത്തിനശിച്ചു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍വാതകവും പ്രയോഗിച്ചിരുന്നു. ശനിയാഴ്ച രാത്രി മുതലാണ് ഇവിടെ സംഘര്‍ഷം ഉടലെടുത്തത്. രാമ നവമി പതാകയില്‍ ഇറച്ചികഷണം വച്ചുകെട്ടിയെന്ന് ആരോപിച്ചായിരുന്നു സംഘര്‍ഷത്തിന്റെ തുടക്കം. പ്രതികളെ 24 മണിക്കൂറിനുള്ളില്‍ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.